1 GBP = 95.80 INR                       

BREAKING NEWS

ലോകത്ത് ഡിഎംആര്‍സി മാത്രമല്ല, ഒരു സ്ഥാപനത്തെയോ വ്യക്തിയേയോ ആശ്രയിച്ച് പദ്ധതികള്‍ എവിടെയങ്കിലും നടത്താന്‍ പറ്റുമോ.... കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയതില്‍ അപാകതയുണ്ട്; ഉറഞ്ഞു തുള്ളി വര്‍ഷങ്ങള്‍ക്ക് മുമ്പ് മെട്രോ മാനെ അപമാനിച്ചത് സിപിഎം മുന്‍ എംഎല്‍എ ശിവന്‍കുട്ടി; ആധുനിക കേരളത്തിലെ ഏറ്റവും വലിയ എന്‍ജിനീയറിങ് ദുരന്തം എന്‍ജിനീയറിങ് വിസ്മയമാവാന്‍ അധികനാളുകളില്ലെന്ന് ഇപ്പോള്‍ പുകഴ്ത്തുന്നത് സിപിഎം മന്ത്രി സുധാകരനും; പാലാരിവട്ടത്ത് പ്രതീക്ഷ ശ്രീധരന്‍ ഇഫക്ടില്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: ഒടുവില്‍ അതിവേഗ ഔദ്യോഗിക അറിയിപ്പും. അപകടാവസ്ഥയിലായ പാലാരിവട്ടം മേല്‍പ്പാലത്തിന്റെ പുനര്‍നിര്‍മ്മാണം ഏറ്റെടുക്കാന്‍ സമ്മതം അറിയിച്ചുകൊണ്ട് ഇ.ശ്രീധരന്‍ സര്‍ക്കാരിന് കത്ത് നല്‍കി. ഇതോടെ സര്‍ക്കാര്‍ പ്രതീക്ഷയിലാകുകയാണ്. ശ്രീധരന്റെ കത്ത് ലഭിച്ചുവെന്ന് മന്ത്രി ജി.സുധാകരന്‍ അറിയിച്ചു. സമൂഹ മാധ്യമത്തിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ആധുനിക കേരളത്തിലെ ഏറ്റവും വലിയ എന്‍ജിനീയറിങ് ദുരന്തം എന്‍ജിനീയറിങ് വിസ്മയമാവാന്‍ അധിക നാളുകളില്ലെന്നും അദ്ദേഹം ഫെയ്സ് ബുക്കില്‍ കുറിച്ചു.

മുഖ്യമന്ത്രിയും ഞാനും ഫോണ്‍ മുഖാന്തിരം അദ്ദേഹവുമായി ആശയ വിനിമയം നടത്തിയപ്പോള്‍ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും വിശ്രമ ജീവിതം ആരംഭിക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും അതിനാല്‍ പാലം നിര്‍മ്മാണം ഏറ്റെടുക്കുന്നത് സംബന്ധിച്ച് ആലോചിച്ച് മറുപടി പറയാമെന്നും ഇ.ശ്രീധരന്‍ അറിയിച്ചിരുന്നു. പിന്നീട് സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക അഭ്യര്‍ത്ഥന മാനിച്ച് പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനം ഏറ്റെടുക്കുന്നതിന് തയാറാണെന്ന് അദ്ദേഹം ഫോണ്‍ മുഖാന്തിരം അറിയിച്ചിരുന്നു. ഇന്ന് പാലം നിര്‍മ്മാണം ഏറ്റെടുക്കുന്നതിന് സമ്മതമറിയിച്ചു കൊണ്ടുള്ള ഔദ്യോഗികമായ കത്ത് ലഭിച്ചുവെന്ന് സുധാകരന്‍ പറയുന്നു.

പാലം പുനര്‍നിര്‍മ്മാണത്തിനായി വിവിധ പ്രവൃത്തികള്‍ നടപ്പിലാക്കുന്നതിനായി സര്‍ക്കാര്‍ ഡിപ്പോസിറ്റ് ചെയ്ത തുകയുടെ ബാക്കി നില്‍പ്പായ തുക ചിലവഴിച്ച് ഡി.എം.ആര്‍.സി തന്നെ നിര്‍മ്മാണ പ്രവര്‍ത്തനം ഏറ്റെടുക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി മേല്‍പ്പാല നിര്‍മ്മാണം ഉടന്‍ ആരംഭിക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിന് ആര്‍.ബി.ഡി.സി.കെയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ശ്രീ.ഇ.ശ്രീധരന്റേയും ഡി.എം.ആര്‍.സിയുടേയും സമര്‍ത്ഥ നേതൃത്വത്തില്‍ കേരളത്തിലെ ഏറ്റവും ഗതാഗത സാന്ദ്രതയുള്ള സ്ഥലത്ത് ഉയരുന്ന പുനര്‍ നിര്‍മ്മിക്കപ്പെടുന്ന പാലാരിവട്ടം പാലം എട്ട്, ഒന്‍പത് മാസങ്ങള്‍ കൊണ്ട് പൂര്‍ത്തിയാവുമെന്നും യാത്രക്കാരുടെ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരമാവുമെന്നും വിശ്വസിക്കപ്പെടുന്നു.സംസ്ഥാന സര്‍ക്കാരിന് അധിക സാമ്പത്തിക ബാദ്ധ്യതയില്ലാതെയാണ് ഡി.എം.ആര്‍.സി നിര്‍മ്മാണം ഏറ്റെടുത്ത് നടത്തുന്നത്-മന്ത്രി കുറിച്ചു.

ഇതോടെ ശ്രീധരനെ മുമ്പ് സിപിഎം നേതാവ് ശിവന്‍കുട്ടി വിമര്‍ശിച്ചതും ചര്‍ച്ചയാവുകയാണ്. കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ലൈറ്റ് മെട്രോ പദ്ധതിയുടെ കരാര്‍ ഡിഎംആര്‍സിക്ക് നല്‍കിയത് മാനദണ്ഡങ്ങള്‍ പാലിച്ചല്ല എന്നായിരുന്നു സിപിഎം നേതാവായിരുന്ന വി ശിവന്‍കുട്ടിയുടെ അന്നത്തെ ആരോപണം.''ലോകത്ത് ഡിഎംആര്‍സി മാത്രമല്ല, ഒരു സ്ഥാപനത്തെയോ വ്യക്തിയേയോ ആശ്രയിച്ച് പദ്ധതികള്‍ എവിടെയങ്കിലും നടത്താന്‍ പറ്റുമോ..കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയതില്‍ അപാകതയുണ്ട്''-എന്നിങ്ങനെ ആയിരുന്നു സിപിഎം നേതാവിന്റെ വിമര്‍ശനം. ശ്രീധരന്റെ മറുപടി കേള്‍ക്കാന്‍ പോലും തയ്യാറാകാതെ വി ശിവന്‍കുട്ടി എംഎല്‍എയും സിപിഎം സംഘവും ഇത് സംബന്ധിച്ച സെമിനാറില്‍ നിന്ന് അന്ന് നേതാക്കള്‍ ഇറങ്ങിപ്പോവുകയും ചെയ്തു.

മെട്രോമാന്‍ ഇ ശ്രീരനെ അപമാനിക്കരുത് എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടുവെങ്കിലും ശിവന്‍കുട്ടി വഴങ്ങിയില്ല. ''കേരളത്തിന് വേണ്ടെങ്കില്‍ താനും ഡിഎംആര്‍സിയും പദ്ധതിയില്‍ നിന്ന് പിന്മാറാന്‍ തയ്യാറാണ്. ഞാന്‍ കേരളത്തിലുള്ളയാളാണ്.കേരളത്തോട് തനിക്ക് പ്രതിബന്ധതയുണ്ട്. എന്നും ശ്രീധരന്‍ ശിവന്‍കുട്ടിക്ക് മറുപടി നല്‍കി. ഇ ശ്രീധരനെ കേരളത്തിന് വേണം എന്ന ആവശ്യവുമായി മോഹന്‍ലാല്‍ എഴുതിയ ബ്ലോഗും അക്കാലത്ത് ചര്‍ച്ചയായി. അന്ന് ഇ ശ്രീധരനെതിരെ ശക്തമായി രംഗത്തെത്തിയ സിപിഎം നേതാക്കള്‍ ഇപ്പോള്‍ അനാവശ്യവിവാദത്തില്‍ തൂങ്ങി ഇ ശ്രീധരന് വേണ്ടി വാദിക്കുന്നത് കാലം നല്‍കിയ തിരിച്ചടിയാണെന്നാണ് സോഷ്യല്‍ മീഡിയ പരിഹാസം. ഇങ്ങനെ എങ്കിലും ഇ ശ്രീധരനെ അംഗീകരിച്ചല്ലോ എന്നാണ് കളിയാക്കല്‍.

2015ല്‍ സംഭവിച്ചത്
2015ല്‍ ലൈറ്റ് മെട്രോ പ്രായോഗികമാക്കുന്നതിന് വേണ്ട നിര്‍ദ്ദേശങ്ങള്‍ക്കായി തിരുവനന്തപുരം വികസന അഥോറിറ്റി(ട്രിഡ) സംഘടിപ്പിച്ച ശില്പശാലയില്‍ സംസാരിക്കുമ്പോഴായിരുന്നു സിപിഎമമിന്റെ വിമര്‍ശനം. ഡി.എം.ആര്‍.സി.ക്ക് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയതില്‍ വന്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ചതിനെത്തുടര്‍ന്നുണ്ടായ വാക്കേറ്റത്തിനൊടുവില്‍ വി.ശിവന്‍കുട്ടി എംഎല്‍എ., മേയര്‍ കെ.ചന്ദ്രിക തുടങ്ങിയ എല്‍.ഡി.എഫ്. അംഗങ്ങള്‍ ശില്പശാലയില്‍നിന്ന് ഇറങ്ങിപ്പോയി.

ലൈറ്റ് മെട്രോ പദ്ധതിയെക്കുറിച്ച് വിശദീകരിക്കാനെത്തിയ ഇ.ശ്രീധരന്റെ മുന്നില്‍ എല്‍.ഡി.എഫ്., കോണ്‍ഗ്രസ് അംഗങ്ങള്‍ തമ്മില്‍ വാക്‌പോരും സംഭവിച്ചിരുന്നു. പദ്ധതിയെക്കുറിച്ച് പവര്‍പോയിന്റ് പ്രസന്റേഷന്‍ നടത്തിയ ശേഷം ഇ.ശ്രീധരന്‍ സീറ്റിലേക്ക് മടങ്ങിയതിനുപിന്നാലെ വി.ശിവന്‍കുട്ടി എംഎല്‍എ. ഡി.എം.ആര്‍.സി.ക്കെതിരെ വിമര്‍ശമുന്നയിക്കുകയായിരുന്നു. മോണോറെയില്‍ പദ്ധതി അട്ടിമറിച്ചത് ഇ.ശ്രീധരനാണെന്നും മത്സരാധിഷ്ഠിത ടെന്‍ഡര്‍ വിളിക്കാതെ ഡി.എം.ആര്‍.സി.യെ കണ്‍സള്‍ട്ടന്റായി നിയമിച്ചതില്‍ അഴിമതിയും ഭരണഘടനാലംഘനവുമുണ്ടെന്നും ശിവന്‍കുട്ടി പറഞ്ഞു.

വിമര്‍ശമുന്നയിച്ച ശേഷം മറുപടി കേള്‍ക്കാന്‍ നില്‍ക്കാതെ തനിക്ക് അത്യാവശ്യമായി ഒരിടത്ത് പോകേണ്ടതുണ്ടെന്നുപറഞ്ഞ് ശിവന്‍കുട്ടി എണീറ്റതോടെയാണ് ബഹളം തുടങ്ങിയത്. ആരോപണമുന്നയിച്ച ശിവന്‍കുട്ടി, ശ്രീധരന്റെ മറുപടി കേള്‍ക്കാന്‍ തയ്യാറാകണമെന്ന് നഗരസഭാ കൗണ്‍സിലര്‍മാരായ കോണ്‍ഗ്രസ്സിലെ കെ.മഹേശ്വരന്‍നായരും ആര്‍.ഹരികുമാറും ആവശ്യപ്പെട്ടു. എന്നാല്‍, താനിറങ്ങുകയാണെന്ന് ശിവന്‍കുട്ടി പറഞ്ഞു. തുടര്‍ന്ന് വാക്കേറ്റം രൂക്ഷമായി. ഒടുവില്‍ മേയര്‍ കെ.ചന്ദ്രിക, ഡെപ്യൂട്ടി മേയര്‍ ജി.ഹാപ്പികുമാര്‍, മരാമത്ത് സമിതി അധ്യക്ഷന്‍ വി എസ്.പത്മകുമാര്‍ എന്നിവരെയും ഒപ്പം കൂട്ടി ശിവന്‍കുട്ടി യോഗം ബഹിഷ്‌കരിക്കുകയായിരുന്നു.

ശില്പശാലയ്‌ക്കൊടുവില്‍ ശിവന്‍കുട്ടിയുടെ വിമര്‍ശങ്ങള്‍ക്ക് ഇ.ശ്രീധരന്‍ അക്കമിട്ട് മറുപടി നല്‍കി. കൊച്ചി മെട്രോ പദ്ധതി സുതാര്യമായി നടപ്പാക്കാന്‍ തങ്ങളുടെ പങ്കാളിത്തം ആവശ്യപ്പെട്ടത് എല്‍.ഡി.എഫ്. ആണെന്നും ശ്രീധരന്‍ ഓര്‍മിപ്പിച്ചു.

വിമര്‍ശിച്ചവര്‍ കുടുങ്ങി
ശ്രീധരന്‍ കാര്യക്ഷമതയില്ലാത്തവനും അഴിമതിക്കാരനുമാണെന്ന് കത്തയച്ച ഐ.എ.എസ് പ്രമുഖര്‍, ഇന്ന് അഴിമതിക്കേസുകളില്‍ പ്രതികളായത് വിധിവൈപരീത്യം. സുഗമവും സുരക്ഷിതവും കൃത്യനിഷ്ഠയുമുള്ള മെട്രോ യാത്രാസംസ്‌കാരം രാജ്യത്തിന് സമ്മാനിച്ച ഇ.ശ്രീധരന്റെ ജീവിതം പുതുതലമുറയ്ക്കുള്ള പാഠപുസ്തകമാണ്. രാമേശ്വരവും തമിഴ്നാടും കൂട്ടിമുട്ടിക്കുന്ന പാമ്പന്‍പാലം 1963ല്‍ കടലെടുത്തപ്പോള്‍, 31കാരനായ യുവഎക്‌സിക്യുട്ടീവ് എന്‍ജിനിയറെ പുനര്‍നിര്‍മ്മാണം ഏല്‍പ്പിച്ചപ്പോള്‍ ജനറല്‍ മാനേജര്‍ ബി.സി.ഗാംഗുലിയെ പലരും വിമര്‍ശിച്ചു. പുതിയപാലം പണിയാന്‍ സര്‍ക്കാരിനോട് ഒരുവര്‍ഷം സാവകാശം നേടിയ റെയില്‍വേ, ശ്രീധരന് ആറുമാസമാണ് നല്‍കിയത്. പണിതീരാന്‍ ഒരാഴ്ചകൂടി വേണമെന്ന് റെയില്‍വേമന്ത്രി എസ്.കെ.പാട്ടീല്‍ പാര്‍ലമെന്റിനെ അറിയിച്ച രാത്രിയില്‍ പാമ്പന്‍പാലത്തിന്റെ അവസാന ഗര്‍ഡറുമിട്ട് രാമേശ്വരത്തേക്കുള്ള ട്രെയിനിന് ശ്രീധരന്‍ പച്ചക്കൊടി വീശിക്കഴിഞ്ഞിരുന്നു. 46ദിവസം കൊണ്ട് പാമ്പന്‍പാലം പുതുക്കിപ്പണിത ശ്രീധരന്‍ രാഷ്ട്രപതിയുടെ മെഡലായിരുന്നു സമ്മാനം.

അറബിക്കടലിനും പശ്ചിമഘട്ടത്തിനുമിടയിലൂടെ മലയും പുഴയും കുന്നും കടന്ന് ശ്രീധരന്‍ ഒരുക്കിയ 760കിലോമീറ്റര്‍ റെയില്‍പാത, ബ്രിട്ടീഷുകാര്‍ പോലും അസാദ്ധ്യമെന്ന് എഴുതിത്തള്ളിയതായിരുന്നു. മൂന്ന് സംസ്ഥാനങ്ങളിലെ അരലക്ഷം ഭൂവുടമകളില്‍ നിന്ന് ഒരുവര്‍ഷത്തിനുള്ളില്‍ നേരിട്ട് ഭൂമിയേറ്റെടുത്ത ശ്രീധരന്റെ എന്‍ജിനിയറിങ് വൈദഗ്ദ്ധ്യവും നിശ്ചയദാര്‍ഡ്യവുമാണ് രാജ്യം പിന്നീട് കണ്ടത്. പശ്ചിമഘട്ടമലകള്‍ പിളര്‍ന്നും തുരന്നും കൂറ്റന്‍ പാലങ്ങളുണ്ടാക്കിയും കൊങ്കണ്‍പാതയ്ക്ക് ശ്രീധരന്‍ വഴിയൊരുക്കി. 92ടണലുകള്‍, 179വന്‍പാലങ്ങള്‍, 1819ചെറുപാലങ്ങള്‍ എന്നിവയൊരുക്കി പ്രകൃതിയുടെ പ്രതിബന്ധങ്ങള്‍ മറികടക്കാന്‍ ശ്രീധരന് വേണ്ടിവന്നത് ഏഴുവര്‍ഷവും മൂന്നുമാസവും. 82.5കിലോമീറ്ററിലേറെയുള്ള മൊത്തം തുരങ്കങ്ങളും കപ്പലുകള്‍ക്ക് കടന്നുപോകാവുന്ന തരത്തിലെ പാലങ്ങളും മണ്ണിടിച്ചില്‍ മറികടക്കാന്‍ കോണ്‍ക്രീറ്റ് പമ്പുചെയ്തുണ്ടാക്കിയ കൃത്രിമപാറയുമെല്ലാം ശ്രീധരനൊരുക്കിയ അത്ഭുതങ്ങളാണ്, അതും പറഞ്ഞതിലും മൂന്നുവര്‍ഷം മുന്‍പ്.

ഡല്‍ഹിയില്‍ നിന്ന് ഹരിയാനയിലേക്കുള്ള രണ്ടരമണിക്കൂര്‍ ബസ്യാത്രയെ മെട്രോയിലെ ശീതികരിച്ച മുക്കാല്‍മണിക്കൂര്‍ യാത്രയാക്കി മാറ്റിയത് പട്ടാമ്പിക്കാരന്‍ ശ്രീധരനായിരുന്നു. ശീതീകരിച്ച ട്രെയിനുകളിലെ വളഞ്ഞുപുളഞ്ഞുള്ള ആകാശയാത്ര രാജ്യതലസ്ഥാനത്തിന്റെ മുഖംമാറ്രി. കൃത്യതയുള്ള സര്‍വീസുകള്‍ ഡല്‍ഹിയുടെ ജീവിതതാളമായി മാറി. പട്ടാമ്പി കറുകപുത്തൂരില്‍ അമ്മാളുഅമ്മയുടെയും നീലകണ്ഠന്‍ മൂസിന്റെയും മകനായ എളാട്ടുവളപ്പില്‍ ശ്രീധരന്‍ ശുദ്ധവെജിറ്റേറിയനാണ്. പുലര്‍ച്ചെ നാലരയ്ക്കുണര്‍ന്ന് അരമണിക്കൂര്‍ ഭാഗവതപാരായണം. പ്രാണായാമം, യോഗ, ധ്യാനം. ഒരുമണിക്കൂര്‍ പ്രഭാതസവാരി. സ്വാമി ഭൂമാനന്ദതീര്‍ത്ഥയാണ് ആത്മീയഗുരു. എട്ടേമുക്കാലിന് ഓഫീസിലെത്തും. ഫയലുകളെല്ലാം ഏകാഗ്രതയോടെ പഠിക്കും. മൊബൈല്‍ഫോണ്‍ ഉപയോഗം നന്നേകുറവ്. രാത്രി ഒമ്പതരയ്ക്ക് ഉറക്കം. ഭഗവദ്ഗീതയാണ് മാര്‍ഗ്ഗദര്‍ശി. ഭാര്യ-രാധ. ഇംഗ്ലണ്ടില്‍ ഡോക്ടറായ അച്യുത്മേനോന്‍, ബംഗളുരുവില്‍ എ.ബി.ബിയില്‍ ചീഫഎന്‍ജിനിയറായ കൃഷ്ണദാസ് എന്നിവര്‍ മക്കള്‍.

പാലക്കാട് ബേസല്‍ സ്‌കൂള്‍ പഠനകാലത്ത് ഫുട്‌ബോള്‍, അത്ലറ്റിക് താരം. പാലക്കാട് വിക്ടോറിയയിലെ പഠനകാലത്ത് സൗത്ത്മലബാര്‍ കായികമേളയില്‍ ഹര്‍ഡില്‍സ് മത്സരത്തില്‍ ഒന്നാമന്‍. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറായിരുന്ന ടി.എന്‍.ശേഷന്‍ സ്‌കൂളിലും കോളേജിലും സഹപാഠി. കാക്കിനട എന്‍ജിനിയറിങ് കോളേജിലെ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍. കോഴിക്കോട് പോളിടെക്‌നിക് അദ്ധ്യാപകനായശേഷമാണ് 1954ഡിസംബറില്‍ റെയില്‍വെയില്‍ ചേര്‍ന്നത്. കൊച്ചിന്‍ കപ്പല്‍ശാലയുടെ ചെയര്‍മാനായിരുന്നപ്പോഴാണ് ഒരുവര്‍ഷം കൊണ്ട് റാണിപത്മിനി കപ്പല്‍ നീറ്രിലിറക്കിയത്. 48തുരങ്കങ്ങളുള്ള കര്‍ണാടകത്തിലെ ഹാസന്‍-മംഗലാപുരം പാതയും പറഞ്ഞസമയത്തിനകം പൂര്‍ത്തിയാക്കി. അങ്ങനെ വിസ്മയങ്ങള്‍ പലതു തീര്‍ത്തു ശ്രീധരന്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category