1 GBP = 94.70 INR                       

BREAKING NEWS

സഹോദരന്‍ സാമ്രാജ്യം വെട്ടിപ്പിടി ക്കുമ്പോള്‍ പാപ്പരായെന്ന് സമ്മതിച്ച് അനുജന്‍; കടം മൂലം കുത്തു പാളയെടുത്തെന്നും ജീവിക്കുന്നത് ഭാര്യയുടെ ചെലവിലെന്നും അനില്‍ അംബാനി ലണ്ടന്‍ കോടതിയില്‍; ചൈനീസ് ബാങ്ക് കേസില്‍ അനു ജനെ തള്ളി മുകേഷ് അംബാനിയും

Britishmalayali
kz´wteJI³

ലണ്ടന്‍: കടം മൂലം പാപ്പരായെന്ന് വെളിപ്പെടുത്തലുമായി റിലയന്‍സ് മേധാവി അനില്‍ അംബാനി എത്തിയതോടെ ഇന്ത്യ മുഴുവന്‍ മൂക്കത്ത് വിരല്‍വച്ചിരിക്കുകയാണ്. മാളിക മുകളിലേറിയ മന്നന്റെ മാറില്‍ മാറാപ്പ് കയറ്റുന്നതും ഭവാന്‍ എന്നാണല്ലോ. പക്ഷേ ഇവിടെ ഗദൈവത്തിന് തെറ്റില്ല. ബിസിനസ് അറിയാതെ ഇറങ്ങി കളിച്ച പൊട്ടക്കളികളിലാണ് അനില്‍ അംബാനി തകര്‍ന്നടിഞ്ഞത്. താന്‍ പാപ്പരായെന്നും ഭാര്യയുടെ ചെലവില്‍ കഴിയുകയാണെന്നുമുള്ള വെളിപ്പെടുത്തലാണ് അനില്‍ നടത്തിയിരിക്കുന്നത്. ചൈനീസ് ബാങ്കുകള്‍ നല്‍കിയ ഹര്‍ജിയില്‍ ലണ്ടന്‍ കോടതിയില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരായാണ് അനില്‍ അംബാനിയുടെ വെളിപ്പെടുത്തല്‍.

ഭാര്യയുടെ ചെലവിലാണ് ജീവിച്ചുപോവുന്നതെന്നും മകനോടു വരെ പണം കടം വാങ്ങേണ്ട സ്ഥിതിയാണെന്നും റിലയന്‍സ് മേധാവി അനില്‍ അംബാനി ലണ്ടന്‍ കോടതിയില്‍. കോടതിച്ചെലവിനു പണം കണ്ടെത്താന്‍ ആഭരണങ്ങള്‍ വില്‍ക്കേണ്ടിവന്നെന്നും അനില്‍ പറഞ്ഞു. വായ്പാ തുക തിരിച്ചുകിട്ടുന്നതിനായി ചൈനീസ് ബാങ്കുകള്‍ നല്‍കിയ കേസിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. ജേഷ്ടന്‍ കോടിപതിയായി കുതിച്ചുയരുമ്പോഴാണ് അനുജന്റെ ഈ തകര്‍ച്ച.

ആസ്തി, ബാധ്യത, ചെലവ് എന്നിങ്ങനെയുള്ള വിവരങ്ങളുമായി ബന്ധപ്പെട്ട മൂന്നു മണിക്കൂറോളമാണ് ലണ്ടനിലെ ഹൈക്കെടതി അനില്‍ അംബാനിയുടെ മൊഴി രേഖപ്പെടുത്തിയത്. മൊഴിയെടുപ്പ് രഹസ്യമാക്കണമെന്ന അംബാനിയുടെ ആവശ്യം കോടതി തള്ളി.നിലവില്‍ തന്റെ ജീവിതച്ചെലവെല്ലാം നിര്‍വഹിക്കുന്നത് ഭാര്യയാണെന്ന് അനില്‍ അംബാനി പറഞ്ഞു. മകനില്‍നിന്നു വരെ പണം കടം വാങ്ങിയിട്ടുണ്ട്.

2012ല്‍ റിലയന്‍സ് കമ്യൂണിക്കേഷന്‍സിന് നല്‍കിയ 900 ദശലക്ഷം ഡോളര്‍ വായ്പയുമായി ബന്ധപ്പെട്ട കേസിലാണ് വാദം. അനില്‍ അംബാനി വ്യക്തിപരമായ ഈടുനിന്ന വായ്പയില്‍ 717 ദശലക്ഷം ഡോളര്‍ തിരിച്ചുകിട്ടാനുണ്ടെന്നാണ് ബാങ്കുകളുടെ വാദം. ഈ തുക തിരിച്ചുനല്‍കാന്‍ നേരത്തെ കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഇതു നടപ്പാവാത്ത സാഹചര്യത്തിലാണ് കോടതി അനിലില്‍നിന്നു സ്വത്ത്, ബാധ്യതാ വിവരങ്ങള്‍ ആരാഞ്ഞത്.

ഇപ്പോള്‍ ഒരു വരുമാനവുമില്ലാത്ത അവസ്ഥ
താന്‍ ഇപ്പോള്‍ ഒരു വരുമാനവുമില്ലാത്ത അവസ്ഥയിലാണെന്ന അനിലിന്റെ വാദത്തെ ബാങ്കുകളുടെ അഭിഭാഷകന്‍ ചോദ്യം ചെയ്തു. അത്യാഢംബര ജീവിതമാണ് അനില്‍ നയിക്കുന്നതെന്നും സഹോദരന്‍ മുകേഷ് സഹായിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. എന്നാല്‍ തന്റെ ആഡംബര ജീവിതത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ തികച്ചും തെറ്റാണെന്ന് അനില്‍ അംബാനി വാദിച്ചു. ''ഞാന്‍ 61 വയസായ ഒരാളാണ്. വളരെ അച്ചടക്കത്തോടെയുള്ള ജീവിതമാണ്. മദ്യപിക്കുകയോ പുക വലിക്കുകയോ ചെയ്യില്ല. ഞാന്‍ ആഡംബര ജീവിതം നയിക്കുന്നുവെന്നത് മാധ്യമ സൃഷ്ടിയാണ്''- അനില്‍ പറഞ്ഞു.

2018 ഒക്ടോബറില്‍ അമ്മയില്‍നിന്ന് അഞ്ഞൂറു കോടി കടം വാങ്ങിയെന്ന് അനില്‍ പറഞ്ഞു. വായ്പയുടെ വ്യവസ്ഥകള്‍ എന്തൊക്കെയെന്ന ചോദ്യത്തിന് വ്യക്തമായി അറിയില്ലെന്നായിരുന്നു അനിലിന്റെ മറുപടി. മകന്‍ അന്മോലില്‍നിന്നും കോടികള്‍ കടം വാങ്ങിയിട്ടുണ്ടെന്ന് അനില്‍ പറഞ്ഞു.

ലയന്‍സ് മേധാവി അനില്‍ അംബാനി ചൈനീസ് ബാങ്കുകള്‍ക്ക് 717 ദശലക്ഷം ഡോളര്‍ (ഏകദേശം 5500 കോടി രൂപ) നല്‍കണമെന്ന് ബ്രിട്ടനിലെ കോടതി ഉത്തരവ്. 21 ദിവസത്തിനകം അനില്‍ അംബാനി തുക നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട കേസിലാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

അനില്‍ അംബാനി പണം നല്‍കേണ്ടത് ഇന്‍ഡസ്ട്രിയല്‍-കൊമേഴ്‌സ്യല്‍ ബാങ്ക് ഓഫ് ചൈന ലിമിറ്റഡ് മുംബൈ ബ്രാഞ്ച്, ചൈന ഡെവലപ്‌മെന്റ് ബാങ്ക്, എക്‌സിം ബാങ്ക് ഓഫ് ചൈന എന്നീ ബാങ്കുകള്‍ക്കാണ്. അംബാനി തന്റെ മൊത്തം മൂല്യം പൂജ്യം ആണെന്ന് കോടതിയെ ബോധിപ്പിച്ചു. അതേതുടര്‍ന്ന് കോടതി പണമടയ്ക്കാന്‍ 21 ദിവസം അനുവദിക്കുകയായിരുന്നു. നല്‍കിയ ഗ്യാരണ്ടിക്ക് അംബാനിക്ക് ബാധ്യതയുണ്ടെന്നും കോടതി. 2012-ല്‍ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന് വേണ്ടി എടുത്ത വായ്പയാണിതെന്നും അനില്‍ അംബാനി വായ്പയ്ക്ക് വ്യക്തിഗത ഗ്യാരണ്ടി നല്‍കിയിരുന്നതായും ജഡ്ജി നിഗല്‍ ടിയര്‍.

ബ്രിട്ടീഷ് കോടതി ഉത്തരവ് പുറത്തുവന്നതിനാല്‍ ഇന്ത്യയില്‍ ഏന്തെങ്കിലും നിയമ നടപടികള്‍ അടുത്തിടെ ഉണ്ടാവില്ലെന്നും അനില്‍ അംബാനി നിയമോപദേശം തേടിക്കൊണ്ടിരിക്കുകയാണെന്നും വക്താവ് അറിയിച്ചു. 2012-ല്‍ ആഗോള കടബാധ്യതക്കായാണ് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ ലിമിറ്റഡ് അപേക്ഷിച്ച കോര്‍പറേറ്റ് വായ്പക്ക് അനില്‍ അംബാനി വ്യക്തിപരമായ ഗ്യാരണ്ടി നല്‍കിയതെന്നും ഇത് അദ്ദേഹത്തിന്റെ വ്യക്തിപരമായെടുത്ത വായ്പ അല്ലെന്നും വക്താവ്. ബാങ്കുകള്‍ക്ക് പ്രതി ഗ്യാരണ്ടി പ്രകാരം നല്‍കേണ്ടത് 716,917,681.51 ഡോളറാണ്.

എന്നാല്‍, 11 ആഡംബര കാറുകളും സ്വകാര്യ ജെറ്റും യാട്ടും തെക്കന്‍ മുംബൈയിലെ സീവീന്‍ഡ് പെന്റ്ഹൗസില്‍ അവകാശവുമുള്ള അമ്പാനി നിര്‍ധനനാണെന്ന വാദം ബാങ്കുകളുടെ അഭിഭാഷകര്‍ തള്ളി. തുടര്‍ന്ന് അമ്പാനി ഇന്ത്യയില്‍ പാപ്പര്‍ ഹര്‍ജി നല്‍കിയിട്ടുണ്ടോ എന്ന് ജഡ്ജി ആരാഞ്ഞപ്പോള്‍ ഇല്ല എന്ന് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ സമ്മതിച്ചു. തുടര്‍ന്ന് കേസ് വിധി പറയാന്‍ മാറ്റി. ഫെബ്രുവരിയില്‍ കേസിന്റെ ആദ്യ വാദത്തില്‍ കോടതി തള്ളിയിരുന്നു.

റിലയന്‍സ് ഗ്രൂപ്പ് മേധാവി അനില്‍ അംബാനിയുടെ സാന്താക്രൂസിലുള്ള ഹെഡ്ക്വാര്‍ട്ടേഴ്‌സും ദക്ഷിണ മുംബൈയിലുള്ള രണ്ട് ഓഫീസുകളും യെസ് ബാങ്ക് പിടിച്ചെടുത്തു. റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറിന് നല്‍കിയ വായ്പ തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായാണിത്. കമ്പനിക്ക് യെസ് ബാങ്കില്‍ 2,892 കോടി രൂപയുടെ ബാധ്യതയാണുള്ളത്.

അനില്‍ ധീരുഭായ് അംബാനി ഗ്രൂപ്പിലെ (എ.ഡി.എ.ജി) മിക്കവാറും എല്ലാ പ്രമുഖ കമ്പനികളുടെ ഓഫീസുകളും റിലയന്‍സ് സെന്റര്‍ എന്ന പേരില്‍ ഇവിടെതന്നെയാണ് പ്രവര്‍ത്തിച്ചിരുന്നത്.മെയ് 6 ന് റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറില്‍ നിന്ന് 2,892.44 കോടി രൂപ കുടിശ്ശിക ഈടാക്കാന്‍ ശ്രമിച്ചതായും നോട്ടീസ് നല്‍കി 60 ദിവസത്തിനുശേഷവും തിരിച്ചടയ്ക്കാന്‍ കഴിയാതെ വന്നതിനെത്തുടര്‍ന്ന് ജൂലൈ 22 ന് മൂന്ന് കമ്പനികള്‍ കൈവശപ്പെടുത്തിയതായും യെസ് ബാങ്ക് അറിയിച്ചിരുന്നത്.

ഈ വസ്തുവകകള്‍ കൈകാര്യം ചെയ്യരുതെന്ന് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഏതെങ്കിലും തരത്തിലുള്ള ഇടപാടുകള്‍ നടത്തുന്നവരില്‍ നിന്ന് യെസ് ബാങ്ക് 2,892 കോടി രൂപയ്ക്ക് ഈടാക്കും.21,432 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ഭൂമിയിലാണ് ആസ്ഥാന മന്ദിരം സ്ഥിതിചെയ്യുന്നത്. മുംബൈ എയര്‍പോര്‍ട്ടിന് സമീപമുള്ള സാന്താക്രൂസിലെ ഓഫീസിലേയ്ക്ക് 2018ലാണ് കമ്പനിയുടെ ആസ്ഥാനം മാറ്റിയത്. കടങ്ങള്‍ വീട്ടാനുള്ള വിഭവങ്ങള്‍ സ്വരൂപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി യെസ് ബാങ്ക് നോട്ടീസ് അനുസരിച്ച് ചില ആസ്ഥാനങ്ങള്‍ പാട്ടത്തിന് നല്‍കാന്‍ ഗ്രൂപ്പ് ശ്രമിച്ചിരുന്നു.
The Great Dhirubhai Ambani With His Sons Anil Ambani and Mukesh Ambani -  YouTube
മറ്റ് രണ്ട് കമ്പനികള്‍ ദക്ഷിണ മുംബൈയിലെ നാഗിന്‍ മഹലിലെ രണ്ട് വ്യത്യസ്ത നിലകളിലായി 1,717 ചതുരശ്ര അടി, 4,936 ചതുരശ്ര അടി എന്നിങ്ങനെ നിലകൊള്ളുന്നു.6,000 കോടി രൂപ കുടിശ്ശികയുള്ള ആര്‍-ഇന്‍ഫ്ര ഈ സാമ്പത്തിക വര്‍ഷം പൂര്‍ണമായും കടക്കെണിയിലാകുമെന്ന് ജൂണ്‍ 23 ന് അനില്‍ അംബാനി പറഞ്ഞിരുന്നത്. 2018 ല്‍ കമ്പനി മുംബൈ എനര്‍ജി ബിസിനസ് 18,800 കോടി രൂപയ്ക്ക് അദാനി ട്രാന്‍സ്മിഷന് വിറ്റു. ഇതുവഴി കടം 7,500 കോടി രൂപയായി കുറയ്ക്കാന്‍ സാധിച്ചിരുന്നു.

ചേട്ടന്‍ കോടീശ്വരനായി കുതിക്കുമ്പോള്‍ അനുജന്‍ പാപ്പര്
അച്ഛന്റെ മരണ ശേഷം സ്വത്തുക്കള്‍ വീതിച്ചെടുക്കുന്നതില്‍ പോലും കടുംപിടിത്തം അനിലിനായിരുന്നു. എന്നാല്‍ എല്ലാം തകര്‍ന്നടിഞ്ഞു. എംപിയാകാന്‍ രാഷ്ട്രീയക്കാര്‍ക്ക് കോടികള്‍ കൊടുത്തും ധൂര്‍ത്ത് കാട്ടി. അപ്പോഴെല്ലാം ചെറുപുഞ്ചിരിയോടെ ബിസിനസില്‍ മാത്രമായിരുന്നു മുകേഷിന്റെ ശ്രദ്ധ. ലോക കോടീശ്വരന്മാരുടെ പട്ടികയില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളിലൊന്നായിരുന്നു മുകേഷിന്റെ ലക്ഷ്യം. പിഴക്കാത്ത ചുവടുമായി ഇന്ത്യയെ കൈപ്പിടിയില്‍ ഒതുക്കി മുകേഷ് മുന്നേറി. എന്നാല്‍ കെടുകാര്യസ്ഥത അനിലിനെ തകര്‍ത്തു. പക്ഷേ അനുജന്‍ തകര്‍ന്ന് വീഴുന്നത് കാണാന്‍ മുകേഷിന് കഴിഞ്ഞില്ല. അങ്ങനെ അനിലിനെ വീണ്ടും പിടിച്ചു കയറ്റുകയായിരുന്നു ചേട്ടന്‍.
The $41 billion wealth gap that divides the Ambani brothers
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനായ സഹോദരന്‍ മുകേഷ് അംബാനി കൊടുത്ത 458 കോടി രൂപ കൊണ്ട് എറിക്‌സന്‍ കമ്പനിക്കുള്ള കുടിശ്ശിക തീര്‍ത്ത്, ജയില്‍ശിക്ഷയും മാനഹാനിയും ഒഴിവാക്കുകയായിരുന്നു അനില്‍ അംബാനി,. റിലയന്‍സ് കമ്യൂണിക്കേഷന്‍ (ആര്‍കോം) ചെയര്‍മാന്‍ അനില്‍ അംബാനിക്ക് കുറച്ചു കാലമായി തൊട്ടതെല്ലാം പിഴയ്ക്കുകയായിരുന്നു. എന്ത് ചെയ്യണമെന്ന് അറിയില്ല. ഇതിനിടെയാണ് എറിക്‌സണ്‍ കേസില്‍ സുപ്രീംകോടതിയുടെ മുന്നറിയിപ്പെത്തിയത്. പണം നല്‍കിയില്ലെങ്കില്‍ ജയില്‍ ശിക്ഷയെന്ന അന്ത്യശാസനം കോടതി നടത്തി. കൈയില്‍ ഒന്നുമില്ലായിരുന്ന അനില്‍ അംബാനി ഒടുവില്‍ ചേട്ടന്റെ മുന്നില്‍ കൈകൂപ്പി. പഴയ കഥകളെല്ലാം മറന്ന് അനുജനെ ചേട്ടന്‍ നെഞ്ചോട് ചേര്‍ത്തു. ഇതോടെ കുടുംബവും ഒന്നിച്ചു. അനുജന്‍ ജയില്‍ ശിക്ഷ ഒഴിവാക്കുകയും ചെയ്തു. അങ്ങനെ അനുജന് പുനര്‍ജന്മം നല്‍കുകയാണ് മുകേഷ്. മുകേഷ് അംബാനിയുടെ ഭാര്യ നിതയുടെ ഇടപെടലാണ് അനിലിനെ രക്ഷിച്ചതെന്ന് കഥകള്‍ പുറത്ത് വന്നു

സാമ്രാജ്യം വെട്ടികീഴടക്കിയ അച്ഛന്‍
നക്ഷത്രങ്ങളെ സ്വപ്നം കാണുകയും, ഇന്ത്യന്‍ വ്യവസായ സാമ്രാജ്യത്തിലെ നക്ഷത്രമായി മാറുകയും ചെയ്ത ആളാണ് ധീരജ്ലാല്‍ ഹീരാചന്ദ് അംബാനി. ഒന്നുമില്ലായ്മയില്‍ നിന്നും കഠിനാധ്വാനത്തിലൂടെ അദ്ദേഹം സാമ്രാജ്യങ്ങള്‍ വെട്ടിപ്പിടിക്കുകയായിരുന്നു. കണക്കു പുസ്തകത്തിലെ കളികളെല്ലാം അംബാനിക്ക് മനപാഠമായിരുന്നു. പലപ്പോഴും നിയമങ്ങള്‍ തെറ്റിച്ചു കളിക്കാനും അദ്ദേഹത്തിന് മടിയുമില്ലായിരുന്നു. വഴിവാണിഭക്കാരന്റെ കൂസലില്ലായ്മയോടെ ഇന്ത്യയുടെ വ്യവസായ ചരിത്രം തന്റെ കുടുംബനാമത്തിലേക്ക് അദ്ദേഹം മാറ്റി എഴുതി. ഗുജറാത്തിലെ ജുനാഗഡ് ജില്ലയിലെ ചോര്‍വാട് എന്ന കുഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന് സ്‌കൂളില്‍ വച്ചു തന്നെ പഠിപ്പു നിര്‍ത്തിയ അംബാനിയുടെ അസാധാരണമായ ധൈര്യത്തിന്റെയും ദീര്‍ഘവീക്ഷണത്തിന്റെയും തളരാത്ത പോരാട്ടവീര്യത്തിന്റെയും കഥയാണ് റിലയന്‍സിന് പറയാനുള്ളത്. ഈ പാരമ്പര്യത്തില്‍ യാത്ര ചെയ്താണ് മുകേഷ് അംബാനി ലോകത്തെ അതിസമ്പന്നരുടെ പട്ടികയിലെത്തിയത്. എന്നാല്‍ അച്ഛന്റെ കാലശേഷം സ്വന്തം വഴിക്ക് നീങ്ങിയ രണ്ടാമത്തെ മകന്‍ അനിലിന് തൊട്ടതെല്ലാം പിഴച്ചു. ചേട്ടനെ തള്ളി പറഞ്ഞാണ് സ്വത്ത് വീതം വച്ചത്. ചേട്ടന്റെ ഭാര്യയേയും കളിയാക്കി. എന്നാല്‍ ആപത്തുഘട്ടത്തില്‍ ചേട്ടനും ഭാര്യയുമാണ് അനിലിന് തുണയായി മാറിയത്.

കുടുംബപോരും വസ്തുതര്‍ക്കവും
കുടുംബ പോര് മുറുകിയപ്പോള്‍ അമ്മ കോകിലാ ബെന്‍ ഇടപെട്ട് അച്ഛന്‍ മരിച്ചപ്പോള്‍ രണ്ട് പേര്‍ക്കും തുല്യമായി എല്ലാം നല്‍കി. ബുദ്ധിമാനായ ചേട്ടന്‍ മിതവ്യയം നടത്തി ലോക സമ്പന്നരില്‍ ഇടം പിടിച്ചപ്പോള്‍ എടുത്തു ചാട്ടക്കാരനായ അനിയന് എല്ലാം പോവുകയായിരുന്നു. എന്നിട്ടും ചേട്ടനോടുള്ള വിരോധം തുടര്‍ന്ന് കൊണ്ടേയിരുന്നു. യുപിയില്‍ നിന്നുള്ള രാജ്യസഭാ അംഗമായതും അതിന് വേണ്ടി. അങ്ങനെ രാഷ്ട്രീയക്കാര്‍ക്കും കോടിക്കണക്കിന് രൂപ നല്‍കി. ഒടുവില്‍ ജയിലിലാകുമെന്നായപ്പോള്‍ സഹായിക്കാന്‍ ആരുമില്ല. പൊട്ടിക്കരഞ്ഞ് ചേട്ടനോട് സഹായം ചോദിച്ചു. ഒരു പുഞ്ചിരിയില്‍ എല്ലാം ഒതുക്കി ചേട്ടന്റെ ഭാര്യ മാസ് എന്‍ട്രി നടത്തിയപ്പോള്‍ അനില്‍ അംബാനി കുറ്റവിമുക്തനായി. മുകേഷിന്റെ ഭാര്യ നിതയാണ് എല്ലാം ശരിയാക്കിയത്.
Anil Ambani moves Delhi HC against appointment of RP in personal bankruptcy  plea
ടെലികോം കമ്പനിയായ എറിക്‌സന് നല്‍കേണ്ട 550 കോടി രൂപ സമയത്തു നല്‍കാത്തതിന് അനില്‍ അംബാനിക്ക് സുപ്രീം കോടതി ഒരു കോടി രൂപ പിഴ ചുമത്തിയതു ഫെബ്രുവരിയിലായിരുന്നു. 4 ആഴ്ചയ്ക്കുള്ളില്‍ പണം നല്‍കിയില്ലെങ്കില്‍ അനിലും കൂട്ടുപ്രതികളും 3 മാസം തടവുശിക്ഷ അനുഭവിക്കണമെന്നും വിധിച്ചു. പണം കണ്ടെത്താനായി അനില്‍ സ്വന്തം സ്ഥാപനങ്ങളില്‍ ചിലതു മുകേഷിനു വിറ്റ് 17,000 കോടി സമാഹരിക്കാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഇതും നിയമക്കുരുക്കില്‍പെട്ടു.

എറിക്‌സന്റെ കടം അടച്ചുതീര്‍ത്തയുടന്‍, ജിയോയുമായി നിശ്ചയിച്ചിരുന്ന വില്‍പനക്കരാറുകളെല്ലാം റദ്ദാക്കുകയാണെന്ന് പ്രഖ്യാപനം വന്നു. കടത്തില്‍ മുങ്ങിയ സ്ഥാപനങ്ങള്‍ നിയമാസൃതം ലേലം ചെയ്ത് വില്‍ക്കുന്നതിനാണിത്. ഇവ മുകേഷ് ലേലത്തില്‍ വാങ്ങുമെന്നാണു സൂചന എത്തിയിരുന്നത്. അനുജനെ കടത്തില്‍ മുങ്ങാന്‍ സമ്മതിക്കില്ലെന്നാണ് മുകേഷിന്റെ നിലപാട്. ലേലത്തില്‍ പിടിച്ചാലും എല്ലാം തിരിച്ച് നല്‍കും. എന്നാല്‍ തന്റെ കണ്ണും കാതും അനുജന്റെ ബിസിനസ്സില്‍ ഉണ്ടാകും. ഇനിയൊരു പിന്നോട്ട് പോക്കിന് സമ്മതിക്കുകയുമില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category