1 GBP = 96.00 INR                       

BREAKING NEWS

ഏകദേശം ഒരടി വീതിയില്‍ നാല് അടി താഴ്ചയില്‍ എണ്ണൂറോളം മീറ്റര്‍ നീളത്തില്‍ ലക്കം ന്യൂ ഡിവിഷനില്‍ തേയിലത്തോട്ടത്തില്‍ വിള്ളല്‍; മഴക്കാലത്ത് ഇത് കൂടുന്നു; കനാല്‍ കീറി മഴവെള്ളം തിരിച്ചുവിട്ടില്ലങ്കില്‍ കാത്തിരിക്കുന്നത് പെട്ടിമുടിയിലേതിന് സമാനമായ ദുരന്തം; ചട്ട മൂന്നാറില്‍ മുപ്പത്തിയഞ്ചോളം കുടുംബങ്ങള്‍ കഴിയുന്നത് ഭീതിയില്‍; എല്ലാം അറിഞ്ഞിട്ടും ദുരന്തത്തിന് വേണ്ടി കണ്ണും പൂട്ടി കാത്തിരിക്കുന്ന കണ്ണന്‍ ദേവന്‍ ടി കമ്പനിയും; മൂന്നാറില്‍ നിന്നൊരു ഭീതിയുടെ കാഴ്ച

Britishmalayali
പ്രകാശ് ചന്ദ്രശേഖര്‍

മൂന്നാര്‍: ചട്ടമൂന്നാറില്‍ പെട്ടിമുടിയിലേതിന് സമാനമായ ദുരന്തത്തിന് സാധ്യതയെന്ന് വിലയിരുത്തല്‍. ആശങ്കയിലായത് 35-ളം കുടുംബങ്ങളാണ്. ജീവനും സ്വത്തിനും സംരക്ഷണമൊരുക്കണമെന്ന് ആവശ്യപ്പെട്ട് 6 ലയങ്ങളിലെ താമസക്കാര്‍ രംഗത്ത് .സ്ഥിതിഗതികള്‍ രൂക്ഷമായിട്ടും ബന്ധപ്പെട്ട അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ലന്നും ആക്ഷേപം.

ചട്ടമൂന്നാര്‍ ലക്കം ന്യൂ ഡിവിഷനില്‍ തേയിലത്തോട്ടത്തില്‍ ഭൂമിക്ക് വിള്ളല്‍ വീണ് തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടുവെന്നും ഇതെക്കുറിച്ച് വിശദമായ പഠനം നടത്തുന്നതിനോ ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നിതിനോ ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തുനിന്നും കാര്യമായ നീക്കം ഉണ്ടായിട്ടില്ലന്നുമാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. നിലവില്‍ ഏകദേശം ഒരടി വീതിയില്‍ 4 അടി താഴ്ചയില്‍ 800 -ളം മീറ്റര്‍ നീളത്തില്‍ ഈ ഭാഗത്ത് ഭൂമിയില്‍ വിള്ളല്‍ ഉണ്ടായിട്ടുണ്ടെന്നാണ് സൂചന.

കുന്നിന്മുകളില്‍ 2018-ലെ പ്രളയകാലത്ത് ഏകദേശം ഒരടി വീതിയിലും 4 അടിയോളം താഴ്ചയിലും പ്രത്യക്ഷപ്പെട്ട വിണ്ടുകീറല്‍ മഴക്കാലത്ത് നേരിയതോതില്‍ വര്‍ദ്ധിക്കുന്നതായി സംശയമുയര്‍ന്നിട്ടുണ്ടെന്നും ഇതിന്റെ മുകള്‍ ഭാഗത്ത് കനാല്‍ കീറി മഴവെള്ളം തിരിച്ചുവിട്ടില്ലങ്കില്‍ ഒരു പക്ഷേ പെട്ടിമുടിയിലേതിന് സമാനമായ ദുരന്തം ഇവിടെയും സംഭവിച്ചേക്കാമെന്നുമാണ് പ്രദേശവാസികളുടെ വിലയിരുത്തല്‍.

ഭൂമി വിണ്ടുകീറല്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ഉടന്‍ പ്രദേശത്തെ താമസക്കാരായ തൊഴിലാളികള്‍ കണ്ണന്‍ദേവന്‍ റ്റീ കമ്പനി അധികൃതരെ വിവരമറിയിച്ചിരുന്നെന്നും ഇതുവരെ ആവശ്യമായ സുരക്ഷ മുന്‍കരുതല്‍ കമ്പനി സ്വീകരിച്ചിട്ടില്ലന്നുമാണ് പരക്കെ പ്രചരിച്ചിട്ടുള്ള വിവരം.80-ലേറെ ജീവനുകള്‍ നഷ്ടമായ പെട്ടിമുടി ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഇവിടുത്തെ ഭൂമിവിണ്ടുകീറല്‍ വീണ്ടും സജീവചര്‍ച്ച വിഷയമാവുന്നത്.

ഭൂമി വിണ്ടുകീറിയിട്ടുണ്ടെന്നും ഒരു പ്രദേശമാകെ ഇടിയുന്നതിന് സാധ്യതയുണ്ടെന്നും അതിനാല്‍ ഇതിന്റെ താഴ്വാരത്ത് ലയങ്ങളില്‍ താമസിക്കുന്ന കുടംബങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ട് പ്രദേശവാസികളില്‍ ചിലര്‍ പെട്ടിമുടി ദുരന്തത്തിന് പിന്നാലെ ദേവികുളം സബ്ബ്കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നു.

തുടര്‍ന്ന് മറയൂര്‍ വില്ലേജ് ഓഫീസര്‍ സ്ഥലത്തെത്തി സ്ഥലം പരിശോധിച്ചു.ദുരന്ത സാധ്യത നിലനില്‍ക്കുന്നുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ വിലയിരുത്തല്‍.ഇക്കാര്യം വില്ലേജ് ഒഫീസര്‍ പ്രദേശവാസികളെ അറിക്കുകയും ചെയ്തിരുന്നു. പിന്നെ മൂന്നാര്‍ വില്ലേജ് ഓഫീസ് അധികൃതരും ദുരന്ത നിവാരണ സേനയും ഒരുമിച്ചെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

വൈകിട്ട് 5.30 -തോടെ പ്രദേശത്തെത്തിയ ഇക്കൂട്ടര്‍ സ്ഥലം കണ്ടു എന്നുവരുത്തി മടങ്ങിപ്പോവുകയായിരുന്നെന്നും ഇതിന് പിന്നില്‍ കണ്ണന്‍ദേവന്‍ റ്റീ കമ്പിനിയുടെ ഇടപെടല്‍ ഉണ്ടെന്നും പരക്കെ ആരോപണമുയര്‍ന്നിരുന്നു.വിസ്തൃമായ തേയിലത്തോട്ടത്തില്‍ കുന്നിന്‍ മുകളില്‍ വളഞ്ഞും പുളഞ്ഞും പ്രത്യക്ഷപ്പെട്ടിട്ടുള്ള വിണ്ടുകീറലിന്റെ യഥാര്‍ത്ഥകാരണം കണ്ടെത്താന്‍ ജിയോളജിസ്റ്റിനെ വരുത്തുമെന്നായിരുന്നു റവന്യൂവകുപ്പധികൃതര്‍ പ്രദേശവാസികളെ അറിയിച്ചിരുന്നത്. എന്നാല്‍ ഇതുവരെ ഇക്കാര്യത്തില്‍ ചെറുവരലനക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.

തുടര്‍ച്ചയായി മഴപെയ്യുമ്പോള്‍ പരിസരപ്രദേശങ്ങളില്‍ പലഭാഗത്തും മണ്ണിടിച്ചില്‍ ഉണ്ടാവാറുണ്ട്. ഈര്‍പ്പം തങ്ങിനിന്ന് മണ്ണിന് ബലക്ഷയം സംഭവിക്കുന്നതാണ് ഇതിന് കാരണമെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. ഇത്തരമൊരുസ്ഥിതി വിശേഷം കുന്നിന്മുകകളില്‍ ഭൂമി വിണ്ടുകീറയപ്രദേശത്തും നിലനില്‍ക്കുന്നുണ്ടെന്നും ഇത് പരിഹരിക്കുന്നതിന് ഉടന്‍ നടപടി സ്വീകരിക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.

കഴിഞ്ഞദിവസങ്ങളില്‍ മഴകനത്തപ്പോള്‍ ഇവിടെ നിന്നും താമസക്കാരെ മാറ്റാന്‍ റവന്യൂ അധികൃതരുടെയും പൊലീസിന്റെയും നേതൃത്വത്തില്‍ നീക്കം നടത്തിയിരുന്നു.രാത്രി 10 മണിയോടടുത്താണ് ഉദ്യോഗസ്ഥ സംഘം അറിയിപ്പുമായി ലയങ്ങളിലെത്തിയതെന്നും തുടര്‍ന്ന് ഒരു വിഭാഗം താമസക്കാര്‍ സമീപത്തെ ബന്ധുവീടുകളിലും മറ്റുമെത്തി രാത്രി കഴിച്ചുകൂട്ടുകയായിരുന്നെന്നുമാണ് കോളനിവാസികള്‍ പങ്കുവയ്ക്കുന്ന വിവരം.

ഇതിനിടെ പരാതിയുമായി രംഗത്തുള്ളവരെ പിന്‍തിരിപ്പിക്കാന്‍ കണ്ണന്‍ദേവന്‍ റ്റീ കമ്പിനിയുടെ ഭാഗത്തുനിന്നും ഇടപെടല്‍ ഉണ്ടാവുന്നതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.നേരത്തെ പരാതിക്കാര്‍ക്കൊപ്പം നിന്നിരുന്നവരില്‍ ചിലര്‍ ഇപ്പോള്‍ കമ്പനിയുടെ നിലപാടുകള്‍ക്കൊപ്പമാണെന്നും ഇവര്‍ ഉള്‍പ്പെടുന്ന സംഘം പരാതിയുമായി രംഗത്തുള്ളവരുടെ മനോവീര്യം തകര്‍ക്കാന്‍ തൊഴിലാളികള്‍ക്കിടയില്‍ വ്യാജ പ്രചാരണങ്ങള്‍ നടത്തുകയാണെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category