1 GBP = 95.80 INR                       

BREAKING NEWS

എന്റെ വിഡ്ഢിത്തം നിങ്ങളെ രക്ഷിക്കട്ടേ; ഒരു രോഗവുമില്ലാത്ത ഞാന്‍ ഇനി ജീവിച്ചിരിക്കുമോ എന്നറിയില്ല; കോവിഡ് പച്ചക്കള്ളമെന്നു പറഞ്ഞു നടന്ന യുവാവ് ലണ്ടനിലെ ആശുപത്രി കിടക്കയില്‍ കിടന്നു നിലവിളിക്കുന്നു

Britishmalayali
kz´wteJI³

കോവിഡ് വൈറസിനെ പുച്ഛിച്ചു തള്ളി തെറി വിളിച്ചു കൊണ്ട് വീഡിയോ പോസ്റ്റ് ചെയ്ത ബ്രിട്ടീഷ് യുവാവ് ഇപ്പോള്‍ ആശുപത്രിയില്‍ രോഗക്കിടക്കയിലാണ്. കോവിഡ് ബാധിച്ചു തന്നെയാണ് യുവാവ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. ക്രിസ് ഗ്രെയ്‌ലി എന്ന 29 വയസുകാരനാണ് കോവിഡ് ബാധിച്ചു ചികിത്സയില്‍ കഴിയുന്നത്. തന്നെ കോറോണയൊന്നും പിടികൂടില്ലെന്നാണ് കരുതിയതെന്ന് അദ്ദേഹം പുറത്തു വിട്ട വീഡിയോയില്‍ പറയുന്നു.

ഓക്‌സിജന്‍ മാസ്‌ക് ധരിച്ചു ഹെര്‍ട്ട്‌ഫോര്‍ഡ്‌ഷെയറിലെ വാട്‌ഫോര്‍ഡിലുള്ള ഹോസ്പിറ്റല്‍ ബെഡില്‍ കിടന്നുകൊണ്ടാണ് താന്‍ പുച്ഛിച്ചു തള്ളിയ കോവിഡ് വൈറസ് തന്നെയും കീഴ്‌പ്പെടുത്തുകയാണെന്ന വീഡിയോ അദ്ദേഹം പുറത്തു വിട്ടത്. അദ്ദേഹത്തിന് ആരോഗ്യപരമായി മറ്റു പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നും കോവിഡ് വൈറസ് ബാധിച്ച പ്രശ്‌നം മാത്രമെയുള്ളൂവെന്നും വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

അതേസമയംസ ഇപ്പോള്‍, തന്റെ വീഡിയോയില്‍, താന്‍ രോഗ മുക്തി നേടി തിരിച്ചു വരുമോ എന്ന കാര്യത്തില്‍ തനിക്ക് ഉറപ്പില്ലെന്നും തന്നെപ്പോലെ തന്നെ തെറ്റ് ചെയ്യരുതെന്നു മറ്റ് ചെറുപ്പക്കാര്‍ക്കു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും ക്രിസ് പറയുന്നു. തനിക്ക് രോഗമൊന്നും ബാധിക്കില്ലെന്ന ആത്മവിശ്വാസത്തില്‍ മാസ്‌ക് ധരിക്കാതെ നടന്നു. സ്‌പെയിനിലെ ടെനറിഫിയില്‍ നിന്നുമാണ് തനിക്ക് രോഗം ബാധിച്ചതെന്നും ക്രിസ് കൂട്ടിച്ചേര്‍ക്കുന്നു.

അതിനുള്ള ശിക്ഷ താനിപ്പോള്‍ അനുഭവിക്കുകയാണ്. മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നും തനിക്കില്ല. എങ്കിലും എന്നെപ്പോലെ ആരും തെറ്റുകള്‍ ചെയ്യുവാന്‍ താനിപ്പോള്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വീഡിയോയില്‍ വ്യക്തമാക്കുന്നു. 'ഇപ്പോള്‍ ഞാന്‍ തീവ്രപരിചരണ വിഭാഗത്തിലാണ്, കൂടുതല്‍ ചികിത്സ ലഭിക്കാന്‍ കാത്തിരിക്കുകയാണ്. ഞാന്‍ തിരിച്ചു വരുമോ എന്നറിയില്ലെന്നും അദ്ദേഹം പറയുന്നു.

'അതിനാലാണ്, ഈ സന്ദേശം പുറത്തു വിടുന്നത്. ആര്‍ക്കും സംഭവിക്കാനിടയുള്ളതിനാല്‍ നിങ്ങള്‍ എന്റെ അനുഭവം ഗൗരവത്തില്‍ എടുക്കണമെന്നും ആരോഗ്യം ശ്രദ്ധിക്കണമെന്നും ക്രിസ് പറയുന്നു. ഇന്നലെയാണ് വീഡിയോ റെക്കോര്‍ഡു ചെയ്തു പുറത്തു വിട്ടത്. കഴിഞ്ഞ ആഴ്ച കാനറി ദ്വീപുകളില്‍ അവധിക്കാലം ആഘോഷിക്കവേയാണ് തനിക്ക് വൈറസ് പിടിപെട്ടതെന്ന് ക്രിസ് വിശദീകരിച്ചു.

തുടര്‍ന്ന്, മൂന്നു ദിവസം മുമ്പാണ് അദ്ദേഹത്തിന് കൊറോണ വൈറസ് ബാധയും അക്യൂട്ട് ന്യുമോണിയയും കണ്ടെത്തിയത്. അവധിക്കാല ദിവസങ്ങളിലെല്ലാം ഞാന്‍ രോഗിയായിരുന്നു. എന്റെ രുചി, മണം എന്നിവ നഷ്ടപ്പെടുകയും പനിയും ഉണ്ടായിരുന്നുവെന്ന് ക്രിസ് പറഞ്ഞു. വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോഴേക്കും സ്ഥിതി വഷളായി. ടെസ്റ്റുകള്‍ക്കും സ്‌കാനുകള്‍ക്കുമായി ഞായറാഴ്ച രാവിലെ എന്നെ കൊണ്ടുപോവുകയും കുഴപ്പമില്ലെന്ന് കരുതി ഞായറാഴ്ച രാത്രി വീട്ടിലേക്ക് അയക്കുകയും ചെയ്തു. എന്നാല്‍ ചൊവ്വാഴ്ച രാവിലെയോടെ ഒരു കോവിഡ് വാര്‍ഡിലേക്ക് കൊണ്ടുപോവുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category