1 GBP = 95.80 INR                       

BREAKING NEWS

കുഞ്ഞുണ്ടായപ്പോഴേ കാമുകി ബോറിസ് ജോണ്‍സണിനെ ഉപേക്ഷിച്ചു പോയോ? കൊറോണ പിടിപെട്ട് ആരോഗ്യം തീര്‍ന്ന ബോറിസിന് ഇനി അധിക ആയുസില്ലേ? പാര്‍ട്ടിയിലെ ഭിന്നത പ്രധാനമന്ത്രി പദവി തെറിപ്പിക്കുമോ? ബോറിസ് ജോണ്‍സണിനെതിരെ ബ്രിട്ടനില്‍ നിറഞ്ഞു നില്‍ക്കുന്നത് നഷ്ടങ്ങളെ കുറിച്ചുള്ള ഊഹാപോഹങ്ങള്‍ മാത്രം

Britishmalayali
kz´wteJI³

ബോറിസ് ജോണ്‍സണില്ലാതെ കാമുകി കാരി സൈമണ്ട്‌സും മകനും ഇറ്റലിയില്‍ അവധിക്കാലം ആഘോഷിക്കുകയാണ് ഇപ്പോള്‍. ഇതിന്റെ ചിത്രങ്ങള്‍ പുറത്തു വന്നതോടെ ബോറിസും കാരിയും തമ്മില്‍ വേര്‍പിരിഞ്ഞിരിക്കുകയാണെന്ന ഊഹാപോഹങ്ങള്‍ വാര്‍ത്തകളായി പരക്കുകയാണ്. ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ ടോറി ബാക്ക്‌ബെഞ്ചേഴ്‌സിനിടയില്‍ അസ്വസ്ഥകളും പടര്‍ത്തിയിട്ടുണ്ട്. 

എന്നാല്‍ ഇരുവരും തമ്മില്‍ വേര്‍പിരിയുന്നതു സംബന്ധിച്ചുള്ള അഭ്യൂഹങ്ങള്‍ ദമ്പതികളുടെ സുഹൃത്തുക്കള്‍ പാടെ തള്ളിക്കളയുകയാണ്. ബോറിസിന്റെ രാഷ്ട്രീയ ശത്രുക്കളുടെ വര്‍ദ്ധിച്ചുവരികയാണ്. അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരുടെ അവകാശവാദങ്ങള്‍ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങള്‍ മാത്രമാണ് ഇത്തരം പ്രചരണത്തിനു പിന്നിലെന്ന് അവര്‍ കുറ്റപ്പെടുത്തുന്നു. ചാന്‍സലറും ടോറി എംപിമാരും അടക്കം കോവിഡ് നിയമങ്ങള്‍ മൂലമുണ്ടായ സാമ്പത്തിക നഷ്ടങ്ങള്‍ മൂലം കലാപത്തിനിറങ്ങുന്ന സമയത്താണ് പ്രധാനമന്ത്രിയുടെ മാനസിക, ശാരീരിക, സാമ്പത്തിക ആരോഗ്യത്തിന്റെ അവസ്ഥയെക്കുറിച്ച് അഭ്യൂഹങ്ങള്‍ ഉണ്ടാവുന്നതെന്നും സുഹൃത്തുക്കള്‍ പറയുന്നു.

ബോറിസ് വളരെയധികം തിരക്കിലാണ്. അതിനാലാണ് കാരിയ്‌ക്കൊപ്പം ഇറ്റലിയ്ക്ക് അവധി ആഘോഷിക്കുവാന്‍ പോകുവാന്‍ സാധിക്കാതിരുന്നത്. അതേസമയം, അവള്‍ക്കൊപ്പം പോയിരുന്നുവെങ്കില്‍ എന്തായിരിക്കും പ്രചരിക്കുന്ന വാര്‍ത്തകളെന്ന് ഊഹിക്കാവുന്നതേയുള്ളൂവെന്നും സുഹൃത്തുക്കളില്‍ ഒരാള്‍ വ്യക്തമാക്കി. 

ലേക് കോമോയിലെ ഗ്രാന്‍ഡ് ഹോട്ടല്‍ ട്രെംസോയില്‍ 32 കാരിയായ കാരി സൈമണ്ട്‌സ് വിശ്രമിക്കുന്നതിന്റെ ചിത്രങ്ങള്‍ ഡയാന രാജകുമാരിയുടെ ചിത്രങ്ങളുമായാണ് താരതമ്യപ്പെടുത്തുന്നത്. 1992ല്‍ താജ്മഹലിനു മുന്നില്‍ പോസ് ചെയ്തുള്ള ഡയാനയുടെ ചിത്രങ്ങള്‍ ചാള്‍സ് രാജകുമാരനുമായുള്ള അവളുടെ വിവാഹ ജീവിതത്തിലെ വിള്ളലുകള്‍ സംബന്ധിച്ചുള്ള ഒരു സൂചന ലോകത്തിന് നല്‍കുന്നതായിരുന്നു. അതേ ചരിത്രം ഇവിടെയും ആവര്‍ത്തിക്കുന്നുവെന്നാണ് ചില എംപിമാര്‍ പറയുന്നത്.

എന്നാല്‍ ഡയാന ഈ സാഹചര്യത്തെ സ്വന്തം നേട്ടത്തിനായി രൂപകല്‍പ്പന ചെയ്യുകയായിരുന്നുവെന്നും എന്നാല്‍ കാരിയുടെ കാര്യത്തില്‍ അതല്ല സത്യമെന്നും ഒരു കൂട്ടര്‍ വ്യക്തമാക്കുന്നു. പ്രസവവും കൊറോണാ ഭീഷണിയും നിയന്ത്രണങ്ങളും ബോറിസിന്റെ കോവിഡ് രോഗവും മൂലം ഏതാനും മാസങ്ങളായി കാരി വളരെയധികം തിരക്കിലായിരുന്നു. അതിനാല്‍ തന്നെ ഏതാനും മാസങ്ങള്‍ക്കുശേഷം നാലുമാസം പ്രായമുള്ള മകന്‍ വില്‍ഫ്രെഡിനും സുഹൃത്തുക്കള്‍ക്കും ഒപ്പം ഒരു സ്വകാര്യ ഇടവേള ആസ്വദിക്കുകയാണ് കാരി.

ബോറിസിന്റെ ഏറ്റവും അടുത്ത സഖ്യകക്ഷികള്‍ പോലും, പ്രധാനമന്ത്രി പ്രൊഫഷണലോ, വ്യക്തിപരമോ ആയ പ്രശ്‌നങ്ങളുടെ ഒരു ചുഴിയില്‍ അകപ്പെട്ടുവെന്ന് വാദിക്കുന്നില്ല. ഈ വര്‍ഷം ബോറിസിന്റെ ജീവിതം ഏറെ സംഭവ ബഹുലമായിരുന്നു. മേയ് മാസത്തിലാണ് 55കാരിയും നാലു മക്കളുടെ മാതാവുമായ മറീന വീലറുമായുള്ള രണ്ടാം വിവാഹ ബന്ധം ബോറിസ് വേര്‍പെടുത്തിയത്.

മാത്രമല്ല, കൊറോണ ബാധിച്ച് മരണത്തെ മുഖാമുഖം കാണുകയും ആരോഗ്യവാനായി ജീവിതത്തിലേക്ക് തിരിച്ചെത്തുകയും ചെയ്തു. മാത്രമല്ല, 56-ാം വയസില്‍ അച്ഛനുമായി. ഇതെല്ലാം ഈ കോവിഡ് മഹാവ്യാധിയുടെ ഇടയിലാണ് സംഭവിച്ചത്. കോവിഡ് വരുത്തിവച്ച നാശനഷ്ടങ്ങള്‍ പരിഹരിക്കുവാന്‍ ശ്രമിക്കുന്നതിനൊപ്പം ഡിസംബര്‍ അവസാനത്തോടെ സംഭവിക്കുന്ന നോ ഡീല്‍ ബ്രക്‌സിറ്റിനായി തയ്യാറെടുക്കുകയും ചെയ്യുന്നു. മുന്‍പില്ലാത്ത വിധം രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടയില്‍ നിന്നുകൊണ്ടാണ് അദ്ദേഹം പൊരുതുന്നതെന്ന് രാഷ്ട്രീയ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category