1 GBP = 94.70 INR                       

BREAKING NEWS

സസ്‌പെന്‍ഷന്‍ ഉത്തരവ് ഫേസ്ബുക്കില്‍ പങ്കുവെച്ചതും മാധ്യമങ്ങളോട് കാക്കിക്കുള്ളിലെ സദാചാര പൊലീസിംഗിനെതിരെ സംസാരിച്ചതും പൊലീസ് സേനക്ക് അപമാനമുണ്ടാക്കി; വനിതാ സുഹൃത്തിന് താമസിക്കാന്‍ കോഴിക്കോട് നഗരത്തില്‍ ഫ്‌ളാറ്റ് തരപ്പെടുത്തിയെന്ന കാരണത്താല്‍ സസ്‌പെന്‍ഷനിലായ പൊലീസ് ഉദ്യോഗസ്ഥനെതിരെ വീണ്ടും അന്വേഷണം; ഉമേഷ് വള്ളിക്കുന്നിനെ വിടാതെ പിന്തുടര്‍ന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ എ വി ജോര്‍ജ്

Britishmalayali
ജാസിം മൊയ്തീന്‍

കോഴിക്കോട്: സുഹൃത്തായ യുവതിക്ക് കോഴിക്കോട് നഗരത്തില്‍ താമസിക്കാന്‍ ഫ്‌ളാറ്റ് തരപ്പെടുത്തിയെന്ന് ആരോപിച്ച് സസ്‌പെന്റ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെതിരെ വീണ്ടും നടപടികള്‍. കോഴിക്കോട് സിറ്റി കണ്‍ട്രോള്‍ റൂമില്‍ ജോലി ചെയ്യുന്ന ഉമേഷ് വള്ളിക്കുന്നിനെതിരെയാണ് വീണ്ടും അന്വേഷണം നടത്താന്‍ ഉത്തരവിട്ടിരിക്കുന്നത്. സസ്‌പെന്‍ഷര്‍ ഓര്‍ഡര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചതിനും സസ്‌പെന്‍ഷനെ കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ചതിനുമാണ് പുതിയ അന്വേഷണം.

മാധ്യമങ്ങളോട് സംസാരിച്ചത് പൊലീസ് സേനക്ക് അപമാനമുണ്ടാക്കി, സ്‌പെന്‍ഷന്‍ ഉത്തരവ് ഫേസ്ബുക്കില്‍ പങ്കുവെച്ചത് വഴി ഉത്തരവില്‍ പരമാര്‍ശിക്കുന്ന യുവതിക്ക് അപമാനമുണ്ടായി എന്നീ കാരണങ്ങള്‍ പറഞ്ഞാണ് പുതിയ അന്വേഷണത്തിന് ഉത്തരവിട്ടത്. സ്പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. സസ്‌പെന്‍ഷന്‍ ഉത്തരവ് ഫേസ്ബുക്കില്‍ പരസ്യപ്പെട്ടുത്തിയത് സംബന്ധിച്ച് ഡി.സി.ആര്‍.ബി അസി. കമ്മീഷണര്‍ രഞ്ജിത്ത് ഉമേഷിനോട് പ്രാഥമിക വിവരങ്ങള്‍ ചോദിച്ചറിയുകയും ചെയ്തിട്ടുണ്ട്. മാധ്യമങ്ങളോട് സംസാരിച്ചതിനെ കുറിച്ചുള്ള അന്വേഷണത്തിന്റെ ചുമതല ട്രാഫിക് സൗത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ ബിജുരാജിനാണ്.

നേരത്തെ കോടതി വിധി വായിച്ചതിന്റെ പേരില്‍ ഉമേഷ് വള്ളിക്കുന്നിന് കാരണം കാണിക്കല്‍ നോട്ടീസും അയച്ചിരുന്നു. മാവോയിസ്റ്റ് ബന്ധമാരോപിച്ച് എന്‍.ഐ.എ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തിരുന്ന താഹ ഫസല്‍, അലന്‍ ഷുഹൈബ് എന്നിവര്‍ക്ക് ജാമ്യം അനുവദിച്ചു കൊണ്ടുള്ള കോടതി വിധി വായിക്കുകയും അത് സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തതിനാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നത്. പൊലീസ് വകുപ്പിനെ അവഹേളിക്കുന്ന തരത്തില്‍ നിരന്തരം സമൂഹമാധ്യമങ്ങളില്‍ ഇടപെടുന്നു എന്നും കാരണം കാണിക്കല്‍ മെമോയില്‍ പറയുന്നു. എ.വി ജോര്‍ജ് ഐ.പി.എസ് നല്‍കിയ നോട്ടീസിന് ഏഴ് ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് കോഴിക്കോട് സിറ്റി കണ്‍ട്രോള്‍ റൂമില്‍ ജോലി ചെയ്യുന്ന ഉമേഷ് വള്ളിക്കുന്നിനെ സുഹൃത്തിന് താമസിക്കാന്‍ കോഴിക്കോട് നഗരത്തില്‍ ഫ്ളാറ്റ് തരപ്പെടുത്തി നല്‍കിയെന്ന് കാണിച്ച് സര്‍വ്വീസില്‍ നിന്ന് സസ്പെന്റ് ചെയ്തത്. ഈ സസ്പെന്‍ഷന്‍ ഉത്തരവില്‍ തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തിയെന്നാരോപിച്ച് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ എ. വി ജോര്‍ജ് ഐ.പി.എസിനെതിരെ സുഹൃത്തായ യുവതി പരാതി നല്‍കിയിരുന്നു. സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി സിറ്റി പൊലീസ് കമ്മീഷണര്‍ എ.വി ജോര്‍ജിനെതിരെ യുവതി നല്‍കിയ പരാതി ഉത്തരമേഖല ഐ.ജി അശോക് യാദവിന്റെ പരിഗണനയിലാണ്.

യുവതിയെ രക്ഷിതാക്കളില്‍ നിന്ന് അകറ്റി കോഴിക്കോട് നഗരത്തില്‍ കൊണ്ട് വന്ന് താമസിപ്പിക്കുകയും ഉമേഷ് ഫ്ളാറ്റില്‍ നിത്യസന്ദര്‍ശനം നടത്തുന്നുവെന്നുമാണ്് സസ്പെന്‍ഷന്‍ ഉത്തരവിലുണ്ടായിരുന്നത്. ഇത് ചൂണ്ടിക്കാട്ടിയാണ് യുവതി ഐ.ജിക്ക് പരാതി നല്‍കിയത്. യുവതിയുടെ അമ്മ നല്‍കിയ പരാതിയുടെ അടസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം ഉമേഷിനെ സസ്പെന്റ് ചെയ്തിരുന്നത്. അമ്മ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്താനെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടി യുവതി എ.സി.പിക്കെതിരെ മറ്റൊരു പരാതിയും നല്‍കിയിട്ടുണ്ട്.

അന്വേഷിക്കാനെത്തിയ പൊലീസുദ്യോഗസ്ഥന്‍ തന്റെ ശരീരത്തെയും നിറത്തെയും അധിക്ഷേപിച്ചെന്നും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. ഉമേഷ് വള്ളിക്കുന്നിനെതിരെ നേരത്തെയും ഇത്തരത്തില്‍ നടപടികളെടുത്തിരുന്നു. കാട് പൂക്കുന്ന നേരം എന്ന സിനിമയിലെ രംഗം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതിനും മിഠായിതെരുവിലെ സംഘപരിവാര്‍ അക്രമത്തില്‍ പൊലീസ് അനാസ്ഥ ചൂണ്ടിക്കാണിച്ചതിനുമായിരുന്നു നേരത്തെ അദ്ദേഹത്തിനെതിരെ നടപടിയെടുത്തിരുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category