1 GBP = 94.70 INR                       

BREAKING NEWS

ബിനീഷ് കോടിയേരിക്കെതിരെ എന്‍ഫോഴ്സ്മെന്റ് കേസെടുത്തു; കേസെടുത്തത് കള്ളപ്പണം വെളുപ്പിക്കല്‍ നിയമ പ്രകാരം; കോടിയേരിയുടെ പുത്രന്റെ മുഴുവന്‍ ആസ്തിയും കണ്ടെത്താന്‍ അന്വേഷണം; രജിസ്ട്രേഷന്‍ വകുപ്പിന് കത്തു നല്‍കി ഇഡി; ആസ്തികള്‍ അനുമതിയില്ലാതെ ക്രയവിക്രയം നടത്താന്‍ അനുവദിക്കരുതെന്നും കര്‍ശന നിര്‍ദ്ദേശം; സാമ്പത്തിക കുറ്റകൃത്യം തടയാനുള്ള കേന്ദ്ര ഏജന്‍സിയുടെ സുപ്രധാന നീക്കം നിര്‍ണായക ചോദ്യം ചെയ്യലിന് ശേഷം; മകനെതിരായ അന്വേഷണത്തില്‍ വെട്ടിലായി കോടിയേരി

Britishmalayali
kz´wteJI³

കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്കെതിരെ എന്‍ഫോഴ്സ്മെന്റ് കേസടുത്തു. ഈമാസം ഒമ്പതിന് വിളിച്ചു വരുത്തി ബിനീഷിനെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ബിനീഷിനെതിരെ കേസെടുത്തിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ഇ.ഡിയുടെ കൊച്ചി ഓഫീസ് ആണ് കേസെടുത്തിരിക്കുന്നത്. ആസ്തികള്‍ അനുമതി ഇല്ലാതെ ക്രയവിക്രയം നടത്താന്‍ അനുവദിക്കരുത് എന്നും കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കയാണ് എന്റഫോഴ്സ്മെന്റ്.

ബിനീഷിന്റെ മുഴുവന്‍ ആസ്ഥിയും സ്വത്തുവകകളും സംബന്ധിച്ച വിവരങ്ങളും ശേഖരിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്വര്‍ണക്കടത്ത് കേസ് അന്വേഷിച്ചു കൊണ്ടിരുന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രതികളുടെ അനധികൃത സ്വത്തിനെക്കുറിച്ച് അന്വേഷണം നടത്തി വരികയായിരുന്നു. ബിനീഷിന്റെ സ്വത്തുവകകള്‍ സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കുന്നതിനായി ഈ മാസം 11ന് അസിസ്റ്റന്‍ഡ് ഡയറക്ടര്‍ രജിസ്‌ട്രേഷന്‍ വകുപ്പിന് നല്‍കിയ കത്തിന്റെ വിവരങ്ങളാണ് പുറത്തുവന്നത്. ബിനീഷ് കോടിയേരിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തതായും ഈ കത്തില്‍ വ്യക്തമാക്കുന്നുണ്ട്. യുഎപിഎ വകുപ്പിന്റെ 16,17,18 വകുപ്പുകള്‍ പ്രകാരമുള്ള കുറ്റം ചെയ്തതായി സംശയിക്കുന്നതായും അതിനാല്‍ ഇദ്ദേഹത്തിന്റേതായി കണ്ടെത്തുന്ന ആസ്തിവകകള്‍ ഇഡിയെ അറിയിക്കാതെ ക്രയവിക്രയം ചെയ്യാന്‍ പാടില്ലെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്.

ബിനീഷ് കോടിയേരിയെ ഈ മാസം ഒന്‍പതിന് ഇഡി കൊച്ചി ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യംചെയ്തിരുന്നു. സ്വര്‍ണക്കടത്തു കേസ് സംബന്ധിച്ച അന്വേഷണത്തില്‍, വിസ സ്റ്റാമ്പിങ്ങുമായി ബന്ധപ്പെട്ട് യുഎഇ എഫക്ട്‌സ് സൊല്യൂഷന്‍സ് എന്ന സ്ഥാപനത്തിന്റെ ലാഭവിഹിതം ബിനീഷ് കോടിയേരിക്ക് ലഭിച്ചു എന്നും ഈ കമ്പനിയുടെ ഡയറക്ടറാണ് ബിനീഷ് എന്നുമുള്ള മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യംചെയ്യല്‍. വിദേശത്തുനിന്നുള്ള പണമിടപാട് സംബന്ധിച്ചായിരുന്നു ചോദ്യംചെയ്യല്‍. ഇതിനെ തുടര്‍ന്നാണ് കേസ് എടുത്തിരിക്കുന്നതെന്നാണ് വിവരം.

ബിനീഷ് കോടിയേരിയുടെ ബിനാമി ബന്ധങ്ങള്‍ ഉറപ്പിക്കാനുള്ള അന്വേഷണം എന്‍ഫോഴ്സ്മെന്റ് നടത്തിയിരുന്നു. മറ്റുപലരുടേയും പേരില്‍ കമ്പനികളുണ്ടെന്നും അതിലൊന്നാണ് തിരുവനന്തപുരം ആസ്ഥാനമായ യു.എ.എഫ്.എക്സ്. സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡെന്നുമാണ് അന്വേഷണസംഘം കണ്ടെത്തുകയുണ്ടായി. വിസ സ്റ്റാമ്പിങ് സുഗമമാക്കാന്‍ യു.എ.ഇ. കോണ്‍സുലേറ്റ് കരാറില്‍ ഏര്‍പ്പെട്ട സ്ഥാപനമാണ് യു.എ.എഫ്.എക്സ്. ഈ കമ്പനിയെ തിരഞ്ഞെടുത്തതിന് തനിക്ക് കമ്മിഷന്‍ ലഭിച്ചതായി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ് വ്യക്തമാക്കിയിരുന്നു.

നേരത്തെ ചോദ്യം ചെയ്യലില്‍ സ്ഥാപനവുമായുള്ള ബന്ധം ചോദ്യംചെയ്യലില്‍ ബിനീഷ് നിഷേധിച്ചിരുന്നു. സ്ഥാപനയുടമ അബ്ദുള്‍ ലത്തീഫുമായി സൗഹൃദമുണ്ടെന്നു സമ്മതിച്ചു. തിരുവനന്തപുരത്തെ ഒരു ഹോട്ടല്‍ ബിസിനസില്‍ ഇരുവര്‍ക്കും പങ്കാളിത്തമുള്ളത് ഇ.ഡി. കണ്ടെത്തിയിരുന്നു. തിരുവനന്തപുരത്ത് വരുമ്പോള്‍ അബ്ദുള്‍ ലത്തീഫിന്റെ കാര്‍ ഉപയോഗിക്കുന്നതിനു പിന്നിലും സൗഹൃദത്തില്‍ കവിഞ്ഞൊന്നുമില്ലെന്നായിരുന്നു ബിനീഷിന്റെ മറുപടി. ഇരുവരും തമ്മിലുള്ള പണമിടപാടുകളെക്കുറിച്ച് വിശദമായ അന്വേഷിക്കുകയാണ് ഇഡി.

ബെംഗളൂരുവില്‍ തുടങ്ങി പൂട്ടിപ്പോയ ബിനീഷിന്റെ കമ്പനികള്‍വഴി കാര്യമായ പണമിടപാടുകളൊന്നും നടന്നിട്ടില്ലെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. വിദേശനാണ്യ വിനിമയ കമ്പനി തുടങ്ങിയെങ്കിലും പ്രവര്‍ത്തനത്തിന് റിസര്‍വ് ബാങ്കിന്റെ രജിസ്‌ട്രേഷന്‍ എടുത്തിട്ടില്ല. ആര്‍.ബി.ഐ. അനുമതിയില്ലാതെ പ്രവര്‍ത്തിക്കാനുമാവില്ല. ഇത്തരം കമ്പനികള്‍ ഇടപാടുകളുമായി ബന്ധപ്പെട്ട് എട്ടോളം രേഖകള്‍ സൂക്ഷിക്കുകയും മൂന്നുമാസത്തിലൊരിക്കല്‍ ആര്‍.ബി.ഐ.ക്ക് റിപ്പോര്‍ട്ട് നല്‍കുകയും വേണം. ബിനീഷിന്റെ കമ്പനി ഈ രീതിയിലുള്ള ഒരു റിപ്പോര്‍ട്ടും സമര്‍പ്പിച്ചിട്ടില്ല. ഇതെല്ലാം ബിനീഷ് കോടിയേരിയെ സംശയത്തിലാക്കാന്‍ കാരണങ്ങളായി.

മയക്കുമരുന്ന് കേസില്‍ പിടിയിലായ അനൂപ് മുഹമ്മദ് തനിക്ക് നന്നായി അറിയുന്ന സുഹൃത്താണെന്ന് ബിനീഷ് കോടിയേരി വ്യക്തമാക്കിയിരുന്നു. എന്നാല്‍ വര്‍ഷങ്ങളായി പരിചയമുള്ള അനൂപിനെ കുറിച്ച് ഇപ്പോള്‍ വന്നിരിക്കുന്ന വാര്‍ത്ത എന്നെ പോലെ അവനെ അറിയുന്നവര്‍ക്ക് ഞെട്ടിപ്പിക്കുന്നതാണ്. അനൂപ് അത്തരത്തിലുള്ള ഒരാളല്ലെന്നാണ് എനിക്കറിയാവുന്നതെന്നും ബിനീഷ് പറഞ്ഞിരുന്നു. അതേസമയം ബെംഗളൂരു ലഹരിമരുന്നു കേസില്‍ മകന്‍ ബിനീഷ് കോടിയേരി തെറ്റുകാരനെങ്കില്‍ ആരും സംരക്ഷിക്കില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചിരുന്നു.

അയാള്‍ ശിക്ഷിക്കപ്പെടേണ്ടതാണെങ്കില്‍ ശിക്ഷിക്കപ്പെടട്ടെ, തൂക്കിക്കൊല്ലേണ്ടതാണെങ്കില്‍ തൂക്കിക്കൊല്ലട്ടെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗശേഷമുള്ള വാര്‍ത്താസമ്മേളനത്തിലെ ചോദ്യങ്ങളോടു കോടിയേരി പ്രതികരിച്ചു. ഇതിന്റെ പേരില്‍ തന്നെ മാനസികമായി തകര്‍ക്കുകയാണ് ഉദ്ദേശ്യമെങ്കില്‍ അങ്ങനെ തകരാന്‍ പോകുന്നില്ല. അന്വേഷണ ഏജന്‍സി സ്വതന്ത്രമായി അന്വേഷിച്ചു കേസ് തെളിയിക്കട്ടെ. എന്തെങ്കിലും തെളിവ് കൈയിലുണ്ടെങ്കില്‍ കേന്ദ്ര ഏജന്‍സിക്കു പ്രതിപക്ഷ നേതാവ് കൈമാറട്ടെ കോടിയേരി പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category