1 GBP = 94.70 INR                       

BREAKING NEWS

പബ്ജി ആരാധകരുടെ ഹീറോയായി അംബാനി മാറുമോ; ഇന്ത്യയിലേക്ക് തിരിച്ചെത്താന്‍ റിലയന്‍സ് ജിയോയുമായി പബ്ജി കോര്‍പ്പറേഷന്‍ ചര്‍ച്ച നടത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍

Britishmalayali
kz´wteJI³

ചൈനീസ് ബന്ധത്തിന്റെ പേരില്‍ ഇന്ത്യയില്‍ നിരോധിച്ച പബ്ജി മൊബൈല്‍ ഗെയിം തിരികെ എത്തിക്കാനുള്ള ശ്രമത്തില്‍ ഗെയിമിന്റെ യഥാര്‍ത്ഥ ഉടമകളും സ്രഷ്ടാക്കളുമായ പബ്ജി കോര്‍പറേഷന്‍. വ്യവസായ പങ്കാളിയായ ചൈനീസ് കമ്പനി ടെന്‍സെന്റ് ഗെയിംസിനെ ഒഴിവാക്കി നേരിട്ട് ഇന്ത്യയിലേക്ക് പബ്ജി എത്തിക്കാനാണ് കമ്പനി ശ്രമിക്കുന്നത്. ഇതിനായി പ്രാദേശിക വ്യവസായ പങ്കാളികളെ തേടുകയാണ് പബ്ജി കോര്‍പറേഷന്‍. രാജ്യത്തെ പ്രമുഖ വ്യവസായ സ്ഥാപനമായ റിലയന്‍സ് ജിയോയുമായി പബ്ജി കോര്‍പ്പറേഷന്‍ ചര്‍ച്ച നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചര്‍ച്ചകള്‍ പ്രാരംഭ ഘട്ടത്തിലാണെന്നും ഹിന്ദു ബിസിനസ് ലൈന്‍ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ലാഭം വീതിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന സൂചനയും റിപ്പോര്‍ട്ട് നല്‍കുന്നു. ഇത് യാഥാര്‍ത്ഥ്യായാല്‍ ഗെയിമിങ് വിപണിയിലേക്കുള്ള ജിയോയുടെ രംഗപ്രവേശത്തിന് ഇത് വഴിയൊരുക്കും. അതേസമയം, ആദ്യഘട്ട ചര്‍ച്ചകളായതിനാല്‍ ഈ ഇടപാട് യാഥാര്‍ത്ഥ്യമാവുമോ എന്ന് ഇപ്പോള്‍ പറയാനാവില്ല.

ചൈനീസ് ബന്ധം കണ്ടെത്തിയതിനെ തുടര്‍ന്ന്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ടിന്റെ, 69എ സെക്ഷന്‍ പ്രകാരം, കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചതോടെ ജനകോടികളുടെ പ്രിയ സ്മാര്‍ട് ഫോണ്‍ ഗെയിം പബ്ജി ആപ് സ്റ്റോറുകളില്‍ നിന്ന് അപ്രത്യക്ഷമായിരുന്നു. ഗെയിമിന്റെ ഉടമയായ കൊറിയന്‍ കമ്പനി പബ്ജി കോര്‍പറേഷന്‍ ഇതേ തുടര്‍ന്ന്, ചൈനീസ് കമ്പനിയായ ടെന്‍സെന്റുമായുള്ള ബന്ധം വിച്ഛേദിച്ച് ഇന്ത്യയില്‍ തനിച്ചു പ്രവര്‍ത്തനം തുടരാനുള്ള ശ്രമം നടത്തിയിരുന്നെങ്കിലും അതും പരാജയപ്പെട്ടു. ഇന്ത്യയിലെ വിതരണാവകാശമായിരുന്നു ടെന്‍സന്റിനു നല്‍കിയിരുന്നത്.

ഗെയിം തങ്ങളുടെ ഫോണിലുണ്ടെങ്കിലും അതിന് ഒരു തരത്തിലും നെറ്റ്വര്‍ക്കുമായി കണക്ടു ചെയ്യാന്‍ ഇന്ത്യയിലെ ടെലികോം ഓപ്പറേറ്റര്‍മാര്‍ അനുവദിക്കാത്തതിനാല്‍ പബ്ജി കളിക്കാര്‍ പെട്ടുപോയി. ഈ ഘട്ടത്തില്‍ പബ്ജി കോര്‍പറേഷന്‍ പ്രാദേശിക കമ്പനികളെ തങ്ങള്‍ക്കൊപ്പം ചേര്‍ക്കുന്ന കാര്യമാണ് പരിഗണിക്കുന്നതെന്നു പറയുന്നു.

ഏഷ്യയിലെ ഏറ്റവും വലിയ ധനികനും, റിലയന്‍സ് ഇന്‍ഡ്സ്ട്രീസിന്റെ ഉടമയുമായ മുകേഷ് അംബാനിയുമായി കമ്പനി ഇപ്പോള്‍ ഇക്കാര്യം ചര്‍ച്ചചെയ്തു വരികയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ഇരുകമ്പനികളും എങ്ങനെയാണ് വരുമാനം പങ്കുവയ്ക്കേണ്ടത് എന്നതിനെക്കുറിച്ചുള്ള ചര്‍ച്ച വരെ നടത്തിയിരിക്കുന്നു. ഇതിപ്പോള്‍ 50:50 അനുപാത്തില്‍ പങ്കുവയ്ക്കുന്ന കാര്യമാണ് ചര്‍ച്ചചെയ്തു വരുന്നതത്രെ. എന്നാല്‍, ചര്‍ച്ചകള്‍ അതിന്റെ പ്രാരംഭ ഘട്ടത്തില്‍ മാത്രമാണെന്നും നിരവധി കടമ്പകള്‍ കടന്നാല്‍ മാത്രമായിരിക്കും ഫലവത്താകുക എന്നും പറയുന്നു.

എന്നാല്‍, ഈ ചര്‍ച്ച വിജയിക്കാനുള്ള സാധ്യത ഏറെയാണെന്നാണ് അവലോകകര്‍ കരുതുന്നത്. കാരണം സംഗീതം, സിനിമ, ടെലിവിഷന്‍ ഷോ ഇവ കൂട്ടിവച്ചാല്‍ വരുന്നതിനേക്കാള്‍ വലിയൊരു മേഖലയായി ഗെയിമിങ് വിഭാഗം തീരുമെന്നാണ് അടുത്തിടെ അംബാനി വിലയിരുത്തിയത്. പബ്ജി എന്ന വിജയിച്ച ഗെയിമിന്റെ പങ്കാളിത്തത്തോടെ അംബാനി ഐശ്വര്യമായി ഗെയിമിങ് മേഖലയിലേക്ക് കാലുകുത്തുമെന്ന് തന്നെയാണ് നിരീക്ഷകര്‍ പറയുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category