1 GBP = 96.00 INR                       

BREAKING NEWS

സൂപ്പര്‍മാര്‍ക്കറ്റുകളില്‍ സാധനങ്ങള്‍ വില്‍ക്കാന്‍ വീണ്ടും റേഷന്‍; ടെസ്‌കോയും ആള്‍ഡിയും മോറിസണും ഒക്കെ പല സാധനങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി; രണ്ടാം ലോക്ക്ഡൗണ്‍ ആശങ്ക ശക്തമായതോടെ ഭക്ഷ്യ സാധനങ്ങളുടെ ലഭ്യതയും കുറഞ്ഞു

Britishmalayali
kz´wteJI³

ണ്ടാം ലോക്ക്ഡൗണിന്റെ സാധ്യത വര്‍ദ്ധിച്ചു വരവേ ഭക്ഷ്യവസ്തുക്കള്‍ സംഭരിക്കാനുള്ള തിരക്കും വര്‍ദ്ധിച്ചു. ആളുകള്‍ വന്‍തോതില്‍ സാധനങ്ങള്‍ വാങ്ങിക്കൂട്ടി ക്ഷാമം ഉണ്ടാക്കുമെന്ന ആശങ്കയില്‍ വന്‍കിട സൂപ്പര്‍മാര്‍ക്കറ്റുകളായ ടെസ്‌കോ, ആള്‍ഡി, മോറിസണ്‍ എന്നിവര്‍ ഒരു ഉപഭോക്താവിന് വാങ്ങാവുന്ന സാധനങ്ങളുടെ അളവില്‍ നിയന്ത്രണം കൊണ്ടുവരികയാണ്.

കൊറോണയുടെ രണ്ടാം വരവിന്റെ ഭീതി വര്‍ദ്ധിച്ചതോടെ രാജ്യമാസകലം അത്യാവശ്യ വസ്തുക്കളായൈ മാറിയ ടോയ്ലെറ്റ് റോള്‍, ഹാന്‍ഡ് ജെല്‍ എന്നിവയുടെ ദൗര്‍ലഭ്യം ആരംഭിച്ചു കഴിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ മോറിസണ്‍ ഈ വസ്തുക്കള്‍ക്ക് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കഴിഞ്ഞു. ആറുമാസം നീണ്ടു നില്‍ക്കുന്ന പുതിയ നിയന്ത്രണങ്ങള്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച അന്നു തന്നെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ തിരക്ക് വര്‍ദ്ധിച്ചു. പല ഷെല്‍ഫുകളും കാലിയാകുവാന്‍ തുടങ്ങി.

കേംബ്രിഡ്ജ്‌ഷെയറിലെ എലൈയിലുള്ള സ്റ്റോറില്‍ ഒരാള്‍ക്ക് ഒരു ടോയ്ലറ്റ് റോള്‍ മാത്രം എന്ന അറിയിപ്പ് ടെസ്‌കോയുടെ ഷെല്‍ഫുകളില്‍ പതിപ്പിച്ചു കഴിഞ്ഞു. അരി, പാസ്ത, ബേക്ക്ഡ് ബീന്‍സ് എന്നിവയുടെ ഷെല്‍ഫുകളും പല സൂപ്പര്‍മാര്‍ക്കറ്റുകളിലും അതിവേഗം കാലിയായിക്കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സമാനമായ രീതിയില്‍, സൗത്ത് ഈസ്റ്റ് ലണ്ടനിലെ സിഡെന്‍ഹാമിലെ സ്റ്റോറില്‍ പല സാധനങ്ങള്‍ക്കും വളവില്‍ നിയന്ത്രണം പ്രഖ്യാപിച്ചുകൊണ്ട് ആള്‍ഡിയും രംഗത്തെത്തിയിട്ടൂണ്ട്.

അത്യാവശ്യ വസ്തുക്കള്‍ വലിയ അളവില്‍ വാങ്ങിക്കൂട്ടുന്നതിനാണ് ആള്‍ഡി നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഓരോ ഉപഭോക്താവും മറ്റുള്ളവരെ കുറിച്ചുകൂടി ചിന്തിക്കണമെന്നും, ആവശ്യമായ സാധനങ്ങള്‍ മാത്രം വാങ്ങണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ബ്രിട്ടീഷ് റീടെയ്ല്‍ കണ്‍സോര്‍ഷ്യവും രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, തങ്ങളുടെ പക്കല്‍ ആവശ്യത്തിന് സ്റ്റോക്ക് ലഭ്യമായതിനാല്‍, ഉപഭോക്താക്കള്‍ വാങ്ങുന്നതിന് പരിധി നിശ്ചയിക്കേണ്ട ആവശ്യമില്ലെന്ന അവകാശവാദവുമായി ചില സൂപ്പര്‍മാര്‍ക്കറ്റുകള്‍ രംഗത്തെത്തി.

എന്തായാലും കോവിഡ് വ്യാപനത്തിനെ ആദ്യനാളുകളില്‍ ഉണ്ടായ ക്ഷാമം ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകള്‍ മോറിസണ്‍ എടുത്തിട്ടുണ്ട്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചാല്‍ വീടിന് പുറത്തിറങ്ങാന്‍ കഴിയില്ലെന്ന ഭയത്താല്‍ ആളുകള്‍ വലിയ അളവില്‍ സാധനങ്ങള്‍ വാങ്ങിക്കൂട്ടുകയായിരുന്നു അക്കാലത്ത്. ഇത് പല അവശ്യ വസ്തുക്കളുടെയും ക്ഷാമത്തിന് വഴിതെളിയിക്കുകയും ചെയ്തു.

ടോയ്ലറ്റ് റോള്‍, അണുനാശിനികള്‍ തുടങ്ങിയ ചെറിയൊരു വിഭാഗം സാധനങ്ങള്‍ക്ക് മാത്രമേ തങ്ങള്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നുള്ളൂ എന്നാണ് ദി ഗ്രോസര്‍ പറഞ്ഞത്. നിലവില്‍ ഇവയെല്ലാം ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും എന്നാല്‍ ഒരു പ്രതിസന്ധി ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതല്‍ മാത്രമാണിതെന്നും അവര്‍ വ്യക്തമാക്കി. സെയിന്‍സ്ബറി ചില വസ്തുക്കള്‍ക്ക് നിയന്ത്രണം എര്‍പ്പെടുത്തിയിരുന്നെങ്കിലും നിലവില്‍ അത്തരം നിയന്ത്രണങ്ങള്‍ ഒന്നും തന്നെയില്ലെന്ന് അവര്‍ വ്യക്തമാക്കി. അതുപോലെ വെയിറ്റ്റോസ്സും പ്രത്യേകിച്ച് നിയന്ത്രണങ്ങള്‍ ഒന്നും തന്നെ കൊണ്ടുവരുന്നില്ല.

തങ്ങളുടെ കൈവശം ആവശ്യത്തിന് സ്റ്റോക്കുണ്ടെന്ന് പറഞ്ഞ ടെസ്‌കോ ചീഫ് എക്സിക്യുട്ടീവ് നേരത്തേ നടന്നതുപോലെ അനാവശ്യമായ പരിഭ്രാന്തിയോടെയുള്ള ഷോപ്പിംഗ്, വിതരണ ശൃംഖലയില്‍ ഏല്‍പിക്കുന്ന സമ്മര്‍ദ്ദം ഒഴിവാക്കുവാനാണ് ഉപഭോക്താക്കളോട് എന്നും വാങ്ങുന്നതുപോലെ മാത്രം സാധനങ്ങള്‍ വാങ്ങാന്‍ ആവശ്യപ്പെട്ടതെന്നും പറഞ്ഞു. ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട് നിരവധി നിയന്ത്രണങ്ങളും ടെസ്‌കോ നേരത്തേ നടപ്പിലാക്കിയിരുന്നു. എന്നാല്‍, അവയില്‍ ചിലതിലൊക്കെ ഇപ്പോള്‍ ഇളവ് വരുത്തിയിട്ടുണ്ട്.

സധനങ്ങളുടെ ആവശ്യകത വര്‍ദ്ധിച്ചതോടെ പല സൂപ്പര്‍മാര്‍ക്കറ്റുകളുടെയും ഓഹരി മൂല്യവും കുതിച്ചുകയറുകയാണ്. ഓണ്‍ലൈന്‍ റീടെയ്ലര്‍ ആയ ഒക്കാഡോയുടെ ഓഹരിമൂല്യം കഴിഞ്ഞ ഒരാഴ്ച്ചയില്‍ കുതിച്ചുകയറി. ഹോള്‍സെയില്‍ ഷോപ്പായ കോസ്റ്റ്കോയുടെ ലീഡിസിലേയും ലണ്ടനിലേയും മാഞ്ചസ്റ്ററിലേയും സ്റ്റോറുകളില്‍ ഇന്നലെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. മിക്കയിടങ്ങളിലും തിരക്കു നിയന്ത്രിക്കുവാനായി ബാരിക്കേഡുകള്‍ തീര്‍ക്കെണ്ടതായിവന്നു.

ഇതിനിടയില്‍ ഒഴിഞ്ഞ ഷെല്‍ഫുകളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രദര്‍ശിപ്പിച്ച്, മറ്റൊരു ക്ഷാമം വരാന്‍ പോകുന്നു എന്ന ഭയം വളര്‍ത്താന്‍ ചില ഉപഭോക്താക്കള്‍ ശ്രമിക്കുന്നതായും പരാതി ഉയരുന്നുണ്ട്. അതേസമയം, ബ്രിട്ടനിലെ അഞ്ചാമത്തെ വലിയ സൂപ്പര്‍മാര്‍ക്കറ്റായ ആള്‍ഡി തങ്ങളുടെ ഷോപ്പുകളില്‍ സാധനങ്ങള്‍ എല്ലാം ലഭ്യമാണെന്നും ക്ഷാമം ഉണ്ടാകില്ലെന്നും ഉറപ്പു നല്‍കിക്കൊണ്ട് ഉപഭോക്താക്കള്‍ക്ക് ഈ മെയില്‍ അയച്ചിട്ടുണ്ട്.

ഹോസ്പിറ്റാലിറ്റി മേഖലയില്‍ നിലവില്‍ വന്ന നിയന്ത്രണങ്ങള്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് അനുഗ്രഹമായി വന്നിരിക്കുകയാണ്. പല സൂപ്പര്‍മാര്‍ക്കറ്റുകളും ഡെലിവറി പോയിന്റുകളുടെ എണ്ണം വര്‍ദ്ധിക്കുകയും ഉപഭോക്താക്കളുടെയും ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ കൂടുതല്‍ പേരെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച നിയന്ത്രണങ്ങള്‍ ഉപഭോക്താക്കള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ 1000 സെക്യുരിറ്റി മാര്‍ഷല്‍മാരെ അധികമായി നിയമിച്ചിട്ടുണ്ടെന്ന് അസ്ഡ അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category