1 GBP = 94.70 INR                       

BREAKING NEWS

ഓരോ ദിവസവും ഇരട്ടിച്ചു കൊറോണ; ശനിയാഴ്ചത്തെ ആഘോഷത്തിനു ശേഷം ഒരു ദിവസം പോലും രോഗം വളരാതിരുന്നിട്ടില്ല; എങ്ങനെയാണ് ബ്രിട്ടന്‍ വീണ്ടും കൊറോണയ്ക്ക് അടിമപ്പെട്ടത്?

Britishmalayali
kz´wteJI³

സൂപ്പര്‍ സാറ്റര്‍ഡേ ആഘോഷമാക്കിയവരാണ് ഇന്ന് ബ്രിട്ടന്‍ അഭിമുഖീകരിക്കുന്ന രണ്ടാം രോഗവ്യാപനത്തിന് കാരണമെന്ന് ഔദ്യോഗിക വിവരങ്ങളുടെ വിശകലന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇന്ന്, ഓരോ ദിവസവും രോഗബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം കഴിഞ്ഞ ആഴ്ച്ചയിലേതിനേക്കാള്‍ 54% കൂടുതലാണെന്നും റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നു. മാസങ്ങള്‍ അടച്ചിട്ടശേഷം വീണ്ടും തുറന്നപ്പോള്‍ ആയിരക്കണക്കിന് ആളുകളാണ് പബ്ബുകളിലും റെസ്റ്റോറന്റുകളിലും, ഹെയര്‍ ഡ്രസ്സിംഗ് സലൂണുകളിലുമൊക്കെ തടിച്ചുകൂടിയത്. അന്നേ പല ശാസ്ത്രജ്ഞരും ഇത് അതീവ് ഗുരുതരമായ രോഗവ്യാപനത്തിന് ഇടയാക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം, മറ്റുചിലര്‍ പറഞ്ഞിരുന്നത്, കൊറോണയോടൊപ്പം ജീവിക്കേണ്ടതെങ്ങനെയെന്ന് പഠിക്കാനുള്ള ഒരു അവസരമാണിതെന്നായിരുന്നു.

മാധ്യമങ്ങള്‍ക്ക് ലഭ്യമായ സര്‍ക്കാര്‍ കണക്കുകള്‍ കാണിക്കുന്നത്, ഈ സ്വാതന്ത്ര്യാഘോഷം കഴിഞ്ഞ് ദിവസങ്ങള്‍ക്കകം രോഗവ്യാപനം വര്‍ദ്ധിക്കുവാന്‍ തുടങ്ങി എന്നാണ്. വൈറസ് ശരീരത്തില്‍ പ്രവേശിച്ചാലും, ലക്ഷണങ്ങള്‍ പ്രകടമാക്കുവാന്‍ രണ്ടാഴ്ച്ച വരെ സമയമെടുക്കും എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം ജൂലായ് ഒന്‍പതിന് അവസാനിച്ച വാരത്തിലെ പ്രതിദിന രോഗബാധിതരുടെ ശരാശരി എണ്ണം 556 ആയിരുന്നു. തൊട്ടു മുന്‍പത്തെ ആഴ്ച്ചയിലേതിനേക്കാള്‍ 32 ശതമാനം കുറവ്. എന്നാല്‍ അതിന് തൊട്ടുമുന്‍പത്തെ ആഴ്ച്ചയില്‍ ഇത് 39 ശതമാനം കുറവ് രേഖപ്പെടുത്തിയിരുന്നു.

എന്നാല്‍, ഇതുമാത്രമല്ല, സൂപ്പര്‍ സാറ്റര്‍ഡേയ്ക്ക് മേല്‍ കുറ്റം ചാര്‍ത്താനുള്ള കണക്ക്. ജൂലായ് 13 ന് അവസാനിച്ച ആഴ്ച്ചയിലെ പ്രതിദിന ശരാശരി 624 ആയിരുന്നു. തൊട്ടു മുന്‍പത്തെ ആഴ്ച്ചയിലേതിനേക്കാള്‍ 6 ശതമാനം കൂടുതല്‍ ഈ ആഴ്ച്ചമുതല്‍ക്കാണ് രോഗവ്യാപന തോത് ക്രമമായി വര്‍ദ്ധിക്കുവാന്‍ തുടങ്ങിയത്. എന്നിരുന്നാലും ആഗസ്റ്റ് മധ്യത്തോടെ രോഗവ്യാപനത്തില്‍ ഒരു കുറവ് കണ്ടു. ഇതിന്റെ കാരണം വ്യക്തമല്ല. പക്ഷെ അതൊരു താത്ക്കാലിക പ്രതിഭാസം മാത്രമായിരുന്നു. മാസാവസാനത്തോടെ രോഗവ്യാപനം വീണ്ടും ശക്തി പ്രാപിക്കാന്‍ തുടങ്ങി. പിന്നീട് സെപ്റ്റംബര്‍ ആദ്യത്തോടെ ലക്ഷക്കണക്കിന് കുട്ടികള്‍ സ്‌കൂളുകളിലേക്കും ആളുകള്‍ തൊഴിലിടങ്ങളിലേക്കും പോകാന്‍ തുടങ്ങിയതോടെ രോഗവ്യാപന നിരക്ക് കുത്തനെ കൂടാന്‍ തുടങ്ങി.

ഈ അവസരത്തിലാണ് റൂള്‍ ഓഫ് സിക്സ് പ്രാബല്യത്തില്‍ വരുന്നത്. അതേസമയം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് - ചെയ്ത മൊത്തം പരിശോധനകളില്‍ എത്ര എണ്ണത്തില്‍ രോഗം സ്ഥിരീകരിക്കപ്പെട്ടു എന്ന കണക്ക്- കാര്യമായി വര്‍ദ്ധിക്കാത്തതിനാല്‍ രോഗവ്യാപനം വര്‍ദ്ധിച്ചു എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല എന്നു പറയുന്നവരും ഉണ്ട്. പരിശോധനകളുടെ എണ്ണം കൂടിയതിനാല്‍ മാത്രമാണ് ഇപ്പോള്‍ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നത് എന്നാണ് ഇവര്‍ പറയുന്നത്.

അതേസമയം സ്പെയിനിലും ഫ്രാന്‍സിലും സംഭവിക്കുന്നതിനോട് സമാനമായി ഓരോ ആഴ്ച്ചയിലും രോഗബാധിതരുടെ എണ്ണം വര്‍ദ്ധിക്കുകയാണെന്ന് മുഖ്യ ശാസ്ത്രോപദേഷ്ടകരായ ക്രിസ് വിറ്റിയും പാട്രിക് വാലന്‍സും ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, ഇത് പഴയ കണക്കുകളാണെന്നും, നിലവിലെ ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച് ഓരോ രണ്ടാഴ്ച്ചയും കൂടുമ്പോഴാണ് രോഗികളുടെ എണ്ണം ഇരട്ടിക്കുന്നതെന്നുമാണ് മറ്റ് ശാസ്ത്രജ്ഞര്‍ പറയുന്നത്. അതേസമയം, നിലവിലുള്ള രോഗവ്യാപന നിരക്ക് കാണിക്കുന്നത് രോഗികളുടെ എണ്ണം 10 മുതല്‍ 20 ദിവസത്തിനുള്ളില്‍ ഇരട്ടിക്കുന്നു എന്നാണ്.

എന്‍ എച്ച് എസ് ടെസ്റ്റ് ആന്‍ഡ് ട്രേസ് ഡാറ്റാ വിവരങ്ങള്‍ കാണിക്കുന്നത് ടെസ്റ്റ് പോസിറ്റീവ് റേറ്റില്‍ വര്‍ദ്ധനവ് ഉണ്ടാകുന്നുണ്ട് എന്നാണ്. ജൂലായ് 17 ന് അവസാനിക്കുന്ന ആഴ്ച്ചയില്‍, നടത്തിയ മൊത്തം പരിശോധനകളില്‍ 1.12 ശതമാനം പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചപ്പോള്‍ നിലവില്‍ ഇത് 3.28 ശതമാനമാണ്. അതായത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 377 ശതമാനം വര്‍ദ്ധിച്ചു എന്നര്‍ത്ഥം. ഇതു തീര്‍ച്ചയായും ആശങ്കപ്പെടേണ്ട ഒരു കാര്യം തന്നെയാണ്.

അതേസമയം ബ്രിട്ടനില്‍ പ്രാദേശിക ലോക്ക്ഡൗണ്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കുകയാണ്. വിഗാന്‍, സ്റ്റോക്ക്പോര്‍ട്ട്, ബ്ലാക്ക്പൂള്‍ എന്നിവിടങ്ങളില്‍ ഇന്നുമുതല്‍ ലോക്ക്ഡൗണ്‍ നിലവില്‍ വരാനിരിക്കേ ലീഡ്സില്‍ ഇന്നലെ ആഘോഷത്തിന്റെ ദിനമായിരുന്നു. അവസാനമായി ഒരു പെഗ്ഗ് ആസ്വദിക്കാന്‍ എത്തിയവരെ കൊണ്ട് പബ്ബുകളും ബാറുകളും നിറഞ്ഞു. ഇന്നുമുതല്‍ നഗരത്തില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വരും. നഗരവാസികള്‍ക്ക്, തങ്ങളുടെ കുടുംബത്തിന് വെളിയില്‍ താമസിക്കുന്നവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാന്‍ അനുവാദമില്ല. അതുപോലെ വെസ്റ്റ് യോര്‍ക്ക്ഷയറിലെ ചില വാര്‍ഡുകള്‍ നേരത്തേ ലോക്ക്ഡൗണില്‍ നിന്നും ഒഴിവാക്കിയിരുന്നു. ഇവയും ഇനിമുതല്‍ ലോക്ക്ഡൗണ്‍ മേഖലക്ക് കീഴില്‍ വരും.

അതുപോലെ നോര്‍ത്ത് ഓഫ് ഇംഗ്ലണ്ടിലെ ചില പട്ടണങ്ങളിലും വെയില്‍സിന്റെ ചില ഭാഗങ്ങളിലും ഇന്ന് മുതല്‍ ലോക്ക്ഡൗണ്‍ നിലവില്‍ വരും. വിഗാനിലും സ്റ്റോക്ക്പോര്‍ട്ടിലും ഇപ്പോള്‍ ഗ്രെയ്റ്റര്‍ മാഞ്ചസ്റ്ററില്‍ നിലനില്‍ക്കുന്ന നിയന്ത്രണങ്ങള്‍ നിലവില്‍ വരും. ഇവിടങ്ങളില്‍ നേരത്തേ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category