1 GBP = 94.70 INR                       

BREAKING NEWS

പ്രളയത്തില്‍ തകര്‍ന്ന വീടിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ലഭിച്ചത് നാല് ലക്ഷം രൂപ; സര്‍ക്കാര്‍ സഹായത്തോടെ നിര്‍മ്മിച്ച വീടിന് തറക്കല്ലിട്ടത് ആര്യാടന്‍ മുഹമ്മദ്; കെപിസിസിയുടെ ആയിരം വീട് പദ്ധതിയില്‍ ഉള്‍പ്പെട്ടതാണെന്ന് കോണ്‍ഗ്രസ്; തങ്ങളാണ് വീട് നിര്‍മ്മിച്ചതെന്ന അവകാശവാദവുമായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ കോണ്‍ഗ്രസ് അനുകൂല സംഘടന; സര്‍ക്കാറില്‍ നിന്ന് പണം ലഭിച്ചിട്ടുണ്ടെന്ന് സമ്മതിച്ച് വീട്ടുടമസ്ഥനും

Britishmalayali
ജാസിം മൊയ്തീന്‍

മലപ്പുറം: സര്‍ക്കാര്‍ സഹായത്തോടെ നിര്‍മ്മിച്ച വീട് കെപിസിസിയുടെ ആയിരം വീട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി താക്കോദാനം നടത്താനൊരുങ്ങി കോണ്‍ഗ്രസ്. മലപ്പുറം ജില്ലയിലെ മമ്പാട് പുളിക്കലോടി മാരമംഗലം പരമേശ്വരന്റെ വീടാണ് കെപിസിസിയുടെ ആയിരം വീട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒക്ടോബര്‍ 1ന് താക്കോല്‍ദാനം നടത്തുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് താക്കോല്‍ദാനം നടത്തുന്നത്. കഴിഞ്ഞ പ്രളയത്തിലാണ് പരമേശ്വന്റെ വീട് പൂര്‍ണ്ണമായും തകര്‍ന്നത്.

സമീപത്തെ ഇരുപതോളം വീടുകളും സമാനമായി തകര്‍ന്നിരുന്നു. പഞ്ചായത്തില്‍ നിന്നും ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെ തുടര്‍ന്ന് ഈ പ്രദേശത്ത് പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട ആളുകള്‍ക്കെല്ലാം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പണം ലഭിച്ചിരുന്നു. വീട് നിര്‍മ്മണത്തിനായി മൂന്ന് ഘടുക്കളായി നാല് ലക്ഷം രൂപയമാണ് പരമേശ്വരന് ലഭിച്ചത്. ഈ പണം ഉപയോഗിച്ച് വീട് നിര്‍മ്മാണം ആരംഭിക്കാനിരിക്കുമ്പോഴാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ കോണ്‍ഗ്രസ് അനുകൂല സര്‍വ്വീസ് സംഘടനയായ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ വീട് നിര്‍മ്മാണത്തിന് സഹായിക്കാമെന്ന വാഗ്ദാനവുമായി രംഗത്തെത്തിയത്.

വീട് നിര്‍മ്മാണം തുടങ്ങുന്ന ഘട്ടത്തില്‍ ആര്യാടന്‍ മുഹമ്മദിനെ കൊണ്ട് വന്ന് പ്രഖ്യാപനവും തറക്കല്ലിടലും നടത്തി. 500 ചതുരശ്ര അടിയുള്ള വീടാണ് സര്‍ക്കാര്‍ സഹായത്തോടെ പരമേശ്വരന്‍ നിര്‍മ്മിച്ചത്. ഈ വിടാണ് ഇപ്പോള്‍ കെപിസിസിയുടെ ആയിരം വീട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി താക്കോല്‍ ദാനം നടത്താനൊരുങ്ങുന്നത്. സര്‍ക്കാറില്‍ നിന്ന് വീട് നിര്‍മ്മിക്കാന്‍ നാല് ലക്ഷം രൂപ ലഭിച്ചിരുന്നതായി പരമേശ്വരന്‍ വ്യക്തമാക്കിയിട്ടുമുണ്ട്.

അതേ സമയം സര്‍ക്കാര്‍ സഹായത്തോടെ നിര്‍മ്മിച്ച വീട് കെപിസിസിയുടെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ സര്‍ക്കാറില്‍ നിന്ന് ലഭിച്ച അത്രയും തുക തിരിച്ചടക്കാന്‍ പരമേശ്വരനെ കൊണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് സമിതിപ്പിച്ചിട്ടുണ്ട്. സര്‍ക്കാറില്‍ നിന്നും നാല് ലക്ഷം രപയാണ് ലഭിച്ചതെന്നും അത് സര്‍ക്കാറിലേക്ക് തന്നെ തിരിച്ചടക്കാന്‍ തയ്യാറാണെന്നും കോണ്‍ഗ്രസ് നേതാക്കളുടെ ഇടപെടലിനെ തുടര്‍ന്ന് പരമേശ്വരന്‍ പറയുന്നുണ്ട്. തിരിച്ചടക്കാന്‍ ആവശ്യമായ പണം കോണ്‍ഗ്രസ് നേതാക്കളും നേരത്തെ വീട് നിര്‍മ്മിക്കാന്‍ സഹായിക്കാമെന്ന് വാഗാദാനം നല്‍കിയിരുന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റാഫ് ഓര്‍ഗനൈസേഷനും പരമേശ്വരന് നല്‍കും.
ഇതിനിടയില്‍ വീടിന്റെ തക്കോല്‍ദാനത്തില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരും രമേശ് ചെന്നിത്തലയെ സമീപിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സഹായത്താല്‍ നിര്‍മ്മിച്ച വീട് കെപിസിസി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉദ്ഘാടനം ചെയ്ത് അപഹാസ്യനാകരുതെന്ന് പ്രവര്‍ത്തകര്‍ രമേശ് ചെന്നിത്തലയെ അറിയിച്ചിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category