1 GBP = 94.70 INR                       

BREAKING NEWS

'ആ അസാന്നിധ്യം ഇന്ത്യ തിരിച്ചറിയുന്നു' എന്നു പറഞ്ഞ് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് രാഹുല്‍ ഗാന്ധി; 'വീ മിസ് യു' എന്നു കൂടെപ്പറഞ്ഞു ഏറ്റുവിളിച്ചു സൈബര്‍ ലോകവും; ഡോ. മന്മോഹന്‍ സിംഗിന്റെ പിറന്നാള്‍ ആഘോഷം ട്വിറ്ററിലും ട്രെന്‍ഡിങ്; മന്മോഹന്‍ സിങിന്റെ നേട്ടങ്ങള്‍ ഇന്നും പ്രസക്തമെന്ന് 2012ല്‍ ബി.ബി.സിയിലെ ലേഖനം പങ്കുവെച്ചു ശശി തരൂര്‍; രാജ്യം സാമ്പത്തിക തകര്‍ച്ചയുടെ പടുകുഴിയില്‍ നില്‍ക്കുമ്പോള്‍ ആധുനിക ഇന്ത്യയുടെ ശില്‍പ്പിയുടെ ജന്മദിനം ആഘോഷമാകുന്ന വിധം

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ഇന്ത്യയിലെ സാമ്പത്തിക വിപ്ലവത്തിന്റെ പാതയിലേക്ക് നയിച്ച പ്രധാനമന്ത്രിയായിരുന്നു ഡോ. മന്മോഹന്‍ സിങ്. ഒരുകാലത്ത് മാധ്യമങ്ങള്‍ വളഞ്ഞിട്ടു ആക്രമിച്ച പ്രധാനമന്ത്രി. മാധ്യമങ്ങളെ കാണാന്‍ മടിയില്ലാതിരുന്ന പ്രധാനമന്ത്രിയെ എതിരാളികള്‍ വിളിച്ചിരുന്നത് മൗനി ഭാഭ എന്നായിരുന്നു. എന്നാല്‍, ഇന്ന് മന്മോഹന്‍ സിങ് വിത്തുപാകിയ സാമ്പത്തിക കുതിപ്പിന്റെ പാത മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാതെ നരേന്ദ്ര മോദിയുടെ സര്‍ക്കാര്‍ ഉഴറുമ്പോള്‍ രാജ്യം മന്മോഹന്‍ സിംഗിനോട് ക്ഷമ പറയുകയാണ്.

മന്മോഹന്‍ സിംഗിന്റെ പിറന്നാള്‍ ദിനമായ ഇന്ന് ഇന്ത്യന്‍ സൈബര്‍ ലോകം ആശംസക്കൊപ്പം താങ്കളായിരുന്നു ശരി എന്നു കൂടി പറഞ്ഞു വെക്കുകയാണ്. മന്മോഹന്‍ സിംഗിന്റെ 88ാം പിറന്നാളാണ് ഇന്ന്. മന്മോഹന്‍ സിംഗിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് രാഹുല്‍ ഗാന്ധി കുറിച്ചത് 'ആ അസാന്നിധ്യം ഇന്ത്യ തിരിച്ചറിയുന്നു' എന്നാണ്. പ്രധാനമന്ത്രിയെന്ന നിലയില്‍ മന്മോഹന്‍സിങ്ങിന്റെ അഭാവം ഇന്ത്യക്ക് കടുത്ത നഷ്ടമാണെന്ന് ട്വിറ്ററില്‍ കുറിച്ച സന്ദേശത്തില്‍ രാഹുല്‍ പറഞ്ഞു.

പ്രധാനമന്ത്രിയെന്ന നിലയില്‍ മന്മോഹന്‍സിങ്ങിന്റെ അഭാവം ഇന്ത്യക്ക് കടുത്ത നഷ്ടമാണെന്ന് ട്വിറ്ററില്‍ കുറിച്ച സന്ദേശത്തില്‍ രാഹുല്‍ പറഞ്ഞു. മുന്‍ പ്രധാനമന്ത്രി അദ്ദേഹത്തിന്റെ 88ാം പിറന്നാളാണ് ഇന്ന് ആഘോഷിക്കുന്നത്. സത്യസന്ധത, മാന്യത, അര്‍പ്പണ മനോഭാവം എന്നിവ കൈമുതലായുള്ള ഡോ. സിങ് എല്ലാവര്‍ക്കും പ്രചോദനമാണെന്നും രാഹുല്‍ പറഞ്ഞു. 'മന്മോഹന്‍ സിങ് ഇല്ലാത്ത വര്‍ഷങ്ങളില്‍ ഒരു പ്രധാനമന്ത്രിയുടെ അഭാവം ഇന്ത്യ തിരിച്ചറിയുന്നു. അദ്ദേഹത്തിന് ഇനി വരാനിരിക്കുന്ന വര്‍ഷങ്ങള്‍ മനോഹരമാകട്ടെ.. ഒരു നല്ല ജന്മദിനം ആശംസിക്കുന്നു' ഇതായിരുന്നു രാഹുലിന്റെ ആശംസ.

കോണ്‍ഗ്രസ് ഒദ്യോഗിക പേജില്‍ മന്മോഹന്‍ സിങ്ങിന് ആസംസകള്‍ നേര്‍ന്നു. 'ഓരോ ഇന്ത്യാക്കാരന്റേയും നന്മക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന നേതാവായിരുന്നു മന്മോഹന്‍ സിങ്. സമൂഹത്തില്‍ നിലനില്‍ക്കുന്ന തിന്മകള്‍ സമൂലം ഇല്ലാതാക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം' കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും ജന്മദിനത്തില്‍ അദ്ദേഹത്തിന് ആശംസയുമായെത്തി.

അതേസമയം മന്മോഹന്റെ പിറന്നാല്‍ ട്വിറ്റിറിലും വലിയ ആഗോഷമായി മാറി. പിറന്നാളാഘോഷിച്ച് ട്വിറ്റര്‍. ട്വിറ്ററില്‍ ഹാപ്പിബേര്‍ത്ത് ഡേ മന്മോഹന്‍ സിങ്ങെന്ന ഹാഷ് ടാഗ് ഇപ്പോള്‍ ട്രെന്‍ഡിങ്ങാണ്. വീ മിസ് യു മന്മോഹന്‍ സിങ് എന്നാണ് ഭൂരിഭാഗം പേരും ട്വീറ്റ് ചെയ്തിരിക്കുന്നത്. ശശി തരൂര്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും മന്മോഹന്‍ സിങിന് ട്വിറ്ററിലൂടെ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. ഇതിനോടകം 28000ത്തിലധികം പേരാണ് ട്വിറ്ററില്‍ മുന്‍ പ്രധാനമന്ത്രി മന്മോഹന്‍ സിങിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.

മന്മോഹന്‍ സിങിന്റെ പിറന്നാള്‍ ദിനത്തില്‍ 2012ല്‍ ബി.ബി.സിയില്‍ എഴുതിയ ലേഖനം പങ്കുവെച്ചുകൊണ്ടായിരുന്നു ശശി തരൂര്‍ മന്മോഹന്‍ സിങിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. മന്മോഹന്‍ സിങിന്റെ നേട്ടങ്ങള്‍ ഇന്നും പ്രസക്തമാണെന്ന് ശശി തരൂര്‍ പറഞ്ഞു. മാധ്യമങ്ങളേക്കാള്‍ ചരിത്രം എന്നോട് കരുണകാണിക്കുമെന്ന മന്മോഹന്‍ സിങിന്റെ വാക്കുകളും പലരും ട്വിറ്ററിലൂടെ പങ്കുവെച്ചു. പ്രധാമന്ത്രിയെന്ന നിലയില്‍ മോദി ദുരന്തമായിരിക്കുമെന്ന് മന്മോഹന്‍ സിങ്ങിന്റെ വാക്കുകള്‍ പങ്കുവച്ചായിരുന്നു മറ്റുചിലര്‍ അദ്ദേഹത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.

ഐക്യവും മതേതരത്വവുമാണ് സര്‍ക്കാരിന്റെ മോട്ടോയെന്നും, വിഭജനത്തിന്റെ രാഷ്ട്രീയം ഇന്ത്യയില്‍ നടക്കില്ലെന്നുമുള്ള മന്മോഹന്‍ സിങിന്റെ വാക്കുകള്‍ പങ്കുവച്ചായിരുന്നു അശോക് സ്വയ്ന്‍ മന്മോഹന്‍ സിങിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. ഓരോ ഇന്ത്യക്കാരന്റെയും മൊത്തത്തിലുള്ള ക്ഷേമത്തിനായി പ്രവര്‍ത്തിച്ചയാളാണ് മന്മോഹന്‍സിങ് എന്ന് കോണ്‍ഗ്രസ് പാര്‍ട്ടി ഔദ്യോഗിക ട്വീറ്റില്‍ പറഞ്ഞു.

1932 സെപ്റ്റംബര്‍ 26ന് പാക്കിസ്ഥാനിലെ ഗാഗ് പ്രവിശ്യയിലായിരുന്നു ഡോ.മന്മോഹന്‍ സിങിന്റെ ജനനം. സാമ്പത്തിക ശാസ്ത്രജ്ഞനായ അദ്ദേഹം 2004 മുതല്‍ 2014 വരെ ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനം വഹിച്ചു. 1991ല്‍ മുന്‍ പ്രധാനമന്ത്രി പി.വി നരസിംഹറാവുവിന്റെ മന്ത്രിസഭയില്‍ ധനകാര്യവകുപ്പ് കൈകാര്യം ചെയ്താണ് മന്മോഹന്‍സിങ് തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്.

ഈ സമയത്താണ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍ ഉദാരവത്കരണ, സ്വകാര്യവത്കരണ നയങ്ങള്‍ നടപ്പാക്കിയത്. പ്രധാനമന്ത്രിയാകുന്ന ആദ്യത്തെ സിഖ് വംശജനാണ് മന്മോഹന്‍സിങ്. കൂടാതെ നെഹ്‌റുവിനുശേഷം, അഞ്ചുവര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ പ്രധാനമന്ത്രി എന്ന നേട്ടവും അദ്ദേഹത്തിന് സ്വന്തമാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category