1 GBP = 96.00 INR                       

BREAKING NEWS

ഭര്‍ത്താവ് മരിച്ചപ്പോള്‍ അമ്മയായ യുവതിയെ പ്രണയം നടിച്ച് വളച്ചെടുത്തു; യുവതി വീണ്ടും ഗര്‍ഭിണിയായപ്പോള്‍ ബന്ധുക്കളുടെ നിര്‍ബന്ധത്തില്‍ വിവാഹം; താലി കെട്ടിയ അന്നു മുതല്‍ ഭാര്യ ശല്യക്കാരി; രണ്ടാം വിവാഹക്കാരിയെ ഒഴിവാക്കാന്‍ കുട്ടി തടസ്സമാകുമെന്ന ചിന്തയില്‍ അമ്മയെ കാണിക്കാന്‍ എന്ന തന്ത്രത്തില്‍ കുട്ടിയേയും എടുത്ത് ഭാര്യയ്ക്കൊപ്പം തിരുവല്ലത്ത് എത്തി; ആറ്റില്‍ എറിഞ്ഞ് കൂസലില്ലാ കൊലയും; പാച്ചല്ലൂരുകാരന്‍ ഉണ്ണികൃഷ്ണനെ പൊക്കി പൊലീസ്; 40 ദിവസമുള്ള കുഞ്ഞിനെ കൊന്നത് ഭാര്യയോടുള്ള പ്രതികാരം തീര്‍ക്കാന്‍

Britishmalayali
ആര്‍ പീയൂഷ്

തിരുവനന്തപുരം: ഭാര്യയെ ഒഴിവാക്കാനായാണ് 40 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പിതാവിന്റെ മൊഴി. സംഭവത്തില്‍ പാച്ചല്ലൂര്‍ സ്വദേശി ഉണ്ണികൃഷ്ണ(24)നെ തിരുവല്ലം പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമ്പോഴാണ് കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമാക്കിയത്.

കുഞ്ഞിന്റെ മാതാവ് ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് ഒറ്റയ്ക്ക് കഴിയുകയായിരുന്നു. ഒരു വര്‍ഷം മുന്‍പ് ഇയാള്‍ ഇവരുമായി അടുപ്പത്തിലാവുകയും ഒപ്പം താമസിക്കുകയും ചെയ്തിരുന്നു. പേരൂര്‍ക്കടയില്‍ താമസിക്കുന്നതിനിടെയാണ് ഇവര്‍ ഗര്‍ഭിണിയായത്. തുടര്‍ന്ന് ഉണ്ണിക്കൃഷ്ണന്‍ ഇവരെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിതനായി. പക്ഷേ വിവാഹം കഴിഞ്ഞതുമുതല്‍ ഇയാള്‍ ഭാര്യയെ ക്രൂരമായി മര്‍ദ്ദിക്കുകയും മറ്റും ചെയ്യുമായിരുന്നു എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

ഇലക്ട്രീഷ്യനായ ഉണ്ണികൃഷ്ണനെക്കാള്‍ രണ്ട് വയസ്സു കൂടുതലുള്ളയാളാണ് ഭാര്യ. ഇവര്‍ ട്രാഫിക് വാര്‍ഡനായി ജോലി നോക്കുകയായിരുന്നു. ആദ്യ വിവാഹത്തില്‍ ഇവര്‍ക്ക് ഏഴു വയസ്സുള്ള ഒരു പെണ്‍കുട്ടി കൂടിയുണ്ടായിരുന്നു. പ്രണയബന്ധത്തിലായ ശേഷം വിവാഹം കഴിക്കാം എന്ന ധാരണയിലായിരുന്നു ഒന്നിച്ച് താമസിച്ചത്. ഗര്‍ഭിണിയായതോടെ യുവതിയുടെ ബന്ധുക്കള്‍ വിവാഹം നടത്തികൊടുക്കുകയായിരുന്നു.

എന്നാല്‍ ഉണ്ണികൃഷ്ണന്റെ വീട്ടുകാര്‍ക്ക് ഈ വിവാഹത്തില്‍ കടുത്ത അതൃപ്തിയായിരുന്നു. എങ്ങനെയും ഭാര്യയെ ഒഴിവാക്കണമെന്ന ചിന്തയായിരുന്നു ഉണ്ണികൃഷ്ണന്. കുഞ്ഞ് അതിനൊരു തടസമാകുമോ എന്ന ഭയമാണ് കൊലക്ക് കാരണമെന്നാണ് ഇയാള്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

ഇന്നലെ രാത്രിയിലാണ് കൊടു ക്രൂരത നടന്നത്. വ്യാഴാഴ്ച രാത്രി ഏഴുമണിയോടെ നെടുമങ്ങാട്ടെ അമ്മയുടെ വീട്ടില്‍ നിന്ന് കുഞ്ഞിനെ തിരുവല്ലത്തേക്ക് കൊണ്ടുവന്നാണ് ഉണ്ണിക്കൃഷ്ണന്‍ ക്രൂരകൃത്യം നടത്തിയത്. നൂലുകെട്ടിന് ശേഷം ഉണ്ണികൃഷ്ണന്റെ മാതാവിനെ കാണിക്കാനാണെന്ന് പറഞ്ഞാണ് പിതാവ് കുഞ്ഞിനെ തിരുവല്ലത്തേക്ക് കൊണ്ടുവന്നത്. ഓട്ടോയില്‍ ഭാര്യക്കൊപ്പമായിരുന്നു യാത്ര.

തിരുവല്ലത്തെത്തിയപ്പോള്‍ ഭാര്യയെ ഓട്ടോയില്‍ ഇരുത്തിയതിന് ശേഷം കുഞ്ഞിനെ കാണിച്ച് തിരിച്ചു വരാമെന്ന് പറഞ്ഞു. എന്നാല്‍ മണിക്കൂറുകള്‍ പിന്നിട്ടിട്ടും കാണാതായതോടെ ഇയാളെ ഫോണില്‍ വിളിച്ച് അന്വേഷിച്ചു. കുഞ്ഞിനെ ഇന്ന് വീട്ടില്‍ നിര്‍ത്തിയതിന് ശേഷം നാളെ എത്തിക്കാമെന്നായിരുന്നു മറുപടി. എന്നാല്‍ ഇതില്‍ സംശയം തോന്നിയ യുവതി പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ പ്രദേശത്ത് നടത്തിയ തെരച്ചിലിലാണ് ഉണ്ണികൃഷ്ണനെ ആറിന് സമീപത്ത് കണ്ടതായുള്ള വിവരം പൊലീസിന് ലഭിച്ചത്. ആറിന് സമീപത്ത് ഉണ്ണികൃഷ്ണനെ കണ്ടതായും ചവറു കളയാന്‍ എത്തിയതാണെന്ന് അദ്ദേഹം പറഞ്ഞതായും പ്രദേശവാസി മൊഴി നല്‍കിയത്. തുടര്‍ന്ന് അഗ്‌നിശമനസേന നടത്തിയ തെരച്ചിലിലാണ് ആറ്റില്‍ നിന്ന് ബാസ്‌കറ്റില്‍ അടച്ച നിലയില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.

എന്നാല്‍, കുഞ്ഞുമായി ആറിന് സമീപത്ത് ഇരുന്നപ്പോള്‍ സമീപത്തെ മണ്‍ത്തിട്ട ഇടിഞ്ഞ് വെള്ളത്തില്‍ വീഴുകയായിരുന്നുവെന്നാണ് ഉണ്ണിക്കൃഷ്ണന്‍ പൊലീസിനോട് പറഞ്ഞത്. ഇത് വിശ്വസിക്കാതിരുന്ന പൊലീസ് കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category