1 GBP = 94.70 INR                       

BREAKING NEWS

25കാരിയെ ഭര്‍ത്താവിന്റെ സുഹൃത്തും പതിനെട്ട് കൂട്ടുകാരും പീഡിപ്പിച്ചത് നാലു മാസക്കാലമെന്ന് പരാതി; പീഡിപ്പിക്കുന്ന ദൃശ്യം മൊബൈലില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി ലൈംഗിക അടിമയാക്കി; പ്രതികളെ അറസ്റ്റു ചെയ്യുന്നില്ലെന്ന് ആരോപിച്ച് സിപിഎം; ലീഗ് പ്രവര്‍ത്തകരായ തങ്ങളെ സാമ്പത്തിക ഇടപാടു മൂലം കേസില്‍ കുടുങ്ങിയതാണെന്ന് യുവാക്കള്‍; പീഡനം നടന്നുവെന്ന് പറയുന്ന ദിവസങ്ങളില്‍ ഇവര്‍ ഗള്‍ഫിലായിരുന്നുവെന്ന് രേഖകള്‍; കാസര്‍ഗോഡിനെ പിടിച്ചുകുലുക്കി വീണ്ടുമൊരു ലൈംഗിക ആരോപണം

Britishmalayali
kz´wteJI³

കാസര്‍ഗോഡ്: ഉദുമയില്‍ ഭര്‍ത്താവിന്റെ സുഹൃത്തും പതിനെട്ട് കൂട്ടുകാരും 25 കാരിയായ യുവതിയെ നാല് മാസക്കാലം മാറി മാറി പീഡിപ്പിച്ചതായി പരാതിയില്‍ പൊലീസ് പ്രതികളെ അറസ്റ്റു ചെയ്യുന്നില്ലെന്ന് ആരോപിച്ചു സിപിഎമ്മും ജനാധിപത്യ മഹിള അസോസിയേഷന്‍ ഉദുമ ഏരിയ കമ്മിറ്റിയും രംഗത്തുവന്നു. നേരത്തെ യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിന്റെ സുഹൃത്ത് തുഫൈലടക്കം അഞ്ച് പേര്‍ക്കെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തിരുന്നു

യുവതിയെ പീഡിപ്പിക്കുന്ന ദൃശ്യം രഹസ്യമായി മൊബൈലില്‍ പകര്‍ത്തിയ യുവാവ് ദൃശ്യം മറ്റ് സുഹൃത്തുകള്‍ക്ക് അയച്ചുകൊടുത്താണ് പീഡനം നടത്തിയതെന്ന് യുവതി പൊലീസിന്ന് നല്‍കിയ പരാതിയില്‍ പറയുന്നു. ഗള്‍ഫിലായിരുന്ന ഭര്‍ത്താവ് നാട്ടിലെത്തിയതോടെ ഭാര്യ വിവരം പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഭര്‍ത്താവും സംഘവും സുഹൃത്തായ അഷ്‌റഫിന്റെ കൈ കാലുകള്‍ തല്ലിയൊടിച്ചിരുന്നു. ഈ സംഭവത്തില്‍ ഭര്‍ത്താവിനും ഇയാളുടെ കൂട്ടാളിയായ ആറു പേര്‍ക്കുമെതിരെ യുവാവ് നല്‍കിയ പരാതിയില്‍ കേസെടുത്തിന് ശേഷമാണ് യുവതി പീഡന പരാതിയുമായി ബേക്കലം പൊലീസിനെ സമീപിച്ചത്. യുവാവിനെ ആക്രമിച്ച സംഘത്തില്‍ പീഡനത്തിനിരയായ യുവതിയും ചാരായ കേസുകളില്‍ പ്രതിയായ മറ്റൊരു സ്ത്രീയും മകനും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

ഉദുമ സ്വദേശിനിയായ യുവതിയെ 2016 മാര്‍ച്ച് മുതല്‍ ജൂണ്‍ വരെ നാലു മാസക്കാലമാണ് ഭര്‍ത്താവിന്റെ സുഹൃത്തുക്കളായ ഓട്ടോ ഡ്രൈവര്‍ അഷറഫും , തുഫൈല്‍, മുനീറും ഇവരുടെ രണ്ട് സുഹൃത്തുക്കളും മാറി മാറി പീഡിപ്പിച്ചതയാണ് പരാതി. ഇതില്‍ തുഫൈയില്‍ യുവതിയുടെ നഗ്‌നരംഗങ്ങള്‍ കൂട്ടുകാര്‍ക്ക് അയച്ചുകൊടുക്കുകയും അവരും ദൃശ്യങ്ങള്‍ കാട്ടി യുവതിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. കേസില്‍ ഒരു സ്‌കൂള്‍ അദ്ധ്യാപകന്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ആദ്യഘട്ടത്തില്‍ പ്രചരിച്ചിരുന്നെങ്കിലും പിന്നീട് ഇത് തേഞ്ഞുമാഞ്ഞു.

നേരത്തെ അഞ്ചുപേര്‍ക്കെതിരെയാണ് യുവതിയുടെ രേഖാമൂലമുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തുതങ്കിലും യുവതി നല്‍കിയ മൊഴിയില്‍ പതിനെട്ടോളം പേര്‍ ഉള്‍പ്പെട്ടിട്ടുണ്ട് . അതേസമയം പീഡനക്കേസ് കെട്ടിച്ചമച്ചതാണെന്നും ഭര്‍ത്താവ് സുഹൃത്ത് തുഫൈലിനോട് വാങ്ങിച്ച് പതിനഞ്ചോളം ലക്ഷം രൂപ മടക്കി ചോദിച്ചതാക്കാം കേസിനെ കാരണമായതെന്ന് സംശയിക്കുന്നതായി യുവാക്കള്‍ പറയുന്നു പീഡനം നടന്നുവെന്ന് പറയുന്ന മാസങ്ങളില്‍ തങ്ങള്‍ ഗള്‍ഫിലായിരുന്നുവെന്ന യുവാക്കളുടെ വാദം പാസ്‌പോര്‍ട്ട് രേഖകള്‍ സ്ഥിരീകരിക്കുന്നുണ്ട്.

മാത്രമല്ല 2019ലും പീഡിപ്പിക്കപ്പെട്ടുവെന്ന് പറയുന്ന യുവതിയും ഭര്‍ത്താവും പീഡനാരോപണം നേരിടുന്ന തുഫൈലുമൊത്ത് കാഞ്ഞങ്ങാട് ഹോട്ടലില്‍ ഒരുക്കിയ കുടുംബ സംഗമത്തില്‍ സന്തോഷമായി പങ്കെടുക്കുന്നതിന്റെ ഫോട്ടോകള്‍ പുറത്തു വന്നിരുന്നു. മാത്രമല്ല കുറ്റാരോപിതരായ പല യുവാക്കളും ഒരിക്കല്‍ പോലും യുവതിക്ക് ഫോണ്‍ വിളിക്കുകയോ നേരിട്ട് കണ്ടിട്ട് പോലും ഇല്ലെന്നാണ് പറയുന്നത്. യുവതിയുടെ പരാതിയെ പൊലീസ് ഗൗരവത്തില്‍ എടുക്കുമ്പോള്‍ തന്നെ യുവതിയെ ചുറ്റിപ്പറ്റിയുള്ള സംഘത്തെക്കുറിച്ചും പൊലീസ് ഇപ്പോള്‍ അന്വേഷിക്കുന്നുണ്ട്.

യുവതി പ്രാദേശിക ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖങ്ങളില്‍ വൈദൂധ്യം ചുണ്ടികാട്ടി യുവാക്കള്‍ക്ക് നേരെ ഉണ്ടായ പീഡന ആരോപണം കെട്ടുകഥയാണെന്ന് സ്ഥാപിച്ചു നൗഫല്‍ ഉളിയത്തടുക്കമുള്ള നിരവധി സാമൂഹിക പ്രവര്‍ത്തകരും രംഗത്ത് വന്നിരുന്നു. കേസിനെ ശക്തി പകരുന്ന തെളിവുകള്‍ ഹാജരാക്കാന്‍ യുവതിക്കോ പൊലീസിനോ ഇതുവരെ സാധിച്ചിട്ടില്ല. മാത്രമല്ല യുവാക്കളുടെ ജാമ്യം ഹൈക്കോടതിയുടെ പരിഗണനയില്‍ ഉള്ളതുകൊണ്ട് പൊലീസിന് പ്രതികളെ അറസ്റ്റ് ചെയ്യാനും സാധിച്ചിരുന്നില്ല.

പീഡന ആരോപണം നേരിടുന്ന യുവാക്കള്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകരയതുകൊണ്ട് മാത്രമാണ് ഇപ്പോള്‍ സിപിഎം രംഗത്ത് വന്നിരിക്കുന്നതെന്നും ഉദുമ പടിഞ്ഞാറിലെ പ്രാദേശിക സിപിഎം നേതാക്കളോ പ്രവര്‍ത്തകരോ പീഡനം ആരോപണം വിശ്വാസത്തില്‍ എടുത്തിട്ടില്ലെന്നും ഉദുമയിലെ മുസ്ലിം ലീഗ് വര്‍ത്തകര്‍ പറയുന്നു. 18 യുവാക്കളെയും കുടുംബങ്ങളെയും അവഹേളിക്കാനുള്ള ശ്രമത്തില്‍ നിന്നും സിപി എം വിട്ടുനില്‍ക്കണമെന്നും സത്യം എന്താണെന്ന് അറിയാന്‍ ശ്രമിക്കണമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category