1 GBP = 94.70 INR                       

BREAKING NEWS

അന്യഗ്രഹ ജീവിയെ വെടിവെച്ചിട്ടെന്ന അവകാശ വാദവുമായി മുന്‍ യു.എസ് സൈനിക ഉദ്യോഗസ്ഥന്‍; നേരിട്ടത് പറക്കും തളിക തകര്‍ന്ന് ഭൂമിയിലെത്തിയ അനഗ്രഹ ജീവികളെയെന്ന് വെളിപ്പെടുത്തല്‍; യു.എസ് സൈനിക താവളത്തിലെ അന്യഗ്രഹ ജീവി കൊലനടന്നത് 78ല്‍; ബഹിരാകാശ ജീവികളെ നേരിട്ട റഷ്യന്‍ സൈനികര്‍ കല്ലായി മാറപ്പെട്ടെന്നും വെളിപ്പെടുത്തല്‍; പുസ്തകം ചര്‍ച്ചയാക്കി ലോകം

Britishmalayali
kz´wteJI³

ന്യഗ്രഹ ജീവിയെ വെടിവെച്ചിട്ടന്നെ അവകാശ വാദവുമായി മുന്‍ അമേരിക്കന്‍ സൈനികന്‍ രംഗത്ത്. തന്റെ പുസ്തകത്തിലൂടെ നടത്തിയ പ്രസ്താവനയ്ക്ക് പിന്നാലെയാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍ ചര്‍ച്ചയായി മാറുന്നത്. 1978 ല്‍ യുഎസ് സൈനിക താവളത്തിനു സമീപം ബഹിരാകാശ ഏലിയന്‍ (അന്യഗ്രഹ ജീവി) കൊല്ലപ്പെട്ടു എന്നാണ് മുന്‍ യുഎസ് വ്യോമസേന മേജര്‍ വെളിപ്പെടുത്തല്‍ നടത്തുന്നത്.

പറക്കുന്ന അജ്ഞാത വസ്തുക്കളുടെയും ആകാശ പ്രതിഭാസങ്ങളുടെയും സംഭവങ്ങള്‍ കണ്ടെത്തുന്നതിനും വിശകലനം ചെയ്യുന്നതിനുമായി കഴിഞ്ഞ മാസം പെന്റഗണ്‍ ഒരു ടാസ്‌ക് ഫോഴ്‌സ് തുടങ്ങിയിരുന്നു. യുഎസ് പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പര്‍ തന്റെ ജാപ്പനീസ് കൂട്ടാളി ടാരോ കൊനോയുമായി കൂടിക്കാഴ്ചയും നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ പുതിയ മേഖലയായി യുഎഫ്ഒകളെക്കുറിച്ച് അന്വേഷിക്കുന്ന കാര്യമാണ് ഇരുവരും ചര്‍ച്ച ചെയ്തത്.

1978 ല്‍ യുഎസ് സൈനിക താവളത്തിന് സമീപം ബഹിരാകാശ അന്യഗ്രഹജീവിയെ വെടിവച്ച് കൊന്നതായി മുന്‍ യുഎസ് വ്യോമസേന മേജര്‍ ജോര്‍ജ് ഫില്ലര്‍ ഒരു പുസ്തകത്തിലൂടെയാണ് വെളിപ്പെടുത്തിയത്. 'സ്ട്രെയ്ന്‍ജ് ക്രാഫ്റ്റ്: ദ ട്രൂ സ്റ്റോറി ഓഫ് ആന്‍ എയര്‍ ഫോഴ്സ് ഇന്റലിജന്‍സ് ഓഫിസേഴ്സ് ലൈഫ് വിത്ത് യുഎഫ്ഒഎസ്' എന്ന പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തലുള്ളത്. മേജര്‍ ജോര്‍ജ് ഫില്ലര്‍ നാലു വര്‍ഷത്തോളം യുഎസ് വ്യോമസേനയുടെ ഭാഗമായിരുന്നു.

1978 ജനുവരി 18 നാണ് ഇത് സംഭവിച്ചതെന്നും തന്റെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഇത് സംബന്ധിച്ച ഇന്റലിജന്‍സ് ബ്രീഫിങ് നടത്തിയിരുന്നുവെന്നും ഫില്ലര്‍ പറഞ്ഞു. 'ഫോര്‍ട്ട് ഡിക്സില്‍ ഒരു അന്യഗ്രഹജീവിയെ വെടിവച്ചു കൊന്നിട്ടുണ്ട്, നമ്മുടെ (മക്ഗുവെയര്‍ എയര്‍ഫോഴ്‌സ് ബേസ്) റണ്‍വേയുടെ അവസാനത്തിലാണ് അവര്‍ ഇത് കണ്ടെത്തിയത്' എന്ന് മുതിര്‍ന്ന മാസ്റ്റര്‍ സര്‍ജന്റ് ഫില്ലറോട് പറഞ്ഞു. 'ഇത് മറ്റൊരു രാജ്യത്ത് നിന്നുള്ള ഒരു അന്യനാണോ?' ഫില്ലര്‍ ചോദിച്ചു. 'അല്ല, അത് ബഹിരാകാശത്തുനിന്നുള്ളതാണ്, ഒരു ബഹിരാകാശ അന്യഗ്രഹജീവിയാണ്', മാസ്റ്റര്‍ സര്‍ജന്റ് മറുപടി നല്‍കി. ബഹിരാകാശ അതിഥിയെ വെടിവച്ച ശേഷം യുഎഫ്ഒകള്‍ പ്രത്യേകം ശബ്ദത്തില്‍ മുഴങ്ങാന്‍ തുടങ്ങിയെന്നും ഫില്ലര്‍ പറഞ്ഞു.

തന്റെ കാറിനടുത്ത് 'നേര്‍ത്തതും ചാരനിറത്തിലുള്ളതുമായ ഒരു ജീവിയെ' കണ്ടെത്തിയ പൊലീസ് ഉദ്യോഗസ്ഥനാണ് അന്യഗ്രഹജീവിയെ വെടിവച്ചതെന്ന് ഫില്ലര്‍ പറയുന്നു. പൊലീസുകാരന്‍ മക്ഗുവെയര്‍ എയര്‍ഫോഴ്‌സ് ബേസുമായി ബന്ധപ്പെട്ടപ്പോള്‍ ഒരു പ്രത്യേക മോപ്പ്-അപ്പ് സംഘം സംഭവസ്ഥലത്തെത്തി അന്യഗ്രഹജീവിയുടെ മൃതദേഹം ഒഹായോയിലെ റൈറ്റ്-പാറ്റേഴ്‌സണ്‍ എയര്‍ഫോഴ്‌സ് ബേസിലേക്ക് കൊണ്ടുപോയി.

രഹസ്യാന്വേഷണ റിപ്പോര്‍ട്ട് തയാറാക്കുന്നതിനായി സാക്ഷികളുമായി സംസാരിക്കാനും സംഭവത്തിന്റെ ഫോട്ടോകള്‍ കാണാനും താന്‍ ഒരു അഭ്യര്‍ത്ഥന ഫയല്‍ ചെയ്തതായി ഫില്ലര്‍ അവകാശപ്പെടുന്നു, പക്ഷേ പ്രവേശനം നിഷേധിച്ചു. മുന്‍ എയര്‍ ഫോഴ്സ് മേജറായ ഫില്ലര്‍ ഇത് സംബന്ധിച്ച് ഗവേഷണം നടത്തുന്ന ഡിസ്‌ക്ലോസര്‍ പ്രൊജക്ടിലെ ഒരംഗമായിരുന്നു. പിന്നീട്, യുഎഫ്ഒ സംബന്ധിച്ച് മൂന്ന് വിഡിയോകള്‍ പെന്റഗണ്‍ തന്നെ പുറത്തുവിട്ടിരുന്നു. പൈലറ്റുമായി യുഎഫ്ഒകെളെ പിന്തുടരുന്നതായിരുന്നു ആ വിഡിയോകള്‍.

ഇത് പഴയൊരു വാര്‍ത്തയാണ്... അന്യഗ്രഹ ജീവികള്‍ സഞ്ചരിച്ചിരുന്ന പേടകം റഷ്യന്‍ സൈനികര്‍ വിജയകരമായി വെടിവെച്ച് വീഴ്ത്തിയെന്ന് സിഐഎ രേഖയും പുറത്തുവന്നിട്ടുണ്ട്. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ റഷ്യന്‍ സൈനികര്‍ കല്ലായി മാറിയെന്ന അവിശ്വസനീയമായ റിപ്പോര്‍ട്ടാണ് അമേരിക്കന്‍ ചാരസംഘടനയായ സിഐഎ അവരുടെ ഔദ്യോഗിക വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന രേഖകളില്‍ പറഞ്ഞിരുന്നത്.

1993ലായിരുന്നു വിവാദമായ സംഭവം. ആകാശത്ത് പറന്നുനടന്ന അന്യഗ്രഹജീവികളുടെ പേടകത്തെയാണ് റഷ്യന്‍ സൈനികര്‍ വെടിവെച്ചിട്ടത്. നിയന്ത്രണം വിട്ട് ഭൂമിയിലേക്ക് പതിച്ച പേടകത്തില്‍ നിന്നും അഞ്ച് അന്യഗ്രഹജീവികള്‍ പുറത്തുവന്നു. മനുഷ്യസമാനമായിരുന്നെങ്കിലും ഉയരം കുറഞ്ഞവയായിരുന്നു ഇവ. കറുത്ത വലിയ കണ്ണുകളും വലിയ തലയും ഈ അന്യഗ്രഹജീവികള്‍ക്ക് ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടിലുണ്ട്. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ 23 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെടുകയും ചെയ്തു. സംഭവത്തെ അധികരിച്ചു വന്ന യുക്രൈനിലെ പത്ര റിപ്പോര്‍ട്ടുകളാണ് സിഐഎ റിപ്പോര്‍ട്ടിലുള്ളത്. സംഭവവുമായി ബന്ധപ്പെട്ടുള്ള ചിത്രങ്ങളും മറ്റും ഈ റിപ്പോര്‍ട്ടുകളുടെ ഭാഗമായുണ്ട്.

സൈബീരിയക്ക് സമീപം പരിശീലനത്തിലേര്‍പ്പെട്ടിരുന്ന റഷ്യന്‍ സൈനികരാണ് കൊല്ലപ്പെട്ടത്. ഭൂമിയില്‍ നിന്നും വായുവിലേക്ക് തൊടുക്കാവുന്ന മിസൈല്‍ ഉപയോഗിച്ചായിരുന്നു അന്യഗ്രഹജീവികളുടെ പേടകം വീഴ്ത്തിയത്. സംഭവത്തില്‍ ഉള്‍പ്പെട്ടിരുന്ന രണ്ട് സൈനികര്‍ ജീവനോടെ രക്ഷപ്പെട്ടെന്നും രേഖയിലുണ്ട്. കനത്ത ഏറ്റുമുട്ടലിന് പിന്നാലെ അഞ്ച് അന്യഗ്രഹജീവികളും ചേര്‍ന്ന് പ്രകാശഗോളമായി മാറി പൊട്ടിത്തെറിക്കുകയായിരുന്നു. ഇതോടെയാണ് സൈനികര്‍ കല്ലായി മാറിയതെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

ഈ സൈനികരുടെ ഭൗതികദേഹങ്ങള്‍ മോസ്‌കോയോടു ചേര്‍ന്നുള്ള ഗവേഷണ കേന്ദ്രത്തിലേക്ക് മാറ്റിയെന്ന് കെജിബി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. എന്ത് ഊര്‍ജ്ജ പ്രവാഹത്തെ തുടര്‍ന്നാണ് ഈ സൈനികര്‍ കല്ലായി മാറിയെന്നത് സംബന്ധിച്ച അവ്യക്തത ഇപ്പോഴും തുടരുകയാണ്. ചുണ്ണാമ്പുകല്ലിന് സമാനമായ അവസ്ഥയിലേക്കാണ് ജീവനുള്ള മനുഷ്യരുടെ ശരീരം മാറിപ്പോയതെന്നും രേഖയിലുണ്ട്. മനുഷ്യരുടെ ചിന്തകള്‍ക്കും സാങ്കേതിക വിദ്യകള്‍ക്കും പ്രാപ്യമല്ലാത്ത അത്യാധുനിക ആയുധങ്ങള്‍ കൈവശമുള്ള ഇത്തരം അന്യഗ്രഹ ജീവികള്‍ വസ്തുതയാണെങ്കില്‍ ഭീഷണിയാണെന്നും രേഖ ഓര്‍മിപ്പിക്കുന്നുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category