1 GBP = 96.00 INR                       

BREAKING NEWS

നിങ്ങളുടെ മക്കളെ കോടീ ശ്വരന്മാര്‍ പഠിക്കുന്ന ഈറ്റണ്‍ സ്‌കൂളില്‍ പഠിപ്പിക്കാ നാവുമോ? പാവപ്പെട്ടവര്‍ക്കുള്ള സംവരണ സീറ്റുകളില്‍ അവസരം കിട്ടുമോ? ഈറ്റണില്‍ പഠിക്കാന്‍ കുറുക്കുവഴിയിതാ

Britishmalayali
kz´wteJI³

കോടീശ്വരന്മാരുടെ മക്കള്‍ മാത്രം പഠിക്കുന്ന ഈറ്റണ്‍ സ്‌കൂളില്‍ നിങ്ങളുടെ മക്കളെ പഠിപ്പിക്കണമെന്ന ആഗ്രഹമുണ്ടോ? അത് വെറും സ്വപ്നമായി അവശേഷിക്കും എന്ന് ഭയപ്പെടുന്നുണ്ടോ? എന്നാല്‍ അറിയുക, ഒരല്‍പം ബുദ്ധിമുട്ടാകാമെങ്കിലും അത് തീര്‍ത്തും അസാധ്യമല്ല. പ്രതിവര്‍ഷം 42,500 പൗണ്ട് ഫീസ് വാങ്ങുന്ന സ്‌കൂള്‍ പാവപ്പെട്ടവരുടെ കുട്ടികള്‍ക്കായി 90 സീറ്റുകളാണ് സൗജന്യമായി നല്‍കുന്നത്. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇത് 140 ആക്കി ഉയര്‍ത്തും.

ഈറ്റണ്‍ മാത്രമല്ല ഇത്തരത്തില്‍ സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠന സൗകര്യമൊരുക്കുന്ന പോഷ് സ്‌കൂള്‍. മറ്റ് പല ആഡംബര സ്‌കൂളുകളും ഇത്തരത്തിലുള്ള അവസരങ്ങള്‍ നല്‍കുന്നുണ്ട്. ഇതിനായി നിങ്ങളുടെ കുട്ടി പ്രവേശന പരീക്ഷയും - സാധാരണയായി ഇംഗ്ലീഷ്, കണക്ക്, റീസണിംഗ് എന്നിവയില്‍ അഭിമുഖവും പാസ്സാകണം. മാത്രമല്ല, മാതാപിതാക്കള്‍ അവരുടെ സാമ്പത്തിക നില വെളിപ്പെടുത്തുകയും വേണം.

ലാറ്റിമര്‍ അപ്പര്‍ സ്‌കൂള്‍, വെസ്റ്റ് ലണ്ടന്‍
11 വയസ്സുമുതലുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇത്തരത്തിലുള്ള അവസരമൊരുക്കുന്ന മറ്റൊരു സ്‌കൂളാണ് വെസ്റ്റ് ലണ്ടനിലെ ലാറ്റിമെര്‍ അപ്പര്‍ സ്‌കൂള്‍. ഫ്രിസ്ബി, ബാക്ക്ഗമോണ്‍, ഓറിഗാമി, എയ്റോസ്പേസ് തുടങ്ങി നിരവധി ക്ലബ്ബുകള്‍ ഇവിടെയുണ്ട്. മാത്രമല്ല ഒരു റോക്ക് ക്ലൈമ്പിംഗ് വാള്‍, ബോട്ട്ഹൗസ് എന്നിവയും ഉണ്ട്.

ഓരോരുത്തരുടേയും കേസുകള്‍ പ്രത്യേകം പ്രത്യേകം പഠിച്ചാണ് ഇവിടെ അഡ്മിഷന്‍ നല്‍കുന്നത്. ഒരു ടേമിന് 6,945 പൗണ്ടാണ് ഫീസ്. സിക്സ്ത് ഫോറത്തിലാണ് പ്രവേശനം ലഭിക്കുക. വരുമാനം പ്രത്യേകം പ്രതിപാദിച്ചിട്ടില്ല.

വെസ്റ്റ് മിനിസ്റ്റര്‍ സ്‌കൂള്‍, സെന്‍ട്രല്‍ ലണ്ടന്‍
13 വയസ്സ് പ്രായമുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രവേശനം ലഭിക്കും. ലണ്ടനില്‍ താമസിക്കുന്ന യു കെ അല്ലെങ്കില്‍ യൂറോപ്യന്‍ പൗരന്മാരുടെ കുട്ടികള്‍ക്ക് മാത്രമാണ് അവസരമുള്ളത്.ഡേ സ്‌കൂളില്‍ പഠിക്കുന്നവര്‍ക്ക് മാത്രമേ അവസരം ലഭിക്കുകയുള്ളു. 2020 ഒക്ടോബര്‍ 15 ന് മുന്‍പായി അപേക്ഷിക്കണം.

ഈറ്റണ്‍, ബെര്‍ക്ക്ഷയര്‍
13 വയസ്സിനു മുകളിലുള്ള ആണ്‍കുട്ടികള്‍ക്ക് മാത്രമാണ് പ്രവേശനം. കുടുംബ സാഹചര്യങ്ങള്‍ വിലയിരുത്തിയാണ് പ്രവേശനം ലഭിക്കുക. വരുമാനത്തിന് പരിധിയില്ല. ഒരു ടേമിന് 14,167 പൗണ്ടാണ് ഫീസ്. 2021 ജൂണ്‍ 30 ന് മുന്‍പായി അപേക്ഷിക്കണം.

ബോള്‍ട്ടണ്‍ സ്‌കൂള്‍, ഗ്രെയ്റ്റര്‍ മാഞ്ചസ്റ്റര്‍
13 വയസ്സിന് മുകളിലുള്ള ആണ്‍കുട്ടികള്‍ക്ക് മാത്രമാണ് അവസരമുള്ളത്. 20,000 പൗണ്ടില്‍ കുറവ് വരുമാനമുള്ള കുടുംബത്തില്‍ നിന്നുള്ള കുട്ടികള്‍ക്കാണ് ആദ്യ പരിഗണന ലഭിക്കുക. വരുമാനം അതില്‍ അധികമാണെങ്കില്‍ ഫീസില്‍ ഇളവ് ലഭിക്കും എന്നല്ലാതെ പൂര്‍ണ്ണമായും സൗജന്യമായിരിക്കില്ല. 4,154 പൗണ്ടാണ് ഒരു ടേമിലെ ഫീസ്. 2020 ഡിസംബര്‍ ആദ്യം അപേക്ഷിക്കുക.

ക്രൈസ്റ്റ് ഹോസ്പിറ്റല്‍, ഹോര്‍ഷാം, സസെക്സ്
11 വയസ്സു മുതലുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അവസരം ലഭിക്കും. കുടുംബ സാഹചര്യം വിലയിരുത്തിയാണ് അവസരം ലഭിക്കുക. 2022 ലെ പ്രവേശനത്തിനായി 2021 സെപ്റ്റംബര്‍ 17 ന് മുന്‍പായി അപേക്ഷിക്കുക.

ഗോര്‍ഡോണ്‍സ്റ്റോണ്‍, മോറേ, സ്‌കോട്ട്ലാന്‍ഡ്
13 വയസ്സിനു മുകളിലുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അവസരം ലഭിക്കും. എട്ടു വിഭാഗത്തില്‍ പെടുന്ന കുട്ടികള്‍ക്കാണ് അവസരം ലഭിക്കുക. പെര്‍ത്ത്ഷയര്‍, കടലില്‍ മത്സ്യബന്ധനത്തിനു പോകുന്നവരുടെ കുട്ടികള്‍, അല്ലെങ്കില്‍ നേതൃത്വഗുണം പ്രകടമാക്കുന്നവര്‍ എന്നിവര്‍ ഇതില്‍ ഉള്‍പ്പെടും ഹെഡ് ടീച്ചറുമായുള്ള ഇന്റര്‍വ്യുവിലൂടെയായിരിക്കും കുട്ടികളെ തെരഞ്ഞെടുക്കുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category