1 GBP = 96.00 INR                       

BREAKING NEWS

പാന്റ്‌സിന്റെ പോക്കറ്റില്‍ ഒളിപ്പിച്ചു വച്ചിരുന്ന റിവോള്‍വര്‍ വിലങ്ങു വച്ച കൈകൊണ്ട് വലിച്ചൂരി വെടിയുതി ര്‍ത്തു; ക്രോയ്ഡോണ്‍ സ്റ്റേഷനില്‍ പോലീസ് ഓഫീസര്‍ കൊല്ലപ്പെട്ടു; ന്യൂസിലാന്റുകാരനും ബ്രിട്ടീഷ് പോലീ സുമായ റഗ്ബി കോച്ചിന്റെ കൊലപാതകത്തില്‍ നടുങ്ങി ബ്രിട്ടന്‍

Britishmalayali
kz´wteJI³

ജോലിയില്‍ നിന്നും വിരമിക്കാന്‍ രണ്ടുമാസം മാത്രമുള്ളപ്പോളാണ് ആ പോലീസ് ഉദ്യോഗസ്ഥന് ഒരു കുറ്റവാളിയുടെ കൈയ്യാല്‍ മരണം വരിക്കേണ്ടി വന്നത്. സൗത്ത് ലണ്ടനിലെ ക്രോയ്ഡോണ്‍ കസ്റ്റഡി സെന്ററില്‍ വച്ചായിരുന്നു സംഭവം. 54 കാരനായ, ന്യുസിലന്‍ഡ് സ്വദേശി സെര്‍ജന്റ് മാറ്റിയൂ റടാനക്കാണ് ഈ ദാരുണ അന്ത്യം ഉണ്ടായത്. അനധികൃതമായി ആയുധങ്ങളും ക്ലാസ്സ് ബി മയക്കുമരുന്നും കൈവശം വച്ചു എന്ന കുറ്റത്തിന് അറസ്റ്റിലായ 23 കാരനാണ് സ്റ്റേഷനില്‍ വച്ച് വിലങ്ങിട്ട കൈകൊണ്ട്, പാന്റ്സിന്റെ പോക്കറ്റില്‍ ഒളിപ്പിച്ചുവച്ച റിവോള്‍വര്‍ എടുത്ത് സര്‍ജന്റിനെ വെടിവെച്ചു വീഴ്ത്തിയത്.

പാന്റ്സിന്റെ പോക്കറ്റില്‍ നിന്നും റിവോള്‍വര്‍ എടുത്തു വെടിവയ്ക്കുന്ന സമയത്ത് കൈവിലങ്ങുണ്ടായിരുന്നു എന്ന കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. പോക്കറ്റില്‍ ഒളിപ്പിച്ചു വച്ച ഈ ചെറിയ തോക്ക് കണ്ടെടുക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് വന്ന വീഴ്ച്ചയാണ് ഈ ദാരുണ സംഭവം. ശരിയായ ശരീരപരിശോധന നടത്തിയിരുന്നെങ്കില്‍ ഇത് കണ്ടെടുക്കാമായിരുന്നു എന്നാണ് പോലീസ് വൃത്തങ്ങള്‍ തന്നെ പറയുന്നത്. തീവ്രവാദിയാകാന്‍ ഇടയുള്ളയാള്‍ എന്ന് സംശയിക്കപ്പെടുന്ന കുറ്റവാളിയെ, ഇത്തരത്തിലുള്ളവര്‍ തീവ്രവാദത്തിലേക്ക് പോകാതിരിക്കാനായി നടത്തുന്ന ഒരു പ്രിവന്റ് പ്രോഗ്രാമിലേക്ക് റെഫര്‍ ചെയ്തിട്ടുണ്ട്.

ഈസ്റ്റ് ഗ്രിന്‍സ്റ്റെഡ് റഗ്ബി ഫുട്ബോള്‍ ക്ലബ്ബിലെ കോച്ച് കൂടിയാണ് സെര്‍ജന്റ് റടാന. ഒരു വലിയ സുഹൃദ്വലയത്തിന്റെ ഉടമയായിരുന്ന റടാനയുടെ മരണം തികച്ചും ഒരു ഞെട്ടലോടെയാണ് സുഹൃത്തുക്കള്‍ ഏറ്റെടുത്തത്. വലിയൊരു ഹൃദയത്തോടു കൂടിയ വലിയ മനുഷ്യന്‍ എന്നറിയപ്പെടുന്ന സെര്‍ജന്റിന്റെ നിര്യാണത്തില്‍ മെറ്റ് പോലീസ് കമ്മീഷണര്‍ ക്രെസ്സിഡ് ഡിക്ക് അനുശോചനം രേഖപ്പെടുത്തി. സഹപ്രവര്‍ത്തകരുമായും നല്ല ബന്ധം കാത്തുസൂക്ഷിച്ചിരുന്ന സെര്‍ജന്റിന്റെ മരണം അവര്‍ക്കും ഞെട്ടലാണ് സമ്മാനിക്കുന്നത്.

നോര്‍ബറി സ്വദേശിയായ യുവാവിനെ, പട്രോളിനിറങ്ങിയ ഒരു സ്പെഷ്യല്‍ കോണ്‍സ്റ്റബിളും ഒരു സാധാരണ ഉദ്യോഗസ്ഥനും ചേര്‍ന്ന് ക്രോയ്ഡോണില്‍ വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. വിതരണം നടത്തുന്നതിനുള്ള ക്ലാസ്സ് ബി മയക്കുമരുന്നും നിയമവിരുദ്ധമായ ആയുധവും ഇയാളില്‍ നിന്നും കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. തികച്ചും സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. വിചിത്രമായ പെരുമാറ്റരീതിയില്‍ സംശയം തോന്നിയ പോലീസുകാര്‍, ഇയാളെ കൈവിലങ്ങണിയിച്ച ശേഷം ശരീര പരിശോധനയും നടത്തിയിരുന്നു.

സ്റ്റേഷനിലെത്തിയശേഷം, കൈവിലങ്ങണിയിച്ച മനുഷ്യനെ ഒരു കോവിഡ് സ്‌ക്രീനിംഗ് സെല്ലിനകത്തുവച്ച് പരിശോധിക്കുവാന്‍ ഒരുങ്ങുകയായിരുന്നു സര്‍ജന്റ് റടാന. ഉടന്‍ തന്റെ പാന്റ്സില്‍ നിന്നും വലിച്ചൂരിയ റിവോള്‍വര്‍ ഉപയോഗിച്ച് ഇയാള്‍ സര്‍ജന്റിനെ തുരുതുരാ വെടിവയ്ക്കുകയായിരുന്നു. ഈ അക്രമത്തിനിടയില്‍ അക്രമകാരിയുടെ കഴുത്തിനും പരിക്കേറ്റിട്ടുണ്ട്. എന്നിരുന്നാലും ഇയാള്‍ അപകടനിലയിലല്ല. സര്‍ജന്റ് റടാനയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഡയാന രാജകുമാരി, രാജമാതാവ്, മുന്‍ പ്രധാനമന്ത്രി ജോണ്‍ മേജര്‍ എന്നിവരുടെ സുരക്ഷാസേനയില്‍ ജോലിചെയ്തിട്ടുള്ള സെര്‍ജന്റിന് ഇപ്പോള്‍ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ ക്ഷേമം ഉറപ്പുവരുത്തുക എന്ന ചുമതലയാണ് ഉള്ളത്. ഇതിനു മുന്‍പ് 1992-ല്‍ 10 ഡൗണിംഗ് സ്ട്രീറ്റിനു മുന്നില്‍ പൊട്ടിത്തെറിച്ച ഐ ആര്‍ എ കാര്‍ബോംബില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട ചരിത്രവും ഇയാള്‍ക്കുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category