1 GBP = 96.00 INR                       

BREAKING NEWS

തിരുവനന്തപുരത്ത് താമസിച്ചിരുന്ന ചലച്ചിത്ര പ്രവര്‍ത്തകയുടേതും ദുരൂഹ മരണം; യൂണിവേഴ്സിറ്റി കോളേജിലെ കൊട്ടിയം സ്വദേശനിയുടെ മരണത്തിലും അസ്വാഭാവികത; തൃശൂരിലേയും നിലമ്പൂരിലേയും മരണങ്ങളിലും സംശയം; ഗോവയിലെ അഞ്ജനാ ഹരീഷിന്റേതടക്കം അഞ്ച് യുവതികളുടെ അസ്വാഭാവികമരണം തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അന്വേഷിക്കും; ഐജി ശ്രീജിത്തിന് മേല്‍നോട്ട ചുമതലയും; മരണങ്ങളില്‍ നിരോധിത സംഘടനകള്‍ക്കും മാവോയിസ്റ്റുകള്‍ക്കും പങ്കെന്ന സംശയത്തില്‍ തീരുമാനം

Britishmalayali
kz´wteJI³

തിരുവനന്തപുരം: തലശേരി ഗവ. ബ്രണ്ണന്‍ കോളജ് ബിരുദ വിദ്യാര്‍ത്ഥിയും കാസര്‍ഗോഡ് നീലേശ്വരം പുതുക്കൈ സ്വദേശിയുമായ അഞ്ജനാ ഹരീഷ് ഉള്‍പ്പെടെ അഞ്ച് യുവതികളുടെ അസ്വാഭാവിക മരണം തീവ്രവാദവിരുദ്ധ സ്‌ക്വാഡ് (എ.ടി.എസ്) അന്വേഷിക്കും. ക്രൈംബ്രാഞ്ച് ഐ.ജി: എസ്. ശ്രീജിത്ത് അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കും. അഞ്ജനാ ഹരീഷ് ഗോവയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചശേഷം, കേരളത്തിലെ പലയിടങ്ങളിലായി നാല് പെണ്‍കുട്ടികള്‍ കൂടി സമാനസാഹചര്യങ്ങളില്‍ മരിച്ചു.

അഞ്ജന, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് വിദ്യാര്‍ത്ഥിയായിരുന്ന കൊല്ലം, കൊട്ടിയം സ്വദേശിനി, തിരുവനന്തപുരത്തു താമസിച്ചിരുന്ന ചലച്ചിത്രപ്രവര്‍ത്തക, തൃശൂര്‍ സ്വദേശിനി, നിലമ്പൂര്‍ സ്വദേശിനി എന്നിവരുടെ മരണമാണ് എ.ടി.എസ്. ഏറ്റെടുക്കുന്നത്. യുവതികളുടെ ദുരൂഹമരണവുമായി നിരോധിത സംഘടനകള്‍ക്കും മാവോയിസ്റ്റുകള്‍ക്കും ബന്ധമുണ്ടെന്നു വിവരം ലഭിച്ചതിനേത്തുടര്‍ന്നാണിതെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു. എസ് നാരായണന്റേതാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ മെയ് 12-നാണ് ഗോവയിലെ ഒരു ഹോസ്റ്റലിനു സമീപം അഞ്ജന ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. തുടര്‍ന്ന്, നോര്‍ത്ത് ഗോവയിലെ കല്ലങ്കോട്ട് പൊലീസ് ആത്മഹത്യാക്കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍, അഞ്ജനയുടെ മരണം സംബന്ധിച്ച് മറ്റു ചില വിവരങ്ങള്‍ ബ്രണ്ണന്‍ കോളജിലെ ഒരു പൂര്‍വവിദ്യാര്‍ത്ഥിയില്‍ നിന്നു രഹസ്യാന്വേഷണ വിഭാഗത്തിനു ലഭിച്ചു. ഇതേത്തുടര്‍ന്നുള്ള അന്വേഷണത്തിലാണു മറ്റു നാല് പെണ്‍കുട്ടികളുടെ മരണവും സമാന സാഹചര്യത്തിലാണെന്നു വ്യക്തമായത്.

ഗോവയിലെ ഹോസ്റ്റലില്‍ അഞ്ജന ലൈംഗികാതിക്രമം നേരിട്ടെന്ന വിവരങ്ങളും ഇതിനിടെ പുറത്തുവന്നു. വിഷാദരോഗത്തിനു ചികിത്സയിലായിരുന്ന അഞ്ജനയ്ക്ക് ആത്മഹത്യാ പ്രവണതയുണ്ടായിരുന്നെന്ന വെളിപ്പെടുത്തലുമുണ്ടായി. മരിക്കുന്നതിനു മുമ്പ് അഞ്ജനയും സുഹൃത്തുമായുള്ള ഫോണ്‍ സംഭാഷണ വിവരങ്ങള്‍ രഹസ്യാന്വേഷണവിഭാഗം ശേഖരിച്ചിരുന്നു. ഭീതി കലര്‍ന്ന സ്വരത്തിലായിരുന്നു അഞ്ജനയുടെ സംഭാഷണം. താമസസ്ഥലത്ത് അഞ്ജനയ്ക്കു ലൈംഗികാതിക്രമം നേരിട്ടിട്ടും സുഹൃത്തുക്കള്‍ പൊലീസിനോടു വെളിപ്പെടുത്താന്‍ മടിച്ചതും ദുരൂഹമാണ്.

ലഹരി മാഫിയയ്ക്കും അടുത്തിടെ ശ്രദ്ധയില്‍പ്പെട്ട ചില അരാജക ലൈംഗിക സംഘടനകള്‍ക്കും ഈ സംഭവവുമായി ബന്ധമുണ്ടെന്നു സൂചനയുണ്ട്. വിഷാദരോഗികളായ യുവാക്കളെ മയക്കുമരുന്ന് നല്‍കി പാട്ടിലാക്കുന്ന ചില ഡോക്ടര്‍മാരെക്കുറിച്ചും അന്വേഷണസംഘത്തിനു വിവരം ലഭിച്ചു. ക്യാമ്പസുകളിലെ അരാജകത്വം, സ്വതന്ത്രെലെംഗികത, ലഹരിവസ്തുകളുടെ ഉപയോഗം എന്നിവയെ ന്യായീകരിക്കുന്നവരും സാമൂഹികമാധ്യമങ്ങളിലെ ഡേറ്റിങ് ഗ്രൂപ്പുകളും നിരീക്ഷണത്തിലാണെന്നും മംഗളം വാര്‍ത്ത പറയുന്നു.

അഞ്ജന ഹരീഷിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളും ആരോപിച്ചിരുന്നു. കൂട്ടുകാരെല്ലാം തന്നെ ചതിച്ചുവെന്നും രക്ഷിക്കണമെന്നും ഗോവയില്‍ നിന്ന് അഞ്ജന വീട്ടുകാരെ വിളിച്ചറിയിച്ചതായി ബന്ധുക്കള്‍ വെളിപ്പെടുത്തി. അമ്മ പറയുന്നത് പോലെ തുടര്‍ന്ന് ജീവിച്ചുകൊള്ളാമെന്നും അവള്‍ പറഞ്ഞിരുന്നു. ലോക്ക്ഡൗണായതിനാല്‍ കൂട്ടിക്കൊണ്ടുവരാന്‍ സാധിച്ചില്ല. ഇത്രയേറെ ഗുരുതരമായിരുന്നു സാഹചര്യമെന്ന് അറിയില്ലായിരുന്നെവെന്നാണ് വീട്ടുകാര്‍ പറയുന്നത്. അമ്മയെ അഞ്ജന അവസാനമായി ഫോണില്‍ വിളിച്ച് തനിക്ക് പറ്റിയ അമിളികളെ കുറിച്ച് പറഞ്ഞുവെന്നാണ് ബന്ധുക്കളുടെ ആരോപണം. ഫോണ്‍ സംഭാഷണത്തിന്റെ റിക്കോര്‍ഡുണ്ടെന്നും പറയുന്നു.

നേരത്തെ വീട്ടുകാര്‍ക്കെതിരെ അഞ്ജന സംസാരിക്കുന്ന ഫെയ്‌സ് ബുക്ക് ലൈവ് ചര്‍ച്ചയായിരുന്നു. ഡയറിക്കുറിപ്പിലും വീട്ടുകാര്‍ക്കെതിരെ പരാമര്‍ശമുണ്ടായിരുന്നു. ഇതെല്ലാം പൊലീസ് കണ്ടെത്തി. വീട്ടുകാരുടെ പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്നും വാദമെത്തി. എന്നാല്‍ മാവോയിസ്റ്റ് ഗ്രൂപ്പുകള്‍ക്ക് പോലും അഞ്ജനയുടെ മരണത്തില്‍ പങ്കുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. ഗോവയിലാണ് ആത്മഹത്യ ഉണ്ടായത്. സൃഹൃത്തുക്കള്‍ക്കൊപ്പം ഗോവയില്‍ പോയ അഞ്ജനയെ താമസിച്ചിരുന്ന റിസോര്‍ട്ടിന് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയെന്നാണ് പൊലീസ് ബന്ധുക്കളെ അറിയിച്ചത്.നാല് മാസം മുന്‍പ് അഞ്ജനയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി അമ്മ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കോഴിക്കോടുനിന്നും അഞ്ജനയെ കണ്ടെത്തി പൊലീസ് വീട്ടുകാര്‍ക്ക് കൈമാറി. കോഴിക്കോട്ടും പാലക്കാട്ടുമായി ഏറെനാളത്തെ ചികിത്സയ്ക്കു ശേഷമാണ് അഞ്ജന വീട്ടിലെത്തിയത്.

എന്നാല്‍ കഴിഞ്ഞ മാര്‍ച്ചില്‍ കോളേജിലെ കൂട്ടായ്മയില്‍ പങ്കെടുക്കാനെന്ന് പറഞ്ഞ് വീടുവിട്ടു. തിരിച്ചുവരാതായതോടെ നീലേശ്വരം പൊലീസ് സ്റ്റേഷനില്‍ അമ്മ വീണ്ടും പരാതി നല്‍കി. കോഴിക്കോട് ചില അര്‍ബന്‍ നക്സലുകള്‍ നേതൃത്വം നല്‍കുന്ന ഒരു സംഘടനക്കൊപ്പം പ്രവര്‍ത്തിക്കുകയായിരുന്ന അഞ്ജനയെ പൊലീസ് കണ്ടെത്തി ഹോസ്ദുര്‍ഗ്ഗ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയെങ്കിലും കുടുംബത്തിനൊപ്പം പോകാതെ കോഴിക്കോട് സ്വദേശിനിക്കൊപ്പമാണ് അഞ്ജന പോയത്. അഞ്ജനയുടെ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാമെന്ന് യുവതി എഴുതി നല്‍കിയിരുന്നു.

മാര്‍ച്ച് 17 ന് മൂന്നിന് സുഹൃത്തുക്കൊപ്പമാണ് ഗോവയ്ക്ക് പോയത്. മുമ്പ് അഞ്ജനയെ വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് അര്‍ബന്‍ നക്‌സല്‍ സംഘം തളിപ്പറമ്പ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കുകയും കുത്തിയിരിക്കുകയും ചെയ്തിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. അഞ്ജന ആത്മഹത്യ ചെയ്തതാണെന്നും ഇതിന് വീട്ടുകാരാണ് ഉത്തരവാദികളെന്നുമുള്ള പ്രചാരണമാണ് ഇപ്പോള്‍ ഈ സംഘം നടത്തുന്നത്. അഞ്ജന അടുത്തിടെ ചിന്നു സുള്‍ഫിക്കര്‍ എന്ന് ഫേസ്ബുക്കില്‍ പേര് തിരുത്തിയിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്നും എന്‍.ഐ.എ അന്വേഷിക്കണമെന്നും ബന്ധുക്കളുടെ ആവശ്യം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category