1 GBP = 94.70 INR                       

BREAKING NEWS

ഇന്ത്യയില്‍ 24 മണിക്കൂറിനിടെ കോവിഡ് ബാധ സ്ഥിരീകരിച്ചത് 35,560 പേര്‍ക്ക്; രാജ്യത്തെ ആകെ വൈറസ് ബാധിതരുടെ എണ്ണം 57,65,744; ഇതുവരെ രോഗമുക്തി നേടിയത് 47,00,625 പേര്‍; ചികിത്സയിലുള്ള 9,73,684 പേരില്‍ 8,944 പേരുടെ നില ഗുരുതരം

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 35,560 പേര്‍ക്ക്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 57,65,744 ആയി. ഇതില്‍ 47,00,625 പേരും ഇതിനകം രോഗമുക്തി നേടി. ഇന്ന് 262 പേര്‍ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 91,435 ആയി. നിലവില്‍ 9,73,684 കോവിഡ് ബാധിതരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. ഇതില്‍ 8,944 പേരുടെ നില ഗുരുതരമാണ്. നിലവില്‍ കോവിഡ് ബാധിത രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. 71,49,316 കോവിഡ് കേസുകളും 2,06,906മരണങ്ങളുമായി അമേരിക്കയാണ് പട്ടികയില്‍ ഒന്നാമത്. അതേസമയം, പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ ഇന്ത്യയാണ് മുന്നില്‍ 24 മണിക്കൂറിനിടെ അമേരിക്കയില്‍ 9,763 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളില്‍ കോവിഡ് ബാധ ശമനമില്ലാതെ തുടരുകയാണ്. അതേസമയം, രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍  കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം അവസാനഘട്ടത്തിലെത്തിയെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വ്യക്തമാക്കിയിരുന്നു. സെപ്റ്റംബര്‍ 16 വരെ ഡല്‍ഹിയില്‍ 4500 വരെയായിരുന്നു പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ ഇത് കുറഞ്ഞു. 24 മണിക്കൂറിനകം 3700 കേസുകളും അതില്‍ താഴെയുമായി.

അടുത്ത ദിവസങ്ങളില്‍ കോവിഡ് വ്യാപനം കുറയുമെന്നാണ് വിദഗ്ദ്ധര്‍ നല്‍കുന്ന സൂചനയെന്നും കെജ്രിവാള്‍ വിശദീകരിച്ചു. പ്രതിദിന കണക്കില്‍ ഏറ്റവും വലിയ വര്‍ധനവ് രേഖപ്പെടുത്തിയത് സെപ്റ്റംബര്‍ 16നാണ്. അന്ന് 4473 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 15 മുതല്‍ 19 വരെ ദിനംപ്രതി 4000ലേറെ കേസുകളും 30 മുതല്‍ 40 വരെ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഡല്‍ഹിയില്‍ ഇതുവരെ രണ്ടുലക്ഷത്തിലേറെ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വൈറസ് ബാധയില്‍ 4638 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

മഹാരാഷ്ട്രയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 19,164  പേര്‍ക്ക്. ഇന്ന് 459 പേരാണ് സംസ്ഥാനത്ത് മരിച്ചത്. 17,184 പേര്‍ക്കാണ് ഇന്ന് രോഗ മുക്തി. ഇതോടെ സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 12,82,963 ആയി. 9,73,214 പേര്‍ക്കാണ് ഇതുവരെയുള്ള രോഗ മുക്തി. 2,74,993 ആക്ടീവ് കേസുകള്‍. കോവിഡ് ബാധിച്ച് മഹാരാഷ്ട്രയില്‍ ഇതുവരെയായി 34,345 പേര്‍ മരിച്ചു.

അതിനിടെ ആന്ധ്രപ്രദേശിലും തമിഴ്നാട്ടിലും കോവിഡ് വ്യാപനം രൂക്ഷമായി തന്നെ തുടരുകയാണ്. ആന്ധ്രയില്‍ ഇന്ന് 7,855 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗ ബാധിതരേക്കാള്‍ രോഗ മുക്തരുടെ എണ്ണത്തില്‍ ഇന്ന് വര്‍ധനയുണ്ടെന്നത് ആശ്വസമാണ്. ഇന്ന് 8,807 പേര്‍ക്കാണ് രോഗ മുക്തി.  ഇന്ന് 52 പേരാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ മൊത്തം മരണം 5,558ആയി. സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 6,54,385 ആയി. 5,79,474 പേര്‍ക്ക് രോഗ മുക്തി. 69,353 ആക്ടീവ് കേസുകള്‍.

തമിഴ്നാട്ടില്‍ ഇന്ന് 5,692 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 5,470 പേര്‍ക്കാണ് രോഗ മുക്തി. സംസ്ഥാനത്ത് ഇന്ന് 66 പേര്‍ മരിച്ചു. മൊത്തം മരിച്ചവരുടെ എണ്ണം 9,076 ആയി. സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 5,63,691 ആയി. 5,08,210 പേര്‍ക്ക് രോഗ മുക്തി. 46,405 ആക്ടീവ് കേസുകള്‍. ഇരു സംസ്ഥാനങ്ങളിലേയും ആരോഗ്യ വകുപ്പാണ് കണക്കുകള്‍ പുറത്തുവിട്ടത്.

അതിനിടെ, ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 3,22,09,019 ആയി. ഇതില്‍ 2,37,52,955 പേരും രോഗമുക്തി നേടി. 9,83,767 പേരാണ് ഇതുവരെ വിവിധ രാജ്യങ്ങളിലായി കോവിഡ് ബാധിച്ച് മരിച്ചത്. 24 മണിക്കൂറിനിടെ വിവിധ രാജ്യങ്ങളിലായി 1,22,715 കോവിഡ് കേസുകളും 2,486 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category