1 GBP = 96.00 INR                       

BREAKING NEWS

പാരിസില്‍ പത്രപ്രവര്‍ത്തകര്‍ക്ക് നേരേ ഇസ്ലാമിക തീവ്രവാദി ആക്രമണം; സൈന്യത്തിന്റെ നടപടിയില്‍ ക്ഷമ ചോദിച്ച് കിം ജോങ്ങ് ഉന്‍; സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങളെ തുടര്‍ന്ന് വത്തിക്കാന്‍ കര്‍ദ്ദിനാള്‍ സ്ഥാനമൊഴിയുന്നു; പാര്‍ലമെന്റിന്റെ ഓണ്‍ലൈന്‍ സമ്മേളനത്തിനിടയില്‍ വെപ്പാട്ടിയുടെ മാറിടത്തില്‍ ചുംബിച്ച എം പി രാജിവച്ചു; വംശനാശം സംഭവിച്ചെന്നു കരുതിയ ജലത്തവളകളെ 80 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുകിട്ടി; ലോക വാര്‍ത്തകളിലൂടെ ഒരു ഓട്ടപ്രദക്ഷിണം

Britishmalayali
kz´wteJI³

തീവ്രവാദി ആക്രമണം മുതല്‍ അത്രയേറെ പതിവില്ലാത്ത ഉത്തരകൊറിയന്‍ ഏകാധിപതിയുടെ വിനയപ്രകടനം വരെ ഇന്നത്തെ വാര്‍ത്തകളിലുണ്ട്. എന്നാല്‍ പ്രകൃതിസ്നേഹികള്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന ഒന്നാണ്, ഭൂമുഖത്തു നിന്നും അപ്രത്യക്ഷമായി എന്നു കരുതിയിരുന്ന ഒരുവിഭാഗം ജീവികളെഃ0 വര്‍ഷത്തിനിപ്പുറം കണ്ടെത്താനായത്. ലോക വാര്‍ത്തകളിലേക്ക് ഒരു എത്തിനോട്ടം.

പാരിസില്‍ തീവ്രവാദി ആക്രമണം.
വിവാദ വിഷയമായ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച മാസികയുടെഓഫീസിനു മുന്നില്‍ ഇന്നലെ രണ്ട് പത്രപ്രവര്‍ത്തകര്‍ക്ക് നേരെ നടന്നത് ഇസ്ലാമിക തീവ്രവാദി ആക്രമണമായിരുന്നു എന്ന് ഫ്രഞ്ച് ഇന്റീരിയര്‍ മിനിസ്റ്റര്‍ പ്രഖ്യാപിച്ചു. ഈ കേസുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ പ്രധാന പ്രതി എന്നു സംശയിക്കുന്ന ആളെ, സംഭവസ്ഥലത്തിന് അടുത്തുവച്ച് കൈയ്യില്‍ ആയുധം കരുതിയതിന് ഒരുമാസം മുന്‍പ് പോലീസ് അറസ്റ്റു ചെയ്തിരുന്നു. എന്നാല്‍, ഇസ്ലാമിക തീവ്രവാദികളുടെ ലിസ്റ്റില്‍ ഇയാളുടെ പേര് ഉണ്ടായിരുന്നില്ല.

പാകിസ്ഥാനില്‍ നിന്നും മൂന്ന് വര്‍ഷം മുന്‍പ് എത്തിയ അലി എന്നയാളെയാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത് എന്ന് മന്ത്രി അറിയിച്ചു. സംഭവ സ്ഥലത്തുനിന്നും ഏറെ ദൂരെയല്ലാതുള്ള ഓപ്പറ ബാസ്റ്റിലയുടെ മുന്‍പില്‍ വച്ച് വസ്ത്രത്തില്‍ രക്തം പുരണ്ട രീതിയിലാണ് ഇയാളെ കണ്ടെത്തിയത്. ഏകദേശം 18 വയസ്സ് പ്രായം ഇയാള്‍ക്കുണ്ട്. ഇയാളാണ് പത്രപ്രവര്‍ത്തകരെ ആക്രമിച്ചത്. അതേസമയം, ഈ അക്രമത്തിന് അസൂത്രണം ചെയ്ത 33 കാരനായ അള്‍ജീരിയന്‍ സ്വദേശിയേ മെട്രോസ്റ്റേഷനില്‍ നിന്നും പോലീസ് പിടികൂടി.

വിവാദമായ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിക്കുന്നതിനെതിരെ നിരവധി ഇസ്ലാമിക രാഷ്ട്രത്തലവന്മാര്‍ ഉള്‍പ്പടെ പലരും രംഗത്തു വന്നിരുന്നെങ്കിലും അത് പുനപ്രസിദ്ധീകരണം ചെയ്തു. മാത്രമല്ല, മതത്തെ ബഹുമാനിക്കാന്‍ എന്നപോലെ മതവിശ്വാസത്തെ നിന്ദിക്കാനും ഫ്രാന്‍സ് ഭരണഘടന സ്വാതന്ത്ര്യം നല്‍കുന്നു എന്ന നിലപാടില്‍ ഫ്രഞ്ച് ഭരണകൂടം ഉറച്ചു നില്‍ക്കുകയും ചെയ്തു. ഇത്, മതമൗലിക വാദികളെ വിറളിപിടിപ്പിച്ചിട്ടുണ്ട്. ഇതിനുള്ള പ്രതികാരമാണ് ഇപ്പോള്‍ നടന്ന ഈ ആക്രമണം എന്നാണ് വിലയിരുത്തുന്നത്.

അപൂര്‍വ്വമായ ക്ഷമാപണവുമായി കിം ജോങ്ങ് ഉന്‍
ഉത്തരകൊറിയന്‍ ഏകാധിപതിയായ കിം ജോങ്ങ് ഉന്നിന് തീരെ പരിചയമില്ലാത്ത ഒന്നാണ് ക്ഷമചോദിക്കല്‍. ലോക പോലീസായ അമേരിക്കയോടുപോലും തര്‍ക്കിച്ചു നില്‍ക്കുന്ന ഒരു ധിക്കാരിയായിട്ടേ ലോകത്തിന് കിം ജോങ്ങ് ഉന്നിനെ പരിചയമുള്ളു. ആ പ്രതിഛായ തിരുത്തുകയാണ് കിം. കഴിഞ്ഞ ദിവസം, ഉത്തരകൊറിയയുടെ സമുദ്രാര്‍ത്തി ലംഘിച്ച ഒരു ദക്ഷിണ കൊറിയന്‍ ഉദ്യോഗസ്ഥനെ ഉത്തരകൊറിയന്‍ സൈനികര്‍ വെടിവച്ചു കൊന്നിരുന്നു.

വെടിവച്ചു കൊന്നതിനു ശേഷം, മൃതദേഹം കത്തിച്ചു ചാമ്പലാക്കുകയും ചെയ്തു. കൊറോണ വ്യാപനം ഭയന്നാണ് മൃതദേഹം ദഹിപ്പിച്ചതെന്ന് പിന്നീട് ഉത്തരകൊറിയന്‍ സൈന്യം വിശദീകരിച്ചിരുന്നു. പത്ത് വര്‍ഷത്തിനു ശേഷമാണ് ഉത്തരകൊറിയന്‍ സൈന്യം ഒരു ദക്ഷിണ കൊറിയക്കാരനെ കൊല്ലുന്നത്. ഇതിനെ തുടര്‍ന്നാണ് കിം ദക്ഷിണകൊറിയന്‍ പ്രസിഡന്റിന് ക്ഷമ ചോദിച്ചുകൊണ്ട് കത്തെഴുതിയത്.

പ്രസിഡന്റ് മൂണിനോടും ദക്ഷിണകൊറിയയിലെ എല്ലാ പൗരന്മാരോടും മാപ്പ് പറഞ്ഞുകൊണ്ടാണ് കത്ത് തുടങ്ങുന്നത്. കൊറോണ പ്രതിസന്ധിക്കാലത്ത് ഇത്തരത്തിലുള്ള ഒരു സംഭവം നടക്കാന്‍ പാടില്ലായിരുന്നു എന്നും കിം പറഞ്ഞു. അനധികൃതമായി അതിര്‍ത്തി ലംഘിഛ്ക വ്യക്തിക്ക് നേരെ പത്തുതവണ വെടിയുതിര്‍ത്തതായി കത്തില്‍ സമ്മതിക്കുന്നുണ്ട്. അതിര്‍ത്തി രക്ഷാ സേനക്ക് നല്‍കിയ നിര്‍ദ്ദേശപ്രകാരം അവര്‍ പ്രവര്‍ത്തിക്കുകയായിരുന്നു എന്നും എഴുത്തില്‍ പറയുന്നു. അതേസമയം, ഈ ഉദ്യോഗസ്ഥനെ സമുദ്രത്തില്‍ വച്ചു തന്നെ ഉത്തരകൊറിയന്‍ സൈന്യം ചോദ്യം ചെയ്തുവെന്നും ഉത്തരകൊറിയയിലേക്ക് കൂറുമാറാനുള്ള സന്നദ്ധത അറിയിച്ചിട്ടും വെടിവച്ചുകൊല്ലുകയായിരുന്നു എന്നുമാണ് സിയോളില്‍ ഒരു സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞത്.

ലൈംഗിക ആരോപണങ്ങള്‍ക്ക് പിറകേ സാമ്പത്തിക ക്രമക്കേടും കത്തോലിക്ക സഭയുടെ പ്രതിഛായ തകര്‍ക്കുന്നു
സഭയുടെ പണമുപയോഗിച്ച് ലണ്ടനില്‍ ഒരു ആഡംബര അപ്പാര്‍ട്ട്മെന്റ് വാങ്ങിയതുമായി ബന്ധപ്പെട്ടുയര്‍ന്ന 180 മില്ല്യണ്‍ പൗണ്ടിന്റെ സാമ്പത്തിക ക്രമക്കേട് പുറത്തുവന്നതിനെ തുടര്‍ന്ന് വത്തിക്കാനിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ രാജിവച്ചു. കര്‍ദിനാള്‍ ആഞ്ചെലോ ബെസ്‌ക്യുയുടെ രാജി സ്വീകരിച്ചതായി വ്യാഴാഴ്ച്ച മാര്‍പ്പാപ്പ അറിയിച്ചു. വത്തിക്കാന്‍ സെക്രട്ടേറിയേറ്റ് ഓഫ് സ്റ്റേറ്റിലെ മുന്‍ ഡെപ്യുട്ടിയായ ബെസ്‌കിയു സഭയുടെ പണം ഉപയോഗിച്ച്, വിദേശ ഫണ്ടുകളുടെയും കമ്പനികളുടെയും സഹായത്താല്‍ ലണ്ടനില്‍ 180 മില്ല്യണ്‍ പൗണ്ട് വിലവരുന്ന ഒരു വസതി വാങ്ങി എന്നതായിരുന്നു ആരോപണം.

സബ്സ്റ്റ്യുറ്റിയുട്ട് ഫോര്‍ ജനറല്‍ അഫയേഴ്സ് എന്ന സ്ഥാനത്തിരിക്കുമ്പോഴായിരുന്നു കര്‍ദിനാള്‍, സ്ലോയേന്‍ അവെന്യൂവിലെ ഈ വസതി വാങ്ങിയത്. ഇടനിലക്കാര്‍ക്ക് ഫീസ് നല്‍കിയതിലൂടെ സഭക്ക് നഷ്ടമായത് ദശലക്ഷക്കണക്കിന് പൗണ്ടാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട് നിരവധി വത്തിക്കാന്‍ ഉദ്യോഗസ്ഥന്മാര്‍ക്ക് നേരെയും ഇടനിലക്കാര്‍ക്ക് നേരെയും വത്തിക്കാന്‍ പ്രോസിക്യുട്ടര്‍ അന്വേഷണം നടത്തിയിരുന്നു എങ്കിലും കര്‍ദ്ദിനാളിനെതിരെ അന്വേഷണം ഉണ്ടായില്ല. എന്നാല്‍, താന്‍ സഭയുടെ സ്വത്തുക്കള്‍ വര്‍ദ്ധിപ്പിക്കുക മാത്രമേ ചെയ്തിട്ടുള്ളു എന്നും ഒരു ചില്ലിക്കാശുപോലുംദുരുപയോഗം ചെയ്തിട്ടില്ലെന്നുമാണ് കര്‍ദ്ദിനാള്‍ പറയുന്നത്. സഭയുടെ പണം തന്റെ സഹോദരന് നല്‍കി എന്ന സംശയത്തിന്റെ പുറത്ത് തന്നെ പുറത്താക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

ഓണ്‍ലൈന്‍ മീറ്റിംഗിനിടയില്‍ വെപ്പാട്ടിയുടെ മാറിടത്തില്‍ ചുംബിച്ച എം പി രാജിവച്ചു
പാര്‍ലമെന്റിന്റെ ഓണ്‍ലൈന്‍ സമ്മേളനം നടക്കുന്നതിനിടയില്‍ ഒരു സ്ത്രീയുടെ മാറിടത്തില്‍ ചുംബിച്ച അര്‍ജന്റീനയിലെ എം പി രാജിവച്ചു. വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമായ എമിലിയോ അമേരിയുടെ മടിയിലിരുന്ന് കൊഞ്ചിക്കുഴയുകയായിരുന്ന സുന്ദരിയുടെ മാറിടത്തിലാണ് അയാള്‍ ചുമ്പനമര്‍പ്പിച്ചത്.ഇതിനെ തുടര്‍ന്ന് നോര്‍ത്ത് വെസ്റ്റ് പ്രവിശ്യയിലെ ഭരണമുന്നണി അംഗമായ ഫ്രെന്റെ ഡി ടോഡോസില്‍ നിന്നും ഈ 47 കാരനെ പുറത്താക്കുകയും എം പി സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

പ്രവിശ്യയുടെ കടബാദ്ധ്യതകള്‍ തീര്‍ക്കുന്നതിനെ കുറിച്ചുള്ള ഗൗരവകരമായ ചര്‍ച്ചക്കിടെയാണ് ഈ സംഭവം നടന്നത്. ഉടനെ തന്നെ, അമേരിയെ സസ്പെന്‍ഡ് ചെയ്യുന്നതിന് അനുകൂലമായി മറ്റ് എം പിമാര്‍ വോട്ടുചെയ്തു. തുടര്‍ന്ന് ഇയാളെ പാര്‍ലമെന്റില്‍ നിന്നും പുറത്താക്കാനുള്ള നടപടികള്‍ കൈക്കൊണ്ടുവരികയായിരുന്നു. അതിനിടയിലാണ് അമേരി രാജി സന്നദ്ധത അറിയിച്ചത്. കഴിഞ്ഞ ഡിസംബറില്‍ ആദ്യമായി എം പി ആയ സമയത്ത് ഒരു കൗമാരക്കാരിയെ ഇയാള്‍ പീഢിപ്പിച്ചതായി ആരോപണമുയര്‍ന്നിരുന്നു.

ഭാര്യയില്‍ നിന്നും അകന്നു താമസിക്കുന്ന ഇയാളുടെ സ്ത്രീ സുഹൃത്തും രാഷ്ട്രീയ ഉപദേഷ്ടാവുമാണ് ഈ സുന്ദരി എന്നാണ് ഇയാള്‍ അവകാശപ്പെട്ടത്. ഇത് തനിക്ക് പറ്റിയ ഒരു അബദ്ധമാണെന്നും അതില്‍ വിഷമമുണ്ടെന്നും രാജി വച്ചതിനു ശേഷം ഇയാള്‍ പറഞ്ഞു. തന്റെ ഭാഗത്ത് ഇന്റര്‍നെറ്റ് കണക്ഷന്‍ വളരെ മോശമാണെന്നും തന്റെ പങ്കാളി കുളികഴിഞ്ഞ് വരികയായിരുന്നെന്നും അപ്പോള്‍ നെറ്റ് കണക്ഷന്‍ ഇല്ല എന്നാണ് താന്‍ കരുതിയിരുന്നതെന്നും അയാള്‍ പറഞ്ഞു. പത്തു ദിവസങ്ങള്‍ക്ക് മുന്‍പ് തന്റെ പങ്കാളി മാറിടത്തിന്റെ വലിപ്പം കൂട്ടുവാന്‍ സിലിക്കോണ്‍ ഇംപ്ലാന്റ് നടത്തിയിരുന്നു എന്നും അതിനെ കുറിച്ച് അന്വേഷിച്ച കൂട്ടത്തില്‍ മാറിടത്തില്‍ ഒരു ചുംബനം അര്‍പ്പിക്കുകയായിരുന്നു എന്നും അയാള്‍ വെളിപ്പെടുത്തി.

വംശനാശം സംഭവിച്ചു എന്നു കരുതിയ അപൂര്‍വ്വയിനം തവളകളെ 80 വര്‍ഷത്തിനു ശേഷം കണ്ടുകിട്ടി
വംശനാശം സംഭവിച്ചു എന്നു കരുതിയിരുന്ന ഹാള്‍സ് ജലത്തവളകളെ 80 വര്‍ഷത്തിനു ശേഷം ചിലി മരുഭൂമിയിലെ ഒരു ചെറിയ നീരുറവയില്‍ ചില ചിലി ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ചിലിയില്‍ അറ്റക്കാമ മരുഭൂമിയിലെ ഒരു ചെറിയ നീരുറവയില്‍ ഇവയെ 1935 ല്‍ അമേരിക്കന്‍ ഗവേഷകനായ ഫ്രാങ്ക് ഗ്രിഗറി ഹാള്‍ ആണ് ആദ്യമായി കണ്ടത്. അതുകൊണ്ട് തന്നെ ഇവ ഹാള്‍ ജലത്തവളകള്‍ എന്നറിയപ്പെടാന്‍ തുടങ്ങി. പിന്നീട് അധികകാലം കഴിയും മുന്‍പ് തന്നെ ഇവ അപ്രത്യക്ഷമായി.

മറ്റു തവളകളെ പോലെ ഉഭയജീവി ഗണത്തില്‍ പെടുന്നവയല്ല ഇവ. ഇവ സമ്പൂര്‍ണ്ണമായും ജല ജീവികളാണ്. ജലത്തിനു പുറത്ത് അഞ്ചുമിനിറ്റിലധികം ഇരുന്നാല്‍ ഇവ മരണപ്പെടും. വര്‍ദ്ധിച്ച തോതിലുള്ള ഖനനം, ടൂറിസം എന്നിവയും വടക്കന്‍ ചിലിയിലെ നഗരങ്ങളുടെ വിസ്തൃതി വര്‍ദ്ധിക്കുന്നതുമെല്ലാം ഇവയുടെ ആവസ വ്യവസ്ഥക്ക് ഭീഷണി ആകുന്നുണ്ട്. ഇനിയെങ്കിലും ഇവയുടെ ആവസ വ്യവസ്ഥ സംരക്ഷിച്ചില്ലെങ്കില്‍, ഒരിക്കലും കാണാനാകാത്ത വിധം ഇവ നശിച്ചുപോകും എന്നാണ് ഗവേഷകര്‍ പറയുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category