1 GBP = 94.70 INR                       

BREAKING NEWS

എച്ച്ഡി ടിവിയും സൗണ്ട് ബാറും മുതല്‍ കോഫി മെഷീന്‍ വരെ; കറീസില്‍ 60 ശതമാനം വരെ വമ്പന്‍ ഡീല്‍; ബ്ലാക് ഫ്രൈഡേ എത്തും മുന്നേ തകര്‍പ്പന്‍ കച്ചവടം ലക്ഷ്യമിടുന്നത് കോവിഡ് ഭീതിയില്‍ മാറി നില്‍ക്കുന്ന ഉപയോക്താക്കളെ കടകളിലേക്ക് എത്തിക്കാന്‍; പ്രൈസ് മാച്ചിങ് നടത്തിയാല്‍ വന്‍ തുക തന്നെ ലാഭിക്കാം

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: കോവിഡില്‍ തകര്‍ന്നു തരിപ്പണമായ വിപണിയില്‍ വീണ്ടും ജനങ്ങളെ എത്തിക്കാന്‍ വിലകുറവ് ഏര്‍പ്പെടുത്തുകയല്ലാതെ വേറെ വഴിയില്ലെന്ന് തിരിച്ചറിയുകയാണ് മള്‍ട്ടി ബ്രാന്‍ഡ് ഷോപ്പിങ് സെന്ററുകള്‍. ഹൈ സ്ട്രീറ്റ് വമ്പന്മാര്‍ പലരും തലകുത്തി നില്‍കുമ്പോള്‍ കോവിഡ് കാലം എങ്ങനെ കടന്നു കയറും എന്ന് ഓരോ നിശ്ചയവും ഇല്ലാത്തതില്‍ ചെറുകിടക്കാര്‍ മുതല്‍ വമ്പന്മാര്‍ വരെ ഉണ്ടെന്നതാണ് സത്യം. റീറ്റെയ്ല്‍ രംഗത്തെ വമ്പന്മാരായിരുന്ന ഡെബന്‍ഹാം ആര്‍ക്കെങ്കിലും വിറ്റു സ്ഥലം കാലിയാക്കാന്‍ ലോണ്‍ നല്‍കിയ ബാങ്കുകള്‍ തന്നെ പറഞ്ഞു കഴിഞ്ഞു.

കോവിഡില്‍ ലക്ഷകണക്കിന് ആളുകളുടെ തൊഴില്‍ നഷ്ടമായിക്കൊണ്ടിരിക്കെ പൊടുന്നനെ ഒന്നും നഷ്ടത്തിലാകുന്ന ബിസിനസ് തിരികെ ലാഭത്തിലാകാം എന്ന പ്രതീക്ഷയും ബിസിനസ് ലോകത്തിനില്ല. ഈ സാഹചര്യത്തില്‍ യുകെയിലെ ഏറ്റവും പ്രധാന മള്‍ട്ടി ബ്രാന്‍ഡ് സൂപ്പര്‍ സ്റ്റോറുകളായ കറീസും ആര്‍ഗോസുമൊക്കെ വിലക്കുറവിന്റെ ആഘോഷക്കാലം പ്രഖ്യാപിച്ചിരിക്കുകയാണ്. ചില സിലക്റ്റഡ് ബ്രാന്‍ഡുകള്‍ക്കാണ് കൂടുതല്‍ വിലക്കിഴിവ് എന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. 

കറീസിന്റെ പ്രധാന ഓഫറുകളില്‍ 599 പൗണ്ടിന്റെ എച്ച്ഡി ടിവിക്കു 499 പൗണ്ട്, 149 പൗണ്ട് വിലയുണ്ടായിരുന്ന സൗണ്ട് ബാറിന് 99.99 പൗണ്ട്, 99 പൗണ്ട് വില ഈടാക്കിയിരുന്ന കോഫി മെഷീന് 39 പൗണ്ട്, 199 പൗണ്ട് വില വാങ്ങിയിരുന്ന വാക്വം ക്ലീനറിനു 179 പൗണ്ട് എന്ന രീതിയിലാണ് വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. ടാസിമോ ബ്രാന്‍ഡ് പുറത്തിറക്കുന്ന കോഫി മെഷീന്‍ ആണ് വിലക്കുറവില്‍ ഏറ്റവും മുന്നില്‍.

അറുപതു ശതമാനം വിലക്കുറവോടെയാണ് ഈ മെഷീന്‍ ഉപയോക്താക്കളുടെ കയ്യില്‍ എത്തുന്നത്. ഓണ്‍ലൈന്‍ മാത്രമല്ല, കടയില്‍ എത്തുന്നവര്‍ക്കും ഈ ഡീല്‍ സ്വന്തമാക്കാം എന്ന് കറീസ് വ്യക്തമാക്കുമ്പോള്‍ രണ്ടു വശത്തും കച്ചവടം പൊടിപൊടിക്കാന്‍ ഉള്ള ഉദ്ദേശം തന്നെയെന്ന് വ്യക്തം. ശരത് കാല വിറ്റഴിക്കല്‍ എന്ന് പേരിട്ടിരിക്കുന്ന കച്ചവടം നവംബര്‍ ഒന്‍പതു വരെ ഓഫര്‍ വിലകുറവ് നല്‍കാന്‍ ആണ് കറീസിന്റെ തീരുമാനം. 

എന്നാല്‍ ഈ ഓഫര്‍ അവസാനിച്ചു വെറും രണ്ടാഴ്ച കഴിയുമ്പോള്‍ ബ്ലാക് ഫ്രൈഡേ എത്തുന്നതിനാല്‍ ഒട്ടും മോശം അല്ലാത്ത ഓഫറുകളുമായി വിപണി വമ്പന്മാര്‍ ഉപയോക്താക്കളെ പിടിക്കാന്‍ രംഗത്ത് വരും എന്ന പ്രതീക്ഷ സജീവമാണ്. എന്നാല്‍ ഇത്തരം ഓഫറുകള്‍ കണ്ണടച്ച് വിശ്വസിക്കരുതെന്നും വിപണി വിദഗ്ധര്‍ പറയുന്നു. ഈ ഉല്‍പ്പന്നത്തിന് വിപണിയില്‍ മറ്റു ബ്രാന്‍ഡുകളുമായുള്ള വില താരതമ്യം ചെയ്ത ശേഷമേ വാങ്ങാന്‍ തയ്യാറാകൂ എന്നതാണ് പ്രധാന ഉപദേശം. സാംസങ് 50 ഇഞ്ചിന്റെ ടിവി 499 പൗണ്ടിന് കറീസ് വില്‍ക്കാന്‍ തയ്യാറാക്കുമ്പോള്‍ ആ വിലയേക്കാള്‍ മികച്ച ഡീല്‍ വിപണിയില്‍ കണ്ടേക്കാം എന്നും സൂചനയുണ്ട്.

ഇതു കണ്ടുപിടിക്കേണ്ട ചുമതല ഉപയോക്താവിന് ഉള്ളതാണെന്ന് വിപണി വിദഗ്ധര്‍ വ്യക്തമാകുന്നു. എന്നാല്‍ കറീസില്‍ തന്നെ സാംസങില്‍ നിന്നും ഫിലിപ്‌സിലേക്കു പോകുമ്പോള്‍ ഇതേ ടിവിയുടെ ഗുണനിലവാരം ഉള്ള ടിവിക്കു 349 പൗണ്ട് മാത്രമേ വിലയുള്ളൂ എന്നും കണ്ടെത്താനാകും. ഇതോടെ ഒറ്റയടിക്ക് 150 പൗണ്ടിന്റെ ലാഭമാണ് ഉപയോക്താവിനെ തേടി എത്തുന്നത്. എന്നാല്‍ ബ്രാന്‍ഡ് മാറാന്‍ കൂട്ടാക്കാത്ത ഉപയോക്താക്കള്‍ പലപ്പോഴും അധിക വില നല്‍കേണ്ടി വരുകയും ചെയ്യാം. 

കറീസ് പിസി വേള്‍ഡിലെ ടെക്നോളജി വിഭാഗം ഉല്‍പ്പന്നങ്ങള്‍ ഏറ്റവും മികച്ച ഡീല്‍ നല്‍കിയാണ് ഇപ്പോള്‍ വിറ്റു കൊണ്ടിരിക്കുന്നത്. ഏറ്റവും വേഗത്തില്‍ വിറ്റ് പോകുന്ന ടിവിക്കും സൗണ്ട് ബാറിനും ഒക്കെ അതിശയിപ്പിക്കുന്ന ഓഫറുകളാണ് കറീസ് നല്‍കുന്നത്. അടുത്തകാലത്തായി വില ഉയര്‍ന്നു നില്‍ക്കുന്ന വാക്വം ക്ലീനര്‍, മൈക്രോ വേവ് ഓവന്‍ എന്നിവയൊക്കെ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന സെയില്‍ ഡീലിന്റെ ഭാഗമാണ്.

അതിശയിപ്പിക്കുന്ന ഡീല്‍ നല്‍കി കടകളില്‍ എത്താന്‍ മടിച്ചു നില്‍ക്കുന്നവരെ കൂടി സാധനം വാങ്ങാന്‍ പ്രേരിപിക്കുന്ന കച്ചവട തന്ത്രമാണ് ഇപ്പോള്‍ ഇവര്‍ പയറ്റുന്നത്. ഡീല്‍ മികച്ച പ്രതികരണം നേടിത്തുടങ്ങിയതോടെ മറ്റു കടകളും ഇവരുടെ രീതി പിന്തുടരും എന്ന വര്‍ത്തമാനവും വിപണിയില്‍ സജീവമാണ്. ആര്‍ഗോസ് ക്ലിയറന്‍സ് എന്ന് പേരിട്ടാണ് പ്രത്യേക ഡിസ്‌കൗണ്ട് ഓഫറുകള്‍ നല്‍കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category