1 GBP = 96.00 INR                       

BREAKING NEWS

ആറു വര്‍ഷം മുമ്പത്തെ ചതിക്ക് പരിഹാരം തേടി 200 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍; ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിന്റെ പേ രില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് നീതി കിട്ടുമോ?

Britishmalayali
kz´wteJI³

ന്ത്യാക്കാര്‍ ഉള്‍പ്പടെ ഇരുന്നൂറോളം വിദ്യാര്‍ത്ഥികളാണ് നീതി തേടി ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്കുമുന്നില്‍ ഇന്നലെയെത്തിയത്. ആറു വര്‍ഷം മുന്‍പ് നടന്ന ഇംഗ്ലീഷ് ലാംഗ്വേജ് പരീക്ഷയില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചു എന്നാരോപിക്കപ്പെട്ട വിദ്യാര്‍ത്ഥികളാണിവര്‍. 2014-ല്‍ നടന്ന ഈ പരീക്ഷാ തട്ടിപ്പ് ഏകദേശം 34,000 ത്തോളം വിദ്യാര്‍ത്ഥികളെ ബാധിച്ചിരുന്നു.

ഈ വിവാദത്തില്‍ അകപ്പെട്ട വിദ്യാര്‍ത്ഥികളില്‍ ധാരാളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും ഉണ്ടായിരുന്നു. എന്നാല്‍ അവര്‍ തങ്ങളുടെ നിരപരാധിത്വം തെളിയിക്കുവാന്‍ നിരന്തരം ശ്രമിക്കുകയാണ്. നിരപരാധികളായ ഞങ്ങളുടെ വിസ അപേക്ഷകള്‍ നിരസിക്കുകയോ, നല്‍കിയവ റദ്ദാക്കുകയോ ചെയ്തു എന്നാണ് അവര്‍ പറയുന്നത്. അതേസമയം തങ്ങളുടെ ഭാഗം കേള്‍ക്കാനുള്ള മനസ്സ് സര്‍ക്കാര്‍ കാണിച്ചില്ലെന്നും ഇവര്‍ക്ക് പരാതിയുണ്ട്.

തങ്ങളുടെ ഭാവി തന്നെ ഒരു ചോദ്യചിഹന്മായി മാറിയിരിക്കുകയാണെന്ന് പറയുന്ന ഇവര്‍, വര്‍ഷങ്ങള്‍ നീണ്ട പോരാട്ടത്തില്‍ ആയിരക്കണക്കിന് പൗണ്ടാണ് തങ്ങള്‍ക്ക് ചെലവഴിക്കേണ്ടിവന്നതെന്നും പറയുന്നു. ഒരു തെറ്റ് തിരുത്താനുള്ള അധികാരം താങ്കള്‍ക്ക് ഉണ്ടെന്നറിയാവുന്നതുകൊണ്ടാണ് താങ്കള്‍ക്ക് നിവേദനം സമര്‍പ്പിക്കുന്നതെന്നും അവര്‍ പ്രധാനമന്ത്രിക്കുള്ള നിവേദനത്തില്‍ സൂചിപ്പിക്കുന്നുണ്ട്.

മൈഗ്രന്റ് വോയ്സ് തുടങ്ങിയ സംഘടനകളും ലേബര്‍ പാര്‍ട്ടി എം പി സ്റ്റീഫന്‍ ടിമ്മ്സിനെ പോലുള്ള പാര്‍ലമെന്റേറിയന്മാരും ഇവരുടെ പോരാട്ടത്തില്‍ പിന്തുണ നല്‍കുന്നുണ്ട്. കൊറോണാ പ്രതിസന്ധിയെ തുടര്‍ന്ന് ഇവര്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകളും നിവേദനത്തില്‍ വിവരിക്കുന്നുണ്ട്. ബ്രിട്ടീഷ് നാഷണല്‍ ഓഡിറ്റ് ഓഫീസ്, ഹൗസ് ഓഫ് കോമണ്‍ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റ് തുടങ്ങിയവയൊക്കെ, വിദ്യാര്‍ത്ഥികള്‍ക്കെതിരെ അഭ്യന്തര വകുപ്പ് ഉയര്‍ത്തിക്കൊണ്ടുവന്ന തെളിവുകള്‍ വിശ്വാസയോഗ്യമല്ലെന്ന് കണ്ട് തിരസ്‌കരിച്ചിട്ടുമുണ്ട്.

2014 ഫെബ്രുവരിയിലാണ് ഇതിനാസ്പദമായ സംഭവം നടക്കുന്നത്. എഡ്യുക്കേഷണല്‍ ടെസ്റ്റിംഗ് സര്‍വ്വീസിനു വേണ്ടി നടന്ന ഇംഗ്ലീഷ് ലാംഗ്വേജ് പരീക്ഷയില്‍ രണ്ട് സെന്ററുകളില്‍ തട്ടിപ്പു നടക്കുന്ന വിവരം ബി ബി സി പുറത്തുകൊണ്ടുവന്നതോടെയാണ് ഇവരുടേ ദുരിതങ്ങള്‍ ആരംഭിക്കുന്നത്. ഇംഗ്ലീഷ് സംസാരിക്കുന്നതിനുള്ള കഴിവ് പരിശോധിക്കുന്ന പരീക്ഷയില്‍ യഥാര്‍ത്ഥ പരീക്ഷാര്‍ത്ഥികള്‍ക്ക് പകരം ഇംഗ്ലീഷില്‍ പ്രാവീണ്യമുള്ളവരെ ഇരുത്തുക, മറ്റു പരീക്ഷകളില്‍ മള്‍ട്ടിപ്പിള്‍ ചോയ്സ് ഉത്തരങ്ങളില്‍ ശരിയായതു പറഞ്ഞുകൊടുക്കുക തുടങ്ങിയവയായിരുന്നു ഈ രണ്ട് സെന്ററുകളില്‍ നടന്നിരുന്നത്.

ഇതിന്റെ അടിസ്ഥാനത്തില്‍ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിംഗ് പരീക്ഷയില്‍ വ്യാപകമായ ക്രമക്കേടു നടന്നെന്ന നിഗമനത്തില്‍ എത്തുകയായിരുന്നു. മതിയായ തെളിവുകളില്ലാതെ അഭ്യന്തരവകുപ്പ് എടുത്തു ചാടി ഇതില്‍ നടപടികള്‍ക്ക് മുതിരുകയായിരുന്നു എന്നാണ് കഴിഞ്ഞ വര്‍ഷം ഇതിനെ കുറിച്ച് പി എ സി പറഞ്ഞത്. ഇത്തരമൊരു നടപടി കുറ്റക്കാരെ ശിക്ഷിക്കുന്നതിനേക്കാള്‍ അധികമായി നിരപരാധികളുടെ ജീവിതം തുലക്കാനാണ് ഇടയാക്കിയതെന്നും അവര്‍ പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category