1 GBP = 95.80 INR                       

BREAKING NEWS

ഏപ്രിലിനു ശേഷം ഒരു മരണം പോലും ഉണ്ടാകാതെ തടഞ്ഞ് പൊന്നുപോലെ കാത്ത ഐസ്ലാന്‍ഡിനെ കുപ്പിയിലിറക്കി നിയമലംഘകരായ ഫ്രഞ്ചുകാര്‍; നിനച്ചിരിക്കാതെയുള്ള രോഗവ്യാപനത്തില്‍ തകര്‍ന്ന് ഒരു രാജ്യം; ഫ്രാന്‍സിലും സ്പെയിനിലും എല്ലാം തനിയാവര്‍ത്തനം; മരണ നിരക്കിലെ കുറവുമാത്രം ആശ്വാസം

Britishmalayali
kz´wteJI³

കോവിഡ് വ്യാപനം ശക്തമായതോടെ ഐസ്ലാന്‍ഡും ബ്രിട്ടന്റെ ക്വാറന്റൈന്‍ ലിസ്റ്റില്‍ ഇടം പിടിച്ചു. ഐസ്ലാന്‍ഡ് സന്ദര്‍ശനത്തിനു ശെഷം തിരിച്ചെത്തുന്നവര്‍ ഇനിമുതല്‍ 14 ദിവസത്തെ ക്വാന്റൈനില്‍ പോകണം. ഫ്രഞ്ച് വിനോദസഞ്ചാരികള്‍ മൂലം റേയ്ക്ജവികില്‍ ഉണ്ടായ രോഗവ്യാപനത്തെ തുടര്‍ന്നാണ് ബ്രിട്ടന്‍ ഇത്തരത്തില്‍ ഒരു തീരുമാനമെടുത്തത്.10 ദിവസത്തിനുള്ളിലാണ് പ്രതിവാര രോഗവ്യാപന നിരക്ക് 1 ലക്ഷം പേര്‍ക്ക് 7.3 എന്നതില്‍ നിന്നും 89.7 ആയി ഉയര്‍ന്നത്.

മറ്റ് പല രാജ്യങ്ങളുടെയും കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ തീരെ കുറവാണെങ്കിലും, ഏപ്രില്‍ മുതല്‍ ഒരോ ദിവസവും ശരാശരി 44 പുതിയ കേസുകളും പൂജ്യം മരണനിരക്കുമായി കഴിഞ്ഞ രാജ്യത്തെ ഈ പെട്ടെന്നുള്ള രോഗവ്യാപന വര്‍ദ്ധനവ് അധികൃതരെ ഞെട്ടിച്ചിട്ടുണ്ട്. റെയ്ക്ജവിക്കില്‍ 2000 ത്തില്‍ ഏറെ ആളുകളോട് ക്വാറന്റൈനില്‍ പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഐസ്ലാന്‍ഡില്‍ എത്തിയതിനു ശേഷം ക്വാറന്റൈന്‍ നിയമം ലംഘിച്ച രണ്ട് ഫ്രഞ്ച് ടൂറിസ്റ്റുകളുമായി ബന്ധപ്പെട്ടാണ് ഇപ്പോഴുള്ള ഈ രോഗവ്യാപനത്തില്‍ ഏറിയപങ്കും. രണ്ടു ബാറുകളിലും തലസ്ഥാനത്തെ രണ്ട് യൂണിവേഴ്സിറ്റികളിലും രോഗവ്യാപനം ദൃശ്യമായിട്ടുണ്ട്. വ്യാപകമായ പരിശോധനകളും, രോഗബാധിതരുമായി സമ്പര്‍ക്കത്തില്‍ വരുന്നവരെ കണ്ടുപിടിക്കുവാനുള്ള കാര്യക്ഷമമായ സംവിധാനങ്ങളും കൊണ്ട് കൊറോണയുടെ ആദ്യവരവിനെ കാര്യക്ഷമമായി പ്രതിരോധിച്ചതിന്റെ പേരില്‍ ഏറെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയ രാജ്യമാണ് ഐസ്ലാന്‍ഡ്.

രാജ്യത്തെ മൊത്തം വരുന്ന 3,40,000 ജനങ്ങളില്‍ 13 ശതമാനം പേരെ ആറ് ആഴ്ച്ചകളിലായി പരിശോധനക്ക് വിധേയരാക്കിയിരുന്നു. മാത്രമല്ല, രോഗബാധ സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് നിര്‍ബന്ധിത ക്വാറന്റൈനും വിധിച്ചിരുന്നു. അതിനര്‍ത്ഥം ബാക്കിയുള്ളവരോട് വീടുകളില്‍ ഒതുങ്ങിക്കൂടാന്‍ പറഞ്ഞു എന്നല്ല, മറിച്ച് അവരോട് ജാഗരൂകരാകാനും കൈകഴുകാനും ആവശ്യപ്പെട്ടു. പ്രൈമറി സ്‌കൂളുകളും ചില കഫേകളും തുറന്നിരുന്നു എങ്കിലും ഹൈസ്‌കൂള്‍ , ഹെയര്‍ സലൂണുകള്‍ തുടങ്ങിയവ ആറ് ആഴ്ച്ചകളിലെ ലോക്ക്ഡൗണിന് ശേഷമാണ് തുറന്നത്.

ഏപ്രിലില്‍, പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ ഏതാനും ദിവസങ്ങള്‍ കടന്നുപോയതോടെയാണ് രാജ്യാതിര്‍ത്തികള്‍ വിദേശ സഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തത്. നിലവിലെ നിയമമനുസരിച്ച് രണ്ടു തവണ നെഗറ്റീവ് ആയാല്‍ വിദേശ സഞ്ചാരികള്‍ക്ക് ക്വാറന്റൈന്‍ അവസാനിപ്പിക്കാം അല്ലെങ്കില്‍ 14 ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. ഇത്തരത്തില്‍ ക്വാറന്റൈന് വിധേയരാകുന്നവര്‍ക്ക്, അവരുടെ താമസസ്ഥലത്തിന് പുറത്ത് നടക്കാന്‍ അനുവാദമുണ്ട് എന്നാല്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കരുത്.

ഈ നിയമങ്ങള്‍ ലംഘിച്ച രണ്ട് ഫ്രഞ്ച് വിനോദ സഞ്ചാരികളില്‍ നിന്നുമാണ് ഇപ്പോഴുണ്ടായിട്ടുള്ള രോഗവ്യാപനം എന്നാണ് നിഗമനം. ഇവരുടെ സന്ദര്‍ശനത്തിനു ശേഷം, ഒരു ഐറിഷ് പബ്ബിലും ഒരു ബ്രൂഡോഗ് ബാറിലുമാണ് അതിവേഗം രോഗവ്യാപനം ഉണ്ടായത്. ഇവര്‍ പബുകളില്‍ പോവുകയായിരുന്നോ അതോ ഇവരില്‍ നിന്നും രോഗബാധയുണ്ടായ മറ്റാരെങ്കിലുമാണോ ഇവിടങ്ങള്‍ സന്ദര്‍ശിച്ചത് എന്ന കാര്യത്തില്‍ വ്യക്തതയില്ല.

അതേസമയം മാഡ്രിഡിലും സമീപ പ്രദേശങ്ങളിലുമായി കൂടുതല്‍ ഭാഗങ്ങളിലേക്ക് ലോക്ക്ഡൗണ്‍ വ്യാപിപ്പിച്ചുകൊണ്ട് സ്പാനിഷ് സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതിന്‍ പ്രകാരം ജനങ്ങള്‍ക്ക് അവരുടെ ജില്ല വിട്ടുപോകാന്‍ അനുവാദമില്ല. ആറുപേരില്‍ കൂടുതല്‍ കൂട്ടംകൂടാനുള്ള അനുവാദവുമില്ല. 24 മണിക്കൂറിനുള്ളില്‍ 16,000 പുതിയ രോഗികള്‍ എന്ന റെക്കോര്‍ഡ് ഫ്രാന്‍സിന് സ്വന്തമായതിനുടനെയാണ് സ്പെയിന്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ ഭാഗങ്ങളിലേക്ക് വ്യാപിപ്പിച്ചത്.

ഒരുദിവസം 16,096 പേര്‍ക്ക് പുതിയതായി രോഗബാധ സ്ഥിരീകരിച്ച ഫ്രാന്‍സിലും സമാനമായ സ്ഥിതിവിശേഷമാണുള്ളത്. പാരിസ് ഉള്‍പ്പടെ 10 നഗരങ്ങളില്‍ എലവേറ്റഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബാറുകളും റെസ്റ്റോറന്റുകളും നേരത്തേ അടയ്ക്കണമെന്ന ഉത്തരവും ഇറക്കിയിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച്ച 52 മരണങ്ങള്‍ കൂടി രേഖപ്പെടുത്തിയതോടെ ഫ്രാന്‍സില്‍ കോവിഡ് മൂലം മരിക്കുന്നവരുടെ എണ്ണം 31,511 ആയി ഉയര്ന്നു. നിലവില്‍, ഓരോ ദിവസവും 6,000 പേര്‍ വീതം ആശുപത്രികളില്‍ ചികിത്സതേടിയെത്തുന്ന സ്ഥിതിവിശേഷവും സംജാതമായിരിക്കുന്നു. ജൂണിനു ശേഷം ഇതാദ്യമായി 1000 പേര്‍ ഇന്റന്‍സീവ് കെയറിലുമുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category