1 GBP = 96.00 INR                       

BREAKING NEWS

മാഡത്തിന്റെ ഫ്രണ്ട് റിക്വസ്റ്റ് വരുന്നതോടെ സന്തോഷമാകും; കാണാനാഗ്രഹിക്കുന്നതെല്ലാം കാണിക്കുന്നതോടെ എല്ലാം മറന്ന് സ്വയം വലയിലേക്ക് വീഴും; കേരളത്തില്‍ പെണ്‍കെണിയില്‍ അകപ്പെട്ടവര്‍ക്ക് നഷ്ടമായത് 20 ലക്ഷം രൂപ വരെ

Britishmalayali
kz´wteJI³

കൊച്ചി: സംസ്ഥാനത്തെ പൊലീസുകാരും ഡോക്ടര്‍മാരും വന്‍കിട ബിസിനസുകാരും ഉള്‍പ്പെടെയുള്ളവരെ ലക്ഷ്യമിട്ട് സോഷ്യല്‍ മീഡിയയില്‍ ഹണിട്രാപ്പ് സംഘങ്ങള്‍ സജീവം. ഉന്നത ഉദ്യോ?ഗസ്ഥരായ യുവതികളുടെ പേരിലുള്ള വ്യാജ പ്രൊഫൈലിലൂടെയാണ് സംഘം ഇരകള്‍ക്കായി ചൂണ്ടയിടുന്നത്. സംസ്ഥാനത്തിന് പുറത്ത് നിന്നാണ് ഇത്തരം സംഘങ്ങള്‍ കരുക്കള്‍ നീക്കുന്നത്. 'പെണ്‍കെണി'യില്‍ പെട്ട് 20 ലക്ഷം രൂപ വരെ നഷ്ടപ്പെട്ടവര്‍ സംസ്ഥാനത്തുണ്ട് എന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ വ്യക്തമാക്കുന്നത്. ഫേസ്ബുക്കില്‍ 'പെണ്‍കെണി' വ്യാപകമാകുന്നുവെന്ന് സൈബര്‍ പൊലീസ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

ഫേസ്ബുക്കില്‍ ഉന്നത ഉദ്യോഗസ്ഥരുടെ പേരുകളടക്കം ദുരുപയോഗിച്ച് അക്കൗണ്ടുകളുണ്ടാക്കി പണം തട്ടാന്‍ വ്യാപക ശ്രമം നടക്കുന്നെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഒട്ടേറെ പൊലീസ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അക്കൗണ്ടുകള്‍ നിര്‍മ്മിച്ച് പണം തട്ടാന്‍ ശ്രമം നടന്നതായി സൈബര്‍ പൊലീസ് കണ്ടെത്തി. സമൂഹത്തില്‍ മാന്യരും ഉന്നത സ്ഥാനങ്ങള്‍ വഹിക്കുന്നവരുമായ വ്യക്തികളുടെ അക്കൗണ്ടുകള്‍ ഉണ്ടാക്കി അവരുടെ ഫ്രണ്ട്‌സ് പട്ടികയില്‍ പെട്ടവരോട് അത്യാവശ്യമായി പണം അയച്ചുതരാന്‍ ആവശ്യപ്പെടുന്നതാണ് തട്ടിപ്പിന്റെ രീതി. ഉദ്യോഗസ്ഥരുടെ വ്യക്തിപരമായ അക്കൗണ്ടുകളാണുണ്ടാക്കുക.

ഫേസ്ബുക്കില്‍ പരിചയപ്പെട്ട ശേഷം വിഡിയോ ചാറ്റ് നടത്തി ഇരയെ വീഴ്ത്തും. തുടര്‍ന്നു ചാറ്റ് ചെയ്ത സ്ത്രീ അപ്രത്യക്ഷയാകും. പുരുഷന്മാരാണ് പിന്നീടു വിലപേശുക. ചാറ്റില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചു കൊടുക്കുമെന്നു ഭീഷണിപ്പെടുത്തി വന്‍ തുക ആവശ്യപ്പെടും. മാനക്കേടോര്‍ത്ത് ആരും പരാതി നല്‍കാറില്ലെന്നും പൊലീസ് പറയുന്നു. ഓണ്‍ലൈന്‍ തട്ടിപ്പുകളെക്കുറിച്ചു നേരത്തേ സൈബര്‍ സെല്ലില്‍ നേരിട്ടു പരാതി നല്‍കാമായിരുന്നു. ഇപ്പോള്‍ അതതു പൊലീസ് സ്റ്റേഷനിലാണ് പരാതിപ്പെടേണ്ടത്. സ്റ്റേഷനില്‍ കേസെടുത്ത ശേഷം സൈബര്‍ പൊലീസിനു കൈമാറും. ഈ നടപടികള്‍ പൂര്‍ത്തിയാകാന്‍ ഒരു ആഴ്ചയിലധികമെടുക്കും.

രാജസ്ഥാന്‍, ബിഹാര്‍, അസം, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലാണ് അക്കൗണ്ടുകള്‍ നിര്‍മ്മിച്ചതെന്ന് സൈബര്‍ പൊലീസും സൈബര്‍ ഡോമും നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഝാര്‍ഖണ്ഡിലെ ജംതാരയില്‍ ഇത്തരം തട്ടിപ്പുകാര്‍ ഒട്ടേറെയാണ്. പ്രായപൂര്‍ത്തിയാകാത്തവര്‍ പോലും ഇക്കൂട്ടത്തിലുണ്ടെന്നു സൂചന ലഭിച്ചു. അതേസമയം, പ്രതികളെ തിരിച്ചറിഞ്ഞാലും പണം തിരിച്ചുകിട്ടാന്‍ വഴിയില്ലെന്നു പൊലീസ് പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category