1 GBP = 96.00 INR                       

BREAKING NEWS

ഗോവയിലെ ഷൂട്ടിങ് നിര്‍ത്തിവെച്ച് മുംബൈയില്‍ എത്തിയ ദീപികാ പദുക്കോണ്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ നാളെ ഹാജരാകും; ദീപികയ്ക്ക് പുറമേ സാറാ അലിഖാനും ശ്രദ്ധാ കപൂറും നാളെ എന്‍സിബിക്ക് മുന്നിലെത്തും: രാകുല്‍ പ്രീത് സിങിന്റെ ചോദ്യം ചെയ്യല്‍ ഇന്ന്: സിനിമാ ലഹരി റാക്കറ്റ് പ്രതികള്‍ക്ക് രഹസ്യ വിവരം ചോര്‍ത്തി നല്‍കിയ അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് സസ്പെന്‍ഷന്‍: വിവരം ചോര്‍ത്തി നല്‍കിയത് 'അരക്കോടി'യുടെ കരാറിന്മേല്‍

Britishmalayali
kz´wteJI³

 

മുംബൈ: അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജപുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്നു കേസില്‍ ബോളിവുഡ് നടി ദീപിക പദുകോണ്‍ നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയ്ക്കു (എന്‍സിബി) മുന്നില്‍ നാളെ ഹാജരാകും. നടിയോട് ഇന്നുചോദ്യം ചെയ്യലിന് ഹാജരാകണമെന്നായിരുന്നു സമന്‍സ് എങ്കിലും നിയമവിദഗ്ധരുമായി കൂടിയാലോചിച്ചശേഷം നാളെ എത്താമെന്നു മറുപടി നല്‍കുകയായിരുന്നു. ഗോവയില്‍ സിനിമാ ഷൂട്ടിങ്ങിലായിരുന്ന ദീപിക ഇന്നലെ രാത്രിയാണു ചാര്‍ട്ടേഡ് വിമാനത്തില്‍ മുംബൈയിലെത്തിയത്. ഭര്‍ത്താവും നടനുമായ രണ്‍വീര്‍ സിങ്, മാനേജര്‍ കരിഷ്മ, അഭിഭാഷകന്‍ എന്നിവര്‍ ഒപ്പണ്ടായിരുന്നു.

ഇന്ന്, നടി രാകുല്‍ പ്രീത് സിങ്, ദീപികയുടെ മാനേജര്‍ കരിഷ്മ പ്രകാശ് എന്നിവര്‍ ചോദ്യം ചെയ്യലിനായി എന്‍സിബിക്ക് മുന്നില്‍ ഹാജരാകും. രാകുലിനോട് ഇന്നലെ ചോദ്യം ചെയ്യലിന് എത്താനായിരുന്നു എന്‍സിബി അറിയിച്ചത്. എന്നാല്‍ സമന്‍സ് ലഭിച്ചില്ലെന്ന് ആരോപിച്ചാണു നടി രാകുല്‍ ഇന്നലെ ചോദ്യം ചെയ്യലിന് എത്താതിരുന്നത്. തുടര്‍ന്ന് വീണ്ടും സമന്‍സ് കൈമാറി. അതേസമയം നാളെ ദീപികയ്ക്ക് പുറമേ നടിമാരായ സാറ അലി ഖാന്‍, ശ്രദ്ധ കപൂര്‍ എന്നിവരും എന്‍സിബിക്ക് മുന്നിലത്തും. ഗോവയില്‍ ചിത്രീകരണത്തിലായിരുന്ന സാറ, അമ്മ അമൃത സിങ്ങിനൊപ്പമാണു മുംബൈയിലെത്തിയത്.

ഇന്നലെ ഫാഷന്‍ ഡിസൈനര്‍ സിമോന്‍ ഖംബാട്ടയെ 5 മണിക്കൂറും അന്തരിച്ച നടന്‍ സുശാന്ത് സിങ്ങിന്റെ മാനേജരായിരുന്ന ശ്രുതി മോദിയെ 8 മണിക്കൂറും ചോദ്യം ചെയ്തു. മുന്‍നിര സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹറിന്റെ കമ്പനിയില്‍ ജീവനക്കാരനായ ക്ഷിതിജ് പ്രസാദിന് എന്‍സിബി സമന്‍സ് അയച്ചു; വീട്ടില്‍ പരിശോധനയും നടത്തി. അതേസമയം ലഹരിക്കേസുമായി ബന്ധമുള്ള ബോളിവുഡിലെ 50 പ്രമുഖരുടെ പട്ടിക അന്വേഷണസംഘം തയാറാക്കുന്നതായി സൂചന. ടാലന്റ് മാനേജ്മെന്റ് കമ്പനിയായ 'ക്വാന്‍' കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം ഉണ്ടാകും. ദീപികയുടെയും സുശാന്തിന്റെയും മാനേജര്‍മാര്‍ ഈ കമ്പനി നിയോഗിച്ചവരാണ്. ബോളിവുഡിലെ ഒട്ടേറെ പ്രമുഖര്‍ക്ക് പലവിധ സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനമാണിത്. സീരിയില്‍ രംഗത്തേക്കും അന്വേഷണം നീളുന്നു.

അന്വേഷണ വിവരം ചോര്‍ത്തി നല്‍കി; പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍
അതേസമയം കന്നഡ സിനിമാ ലഹരി റാക്കറ്റ് പ്രതികള്‍ക്ക് ബെംഗളൂരു പൊലീസ് ഉദ്യോഗസ്ഥര്‍ അന്വേഷണ വിവരം ചോര്‍ത്തി നല്‍കിയതായി കണ്ടെത്തി. ഇവരെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. 50 ലക്ഷം രൂപ കൈക്കൂലി ഉറപ്പിച്ചാണ് കന്നഡ സിനിമാ ലഹരി റാക്കറ്റ് പ്രതികള്‍ക്ക് പൊലീസുകാര്‍ അന്വേഷണ വിവരം ചോര്‍ത്തി നല്‍കിയത്. സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് (സിസിബി) അസിസ്റ്റന്റ് കമ്മിഷണര്‍ എം.ആര്‍ മുധവി, ഹെഡ്കോണ്‍സ്റ്റബിള്‍ മല്ലികാര്‍ജുന്‍ എന്നിവര്‍ക്കെതിരെയാണു നടപടി. കേസ് വലിയ വകുപ്പുകള്‍ ചുമത്താതെ ഒതുക്കാമെന്ന് ഇവര്‍ വാക്ക് കൊടുത്തെന്നും അറസ്റ്റിലായ ലഹരി പാര്‍ട്ടി സംഘാടകന്‍ വിരേന്‍ ഖന്നയ്ക്കു മൊബൈല്‍ ഫോണ്‍ കൈമാറിയെന്നും വകുപ്പു തല അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ലഹരിക്കേസ് അന്വേഷണ സംഘത്തിലുള്ളവരല്ല ഇരുവരും .

ശ്രീലങ്കയില്‍ ചൂതാട്ടകേന്ദ്ര നടത്തിപ്പില്‍ പങ്കാളിത്തമുണ്ടെന്നു സംശയിക്കുന്ന ഷെയ്ഖ് ഫസിയുല്ല എന്നയാള്‍ എസിപി മുധവിയുടെ അടുപ്പക്കാരനാണ്. ഒളിവിലുള്ള ഇയാള്‍ക്കും വിവരം ചോര്‍ത്തിയത്രേ. നടിമാരായ രാഗിണി ദ്വിവേദിയും സഞ്ജന ഗല്‍റാണിയും ഉള്‍പ്പെടെ 14 പേരാണ് ഇതുവരെ ലഹരിക്കേസില്‍ അറസ്റ്റിലായത്. അതിനിടെ, കേസില്‍ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ടിവി അവതാരക അനുശ്രീക്കു മംഗളൂരു പൊലീസ് നോട്ടിസ് നല്‍കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category