1 GBP = 95.80 INR                       

BREAKING NEWS

ബ്രിസ്റ്റോള്‍ പള്ളി നിര്‍മ്മാണത്തിന് വീണ്ടും തടസം; വീട് നിര്‍മാണ അനുമതിയുള്ള സ്ഥലത്തു പള്ളി നിര്‍മ്മാണത്തിന് കൗണ്‍സില്‍ അനുമതി നിഷേധിച്ചു; പ്രാദേശിക എതിര്‍പ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഡിസൈന്‍ മാറ്റിയിട്ടും അംഗീകാരമില്ല; അപ്പീല്‍ വഴി അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഫാ. പോള്‍ വെട്ടുകാട്ട്

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: ഒന്ന് പിഴച്ചാല്‍ മൂന്നെന്ന ചൊല്ല് ഓര്‍മ്മിപ്പിച്ചു ബ്രിസ്റ്റോളില്‍ സീറോ മലബാര്‍ സഭയ്ക്ക് വേണ്ടി പണിയാന്‍ ഉദ്ദേശിച്ച പള്ളിക്കു വീണ്ടും തടസം. രണ്ടു വര്‍ഷം മുന്‍പ് ലിസ്റ്റഡ് വിഭാഗത്തില്‍ പെട്ട പള്ളി വാങ്ങി പുതുക്കി പണിയാന്‍ ഉള്ള ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് അധികം വൈകാതെ സഭ അധികൃതര്‍ ഏഴു ലക്ഷം പൗണ്ട് മുടക്കി ഒരേക്കറില്‍ അധികം വരുന്ന സ്ഥലം പള്ളിക്കായി കണ്ടെത്തിയത്. സൗത്ത് ഗ്ലോസ്റ്റര്‍ ഷെയര്‍ കൗണ്ടിയില്‍ ഉള്‍പ്പെടുന്ന സിസ്റ്റന്‍ കോമണ്‍ എന്ന സ്ഥലത്തെ നിര്‍ദിഷ്ട പ്രോജക്ടിന് കൗണ്‍സില്‍ അനുമതി നിഷേധിക്കപ്പെട്ടതോടെ പള്ളി നിര്‍മ്മാണ ശ്രമത്തിനു താത്കാലിക തടസം നേരിട്ടിരിക്കുകയാണ്.

എന്നാല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റിന്റെ കീഴിലുള്ള ഇന്‍സ്‌പെക്ടര്‍ വിഭാഗത്തിന് അപ്പീല്‍ നല്‍കുന്നതോടെ തടസം മാറ്റിയെടുക്കാന്‍ കഴിയും എന്നാണ് ബ്രിസ്റ്റോള്‍ പള്ളി വികാരി ഫാ. പോള്‍ വെട്ടുകാട്ട് ബ്രിട്ടീഷ് മലയാളിയോട് പ്രതികരിച്ചത്. അതേസമയം പ്രാദേശിക എതിര്‍പ്പ് ശക്തമായുള്ള സ്ഥലത്തു വീണ്ടും പള്ളി നിര്‍മ്മാണത്തിന് അനുമതി ലഭിക്കുമോ എന്ന കാര്യം കണ്ടറിയണം എന്നാണ് മലയാളി സമൂഹത്തില്‍ തന്നെയുള്ളവര്‍ പ്രതികരിക്കുന്നത്. 

മലയാളികള്‍ക്കൊപ്പം ഇംഗ്ലീഷ് സമൂഹത്തില്‍ നിന്നും പിന്തുണ 
ഇത് കേവലം മലയാളി താല്‍പര്യം മാത്രമല്ല എന്ന് ഫാ. പോള്‍ വെട്ടുകാട്ട് വ്യക്തമാക്കുന്നു. മറ്റു സ്ഥലങ്ങളിലെ പോലെ ഏതെങ്കിലും പള്ളിയോ സ്‌കൂള്‍ കെട്ടിടമോ മറ്റോ മലയാളി സമൂഹത്തിനു വിട്ടുകിട്ടാന്‍ യാതൊരു സാധ്യതയും ഇല്ലാതായതിനെ തുടര്‍ന്നാണ് സ്ഥലം വാങ്ങി പള്ളി പണിയാം എന്ന ആശയം ഉണ്ടായതെന്നും അദ്ദേഹം പറയുന്നു. ഇക്കാര്യത്തിന് പ്രാദേശിക രൂപതയുടെയും പള്ളികളുടെയും സന്യാസ സമൂഹത്തിന്റെയും എല്ലാം പിന്തുണയും സീറോ മലബാര്‍ വിശ്വസികള്‍ ക്കൊപ്പമുണ്ട്.

പലവട്ടം കൗണ്‍സിലിനും പ്രാദേശിക രൂപതക്കും മറ്റും കത്തെഴുതി പള്ളിയോ മറ്റു കെട്ടിടമോ ലഭ്യമാണെങ്കില്‍ വിട്ടുനല്‍കണം എന്ന അഭ്യര്‍ത്ഥനക്ക് യാതൊരു പരിഗണനയും ലഭിക്കാതെ വന്നതോടെയാണ് ആറു വര്‍ഷം മുന്‍പ് തന്നെ ഇതിനായി ഫണ്ട് ശേഖരണം ആരംഭിച്ചിരിക്കുന്നത്. പ്രതിമാസം പണം നല്‍കുന്ന അനേകം ആളുകളുടെ ശ്രമം കൂടിയാണ് ഇപ്പോള്‍ സ്വന്തമാക്കാനായ ഒരേക്കര്‍ സ്ഥലം. ഇപ്പോഴത്തെ തടസങ്ങള്‍ എല്ലാം മാറുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും അദ്ദേഹം പറയുന്നു. 

ഡിസൈന്‍ മാറ്റിയിട്ടും കൗണ്‍സിലിന് തൃപ്തി പോരാ, കൂടെ പ്രാദേശിക എതിര്‍പ്പും 
അതേസമയം പ്രാദേശിക കൗണ്‍സില്‍ എതിര്‍പ്പ് ഉയര്‍ത്തുന്നിടത്തോളം കാലം പള്ളി പണി അനന്തമായി നീളും എന്ന കാര്യവും തര്‍ക്കമില്ലാത്ത കാര്യമെന്ന് കരുതുന്നവരും കുറവല്ല. കാരണം പ്രാദേശിക വികാരം കണക്കിലെടുത്ത് ഇന്നും മക്ഡോലാന്‍ഡിനും കെ.എഫ്.സിക്കും ഒന്നും ഒരു കട പോലും തുറക്കാന്‍ പറ്റാത്ത പട്ടണങ്ങളും യുകെയിലുണ്ട്. ഇത്തരം കാര്യങ്ങളില്‍ കൗണ്‍സില്‍ അന്തിമമായി പരിഗണിക്കുന്നത് പ്രദേശത്തെ ജനങ്ങളുടെ വികാരം തന്നെയെന്ന് സാരം.

ഇപ്പോള്‍ ബ്രിസ്റ്റോള്‍ പള്ളിക്കായി കണ്ടെത്തിയ സ്ഥലത്തിന് സമീപമുള്ള പബ് ഉടമകള്‍ക്കും ഇവിടത്തെ സന്ദര്‍ശകര്‍ക്കും പള്ളി വരുന്നതിനോട് വിരോധം ഉണ്ടെന്നാണ് ലഭ്യമായ വിവരം. ഇക്കാര്യം പള്ളിക്കമ്മിറ്റിക്കും ബോധ്യമായിട്ടുണ്ട്. എന്നാല്‍ തങ്ങള്‍ പ്രദേശത്തെ ജനജീവിതവുമായി ഒരു തരത്തിലും നേരിട്ട് സമ്പര്‍ക്കം വരാത്ത വിധമാകും പള്ളിപ്രവര്‍ത്തനം നടത്തുക എന്നാണ് കൗണ്‍സില്‍ അധികൃതരെ അറിയിച്ചിരിക്കുന്നതെന്നും ഫാ. പോള്‍ വെട്ടുകാട്ട് പറയുന്നു. 

അതിനിടെ കൗണ്‍സില്‍ പറഞ്ഞതനുസരിച്ചു പലവട്ടം ഡിസൈന്‍ മാറ്റിനല്‍കിയിട്ടും അനുമതി നിഷേധിക്കുന്നത് എന്തുകൊണ്ടെന്നും പള്ളി നിര്‍മ്മാണ കമ്മിറ്റിക്കു മനസിലാകുന്നില്ല. സമീപമുള്ള വീടിന്റെ ചിമ്മിണിയേക്കാള്‍ ഉയരം പാടില്ല എന്നതിനാല്‍ ആദ്യം നല്‍കിയ ഡിസൈനേക്കാള്‍ രണ്ടു മീറ്റര്‍ ഉയരം കുറച്ചാണ് പുതിയ പ്ലാന്‍ നല്‍കിയത്. ഇതനുസരിച്ചു നീളവും വീതിയും ചുരുക്കി താരതമ്യേനേ ചെറിയ കെട്ടിടമാണ് പള്ളിക്കു വേണ്ടി സമര്‍പ്പിച്ചിരിക്കുന്നത്.

മുന്‍പ് പള്ളിയും കമ്മ്യുണിറ്റി ഹാളും പ്രത്യേകം നിര്‍മ്മിക്കാനാണ് പദ്ധതി ഇട്ടതെങ്കിലും കൗണ്‍സില്‍ അനുമതി വേഗത്തില്‍ ലഭിക്കാന്‍ പിന്നീടത് ഒന്നാക്കി നല്‍കുക ആയിരുന്നു. എന്നിട്ടും അതൊന്നും പരിഗണിക്കാന്‍ പോലും കൗണ്‍സില്‍ തയ്യാറായില്ല എന്നാണ് വ്യക്തമാകുന്നത്. മാത്രമല്ല സ്ഥലം വാങ്ങുന്നതിനു മുന്‍പായി പ്രീ ആപ്ലിക്കേഷന്‍ നല്‍കിയപ്പോള്‍ അതിന് ഉടന്‍ അനുമതി നല്‍കിയതുകൊണ്ടാണ് സ്ഥലം വാങ്ങിയത് തന്നെ എന്നും ഫാ പോള്‍ വ്യക്തമാകുന്നു. 

എന്നാല്‍ പള്ളിനിര്‍മ്മാണം മൊത്തമായി തടസപ്പെട്ടുവെന്ന് തോന്നിപ്പിക്കും വിധം കേരളത്തില്‍ നിന്നും പോലും വാര്‍ത്ത മാധ്യമങ്ങളെ ഉള്‍പ്പെടുത്തി നടത്തുന്ന പ്രചാരണം വസ്തുതകള്‍ക്ക് നിരക്കുന്നതല്ല എന്നും ഫാ. പോള്‍ സൂചിപ്പിക്കുന്നു. പരിസ്ഥിതി സൗഹൃദ ലിസ്റ്റില്‍ പെട്ട സ്ഥലം ആണെന്നതും നിര്‍മ്മാണ പ്രവര്‍ത്തനം സാധ്യമല്ലെന്നു പറയുന്നതും ഒക്കെ വാസ്തവ വിരുദ്ധ കാര്യങ്ങളാണ്. ഇത്തരം പ്രചാരണം വഴി വിശ്വാസികളുടെ മനസ് മടുപ്പിക്കുക എന്ന ഉദ്ദേശം മാത്രമാണ് പലരുടെയും ലക്ഷ്യം.
മാത്രമല്ല, നിജസ്ഥിതി അന്വേഷിക്കാന്‍ തയ്യാറാകാതെയാണ് ഇത്തരം വാര്‍ത്തകള്‍ പുറത്തു വരുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. പള്ളി നിര്‍മ്മിക്കുക എന്നത് പ്രസ്റ്റീജ് വിഷയമായി അവതരിപ്പിക്കുന്നവര്‍, ബ്രിസ്റ്റോളില്‍ മലയാളി സമൂഹം വിശ്വാസപരമായി നേരിടുന്ന പ്രയാസങ്ങള്‍ അറിയാത്തതു കൊണ്ടാണ് അത്തരം പ്രചാരണങ്ങള്‍ ഏറ്റെടുക്കുന്നതെന്നും അദ്ദേഹം പറയുന്നു.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category