1 GBP = 94.70 INR                       

BREAKING NEWS

ഇമ്രാന്‍ഖാന്റെ പ്രസംഗത്തിനിടെ യു.എന്‍ ജനറല്‍ അസംബ്ലിയില്‍ നിന്നും ഇന്ത്യന്‍ പ്രതിനിധി ഇറങ്ങിപ്പോയി; ബഹിഷ്‌ക്കരിച്ചത് കശ്മീര്‍ വിഷയം സഭയില്‍ ഉന്നയിച്ചതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ചതോടെ; പാക്ക് പ്രസിഡന്റിന്റേത് വില കുറഞ്ഞ നയതന്ത്ര പ്രസ്താവന; ഇന്ത്യക്കെതിരെയുള്ള യുദ്ധസന്നാഹത്തിലും അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനത്തിനും ശക്തമായി തിരിച്ചടി നല്‍കുമെന്ന് ഇന്ത്യയുടെ താക്കീത്; പാക്കിസ്ഥാന്റെ കടന്നുകയറ്റം മാത്രമാണ് കശ്മീരിലെ പ്രശ്നമെന്നും മറുപടി

Britishmalayali
kz´wteJI³

ജനീവ: യുഎന്‍ പൊതുസഭയുടെ 75-ാമത് സമ്മേളനത്തെ അഭിസംബോധന ചെയ്ത് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ നടത്തിയ പ്രസംഗത്തിനിടെ യുഎന്‍ പൊത സഭയില്‍ പ്രതിഷേധം. കശ്മീര്‍ വിഷയം സഭയില്‍ ഉന്നയിച്ചതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ചതോടെയാണ് ഇന്ത്യ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. ഇന്ത്യന്‍ പ്രതിനിധി മിജിറ്റോ വിനിറ്റോ സമ്മേളനം ബഹിഷ്‌കരിക്കുകയായിരുന്നു.

പാക്കിസ്ഥാന് തക്കതായ മറുപടി നല്‍കുമെന്ന് യുഎന്നിലെ സ്ഥിരം പ്രതിനിധി ടി.എസ്.തിരുമൂര്‍ത്തി പ്രതികരിച്ചു. പാക്ക് പ്രസിഡന്റിന്റെ വില കുറഞ്ഞ നയതന്ത്ര പ്രസ്താവനയ്ക്കും ഇന്ത്യയ്ക്കെതിരെയുള്ള യുദ്ധസന്നാഹത്തിനും അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനം തുടങ്ങിയവയ്ക്കും ശക്തമായ തിരിച്ചടിക്കായി സജ്ജമായിരിക്കാനും ടി.എസ്.തിരുമൂര്‍ത്തി ട്വീറ്റ് ചെയ്തു

ചൊവ്വാഴ്ചയാണ് യുഎന്‍ പൊതുസഭ ചര്‍ച്ച തുടങ്ങിയത്. ഇത്തവണ ഓണ്‍ലൈന്‍ വഴിയാണ് രാഷ്ട്ര നേതാക്കള്‍ പങ്കെടുക. വെള്ളിയാഴ്ചയായിരുന്നു ഇമ്രാന്‍ഖാന്റെ പ്രസംഗം. ലോകത്താകമാനം കോവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ വര്‍ഷം ഭൂരിഭാഗവും വിര്‍ച്വല്‍ ആയാണ് ജനറല്‍ അസംബ്ലി നടക്കുന്നത്. വീഡിയോയിലൂടെയാണ് ലോക നേതാക്കള്‍ യുഎന്‍ ജനറല്‍ അസംബ്ലിയെ അഭിസംബോധന ചെയ്തു കൊണ്ട് ഇത്തവണ സംസാരിക്കുന്നത്. കോവിഡ് മഹാമാരിക്കെതിരെയുള്ള കൂട്ടായ പരിശ്രമം ഇത്തവണത്തെ യു.എന്‍ ജനറല്‍ അസംബ്ലിയിലെ പ്രധാന വിഷയമാണ്. ശനിയാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എന്‍ ജനറല്‍ അസംബ്ലിയില്‍ സംസാരിക്കുന്നത്. ഇന്ത്യന്‍ സമയം വൈകുന്നേരം 6.30 നാണ് പ്രസംഗം.

യു.എന്‍ ജനറല്‍ അസംബ്ലിയിലെ പ്രസംഗത്തില്‍ കശ്മീര്‍ വിഷയം ഉയര്‍ത്തിക്കാട്ടി സംസാരിച്ച ഇമ്രാന്‍ഖാന്‍ കശ്മീരില്‍ നടക്കുന്ന മനുഷ്യാവാകാശ ലംഘനങ്ങള്‍ക്കെതിരെ ആഗോള സമൂഹം പ്രവര്‍ത്തിക്കണമെന്നും പറഞ്ഞിരുന്നു. നരേന്ദ്ര മോദിയെയും പേരെടുത്തു പറഞ്ഞു വിമര്‍ശിക്കുകയായിരുന്നു ഇമ്രാന്‍ ഖാന്‍. ഇമ്രാന്റെ പ്രസംഗത്തിന് മറുപടിയായി ന്ല്‍കിയപ്പോള്‍ ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യവും മാറ്റാനാവാത്തതുമായ ഭാഗമാണ്. കശ്മീരിലെ നിയമങ്ങളും നടപടികളും ഇന്ത്യയുടെ ആഭ്യന്തരകാര്യം മാത്രമാണ്. പാക്കിസ്ഥാന്റെ കടന്നുകയറ്റം മാത്രമാണ് കശ്മീരില്‍ നിലവിലെ പ്രശ്‌നമെന്നും ഇന്ത്യന്‍ പ്രതിനിധി മിജിതോ വിനിദോ പറഞ്ഞു. നിയമവിരുദ്ധമായി കൈവശപ്പെടുത്തിയിരിക്കുന്ന പ്രദേശങ്ങളെല്ലാം പാക്കിസ്ഥാന്‍ ഉപേക്ഷിക്കണം. കശ്മീരില്‍ നിന്നും പാക്കിസ്ഥാന്‍ ഒഴിഞ്ഞുപോകണം. ഭീകരര്‍ക്ക് സഹായം നല്‍കുന്നത് പാക്കിസ്ഥാന്‍ അവസാനിപ്പിക്കണം. ഭീകരര്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന രാജ്യമാണ് പാക്കിസ്ഥാനെന്നും യുഎന്നിലെ ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി മിജിതോ വിനിദോ കുറ്റപ്പെടുത്തി.

നേരത്തെ മത-വംശീയ ന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷയും സംരക്ഷണവും ഒരുക്കുന്നതില്‍ പാക്കിസ്ഥാന്റെ മോശം ചരിത്രം ചൂണ്ടികാട്ടി യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ ഇന്ത്യ ശക്തമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. തീവ്രവാദം വളര്‍ത്തുകയും, ഭീകരവാദത്തിന്റെ കേന്ദ്രമായി ലോകത്ത് അറിയപ്പെടുകയും ചെയ്യുന്ന രാജ്യത്തിന്റെ കൈയില്‍ നിന്ന് ഇന്ത്യക്ക് പഠിക്കാന്‍ ഒന്നുമില്ലെന്ന് ഇന്ത്യ തുറന്നടിച്ചിരുന്നു.

ഭീകരവാദം മനുഷ്യകുലത്തിനെതിരായ കുറ്റകൃത്യമാണെന്നും ഏറ്റവും മോശപ്പെട്ട് മനുഷ്യാവകാശ ലംഘനമാണെന്നും മറ്റുള്ളവരെ ഉപദേശിക്കും മുമ്പ് പാക്കിസ്ഥാന്‍ ഓര്‍ക്കണം. തീവ്രവാദത്തിന്റെ കേന്ദ്രവും നഴ്‌സറിയുമായ ഒരുരാജ്യത്തില്‍ നിന്ന് ലോകത്തിന് എന്തുപാഠമാണ് പഠിക്കാനുള്ളത്? പാക്കിസ്ഥാനില്‍ ബലൂച്ചികള്‍ക്ക് അനുവഭിക്കേണ്ടി വരുന്ന പീഡനങ്ങളും സെന്തില്‍ കുമാര്‍ പരാമര്‍ശിച്ചു. കൂട്ടകുടിയൊഴിപ്പിക്കലുകള്‍, പീഡനങ്ങള്‍, നിയമവിരുദ്ധ കൊലപാതകങ്ങള്‍, സൈനിക നീക്കങ്ങള്‍, പീഡന ക്യാമ്പുകള്‍, തടങ്കല്‍ പാളയങ്ങള്‍, സൈനിക ക്യാമ്പുകള്‍, ആളുകളുടെ അപ്രത്യക്ഷമാകല്‍ എന്നിങ്ങനെ ബലൂച്ചിസ്ഥാനില്‍ നടക്കുന്നത് എന്തെല്ലാമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

അതേസമയം, ബലൂച്ചിസ്ഥാനിലെ പാക് അധിനിവേശ മേഖലകളില്‍ പാക്കിസ്ഥാന്‍ കടുത്ത മതമൗലികവാദം അഴിച്ചുവിടുകയാണ് സ്വതന്ത്ര ബലൂച്ചിസ്ഥാന്‍ പ്രസ്ഥാനം പ്രസ്താവനയില്‍ പറഞ്ഞു. തങ്ങളുടെ ഉറ്റവരെ കാണാതായവര്‍ സമാധാനപരമായി നടത്തിയ പ്രതിഷേധ പ്രകടനത്തെ ജമാത്തെ ഇസ്ലാമിയുടെ സായുധ വിഭാഗം സെപ്റ്റംബര്‍ 13 ന് ആക്രമിച്ചായും റിപ്പോര്‍ട്ടുണ്ട്. പാക് അധിനിവേശ കശ്മീരില്‍ നിന്ന് യഥാര്‍ത്ഥ കശ്മീരികളെ പാക്കിസ്ഥാന്‍ തുരത്തിയെന്നും സെന്തില്‍ കുമാര്‍ സമ്മേളനത്തില്‍ പറഞ്ഞു. 1947 ന് ശേഷം പാക്കിസ്ഥാനില്‍ മത ന്യൂനപക്ഷങ്ങളുടെ ശതമാനം നന്നേ കുറഞ്ഞു. മുമ്പ് 23 ശതമാനമായിരുന്നെങ്കില്‍ ഇപ്പോള്‍ താരതമ്യേന തീരെ ചെറിയ സംഖ്യയായി. പ്രദേശത്തിന്റെ ജനസംഖ്യാഘടന മാറ്റിയെഴുതാനാണ പാക്കിസ്ഥാന്‍ ശ്രമിക്കുന്നതെന്നും ഇന്ത്യ വിമര്‍ശിക്കുകയുണ്ടായി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category