1 GBP = 94.70 INR                       

BREAKING NEWS

ബ്രിട്ടനിലുണ്ട് തൊഴിലന്വേ ഷകര്‍ക്ക് സര്‍ക്കാര്‍ഗ്രാന്റ്; 16 മണിക്കൂറില്‍ താഴെ ജോലി ചെയ്യുന്നവര്‍ക്ക് ഫുള്‍ ടൈം വര്‍ക്ക് തപ്പാനും കാശുകിട്ടും; ജോബ് സീക്കേഴ്സ് അലവന്‍സിന് അര്‍ഹത നേടൂ

Britishmalayali
kz´wteJI³

നിങ്ങള്‍ ഒരു തൊഴില്‍ രഹിതനും, ആവശ്യത്തിനുള്ള നാഷണല്‍ ഇന്‍ഷുറന്‍സ് തുക നല്‍കിയിട്ടും ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് ജോബ് സീക്കേഴ്സ് അലവന്‍സ് അഥവാ ജെ എസ് എ ലഭിക്കാനുള്ള അര്‍ഹതയുണ്ട്. മൂന്നു വ്യത്യസ്ത തരത്തിലുള്ള ജെ എസ് എ ആണുള്ളത്, കോണ്‍ട്രിബ്യുഷന്‍ ബേസ്ഡ്, ന്യു സ്‌റ്റൈല്‍, പിന്നെ വരുമാനം അടിസ്ഥാനമാക്കിയുള്ളത്. ഈ മൂന്നു വിഭാഗത്തിലും ലഭിക്കുന്ന അലവന്‍സ് തുക തുല്യമായിരിക്കുമെങ്കിലും ഓരോ വിഭാത്തിലേക്കുമുള്ള അപേക്ഷ അയക്കുന്ന രീതി വ്യത്യസ്തമാണ്. നിലവില്‍ നിങ്ങള്‍ക്ക് യൂണിവേഴ്സല്‍ ക്രെഡിറ്റ് ലഭിക്കുന്നു എങ്കില്‍, ന്യുസ്‌റ്റൈല്‍ എന്ന വിഭാഗത്തിലാണ് അപേക്ഷിക്കേണ്ടത്.

പ്രതിവാരം എത്ര തുക ജോബ് സീക്കേഴ്സ് അലവന്‍സായി ലഭിക്കും?
ഓരോ വിഭാഗത്തിലും ലഭിക്കുന്ന ജോബ് സീക്കേഴ്സ് അലവന്‍സ് തുല്യമായിരിക്കും. ഓരോ ആഴ്ച്ചയും നിങ്ങള്‍ക്ക് ലഭിക്കുന്ന തുക ഇനി പറയുന്ന പ്രകാരമായിരിക്കും. നിങ്ങള്‍ 18 നും 24 നും ഇടയില്‍ പ്രായമുള്ള വ്യക്തിയാണെങ്കില്‍ പ്രതിവാരം 58.90 പൗണ്ട് ജെ എസ് എ ലഭിക്കും 25 വയസ്സിന് മുകളില്‍ പ്രായമുള്ള വ്യക്തിയാണെങ്കില്‍ 74.35 പൗണ്ടും, നിങ്ങള്‍ പങ്കാളികള്‍ ഒരുമിച്ച് അപേക്ഷിക്കുകയാണെങ്കില്‍ 116.8 പൗണ്ടും ലഭിക്കും. എന്നാല്‍, നിങ്ങള്‍ക്ക് ലഭിക്കുന്ന യഥാര്‍ത്ഥ തുക നിങ്ങളുടെ സാഹചര്യത്തെ കൂടി ആശ്രയിച്ചായിരിക്കും. ഉദാഹരണത്തിന് നിങ്ങള്‍ക്ക് പെന്‍ഷന്‍ ലഭിക്കുന്നുണ്ടെങ്കിലോ, പാര്‍ട്ട് ടൈം ജോലി ഉണ്ടെങ്കിലോ കിട്ടുന്ന തുക കുറവായിരിക്കും.

ചില സന്ദര്‍ഭങ്ങളില്‍ ഈ അലവന്‍സിനേക്കാള്‍ കൂടിയ തുകയും ലഭിച്ചേക്കാം. ഈ അധികതുക പ്രീമിയം എന്നപേരില്‍ അറിയപ്പെടുന്നു. നിങ്ങള്‍, വരുമാനാടിസ്ഥാനത്തിലുള്ള ജെ എസ് എ ക്ലെയിം ചെയ്യുകയും, നിങ്ങളോ നിങ്ങളുടെ പങ്കാളീയോ ഏതെങ്കിലും വിധത്തില്‍ ശാരീരികാവശതകള്‍ അനുഭവിക്കുകയോ കെയറേഴ്സ് അലവന്‍സ് ലഭിക്കുന്ന ഒരു തൊഴിലില്‍ ആണെങ്കിലോ സ്ത്രീകളുടെ പെന്‍ഷന്‍ പ്രായത്തേക്കാള്‍ കൂടുതല്‍ പ്രായമുള്ള സ്ത്രീ ആണെങ്കിലോ ഈ അധികതുക ലഭിക്കും.

പ്രീമിയം തുക ലഭിക്കുവാന്‍ നിങ്ങള്‍ വരുമാനം അടിസ്ഥാനമാക്കിയുള്ള ജെ എസ് എ ക്ലെയിം ചെയ്യണം. ഒരു വ്യക്തിക്ക് രണ്ട് വിഭാഗത്തിലും പെട്ട ജെ എസ് എ ക്ലെയിം ചെയ്യാനാകും എന്നാല്‍ ഒരു അലവന്‍സ് മാത്രമേ ലഭിക്കികയുള്ളു. പക്ഷെ, അതിനോടൊപ്പം പ്രീമിയവും ലഭിക്കും. വരുമാനാടിസ്ഥാനത്തിലുള്ള അലവന്‍സ് ക്ലെയിം ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ക്ക് ഹൗസിംഗ് കോസ്റ്റും ലഭിക്കും. സാധാരണയായി ഈ തുക വീട്ടുടമസ്ഥന് നേരിട്ടു നല്‍കുകയാണ് പതിവ്.

മിക്കവര്‍ക്കും ഈ അടുത്ത കാലത്തായി യൂണിവേഴ്സല്‍ ക്രെഡിറ്റിനു പകരമായി വരുമാനാടിസ്ഥാനത്തിലുള്ള ജോബ് സീക്കേഴ്സ് അലവന്‍സ് ആക്കിയിട്ടുണ്ട്. നിങ്ങള്‍ക്ക് സീവിയര്‍ ഡിസെബിലിറ്റി പ്രീമിയം (എസ് ഡി പി) ലഭിക്കുന്നുണ്ടെങ്കിലോ, അല്ലെങ്കില്‍ അടുത്തകാലം വരെ ലഭിച്ചിരുന്നു എങ്കിലോ മാത്രമേ വരുമാന അടിസ്ഥാനത്തിലുള്ള ജെ എസ് എക്ക് അപേക്ഷിക്കാനാകൂ. നിങ്ങള്‍ക്ക് എസ് ഡി പി ലഭിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് യൂണിവേഴ്സല്‍ ക്രെഡിറ്റ് തന്നെയായിരിക്കും ലഭിക്കുക. ഇനി, നിങ്ങള്‍ക്ക് എസ് ഡി പി ലഭിക്കുന്നുണ്ട്, പക്ഷെ അത് നിങ്ങളുടെ ബെനെഫിറ്റുകളില്‍ രേഖപ്പെടുത്തിയിട്ടില്ല എങ്കില്‍ അടുത്തുള്ള സിറ്റിസണ്‍സ് അഡൈ്വസ് ബ്യുറോയെ സമീപിക്കുക.

ജെ എസ് എ ക്ലെയിം ചെയ്യാനുള്ള യോഗ്യതകള്‍
നിങ്ങള്‍ 18 വയസ്സിനും പെന്‍ഷന്‍ പ്രായത്തിനും ഇടയിലുള്ള വ്യക്തിയാണെങ്കില്‍ ജെ എസ് എ ക്ലെയിം ചെയ്യാം. ബാക്കിയുള്ള നിബന്ധനകള്‍ ഇനി പറയും പ്രകാരമാണ്.
  • ആഴ്ച്ചയില്‍ 16 മണിക്കൂറില്‍ മാത്രമേ ജോലിയുണ്ടാകാവൂ
  • ഫുള്‍ ടൈം വര്‍ക്കിന് സന്നദ്ധനാകണം
  • ഫുള്‍ടൈം വര്‍ക്കിനായി അന്വേഷണത്തിലാകണം
  • പൂര്‍ണ്ണ സമയ വിദ്യാഭ്യാസത്തിലല്ല
  • ഇന്‍കം സപ്പോര്‍ട്ട് ക്ലെയിം ചെയ്യുന്നില്ല.
  • ജോലി ചെയ്യുന്നതില്‍ തടസ്സമാകുന്ന അവശതകള്‍ ഇല്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category