1 GBP = 95.50 INR                       

BREAKING NEWS

'കാതലിക്കും പെണ്ണിന്‍ കൈകള്‍' പാട്ടിലൂടെ പാടിയും ആടിയും രസിപ്പിച്ചപ്പോള്‍ തെന്നിന്ത്യ ഏറ്റെടുത്തു; പ്രഭുദേവയ്ക്കൊപ്പം ഡാന്‍സ് ചെയ്ത് ഞെട്ടിച്ച സംഗീതജ്ഞന്‍ അഭിനയിച്ചത് മലയാളം ഉള്‍പ്പടെ 72 സിനിമകളില്‍; തടിച്ച ശരീരവും കുടവയറും വച്ചുള്ള ഡാന്‍സ് കണ്ട് അമ്പരന്നത് കൊറിയോഗ്രാഫര്‍മാരും; അവസാനമായി കോവിഡിനെതിരെ മലയാളത്തില്‍ പാടി സന്ദേശവും നല്‍കി; എസ്പി.ബി ഓര്‍മ്മയാകുമ്പോള്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: തടിച്ച ശരീരവും കുടവയറുമുള്ള ആ ഗായകന്‍ വേദിയില്‍ പ്രഭുദേവയ്ക്കൊപ്പം ഡാന്‍സ് കളിച്ചപ്പോള്‍ സിനിമ കണ്ടിറങ്ങിയവര്‍ക്കെല്ലാം അത്ഭുതവും അമ്പരപ്പുമായി. കാതനിലെ എസ്പി.ബിയുടെ ഈ പാട്ട് രംഗം ആര്‍ക്കും മറക്കാന്‍ ഇടയുണ്ടാകില്ല. ' കാതലിക്കും പെണ്ണിന്‍ കൈകള്‍' എന്ന പാട്ടിനൊപ്പം എസ്പി.ബി പാടി ആടി. തെന്നിന്ത്യ മുഴുവന്‍ ഈ പാട്ട് ഏറ്റെടുക്കുകയായിരുന്നു.

മലയാളത്തിലും തമിഴിലും തെലുങ്കിലും ഉള്‍പ്പെടെ തന്റെ സാന്നിധ്യം അറിയിച്ച 72 ല്‍ പരം സിനികളാണ് ശ്രദ്ധേയമായത്. തടിച്ച ശരീരവും കുടവയറുമുള്ള ഗായകന്‍ സ്‌ക്രീനില്‍ ഡാന്‍സ് ചെയ്യുന്നതു കണ്ട് ഡാന്‍സ് മാസ്റ്റര്‍മാര്‍ വരെ വിസ്മയിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ സിനിമകളില്‍ അഭിനയിച്ച ഇന്ത്യന്‍ ഗായകനെന്ന ബഹുമതിയും എസ്പിബിക്കു സ്വന്തം.

തെലുങ്ക്, കന്നഡ, തമിഴ് എന്നീ ഭാഷകളിലായി 72 സിനിമകളിലാണ് അദ്ദേഹം അഭിനയിച്ചത്. ഇതില്‍ പാടിയഭിനയിച്ച വേഷങ്ങളും ഒട്ടേറെ. കേളടി കണ്‍മണിയിലെ 'മണ്ണില്‍ ഇന്ത കാതല്‍...' എന്ന ഗാനം ഈ പട്ടികയില്‍പെടും.കെ.ബാലചന്ദറിന്റെ 'മനതില്‍ ഉറുതി വേണ്ടും' എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. ബാലചന്ദറിന്റെ അസിസ്റ്റന്റായിരുന്ന വസന്തിന്റെ 'കേളടി കണ്‍മണി'യില്‍ നായകനായി. ഭാര്യ മരിച്ച മധ്യവയസ്‌കന്റെ വേഷത്തില്‍ എസ്പിബി തിളങ്ങി. 'ഗുണ'യിലും തെലുങ്കു ചിത്രമായ 'ആയുധ'ത്തിലും പൊലീസ് വേഷമായിരന്നു.

ശങ്കറിന്റെ 'കാതലന്‍' എന്ന ചിത്രത്തില്‍ പ്രഭുദേവയുടെ അച്ഛനായി അഭിനയിച്ചു. സിഗരം, തലൈവാസല്‍, പാട്ടുപാടവാ, മാജിക് മാജിക് തുടങ്ങിയ തമിഴ് ചിത്രങ്ങള്‍ക്കു പുറമേ ഒട്ടേറെ തെലുങ്ക് സിനിമകളിലും അഭിനയിച്ചു. തമിഴ്, തെലുങ്ക് സീരിയലുകളും ടെലിവിഷന്‍ ഷോകളും പുറമേ.എസ്പിബിയുടെ സംഗീത പാരമ്പര്യം തുടരുന്നതു മകന്‍ ചരണിലൂടെയാണ്. ഗായകനും നടനും നിര്‍മ്മാതാവുമാണു ചരണ്‍. ഇളയരാജ, കീരവാണി, എ.ആര്‍. റഹ്മാന്‍ തുടങ്ങിയവരുടെ സംഗീതസംവിധാനത്തില്‍ തെലുങ്കിലും കന്നഡയിലും പാടിയിട്ടുണ്ട്. കാപിറ്റല്‍ ഫിലിം വര്‍ക്ക്സ് എന്ന പേരില്‍ നിര്‍മ്മാണ കമ്പനിയുമുണ്ട്. ചരണ്‍ നിര്‍മ്മിച്ച 'ആരണ്യകാണ്ഡം' എന്ന ചിത്രത്തിനു 2012ല്‍ ദേശീയ അവാര്‍ഡ് ലഭിച്ചു.
തമിഴില്‍ വെങ്കട് പ്രഭു സംവിധാനം ചെയ്ത 'സരോജ' എന്ന ചിത്രത്തില്‍ നായകനായി. ഒട്ടേറെ തമിഴ് സീരിയലുകളിലും കന്നഡ സിനിമയിലും മുഖം കാണിച്ചു.''എന്റെ ശബ്ദം അച്ഛന്റെ ശബ്ദത്തിനു സമാനമാണെന്നു പലരും പറഞ്ഞിട്ടുണ്ട്. യഥാര്‍ഥ ശബ്ദമുള്ളപ്പോള്‍ മറ്റൊന്നു കടമെടുക്കുന്നത് എന്തിനാണെന്നു ചിന്തിട്ടുണ്ടാകും''- പ്രതീക്ഷിച്ച അവസരങ്ങള്‍ ലഭിച്ചോ എന്ന ചോദ്യത്തോട് ചരണ്‍ ഒരിക്കല്‍ പ്രതികരിച്ചത് ഇങ്ങനെയാണ്.

അവസാനമായി പാടിയ ആ പാട്ട്
കോവിഡ് ലോക്ഡൗണ്‍ കാലത്ത് വീട്ടിലിരിക്കുമ്പോഴാണ് ആ വിളി വന്നത്. ഫോണിനപ്പുറത്ത് എസ്പിബി. 'കോവിഡ് കാലമല്ലേ... എല്ലാവരും ആകെ നിരാശയിലും സങ്കടത്തിലുമല്ലേ... അവര്‍ക്കു ധൈര്യം പകരാന്‍ കുറച്ചു പാട്ടിറക്കണം' എസ്പിബി പറയുകയാണ്.
റഫീഖ് എനിക്കൊരു ഉപകാരം ചെയ്യാമോ, ഒരു പാട്ട് എഴുതിത്തരാമോ? വളരെ വിനയത്തോടെയുള്ള അഭ്യര്‍ത്ഥന കേട്ടപ്പോള്‍ എന്റെ ഉള്ളുലഞ്ഞു. എന്നെപ്പോലൊരാളോട് ഇത്രയും വിനയം ആവശ്യമുണ്ടോ അദ്ദേഹത്തിന്.

രണ്ടുദിവസം കഴിഞ്ഞപ്പോള്‍ 'ഒരുമിച്ചു നില്‍ക്കേണ്ട സമയം, ഇതു പൊരുതലിന്റെ, കരുതലിന്റെ സമയം..' എന്നു തുടങ്ങുന്ന വരികള്‍ എഴുതിക്കൊടുത്തു. ഉടന്‍ നന്ദി സന്ദേശം വന്നു. പിന്നാലെ ഫോണില്‍ അദ്ദേഹത്തിന്റെ ആ ശബ്ദം. വളരെ സന്തോഷമായെന്ന വാക്കുകള്‍. സംഗീതം ചെയ്ത് പാടിയശേഷം അദ്ദേഹം അതിന്റെ ലിങ്കും അയച്ചു തന്നു. ഇത്ര വലിയൊരു ഗായകനില്‍ നിന്നു കിട്ടിയ അംഗീകാരമായി ഞാനിപ്പോഴും അതു കരുതുന്നു.

കോവിഡ് കാലത്ത് ജനങ്ങള്‍ തളര്‍ന്നു പോകാതിരിക്കാന്‍ ഫേസ്ബുക്കിലൂടെ ധാരാളം സംസാരിക്കുകയും പാടുകയും ചെയ്തയാളാണ് എസ്പിബി. കോവിഡ് തന്നെ അദ്ദേഹത്തെ കൂട്ടിക്കൊണ്ടു പോകുന്നുവെന്നത് നൊമ്പരപ്പെടുത്തുന്നു. ഞാന്‍ പാട്ടെഴുതിത്ത്ത്ത്തുടങ്ങിയ കാലത്ത് 2002ലോ മറ്റോ അദ്ദേഹം എന്റെയൊരു ഗാനം പാടിയിട്ടുണ്ട്. ജൂണ്‍ മഴയില്‍ എന്നൊരു ആല്‍ബത്തില്‍. അതിന്റെ വരികള്‍ ഇപ്പോള്‍ ഞാന്‍ ഹൃദയം കൊണ്ടു വീണ്ടും എഴുതിപ്പോകുന്നു:

'ഒരു വേള ഇനിയും നാം കാണുകില്‍...'

എസ്പിബിയെ ഒരു വേള ഇനിയും കാണാനാകില്ലല്ലോ എന്ന സത്യത്തിന്റെ പേനത്തുമ്പ് എന്റെ ഹൃദയത്തെ പോറിമുറിക്കുന്നു.എന്നാണ് റഫീഹ് അഹമ്മദ് കുറിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category