1 GBP = 94.70 INR                       

BREAKING NEWS

കോളേജുകളിലേക്ക് മടങ്ങിയ കൗ മാരക്കാര്‍ ലക്കും ലഗാനുമില്ലാതെ പാര്‍ട്ടി ജീവിതം തുടങ്ങി; മിക്ക കാ മ്പസുകളിലും കൊറോണ പടര്‍ന്നു; അവധിക്ക് വീട്ടിലെത്തിയ കുട്ടികള്‍ നാട്ടിലും രോഗം വിതറി; യൂണിവേ ഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ വീട്ടില്‍ ഉണ്ടെങ്കില്‍ കൂടുതല്‍ കരുതലെടുക്കൂ

Britishmalayali
kz´wteJI³

കൊറോണ വ്യാപനം വര്‍ദ്ധിച്ചതോടെ മാഞ്ചസ്റ്റര്‍ മെട്രോപോളിറ്റന്‍ യൂണിവേഴ്സിറ്റിയിലെ രണ്ട് ഹോസ്റ്റലുകളില്‍ ഉള്ള വിദ്യാര്‍ത്ഥികളോട് 14 ദിവസത്തേക്ക് സെല്‍ഫ് ഐസൊലേഷനില്‍ പോകാന്‍ ആവശ്യപ്പെട്ടു. 127 വിദ്യാര്‍ത്ഥികള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതോടെയണ് ബിര്‍ലി കാമ്പസ്, കേംബ്രിഡ്ജ് ഹാള്‍സ് എന്നിവിടങ്ങളിലെ ഏകദേശം 1700 വിദ്യാര്‍ത്ഥികള്‍ക്ക് ക്വാറന്റൈന്‍ നിര്‍ദ്ദേശം നല്‍കിയത്. അതേസമയം വിദ്യാര്‍ത്ഥികള്‍ കൊറോണവ്യാപനം വര്‍ദ്ധിക്കുന്ന കാമ്പസിനകത്ത് പെട്ടുപോയതാണെന്ന ആരോപണവും ഉയരുന്നുണ്ട്. അതേസമയം, വിദ്യാര്‍ത്ഥികള്‍ അവരുടെ ഹാളിന് വെളിയില്‍ നിയമവിരുദ്ധമായി പാര്‍ട്ടികള്‍ നടത്തുന്നതിന്റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്.

അതേസമയം, വീട്ടിലിരുന്ന് ചെയ്യാവുന്ന കാര്യങ്ങള്‍ ചെയ്യുവാന്‍ വിദ്യാര്‍ത്ഥികളെ കാമ്പസുകളിലേക്ക് വിളിച്ചു വരുത്തുന്നതിനെതിരെയും പ്രതിഷേധം ഉയരുന്നുണ്ട്. ഏകദേശം രണ്ടായിരത്തോളം വിദ്യാര്‍ത്ഥികളെ ഇതുപോലുള്ള അടച്ചിട്ട സ്ഥലത്ത് ഒരുമിച്ച് കൂട്ടിയാല്‍ എന്താണ് സംഭവിക്കുക എന്ന് ഊഹിക്കാവുന്നതല്ലേയുള്ളു എന്നാണ് പലരും ചോദിക്കുന്നത്. സൗത്ത് മാഞ്ചസ്റ്ററിലെ ഫാലോഫീല്‍ഡിലെ ഓവന്‍സ് പാര്‍ക്ക് ഹാളിനു പുറത്തായി ഒരു വലിയ കൂട്ടം വിദ്യാര്‍ത്ഥികള്‍ കൂട്ടം കൂടുന്നതിന്റെ ചിത്രം പുറത്തുവന്നു. വെളുപ്പിന് 1 മണിക്കായിരുന്നു ഈ കൂട്ടംകൂടല്‍ . മറ്റൊരു വീഡിയോ ക്ലിപ്പില്‍ വിദ്യാര്‍ത്ഥികള്‍ പാട്ടിനൊത്ത് നൃത്തം വയ്ക്കുന്നുമുണ്ട്.

ബ്രിട്ടനിലാകമാനം കോവിഡ് നിയമങ്ങള്‍ ലംഘിച്ചതിന് ഇതുവരെ 558 വിദ്യാര്‍ത്ഥികള്‍ക്ക് ചുവപ്പും മഞ്ഞയും കാര്‍ഡുകള്‍ നല്‍കിയിട്ടുണ്ട്. ഇതൊന്നും പക്ഷെ വിദ്യാര്‍ത്ഥികളെ ആഘോഷങ്ങളില്‍ നിന്നും അകറ്റുന്നില്ല. ആദ്യ മുന്നറിയിപ്പുകളായാണ് കാര്‍ഡുകള്‍ നല്‍കുന്നത്. കുറ്റം ആവര്‍ത്തിക്കുന്നതിനനുസരിച്ച് കൂടുതല്‍ കടുത്ത അച്ചടക്ക നടപടികള്‍ കൈക്കൊള്ളുമെന്ന് യൂണിവേഴ്സിറ്റി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ഇതുവരെ ഏറ്റവും ചുരുങ്ങിയത് 362 വിദ്യാര്‍ത്ഥികള്‍ക്കെങ്കിലും വിവിധ യൂണിവേഴ്സിറ്റികളിലായി കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ക്രിസ്മസിന് വിദ്യാര്‍ത്ഥികള്‍ വീടുകളിലേക്ക് തിരിച്ചുപോകുന്നത് വിലക്കണമെന്ന് സര്‍ക്കാരിന്റെ ശാസ്ത്രോപദേഷ്ടക സമിതി അംഗമായ സര്‍ മാര്‍ക്ക് വാള്‍പോര്‍ട്ട് ആവശ്യപ്പെട്ടു. അതേസമയം, യൂണിവേഴ്സിറ്റികളില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുകയാണ്. മിക്ക യൂണിവേഴ്സിറ്റികളും കൂടുതല്‍ സുരക്ഷാ ഗാര്‍ഡുകളെ നിയമിച്ചുകഴിഞ്ഞു. മാത്രമല്ല, പോലീസും പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതായി കണ്ട ചില വിദ്യാര്‍ത്ഥികള്‍ക്ക് 100 പൗണ്ട് പിഴയും വിധിച്ചിട്ടുണ്ട്.

ആറുമാസത്തേക്ക് കെയര്‍ ഹോം സന്ദര്‍ശനം വിലക്കിയിട്ടുള്ള സ്‌കോട്ട്ലാന്‍ഡില്‍ വിദ്യാര്‍ത്ഥികളോടെ വാരാന്ത്യങ്ങളില്‍ പബ്ബുകളിലേക്ക് പോകരുതെന്നും ഫസ്റ്റ് മിനിസ്റ്റര്‍ ആവശ്യപ്പെട്ടു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category