1 GBP = 96.00 INR                       

BREAKING NEWS

ബംഗളൂരുവിലേക്ക് ഒളിച്ചു കടക്കുന്നതിന് മുമ്പും ശിവശങ്കറിനെ സ്വപ്നാ സുരേഷ് വിളിച്ചിരുന്നു; മൊബൈല്‍ തെളിവുകള്‍ക്ക് മുന്നില്‍ മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറി കുടുങ്ങി; സ്വപ്നയുടെ സഹായ അഭ്യര്‍ത്ഥനകള്‍ക്ക് അനുകൂലമായി ഒന്നും ചെയ്തു കൊടുത്തിട്ടില്ലെന്ന് ആവര്‍ത്തിച്ച് പിടിച്ചു നില്‍ക്കല്‍; സ്വര്‍ണ്ണ കടത്തില്‍ പങ്കില്ലെന്നും മൊഴി ആവര്‍ത്തിക്കല്‍; മൊഴി പരിശോധിച്ച് പ്രതിയാക്കുന്നതില്‍ തീരുമാനം ഉടന്‍; മൂന്നാം വട്ടം ചോദ്യം ചെയ്തു വിട്ടെങ്കിലും ശിവശങ്കറിന് ക്ലീന്‍ ചിറ്റില്ല

Britishmalayali
kz´wteJI³

കൊച്ചി: നയതന്ത്ര ബാഗേജിന്റെ മറവില്‍ സ്വര്‍ണം കടത്തിയെന്ന കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍.ഐ.എ. എട്ടരമണിക്കൂര്‍ ചോദ്യംചെയ്ത് വിട്ടയച്ചെങ്കിലും ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യാന്‍ സാധ്യത. സ്വപ്നാ സുരേഷിനെയും ഒപ്പമിരുത്തിയായിരുന്നു ചോദ്യംചെയ്യല്‍. മൂന്നാംതവണയാണ് എന്‍.ഐ.എ. ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. ശിവശങ്കറിന്റെ ഉത്തരങ്ങള്‍ പരിശോധിച്ചാകും എന്‍.ഐ.എ. അടുത്ത നടപടികളിലേക്ക് കടക്കുക. വ്യാഴാഴ്ച രാവിലെ 11.30-ന് തുടങ്ങിയ ചോദ്യംചെയ്യല്‍ രാത്രി എട്ടുമണിക്കാണ് അവസാനിച്ചത്. എന്‍ഐഎയെ കൂടാതെ കസ്റ്റംസ് രണ്ടുദിവസവും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഒരു തവണയും ശിവശങ്കറിനെ ചോദ്യംചെയ്തിരുന്നു.

വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും എന്‍.ഐ.എ. അദ്ദേഹത്തിന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല. സ്വര്‍ണം പിടിച്ചശേഷം സ്വപ്നാ സുരേഷ് തന്നെ ഒന്നിലേറെത്തവണ വിളിച്ചെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. കേരളത്തില്‍നിന്ന് ബെംഗളൂരുവിലേക്കു കടക്കുന്നതിനു മുമ്പായിരുന്നു ഇത്. എന്നാല്‍, സ്വപ്നയുടെ സഹായാഭ്യര്‍ഥനകള്‍ക്ക് അനുകൂലമായി ഒന്നും ചെയ്തുകൊടുത്തിട്ടില്ലെന്ന് ശിവശങ്കര്‍ പറഞ്ഞു. സ്വപ്നയില്‍നിന്നും സന്ദീപില്‍നിന്നും പിടിച്ചെടുത്ത മൊബൈല്‍ ഫോണുകളിലെയും ലാപ്‌ടോപ്പിലെയും വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. ഡിജിറ്റല്‍ ഉപകരണങ്ങള്‍ സി-ഡാക്കില്‍ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.

ശിവശങ്കറുമായി നടത്തിയ വാട്സാപ്പ്, ടെലഗ്രാം ചാറ്റുകള്‍ നേരത്തേ സ്വപ്ന ഫോണില്‍നിന്ന് കളഞ്ഞിരുന്നു. ഇതു തിരിച്ചെടുത്ത അന്വേഷണസംഘം ആ സന്ദേശങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഇരുവരോടും ചോദ്യങ്ങള്‍ ചോദിച്ചത്. സ്വപ്നാ സുരേഷിന് ഫ്ളാറ്റും ബാങ്കില്‍ ലോക്കറും എടുത്തുകൊടുത്തത് സംബന്ധിച്ചും ചോദ്യങ്ങളുണ്ടായിരുന്നു. ചോദ്യം ചെയ്യലിനിടയില്‍ കസ്റ്റംസിലെ ചില ഉദ്യോഗസ്ഥരും എന്‍.ഐ.എ.യുടെ ഓഫീസിലെത്തിയിരുന്നു.

നയതന്ത്ര പാഴ്സല്‍ സ്വര്‍ണക്കടത്തു പുറത്തുവന്ന ജൂലൈ 5 നും ബെംഗളൂരുവില്‍ അറസ്റ്റിലായ ജൂലൈ 10നും ഇടയില്‍ സ്വപ്ന സുരേഷ് ഫോണില്‍ ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ക്കു മുന്നില്‍ കൂസാതെ ശിവശങ്കര്‍ ഉത്തരം നല്‍കിയെന്നാണ് സൂചന. ബെംഗളൂരുവില്‍ അറസ്റ്റിലാകുന്നതിനുമുന്‍പേ കുറഞ്ഞതു 3 തവണ സ്വപ്ന സഹായം അഭ്യര്‍ത്ഥിച്ചു ഫോണ്‍വിളിച്ചതിന്റെ തെളിവുകള്‍ ഹാജരാക്കിയാണ് എന്‍ഐഎ ഇന്നലെ പ്രതികളെ ചോദ്യം ചെയ്തത്. എന്നാല്‍ സ്വര്‍ണക്കടത്തിനു സ്വപ്നയെ സഹായിച്ചിട്ടില്ലെന്ന മുന്‍ നിലപാടില്‍ ശിവശങ്കര്‍ ഉറച്ചു നിന്നു.

ജൂണ്‍ 30 നു കസ്റ്റംസ് പിടിച്ചുവച്ച നയതന്ത്ര പാഴ്സല്‍ വിട്ടുകിട്ടാന്‍ സ്വപ്ന സഹായം തേടിയ വിവരം അന്വേഷണ ഏജന്‍സികള്‍ മുന്‍പു ചോദ്യം ചെയ്ത അവസരങ്ങളിലും ശിവശങ്കര്‍ ഒളിച്ചുവച്ചിരുന്നില്ല. സരിത്ത് കസ്റ്റംസിന്റെ പിടിയിലായ വിവരമറിഞ്ഞ് സ്വപ്ന തിരുവനന്തപുരം വിട്ടശേഷവും സഹായം തേടിയെന്ന നിഗമനം ശിവശങ്കര്‍ നിഷേധിച്ചിരുന്നു. ഇതാണ് പൊളിയുന്നത്. ഇന്നലെ എന്‍ഐഎ ഓഫിസിലെ 2 മുറികളിലിരുത്തി ശിവശങ്കറിനെയും സ്വപ്നയെയും അന്വേഷണ സംഘം ഒരേ സമയം ചോദ്യം ചെയ്തു. മുന്‍കൂട്ടി തയാറാക്കിയ 43 ചോദ്യങ്ങള്‍ക്കാണ് ഇരുവരില്‍ നിന്നും ഉത്തരം തേടിയത്.

സ്വപ്നയ്ക്കും കുടുംബത്തിനു വേണ്ടി ഫ്ളാറ്റ് വാടകയ്ക്കു ബുക്കു ചെയ്ത മുഖ്യമന്ത്രിയുടെ മുന്‍ ഐടി ഫെലോ അരുണ്‍ബാലചന്ദ്രന്‍, ശിവശങ്കറിന്റെ അടുത്ത സുഹൃത്തായ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാല്‍ അയ്യര്‍ എന്നിവരുടെ വെളിപ്പെടുത്തല്‍ ചൂണ്ടിക്കാട്ടി നടത്തിയ ചോദ്യം ചെയ്യലില്‍ പല ചോദ്യങ്ങള്‍ക്കും അറിയില്ലെന്ന മറുപടിയാണു ശിവശങ്കര്‍ നല്‍കിയത്.

ക്രിമിനല്‍ നടപടിക്രമം 160 പ്രകാരമാണു ശിവശങ്കറിനെ വിളിച്ചതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ എസ്.രാജീവ് പറഞ്ഞു. മന്ത്രി കെ.ടി. ജലീലിനെ വിളിച്ചുവരുത്തിയതും ഇതേ ചട്ടപ്രകാരമാണ്. ഈ ചട്ട പ്രകാരം ചോദ്യം ചെയ്യുന്നയാളെ പിന്നീടു തെളിവു ലഭിച്ചാല്‍ പ്രതിചേര്‍ത്ത് എഫ്ഐആര്‍ സമര്‍പ്പിച്ച ശേഷമേ അറസ്റ്റ് ചെയ്യാനാകൂ. ശിവശങ്കറിന്റെ പുതിയ മൊഴികളുടെ അടിസ്ഥാനത്തില്‍ മന്ത്രി ജലീലിനെ വീണ്ടും ചോദ്യം ചെയ്യുമെന്നാണു സൂചന.

സ്വര്‍ണക്കടത്തിനെപ്പറ്റി ശിവശങ്കറിന് അറിവുണ്ടോയെന്നു സ്ഥിരീകരിക്കാനുള്ള ചോദ്യം ചെയ്യലാണ് ഇന്നലെ നടന്നത്. എ.പി. ഷൗക്കത്തലി, അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി സി.രാധാകൃഷ്ണപിള്ള എന്നിവരുടെ നേതൃത്വത്തിലാണ് ഇരുവരെയും ആദ്യം വെവ്വേറെ മുറികളിലും പിന്നീട് ഒരുമിച്ചും ചോദ്യം ചെയ്തത്. സ്വപ്ന, സന്ദീപ് എന്നിവരുടെ ഡിജിറ്റല്‍ ഉപകരണങ്ങളുടെ സൈബര്‍, ഫൊറന്‍സിക് വിവരങ്ങള്‍ പരിശോധിച്ചപ്പോള്‍ ശിവശങ്കറും സ്വപ്നയും ആദ്യം നല്‍കിയ മൊഴികളില്‍ വൈരുധ്യങ്ങള്‍ കണ്ടെത്തിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category