1 GBP = 96.00 INR                       

BREAKING NEWS

കോവിഡ് ടെസ്റ്റ് നെഗറ്റീവായി വീട്ടില്‍ പോകാന്‍ ഇറങ്ങിയപ്പോള്‍ കണ്ടത് വീട്ടമ്മ കുളിക്കാന്‍ കയറുന്നത്; എന്നാല്‍ പിന്നെ അതുകൂടി മൊബൈലില്‍ ചിത്രീകരിച്ചിട്ട് പോകാമെന്ന് ഡിഫി നേതാവിന്റെ തീരുമാനം; യുവതിയുടെ നിലവിളിയില്‍ പൊലീസ് എത്തിയിട്ടും അശ്ലീലത വീട്ടിലിരുന്ന് കണ്ട് രസിക്കാന്‍ കുട്ടി സഖാവിന് അവസരമൊരുക്കി സ്ത്രീത്വത്തെ വഞ്ചിച്ചത് പൊലീസ് തന്നെ; പിടിവീണത് സിപിഎമ്മിന്റെ പാറശ്ശാലയിലെ ഓപ്പറേഷന്‍ സ്പെഷ്യലിസ്റ്റിന്; ചര്‍ച്ചയാകുന്നത് പിണറായി സര്‍ക്കാരിന്റെ ഇരട്ട നീതി

Britishmalayali
എം മനോജ് കുമാര്‍

തിരുവനന്തപുരം: പാറശാലയിലെ കോവിഡ് നീരീക്ഷണ കേന്ദ്രത്തില്‍ യുവതിയുടെ നഗ്നചിത്രം പകര്‍ത്താന്‍ ശ്രമിച്ച ഡിവൈഎഫ്ഐ നേതാവിനെ സ്റ്റേഷന്‍ ജാമ്യം നല്‍കി വിട്ടയച്ച സംഭവം പുകയുന്നു. പാറശ്ശാല ശ്രീകൃഷ്ണ ഫാര്‍മസി കോളേജ് കോവിഡ് സെന്ററില്‍ ചികിത്സയിലിരുന്ന വീട്ടമ്മ കുളിക്കാന്‍ കയറിയപ്പോള്‍ നഗ്നചിത്രം പകര്‍ത്താന്‍ ഡിവൈഎഫ്ഐ ചെങ്കല്‍ യൂണിറ്റ് പ്രസിഡന്റ് ഷാലുവിനെ പൊലീസ് രക്ഷിക്കാന്‍ ശ്രമിച്ച സംഭവമാണ് പുകയുന്നത്.

ജാമ്യമില്ലാ വകുപ്പ് പ്രകാരം ചാര്‍ജ് ചെയ്യേണ്ട കേസ് ഒതുക്കി സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ട സംഭവമാണ് പാറശാലയില്‍ പ്രതിഷേധത്തിനു കാരണമായിരിക്കുന്നത്. കേരള പൊലീസ് ആക്റ്റിലെ 119 (ഡി), ഐപിസി 354(സി) എന്നീ വകുപ്പുകള്‍ പ്രകാരമാണ് പാറശാല പൊലീസ് കേസ് എടുത്തത്. അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തില്‍ വീട്ടിലേക്ക് വിടുകയായിരുന്നു. ഷാലുവിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചതില്‍ പ്രതിഷേധിച്ച് പാറശാലയിലെ രണ്ടു കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റികള്‍ സംയുക്തമായി ഇന്നു പാറശാല പൊലീസ് സ്റ്റെഷനിലേക്ക് ഇപ്പോള്‍ മാര്‍ച്ച് നടത്തുകയാണ്.

സിപിഎമ്മില്‍ നിന്നും വന്ന രാഷ്ട്രീയ സമ്മര്‍ദ്ദം കാരണമാണ് ജാമ്യമില്ലാ വകുപ്പ് പൊലീസ് ഒഴിവാക്കി നിര്‍ത്തിയത് എന്നാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്ന ആരോപണം. കോവിഡ് കേന്ദ്രത്തില്‍ ചികിത്സയിലുള്ള യുവതിയുടെ നഗ്നദൃശ്യം പകര്‍ത്താന്‍ ശ്രമിച്ച സംഭവം തലസ്ഥാനനഗരിയെ തന്നെ ഞെട്ടിച്ചിരിക്കെയാണ് ജാമ്യമില്ലാ വകുപ്പുകള്‍ ഒഴിവാക്കി ഡിവൈഎഫ്ഐ നേതാവിനെ രക്ഷിക്കാന്‍ പൊലീസ് തന്നെ ചൂട്ടുപിടിച്ച സംഭവവും പുറത്ത് വരുന്നത്. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് യുവതിയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്താനാണ് ഷാലു ശ്രമിച്ചത്.

സ്വാഭാവികമായും ഇതില്‍ ഐടി ആക്റ്റ് വരുകയും സിഐ തന്നെ നേരിട്ട് അന്വേഷിക്കേണ്ട ജാമ്യമില്ല വകുപ്പ് പ്രകാരമുള്ള കുറ്റകൃത്യം ആവുകയും ചെയ്യുമായിരുന്നു. എന്നാല്‍ ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ മാത്രം ചുമത്തി ഷാലുവിനെ പൊലീസ് രക്ഷിക്കാനാണ് ശ്രമിച്ചത്. ഇതാണ് പ്രതിഷേധത്തിനു കാരണമായത്. സ്ത്രീത്വത്തെ അപമാനിക്കുന്നത് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ഒഴിവാക്കി. പീഡനത്തിന് സമാനമായ അപമാനിക്കലാണ് ഷാലു യുവതിയോട് ചെയ്തത്. എന്നാല്‍ അതൊന്നും പൊലീസ് മുഖവിലയ്ക്കെടുത്തില്ല. സിപിഎം സമ്മര്‍ദ്ദമാണ് എല്ലാത്തിനും കാരണം.

സ്ത്രീത്വത്തിന് ആയി വാദിക്കുന്ന പിണറായി സര്‍ക്കാരിന്റെ കാലത്താണ് ഇതെല്ലാം സംഭവിക്കുന്നത്. വീട്ടമ്മയെ പ്രവേശിപ്പിച്ച കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ ഷാലുവും ചികിത്സയിലായിരുന്നു. ഇന്നലെ ഷാലു കോവിഡ് നെഗറ്റീവ് ആയി. ഷാലുവിനെ ഇന്നലെ ഡിസ്ചാര്‍ജ് ചെയ്യാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. വീട്ടിലേക്ക് പോകാന്‍ ഒരുങ്ങവേയാണ് വീട്ടമ്മ കുളിക്കാന്‍ കയറുന്നത് ഷാലു കാണുന്നത്. തൊട്ടു തൊട്ടുള്ള ബാത്ത്റൂം എന്ന സൗകര്യം ഉപയോഗിച്ച് മൊബൈല്‍ ഫോണില്‍ വീട്ടമ്മയുടെ നഗ്നത മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ഷാലു ശ്രമിക്കുകയായിരുന്നു.

മൊബൈല്‍ ഫോണ്‍ കണ്ടു വീട്ടമ്മ നിലവിളിച്ചതോടെയാണ് മറ്റുള്ളവര്‍ ഓടിയെത്തുകയും ശാലുവാണ് പ്രതി എന്ന് മനസിലാക്കുകയും ചെയ്തത്. ഇതോടെയാണ് ശാലുവിനെ മറ്റുള്ളവര്‍ തടഞ്ഞുവെച്ച് പൊലീസിനു കൈമാറിയത്. കോവിഡ് സെന്ററില്‍ പൊലീസ് എത്തിയെങ്കിലും ഷാലുവിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് വിമുഖത കാണിച്ചതായി ആരോപണം വന്നിരുന്നു. ഈ കോവിഡ് സെന്ററുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ ഡിവൈഎഫ്ഐ മുഴുകിയിരിക്കെയാണ് നേതാവില്‍ നിന്നും ഡിവൈഎഫ്ഐയുടെ മാനംകെടുത്തിയ ബാത്ത്റൂം ദൃശ്യങ്ങള്‍ പകര്‍ത്താനുള്ള ശ്രമം നടന്നത്.

ഡിവൈഎഫ്ഐയുടെ മാനം പോകും എന്നതിനാലാണ് നേതാക്കള്‍ ഇടപെട്ടു കേസ് ഒതുക്കാന്‍ ശ്രമിച്ചത്. പക്ഷെ വീട്ടമ്മ പരാതിയില്‍ ഉറച്ചു നിന്നതോടെ കേസ് എടുക്കാന്‍ കഴിയാതെ വഴിയില്ലെന്നായി. ഇതിനെ തുടര്‍ന്നാണ് ഐടി ആക്റ്റ് പ്രകാരമുള്ള വകുപ്പുകള്‍ ഒഴിവാക്കി ജാമ്യം കിട്ടുന്ന വകുപ്പുകള്‍ മാത്രം ഉള്‍പ്പെടുത്തി കേസ് എടുത്ത് ശാലുവിനെ വീട്ടില്‍ ക്വാറന്റൈനില്‍ കഴിയാന്‍ വിട്ടത്. സംഭവം പുറത്ത് അറിഞ്ഞതോടെയാണ് കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്ത് വന്നത്. സിപിഎമ്മിന്റെ ഗുണ്ടാ നേതാവാണ് ഷാലു എന്ന ആക്ഷേപമാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഉയര്‍ത്തുന്നത്. മറ്റു പാര്‍ട്ടികള്‍ക്ക് ഷാലു തലവേദനയാണ്.

സിപിഎമ്മിന്റെ ഓപ്പറെഷന്‍ സ്പെഷ്യലിസ്റ്റാണ് ശാലു. പാര്‍ട്ടിക്ക് ഷാലുവിനെ ഒഴിവാക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തി പൊലീസ് ഡിവൈഎഫ്ഐ നേതാവിനെ വിട്ടയച്ചത്. ശല്യക്കാരനായ ഷാലുവിനെതിരെ കേസുകള്‍ നിലവിലുണ്ട് എന്നാണ് നാട്ടുകാരും പറഞ്ഞത്.

കോവിഡ് സെന്ററില്‍ കുളിച്ചു കൊണ്ടിരിക്കുന്ന യുവതിയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ പൊലീസ് പിടിയിലായ യുവാവിനെ എങ്ങനെ പൊലീസ് ജാമ്യം കിട്ടുന്ന വകുപ്പുകള്‍ മാത്രം ചുമത്തി വീട്ടിലേക്ക് വിടും. ഡിവൈഎഫ്ഐ നേതാവ് ആയതിനാലാണ് പൊലീസ് ഇങ്ങനെ ചെയ്തത്. പ്രതി ഡിവൈഎഫ്ഐ നേതാവ് ആയതിനാല്‍ പ്രതിയെ പൊലീസ് രക്ഷിക്കാന്‍ ശ്രമിച്ചു. ഇതില്‍ കോണ്‍ഗ്രസിന് പ്രതിഷേധമുണ്ട്. അതിനാലാണ് പരശുവയ്ക്കല്‍, പാറശാല കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റികള്‍ യോജിച്ച് പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തുന്നത്-പാറശാല കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കൊല്ലിയോട് സത്യനേശന്‍ മറുനാടനോട് പറഞ്ഞു.

ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്ത് പൊലീസ് ക്വാറന്റൈനില്‍ പ്രതിയെ പ്രവേശിപ്പിക്കേണ്ടതുണ്ടായിരുന്നു. പൊലീസ് അവരുടെ ഡ്യൂട്ടിയില്‍ വീഴ്ച വരുത്തി. രാഷ്ട്രീയ ലക്ഷ്യങ്ങളോടെ പെരുമാറി പ്രതിയെ സഹായിക്കാന്‍ ശ്രമിച്ചു. ഇതുകൊണ്ടാണ് മാര്‍ച്ച് നടത്തുന്നത്-സത്യനേശന്‍ പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category