1 GBP = 94.70 INR                       

BREAKING NEWS

വിക്ടറിനെ വെട്ടാന്‍ കളത്തില്‍ ഇറക്കിയത് വ്യവസായിയായ എന്‍എം രാജുവിനെ: സജി അലക്‌സിനെ ജില്ലാ പ്രസിഡന്റാക്കാന്‍ കരുക്കള്‍ നീക്കുന്നതിനിടെ എന്‍എം രാജു മാണി സാറിന്റെ പെറ്റായി; സംസ്ഥാന കമ്മറ്റി ഓഫീസില്‍ ലിഫ്റ്റ് സ്ഥാപിച്ചു കൊടുത്ത വ്യവസായിയെ മാണി പത്തനംതിട്ട ജില്ലാ പ്രസിഡന്റാക്കി; തന്റെ സീറ്റ് പോകുന്ന ലക്ഷണമായപ്പോള്‍ എതിര്‍പ്പായി; പുതുശേരി ജോസഫ് പക്ഷത്തേക്ക് പോയതിന്റെ യഥാര്‍ഥ കാരണം ഇത്; സ്വയം കുഴിച്ച കുഴിയില്‍ വീണ് ജോസഫ് എം പുതുശേരി

Britishmalayali
ശ്രീലാല്‍ വാസുദേവന്‍

പത്തനംതിട്ട: കെഎം മാണിയുടെയും ജോസ് കെ മാണിയുടെയും ഓമനയായിരുന്ന മുന്‍ എംഎല്‍എ ജോസഫ് എം പുതുശേരി ജോസഫ് പക്ഷത്തേക്ക് മാറിയത് നിയമസഭാ സീറ്റ് കിട്ടില്ലെന്ന് കരുതിയാണെന്നുള്ള പ്രചാരണം വെറും പുകമറ. താന്‍ തന്നെ കൊണ്ടു വന്നയാള്‍ തനിക്ക് തന്നെ പാരയായപ്പോഴാണ് പുതുശേരി മറുപക്ഷത്തേക്ക് ചാടിയിരിക്കുന്നത്. പാര്‍ട്ടിയില്‍ എന്നും ബദ്ധശത്രുക്കളായിരുന്നു വിക്ടര്‍ ടി തോമസും ജോസഫ് എം പുതുശേരിയും. കഴിഞ്ഞ രണ്ടു നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ 2011 ല്‍ വിക്ടര്‍ ടി തോമസും 2016 ല്‍ ജോസഫ് എം പുതുശേരിയുമാണ് തിരുവല്ല സീറ്റില്‍ മത്സരിച്ചത്.

പുതുശേരിയുടെ സിറ്റിങ് സീറ്റായ കല്ലൂപ്പാറ പുനഃസംഘടനയില്‍ ഇല്ലാതായതോടെയാണ് വിക്ടര്‍ മത്സരിക്കാന്‍ നോക്കി വച്ച തിരുവല്ലയ്ക്ക് അവകാശവാദം ഉന്നയിച്ചത്. 2011 ല്‍ പുതുശേരി പക്ഷം വിക്ടറിനെ കാലുവാരി. 2016 ല്‍ സീറ്റ് പുതുശേരിക്ക്. വിക്ടര്‍ പക്ഷത്തിന് പുറമേ കോണ്‍ഗ്രസിലെ പിജെ കുര്യന്‍ പക്ഷം കൂടി കാലുവാരിയതോടെ പുതുശേരി തോറ്റു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവല്ല കുര്യന്‍ നോക്കി വച്ചിരുന്നതാണ് പുതുശേരിക്ക് എതിരേ പ്രവര്‍ത്തിക്കാന്‍ കാരണമായത്.

വിക്ടര്‍ ടി തോമസ് കേരളാ കോണ്‍ഗ്രസി(എം)ന്റെ ജില്ലാ കണ്‍വീനറും യുഡിഎഫ് ജില്ലാ ചെയര്‍മാനുമായിരുന്നു. ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് വിക്ടര്‍ ഇരിക്കുമ്പോള്‍ തന്നെ പുതുശേരി പക്ഷവുമായി വിഭാഗീയത രൂക്ഷമായിരുന്നു. ജില്ലാ കമ്മറ്റി ഓഫീസില്‍ വച്ചു തന്നെ ഇരുപക്ഷവും തമ്മില്‍ അടിക്കുന്ന അവസ്ഥ വരെയുണ്ടായി. അങ്ങനെയാണ് വിക്ടറിനെ നീക്കാന്‍ വേണ്ടിയുള്ള ശ്രമം പുതുശേരി ആരംഭിച്ചത്. മുന്‍ ജില്ലാ പഞ്ചായത്തംഗം സജി അലക്‌സിനെ പ്രസിഡന്റാക്കാന്‍ വേണ്ടി പുതുശേരി വ്യവസായിയും സാമ്പത്തിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നയാളുമായ എന്‍എം രാജുവിനെ രംഗത്തിറക്കി.

കെഎം മാണിക്ക് പരിചയപ്പെടുത്തിയതും പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടാകുമെന്നും പറഞ്ഞതും പുതുശേരി തന്നെയായിരുന്നു. മാണിയുമായി എന്‍എം രാജു ബന്ധം സ്ഥാപിക്കാന്‍ വലിയ താമസമൊന്നും നേരിടേണ്ടി വന്നില്ല. പാര്‍ട്ടിയുടെ സംസ്ഥാന കമ്മറ്റി ഓഫീസില്‍ ലിഫ്ട് സ്ഥാപിച്ചു കൊടുക്കുക കൂടി ചെയ്തതോടെ വിക്ടര്‍ തെറിച്ചു. പകരം എന്‍എം രാജു ജില്ലാ പ്രസിഡന്റായി. രാജുവിന്റെ അടുത്ത നോട്ടം തിരുവല്ല സീറ്റായിരുന്നു. മണ്ഡലത്തില്‍ ഉള്‍പ്പെടുന്നയാളു കൂടിയാണ് ഇദ്ദേഹം. സീറ്റ് ലക്ഷ്യം വച്ചുള്ള കരുക്കള്‍ രാജു നീക്കിത്തുടങ്ങി. ഇതോടെ പുതുശേരി രാജുവുമായി അകന്നു.

രാജുവിന് അറിയാമായിരുന്നത് വ്യവസായം മാത്രമായിരുന്നു. പാര്‍ട്ടി രാജുവിന്റെ കീഴില്‍ കിതച്ചിട്ടും മാറ്റി വേറെ ആളെ കൊണ്ടു വരാന്‍ മാണിയോ മകനോ തയാറായില്ല. മാണിയുടെ മരണശേഷം ജോസ് കെ മാണിയോടും ഇതേപ്പറ്റി പുതുശേരി സൂചിപ്പിച്ചിരുന്നു. ഒന്നും സംഭവിച്ചില്ല. ഇതിനോടകം എന്‍എം രാജു പാര്‍ട്ടിയില്‍ നിര്‍ണായക ശക്തിയായി മാറിക്കഴിഞ്ഞിരുന്നു. പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടായപ്പോള്‍ വിക്ടര്‍ ടി തോമസ് ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റായി. അതോടെയാണ് താരതമ്യം വന്നു തുടങ്ങിയത്. സകല വിഷയങ്ങളിലും തനി രാഷ്ട്രീയക്കാരനായ വിക്ടര്‍ ടി. തോമസ് നിറഞ്ഞു നിന്നു. കാര്‍ഷിക പ്രശ്‌നങ്ങളും ചിറ്റാറിലെ മത്തായിയുടെ മരണവുമൊക്കെയായി വമ്പന്‍ പ്രക്ഷോഭമാണ് ജോസഫ് വിഭാഗം ജില്ലയില്‍ സംഘടിപ്പിച്ചത്.

ഈ സമയം എന്‍എം രാജു നേതൃത്വം നല്‍കുന്ന മാണി വിഭാഗം നിഷ്‌ക്രിയമായിരുന്നു. രാഷ്ട്രീയക്കാരനല്ലാത്ത എന്‍എം രാജുവിന്റെ പരിചയക്കുറവ് പാര്‍ട്ടിയെ ശരിക്കും ബാധിച്ചു. പലപ്പോഴായി പാര്‍ട്ടി പ്രവര്‍ത്തകര്‍ വിവരം ജോസ് കെ മാണിയെ അറിയിച്ചിട്ടും രാജുവിനെ മാറ്റാനോ പാര്‍ട്ടി ശക്തിപ്പെടുത്താനോ തയാറായില്ല. ഇതോടെ വലിയൊരു വിഭാഗം നേതാക്കള്‍ നിരാശരായി. അക്കൂട്ടത്തില്‍ പ്രമുഖനായിരുന്നു പുതുശേരി. അവനവന്‍ കുരുക്കുന്ന കുരുക്കഴിച്ചെടുക്കുമ്പോള്‍ ഗുലുമാല്‍ എന്ന് പറഞ്ഞതു പോലെ മാണി വിഭാഗത്തെ വിട്ട് പുതുശേരി പോയത് അങ്ങനെയാണ്. ഒപ്പം നിരവധി നേതാക്കളും പാര്‍ട്ടി വിട്ടിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category