1 GBP = 96.00 INR                       

BREAKING NEWS

തന്ത്രപ്രധാനമായ ഭാഗങ്ങളില്‍ നിന്ന് പിന്മാറണമെന്ന് ഇന്ത്യയോട് ചൈന; ഒരടി പിന്നോട്ടില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ് ഇന്ത്യന്‍ സൈന്യവും; സൈനികതല ചര്‍ച്ചയ്ക്ക് പിന്നാലെ അതിര്‍ത്തിയില്‍ പ്രകോപനവുമായി ചൈനീസ് ആര്‍മി; കൂടുതല്‍ സൈനികരെ നിലയുറപ്പിച്ച് ഇന്ത്യന്‍ പട്ടാളവും; ചൈന പിന്മാറും വരെ നിലയുറപ്പിക്കുമെന്ന് സേന

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ അയവില്ലാതെ ഇന്ത്യാ-ചൈന സംഘര്‍ഷം. അതിര്‍ത്തിയില്‍ ശാന്തരാകുമെന്ന് ഇരു രാജ്യവം സംയുക്ത പ്രസ്താവന ഇറക്കിയതിന് പിന്നാലെയാണ് വീണ്ടും അതിര്‍ത്തി കലുഷിതമാകുന്നത്. ചൈന പിന്മാറുന്നതുവരെ മേഖലയില്‍ ഇന്ത്യന്‍ സൈനികരുടെ ശക്തമായ സാന്നിധ്യം തുടരുമെന്ന് ഉന്നതവൃത്തങ്ങള്‍ അറിയിച്ചു. ഏപ്രിലിലെയും ഗല്‍വാന്‍ ഏറ്റുമുട്ടല്‍ സമയത്തെയും സ്ഥിതിയില്‍നിന്നു വ്യത്യസ്തമായി കൂടുതല്‍ മേഖലയില്‍ ഇപ്പോള്‍ ഇന്ത്യന്‍ സൈനികരുടെ സാന്നിധ്യമുണ്ട്.

ഓഗസ്റ്റ് അവസാനം ലഡാക്കിലെ പാംഗോങ്, ചുഷൂല്‍ പ്രദേശങ്ങളില്‍ കുന്നുകള്‍ പിടിച്ചെടുക്കാന്‍ ചൈനീസ് സൈന്യം നടത്തിയ നീക്കം തടഞ്ഞ് ഇന്ത്യന്‍ സൈനികള്‍ ഇവിടെ നിലയുറപ്പിച്ചിട്ടുണ്ട്. ഇവിടെനിന്ന് ഉള്‍പ്പെടെ ചൈനയുടെ തുടര്‍നീക്കത്തിന് അനുസരിച്ചാകും ഇന്ത്യയുടെ നടപടി. അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ നിന്ന് ചൈന ആദ്യം പിന്മാറണമെന്ന ഉറച്ച നിലപാടുമായി ഇന്ത്യ രംഗത്തെത്തിയിരുന്നു. ഇന്ത്യ ചൈന ഉന്നത സേനാ കമാന്‍ഡര്‍മാര്‍ തമ്മില്‍ തിങ്കളാഴ്ച നടന്ന ആറാംവട്ട ചര്‍ച്ചയിലാണ് ഇന്ത്യ ഇക്കാര്യം വ്യക്തമാക്കിയത്.

മോസ്‌കോയില്‍ ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാര്‍ ധാരണയിലെത്തിയ അഞ്ചിന പരിപാടിക്കു ശേഷമുള്ള ആദ്യ സേനാതല ചര്‍ച്ചയായിരുന്നു ഇത്. ഇതിനു പിന്നാലെയായിരുന്നു സംയുക്ത പ്രസ്താവന. സംഘര്‍ഷങ്ങള്‍ ഒഴിവാക്കി പരസ്പര വിശ്വാസം വീണ്ടെടുക്കാനും ആശയവിനിമയം ശക്തിപ്പെടുത്താനും സമവായത്തില്‍ വീഴ്ച വരുത്താതിരിക്കാനും ധാരണയായെന്നായിരുന്നു അറിയിപ്പ്.

എന്നാല്‍ ചൈനയിലെ വിദേശകാര്യ മന്ത്രാലത്തിന്റെ പ്രസ്താവന ഉന്നതരാഷ്ട്രീയ നേതൃത്വത്തിന്റെ അനുമതിയോടെയായിരുന്നില്ല എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇതു ശരിവയ്ക്കുന്ന രീതിയിലാണ് ചൈനയുടെ നടപടികളും. എന്നാല്‍ ഇത് ചൈനീസ് തന്ത്രത്തിന്റെ ഭാഗമാണോ എന്നും സംശയമുണ്ട്. അതുകൊണ്ടു തന്നെ ചൈനയുടെ ഭാഗത്തുനിന്നു പ്രകോപനം ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയുന്നില്ല. ഇത്തരത്തില്‍ നടപടികളുണ്ടായാല്‍ നേരിടാന്‍ ഇന്ത്യ തയാറാണെന്നും സൈനികവൃത്തങ്ങള്‍ അറിയിച്ചു.

കിഴക്കന്‍ ലഡാക്കിലെ തന്ത്രപരമായ മേഖലകളില്‍ നിന്നും ഇന്ത്യ പിന്മാറണമെന്ന ആവശ്യവുമായി ചൈന രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇന്ത്യ ഇത് അംഗീകരിച്ചിട്ടില്ല. നിയന്ത്രണരേഖയില്‍ നിന്നും ഇരു കൂട്ടരും തുല്യദൂരം പിന്മാറണമെന്ന ചര്‍ച്ചയില്‍ പറഞ്ഞിരുന്നെങ്കിലും കിഴക്കന്‍ ലഡാക്കില്‍ അനധികൃതമായി കടന്നു കയറിയ സ്ഥലങ്ങളില്‍ നിന്ന് പിന്മാറാന്‍ ചൈന ഇതുവരെ തയ്യാറായിട്ടില്ല. അതിനിടയിലാണ് പാംഗോംഗ് തടകാക്കരയുടെ തെക്കന്‍ ഭാഗത്തെ നിര്‍ണായക മേഖലകളില്‍ നിന്നുള്‍പ്പെടെ ഇന്ത്യ പിന്മാറണമെന്ന ആവശ്യം ചൈന മുന്നോട്ട് വച്ചത്. ഇന്ത്യ തന്ത്രപ്രധാന മേഖലകളില്‍ നിന്ന് പിന്മാറാത്തിടത്തോളം കാലം തങ്ങളും മേഖലയില്‍ നിന്ന് പിന്മാറില്ലെന്ന് കമാന്‍ഡര്‍ തല ചര്‍ച്ചയില്‍ ചൈന പറഞ്ഞതായിട്ടാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

എല്‍എസിയില്‍ എല്ലായിടത്തേയും ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ഒന്നോ രണ്ടോ സ്ഥലങ്ങളിലേത് മാത്രമായി ചര്‍ച്ചകള്‍ പരിമിതപ്പെടുത്തേണ്ട ആവശ്യമില്ലെന്ന് ഒരു ഉന്നത സൈനിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. അടുത്തിടെ പാംഗോംഗ് തടാകത്തിന്റെ തെക്കന്‍ ഭാഗങ്ങളായ റെചിന്‍ ല, റെസാന്‍ ലാ, മുക്പരി തുടങ്ങിയ തന്ത്രപ്രധാന മേഖലകളില്‍ ഇന്ത്യന്‍ സൈന്യം ആധിപത്യം നേടിയിരുന്നു. ചൈനീസ് നിയന്ത്രണത്തിലുള്ള സ്പാന്‍ഗുര്‍ ഗ്യാപ്പിലുള്‍പ്പെടെ ഇന്ത്യയ്ക്ക് ഇതുവഴി ആധിപത്യം ലഭിച്ചിരുന്നു. മാത്രമല്ല ഇന്ത്യന്‍ മേഖലകളിലേക്ക് പ്രകോപനങ്ങളും നിയമവിരുദ്ധ കടന്നു കയറ്റവും നടത്തുന്നതില്‍ നിന്നും ചൈനയെ പിന്തിരിപ്പിക്കാനും ഈ നീക്കം സഹായിച്ചിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category