1 GBP = 94.70 INR                       

BREAKING NEWS

മോര്‍ച്ചറിയൊ അതിന്റെ താക്കോലോ നഴ്സുമാരുടെ ഉത്തരവാദിത്വത്തിലില്ല; പകരം മോര്‍ച്ചറിയിലെ ജീവനക്കാരാണ് കൈകാര്യം ചെയ്യുന്നത്; മെഡിക്കല്‍ സൂപ്രണ്ടിനോട് പിരിച്ച് വിട്ടത് എന്തിനെന്ന് ചോദിച്ചപ്പോള്‍ കൂട്ടായ ഉത്തരവാദിത്തമാണ് എന്നാണ് മറുപടി നല്‍കിയത്; . ഇവര്‍ക്കെല്ലാം വേണ്ടിയുള്ള ജോലികള്‍ കൂടി ചെയ്തിട്ടും അവസാനം ആരോ ചെയ്ത തെറ്റിന് ശിക്ഷയായി പിരിച്ചു വിടുകയാണ്; വെളിപ്പെടുത്തി പിരിച്ചുവിട്ട നഴ്സുമാര്‍

Britishmalayali
kz´wteJI³

പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയില്‍ മൃതദേഹം മാറി നല്‍കിയ സംഭവത്തില്‍ രണ്ട് നഴ്സുമാര്‍ക്കാണ് ജോലി നഷ്ടമായത്. ജോലിയില്‍ നിന്ന് പിരിച്ച് വിട്ടതിന് പിന്നാലെ പകുതി വഴിയില്‍ എന്ത് ചെയ്യണമെന്ന് അറിയാതെ നില്‍ക്കുകയാണ് ഈ നഴ്സുമാര്‍. ആ വാര്‍ത്ത കേട്ടപ്പോള്‍ സത്യത്തില്‍ ഞെട്ടിപ്പോയെന്നാണ് പിരിച്ചുവിട്ട നഴ്സായ ആതിര പറയുന്നത്. ജില്ലാ മെഡിക്കല്‍ ഓഫിസറാകട്ടെ എന്തിനു പിരിച്ചു വിടുന്നെന്ന് വിശദീകരിക്കാന്‍ തയാറാകുന്നില്ലെന്നു മാത്രമല്ല, കാണാന്‍ പോലും സമയം അനുവദിക്കുന്നില്ലെന്നും നഴ്സുമാര്‍ പറയുന്നത്.

മൃതദേഹം മാറിയതില്‍ നഴ്സുമാര്‍ക്ക് നേരിട്ടൊ അല്ലാതെയൊ യാതൊരു ബന്ധവുമില്ലെന്നിരിക്കെയാണ് ഈ പിരിച്ചു വിടല്‍ നടപടി എന്നാണ് ആരോപണം. സംഭവത്തില്‍ ഇതിനകം മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്ക് നഴ്സുമാര്‍ പരാതി നല്‍കിയിട്ടുണ്ട്. മനുഷ്യാവകാശ കമ്മിഷനും പരാതി നല്‍കി. വരും ദിവസങ്ങളില്‍ ഇതു ചൂണ്ടിക്കാണിച്ച് ഹൈക്കോടതിയെ സമീപിക്കാനാണ് പിരിച്ചു വിട്ട നഴ്സുമാരുടെ തീരുമാനം.

എന്തു തെറ്റു ചെയ്തിട്ടാണ് പിരിച്ചു വിടുന്നതെന്ന് സൂപ്രണ്ടിനോട് ചോദിച്ചപ്പോള്‍ നിങ്ങള്‍ തെറ്റു ചെയ്തിട്ടല്ല, നിങ്ങള്‍ ശരിയായാണ് ചെയ്തത്. പക്ഷെ ആ സമയത്ത് നിങ്ങള്‍ ഡ്യൂട്ടിയിലുണ്ടായിരുന്നതാണ് കാരണമായി പറയുന്നതെന്നാണ് നഴ്സ് രമ്യ പറയുന്നു. പിന്നെ ആശുപത്രി സൂപ്രണ്ടിനോട് ചോദിച്ചപ്പോള്‍ മുകളില്‍ നിന്നുള്ള ഉത്തരവാണ് എന്നു പറഞ്ഞു.

എനിക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല. പിന്നെ നിങ്ങള്‍ താല്‍ക്കാലിക ജീവനക്കാരാണ്, അതുകൊണ്ട് പിരിച്ചു വിടാമെന്നുണ്ട് എന്നും പറഞ്ഞു. എന്നാല്‍ ഇത് എഴുതിത്ത്ത്തരാന്‍ പറഞ്ഞപ്പോള്‍ പറ്റില്ലെന്നും പറഞ്ഞയച്ചു. കൂടെയുണ്ടായിരുന്ന സിഎംഒയ്ക്കെതിരെ അന്വേഷണം വരുമെന്ന് പറയുന്നുണ്ട്. പക്ഷെ ഇപ്പോഴും അവര്‍ അവിടെ ജോലി ചെയ്യുന്നുണ്ട്. സിഎംഒ ഒപ്പിട്ട ശേഷമേ നഴ്സിന് എന്തെങ്കിലും ചെയ്യാന്‍ പറ്റൂ എന്നിരിക്കെ ഒരു കാരണവുമില്ലാതെയാണ് പിരിച്ചു വിട്ടിരിക്കുന്നത്.

ഇതുവരെയും സാഹചര്യം മനസിലാക്കി മാത്രമാണ് അവിടെ അഞ്ചു പേര്‍ വേണ്ടിടത്ത് ജോലി ചെയ്തത്. ഒരു സ്ഥിരം സ്റ്റാഫ് എപ്പോഴും ഡ്യൂട്ടിക്ക് വേണ്ടിടത്ത് അതില്ലാതെയാണ് താല്‍ക്കാലികക്കാരെ ജോലിക്കിടുന്നത്. ഹെഡ്നഴ്സുമാര്‍ മൂന്നു പേരുണ്ടെങ്കിലും ഉച്ചകഴിഞ്ഞ് ഒരാള്‍ പോലും ഡ്യൂട്ടിയിലുണ്ടാകില്ല. സ്ഥിരം സ്റ്റാഫില്ലാതെ എന്തിന് ഡ്യൂട്ടിയെടുത്തെന്നാണ് ഇപ്പോള്‍ ചോദിക്കുന്നത്.

അത് നോക്കേണ്ടത് നഴ്സിങ് സൂപ്രണ്ടാണ്. അവരും അത് ചെയ്തില്ല. ഇവര്‍ക്കെല്ലാം വേണ്ടിയുള്ള ജോലികള്‍ കൂടി ചെയ്തിട്ടും അവസാനം ആരോ ചെയ്ത തെറ്റിന് ശിക്ഷയായി പിരിച്ചു വിടുകയാണ്. പിഞ്ചു കുഞ്ഞിനെ ഇട്ടിട്ടാണ് ഈ കോവിഡ് കാലത്ത് ഡ്യൂട്ടിക്ക് പോയിക്കൊണ്ടിരുന്നത്. ഇഷ്ടപ്പെട്ടാണ് ഇത്രനാളും ജോലി ചെയ്തത്. അതുകൊണ്ടു തന്നെ ഇങ്ങനെ ഒരു കുറ്റവും ചെയ്യാതെ കുറ്റക്കാരിയായി ഇറങ്ങിപ്പോരേണ്ടി വരുന്നതിലാണ് വിഷമം. അതുകൊണ്ടു തന്നെയാണ് കോടതിയില്‍ പോകാന്‍ തീരുമാനിച്ചിരിക്കുന്നത്.
ഉത്തരവാദിത്തപ്പെട്ടവരെ രക്ഷിക്കാന്‍

മോര്‍ച്ചറിയുടെ നേരിട്ടുള്ള ചുമതല ആര്‍എംഒയ്ക്കാണ്. അവരില്ലാത്തപ്പോള്‍ കാഷ്വാലിറ്റി മെഡിക്കല്‍ ഓഫിസര്‍(സിഎംഒ)ക്കായിരിക്കും ചുമതല. മൃതദേഹം മാറിയതില്‍ നേരിട്ട് ഉത്തരവാദിത്തമുള്ള ഗ്രേഡ് 2 ജീവനക്കാരെയൊ, ചുമതലയുള്ള മോര്‍ച്ചറിയുടെ ചുമതലയുള്ള ആര്‍എംഒ, സിഎംഒ, സൂപ്രണ്ട് എന്നിവരെയൊ പ്രതികളാക്കാതെയാണ് കാഷ്വാലിറ്റിയില്‍ ജോലി ചെയ്ത നഴ്സുമാരെ ഒരു അന്വേഷണം പോലും നടത്താതെ പിരിച്ചു വിട്ടിരിക്കുന്നത്.

ഉത്തരവാദിത്തപ്പെട്ടവര്‍ക്കെതിരെ അന്വേഷണം വരാതിരിക്കാനും മാധ്യമങ്ങളുടെയും നാട്ടുകാരുടെയും സമരക്കാരുടെയും കണ്ണില്‍ പൊടിയിടാനുമാണ് ഈ നടപടിയെന്നാണ് നഴ്സുമാരുടെ ആരോപണം. എന്തിനാണ് ഞങ്ങളെ പിരിച്ചു വിടുന്നതെന്നു ചോദിച്ചപ്പോള്‍ ഇത് കൂട്ടായ ഉത്തരവാദിത്തമാണ്, അതുകൊണ്ടാണ് നിങ്ങളെ പിരിച്ചു വിട്ടതെന്ന് സൂപ്രണ്ട് പറഞ്ഞതായി പിരിച്ചു വിടപ്പെട്ട നഴ്സുമാര്‍ പറയുന്നു.
കാഷ്വാലിറ്റിയില്‍ സാധാരണ നിലയില്‍ അഞ്ചു നഴ്സുമാരാണ് ഡ്യൂട്ടിയിലുള്ളത്. കോവിഡായതിനാല്‍ ജീവനക്കാരുടെ കുറവ് മൂലം രണ്ടു പേരാണ് ഇപ്പോള്‍ ജോലി ചെയ്യുന്നത്. അന്ന് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചായിരുന്നതിനാല്‍ അടിയുണ്ടായി കുറെ പൊലീസുകാരുള്‍പ്പടെ ചികിത്സ തേടിയെത്തിയിരുന്നു. ഈ സമയത്താണ് ജാനകിയുടെ ബന്ധുക്കള്‍ മൃതദേഹം അന്വേഷിച്ചു വരുന്നത്.

എന്‍ഒസി ഇല്ലാത്തിനാല്‍ ആദ്യം മൃതദേഹം വിട്ടു നല്‍കില്ലെന്ന് കാഷ്വാലിറ്റി മെഡിക്കല്‍ ഓഫിസര്‍(സിഎംഒ) പറഞ്ഞതോടെ ഇവര്‍ അതിനായി പോയി. വൈകിട്ട് ആറര കഴിഞ്ഞാണ് എന്‍ഒസിയുമായി ഇവര്‍ എത്തിയത്. ഈ സമയം ആര്‍എംഒയെ വിവരം അറിയിച്ചെന്നും മൃതദേഹം വിട്ടു നല്‍കാമെന്നും സിഎംഒ എഴുതി നല്‍കി. മോര്‍ച്ചറി ബുക്കില്‍ സിഎംഒ ഒപ്പിടുകയും ചെയ്തു. അതിനു ശേഷമാണ് ബോഡി വിട്ടു നല്‍കുന്നതിനുള്ള പേപ്പര്‍ എഴുതി നല്‍കുന്നത്. തുടര്‍ന്ന് അറ്റെന്‍ഡറാണ് താക്കോലും പേപ്പറുമായി മോര്‍ച്ചറിയില്‍ പോയി മൃതദേഹം നല്‍കിയത്. മൃതദേഹം എടുക്കാന്‍ വന്നവര്‍ ബോഡി കണ്ട ശേഷമാണ് മൃതദേഹം എടുത്ത് നല്‍കിയതെന്ന് അറ്റെന്‍ഡര്‍മാര്‍ പറയുന്നു. ഇവര്‍ ആവശ്യപ്പെട്ട ജാനകിയമ്മ മരിക്കുമ്പോള്‍ കോവിഡ് പോസിറ്റീവായിരുന്നു. അതുകൊണ്ടു തന്നെ വന്നവരും ശരിക്ക് നോക്കാതെയായിരിക്കണം എടുത്തത്. നഴ്സുമാരെന്ന നിലയില്‍ മോര്‍ച്ചറിയുമായി ഒരു ബന്ധവുമില്ല എന്നിരിക്കെയാണ് ഈ പിരിച്ചു വിടല്‍.

മോര്‍ച്ചറിയൊ അതിന്റെ താക്കോലോ നഴ്സുമാരുടെ ഉത്തരവാദിത്തത്തില്ല. പകരം മോര്‍ച്ചറിയിലെ ജീവനക്കാരാണ് കൈകാര്യം ചെയ്യുന്നത്. ഇപ്പോള്‍ ആറ് അറ്റന്‍ഡര്‍മാര്‍ക്കും രണ്ട് നഴ്സുമാര്‍ക്കും എതിരെയാണ് നടപടിയുണ്ടായിരിക്കുന്നത്. ഐസൊലേഷന്‍ ഡ്യൂട്ടിയില്‍ പിപിഇ ധരിച്ചെത്തിയ അറ്റെന്‍ഡര്‍മാര്‍ക്കെതിരെയാണ് നടപടിയുണ്ടായത്. എന്നാല്‍ പിഴവു പറ്റിയ മോര്‍ച്ചറി ജീവനക്കാര്‍ക്കെതിരെ അന്വേഷണവുമില്ല നടപടിയുമില്ല, പിരിച്ചു വിടലുമില്ല.

എന്താണ് സംഭവിച്ചതെന്ന് ചോദിക്കുകയോ, വിശദീകരണം ആവശ്യപ്പെടുകയോ, നടപടിയുണ്ടാകുമെന്നു അറിയിക്കുകയോ ചെയ്തിട്ടില്ലെന്ന് നഴ്സുമാര്‍ പറയുന്നു. പിരിച്ചുവിട്ടു എന്നു പോലും അറിയുന്നത് പുറത്തു നിന്ന് പലരും പറഞ്ഞാണ്. ഒരു നോട്ടിസു പോലും തരാതെ പിരിച്ചു വിടുകയാണ് ചെയ്തിരിക്കുന്നത്. വാട്സാപ് ഗ്രൂപ്പില്‍ ഒരു സന്ദേശം വന്നിരുന്നു. മൃതദേഹം മാറിയ സംഭവത്തില്‍ അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ ഇനി ഒരറിയിപ്പുണ്ടാകുന്നതു വരെ ജോലിക്കു വരേണ്ടതില്ല എന്ന് ഹെഡ്നഴ്സ് അറിയിപ്പ് ഇടുകയായിരുന്നു. പിന്നെ വാര്‍ത്തകളും മറ്റും വരുമ്പോഴാണ് പിരിച്ചു വിട്ടെന്ന വിവരം അറിയുന്നതെന്ന് ആതിര പറയുന്നു.

പിരിച്ചു വിടപ്പെട്ട ആതിര കോട്ടയം സ്വദേശിനിയാണ്. നാലു വര്‍ഷമായി പാലക്കാട് വാടകയ്ക്ക് താമസിച്ച് ജില്ലാ ആശുപത്രിയില്‍ ജോലി ചെയ്യുന്നു. കരാര്‍ ജോലിയാണെങ്കിലും പിന്നീട് സ്ഥിരപ്പെടുത്തുമെന്ന് പറഞ്ഞതിനാലാണ് ജോലിക്കു കയറിയതെന്നാണ് ഇവര്‍ പറയുന്നത്. കോവിഡ് പ്രതിസന്ധിയില്‍ തുടര്‍ന്ന് ജീവിതം എങ്ങനെ മുന്നോട്ടു കൊണ്ടു പോകുമെന്നറിയാതെ കഷ്ടപ്പെടുകയാണെന്നും ഇവര്‍ പറയുന്നു. എന്തു കാരണം കൊണ്ടാണെങ്കിലും കോവിഡ് പോലെ ഒരു പ്രതിസന്ധി കാലത്ത് ആരോഗ്യ പ്രവര്‍ത്തകരെ പിരിച്ചു വിടുന്നത് അനാരോഗ്യകരമായ നടപടിയാണെന്നാണ് സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പടെ ഈ വിഷയത്തില്‍ ഉയര്‍ന്നിട്ടുള്ള പ്രതികരണം.

തെറ്റു ചെയ്തവര്‍ക്കെതിരെ നടപടി വേണം. എന്നു കരുതി ആളുകളുടെ ജീവന്‍ രക്ഷിക്കാന്‍ കഷ്ടപ്പെടുന്ന നഴ്സുമാരെ ഈ ഘട്ടത്തില്‍ പിരിച്ചു വിടുന്നതിനോട് വിയോജിപ്പാണെന്നാണ് പ്രതികരണങ്ങളില്‍ ഏറെയും. ഒരു കാരണവുമില്ലാതെ ജീവനക്കാരെ പിരിച്ചുവിട്ട സംഭവത്തില്‍ ജില്ല ആശുപത്രിയിലെ നഴ്സുമാര്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുന്നതും ആലോചനയിലുണ്ട്.

ഡിഎംഒ ആട്ടിയോടിച്ചെന്ന് പരാതി രണ്ട് നഴ്സുമാരെ പിരിച്ചു വിട്ട വിവരം ചോദിക്കാന്‍ ചെല്ലുന്നവരെ ആട്ടിയോടിക്കുന്നതാണ് ഡിഎംഒയുടെ നിലപാടെന്ന് നഴ്സുമാര്‍ പറയുന്നു. നിങ്ങള്‍ കരാര്‍ ജീവനക്കാരാണ്, എപ്പോള്‍ വേണമെങ്കിലും പിരിച്ചു വിടാമെന്ന് ഡിഎംഒ പറഞ്ഞതായി ഇവര്‍ പറയുന്നു. പിരിച്ചു വിടപ്പെട്ട നഴ്സുമാരില്‍ ഒരാളുടെ ഭര്‍ത്താവിനോടും മോശമായി പെരുമാറുകയും ഇറങ്ങിപ്പോകാന്‍ ആവശ്യട്ടെന്നും പറയുന്നു.

നഴ്സുമാരെ പിരിച്ചു വിട്ട സംഭവത്തില്‍ പ്രതികരിക്കാന്‍ നഴ്സിങ് സൂപ്രണ്ട്, ആശുപത്രി സൂപ്രണ്ട് തുടങ്ങിയവര്‍ തയാറായില്ലെന്നു മാത്രമല്ല, മുകളില്‍ നിന്നുള്ള ഉത്തരവാണ് എന്ന മറുപടി മാത്രം നല്‍കി. ഡിഎംഒയാണ് തീരുമാനിച്ചത് എന്നും കൂടുതല്‍ അറിയാന്‍ ഡിഎംഒയെ വിളിക്കണമെന്നുമായിരുന്നു ആശുപത്രി സൂപ്രണ്ടിന്റെ പ്രതികരണം. ഡിഎംഒ ഫോണെടുക്കാനും തയാറായിട്ടില്ല. അന്വേഷണ റിപ്പോര്‍ട്ട് ആരോഗ്യ വകുപ്പിന്റെ പരിഗണനയിലാണെന്നും കൂടുതല്‍ പേര്‍ക്കെതിരെ നടപടിക്ക് സാധ്യതയുണ്ടെന്നും സൂപ്രണ്ട് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category