1 GBP = 94.70 INR                       

BREAKING NEWS

നിങ്ങളുടെ ടാക്സ് കോഡ് നിങ്ങളെ ചതിക്കുന്നുണ്ടോ? ടാക്സ് കോഡ് തെറ്റിയാല്‍ അടക്കേണ്ടി വരുന്നത് അധിക നികുതി; ടാക്സ് കോഡ് തിരുത്തി റീഫണ്ട് വാങ്ങാനുള്ള വഴികള്‍ ഇങ്ങനെ

Britishmalayali
kz´wteJI³

രു വ്യക്തിയുടെ ശമ്പളത്തില്‍ നിന്നോ പെന്‍ഷന്‍ തുകയില്‍ നിന്നോ എത്ര തുക വരുമാന നികുതിയായി ഈടാക്കണം എന്ന് കണക്കാക്കുന്നതിന് തൊഴില്‍ ദാതാവോ പെന്‍ഷന്‍ ദാതാവോ ഉപയോഗിക്കുന്നത് ടാക്സ് കോഡുകളേയാണ്. ഒരു വ്യക്തിയുടെ പേ സ്ലിപ്പില്‍ ദൃശ്യമാകുന്നതാണ് ഈ കോഡ്. ഓരോ ചില്ലിക്കാശിനും വിലയുള്ള ഈ കാലത്ത് നിങ്ങളുടെ ടാക്സ് കോഡ് കൃത്യമായാണോ രേഖപ്പെടുത്തിയിരിക്കുന്നത് എന്നറിയേണ്ടത് വളരെ അത്യാവശ്യമായ ഒന്നാണ്. കൊറോണ പ്രതിസന്ധിയില്‍ ഓരോ ബ്രിട്ടീഷുകാരനും ഉഴലുന്ന കാലത്തെ വേതനത്തേക്കുറിച്ചും എന്തൊക്കെ നികുതിയിളവുകള്‍ ലഭിക്കാം എന്നതിനെ കുറിച്ചും ഓരോരുത്തരും അറിഞ്ഞിരിക്കേണ്ടതും അത്യാവശ്യമാണ്.

ലക്ഷക്കണക്കിന് ആളുകളുടെ ടാക്സ് കോഡുകളാണ് തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നത്. അതുമൂലം ആയിരങ്ങള്‍ക്കാണ് ഇപ്പോള്‍ ടാക്സ് റീഫണ്ട് ലഭിക്കുവാനുള്ളത്. ഇത് എല്ലാവരും മനസിലാക്കേണ്ട കാര്യമാണ്. തെറ്റായ ടാക്സ് കോഡ് അധിക നികുതി നല്‍കുന്നതിനോ അല്ലെങ്കില്‍ ഒരു ഇളവ് ലഭിക്കാതിരിക്കുന്നതിനോ അതുമല്ലെങ്കില്‍, യഥാര്‍ത്ഥ നികുതിയില്‍ നിന്നും കുറഞ്ഞ നികുതി മാത്രം നല്‍കി പിന്നീട് അത് തെറ്റാണെന്ന് കണ്ടുപിടിക്കുമ്പോള്‍ ബാക്കി തുക ഒന്നിച്ചു നല്‍കുന്നതിനോ ഇടവരുത്തും.

നിങ്ങളുടെ ടാക്സ് കോഡ് മാറുന്നത് എപ്പോഴാണെന്നും എങ്ങനെയാണെന്നും അറിഞ്ഞിരുന്നാല്‍, കൂടുതല്‍ ധനനഷ്ടം ഒഴിവാക്കാന്‍ കഴിയും. ദൈനംദിന ജോലികളില്‍ നിന്നും കുറച്ചുസമയം നീക്കിവച്ച് നിങ്ങളുടെ പേ സ്ലിപ്പിലെ ടാക്സ് കോഡും എച്ച് എം ആര്‍ സി വെബ്സൈറ്റിലെ ലിസ്റ്റിലുള്ള ടാക്സ് കോഡും തമ്മില്‍ താരതമ്യം ചെയ്യുക. തൊഴില്‍ നഷ്ടമോ തൊഴില്‍ മാറ്റമോ അഭിമുഖീകരിക്കുന്നവര്‍ക്ക് ഇത് പ്രത്യേകിച്ചും പാധാന്യമുള്ളതാണ്.

നിങ്ങള്‍ ജോലി മാറുകയാണെങ്കില്‍ ടാക്സ് കോഡ് നിര്‍ബന്ധമായും പരിശോധിച്ചിരിക്കണം. എമര്‍ജന്‍സി ടാക്സ് കോഡുകള്‍ പലപ്പോഴും ജോലി മാറുമ്പോള്‍ തെറ്റായ നികുതി തുക അടയ്ക്കുന്നതിനും പുതിയ തൊഴില്‍ദാതാവിന് പി 45 ന്റെ പകര്‍പ്പ് നല്കാതിരിക്കുന്നതിനും ഇടയാക്കിയേക്കാം. പുതിയതായി ജോലിക്ക് കയറുന്നവര്‍ മിക്കപ്പോഴും ബി ആര്‍, ഓ. ടി അല്ലെങ്കില്‍ ഡബ്ല്യൂ1/ എം1 ടാക്സ് കോഡ് എമര്‍ജന്‍സി ടാക്സ് കോഡായി ഉപയോഗിക്കുകയും അതുവഴി ചില മാസങ്ങളിലേക്കെങ്കിലും തെറ്റായ നികുതി തുക നല്‍കുകയും ചെയ്യുന്നു. സര്‍ക്കാര്‍ വെബ്സൈറ്റില്‍ നടപ്പു വര്‍ഷത്തെ വരുമാന നികുതി കണക്കാക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇത് ഉപയോഗിച്ച് നിങ്ങള്‍ നല്‍കുവാനുള്ള യഥാര്‍ത്ഥ നികുതി കണക്കാക്കാന്‍ സാധിക്കും.

ഇതേ സംവിധാനം ഉപയോഗിച്ച് ഒരു വ്യക്തിയുടെ ടാക്സ് കോഡ് മാറിയിട്ടുണ്ടോ എന്നും പരിശോധിക്കാനാകും. ആവശ്യമെങ്കില്‍, ഇതുപയോഗിച്ച് തന്നെ കോഡ് മാറിയ വിവരം എച്ച് എം ആര്‍ സിയെ അറിയിക്കുവാനും കഴിയും. നിലവില്‍, ഒരു ജോലിയോ ഒരു പെന്‍ഷനോ ഉള്ളവര്‍ സാധാരണയായി 1250 എല്‍ എന്ന കോഡാണ് ഉപയോഗിക്കുന്നത്. ടാക്സ് കോഡിലെ അക്കങ്ങളാണ് ഒരു വ്യക്തിയുടെ വരുമാനത്തില്‍ നിന്നും എത്രതുക നികുതിയായി പിടിക്കണമെന്ന് തൊഴില്‍ ദാതാവിനോടോ പെന്‍ഷന്‍ ദാതാവിനോടോ പറയുന്നത്.

അതേസമയം, ഈ കോഡിലെ അക്ഷരങ്ങള്‍ പ്രസ്തുത വ്യക്തിയുടെ സാഹചര്യം എന്താണെന്നോ ഇത് പേഴ്സണല്‍ അലവന്‍സിനെ എങ്ങനെ ബാധിക്കുമെന്നോ കാണിക്കുന്നു. ഉദാഹരണത്തിന് എല്‍ എന്ന അക്ഷരം കാണിക്കുന്നത് ആ വ്യക്തി സ്റ്റാന്‍ഡേര്‍ഡ് പെന്‍ഷന്‍ അലവന്‍സിന് അര്‍ഹനാണെന്നാണ്. അതുപോലെ എം, എന്‍ എന്നീ അക്ഷരങ്ങള്‍ മാര്യേജ് അലവന്‍സിലെ സൂചിപ്പിക്കുന്നു. ഇതില്‍ എം സൂചിപ്പിക്കുന്നത് പ്രസ്തുത വ്യക്തിക്ക് പങ്കാളിയുടെ പേഴ്സണല്‍ അലവന്‍സിന്റെ 10 ശതമാനം ട്രാന്‍സ്ഫര്‍ ചെയ്തു കിട്ടി എന്നാണ്. എന്‍ സൂചിപ്പിക്കുന്നത് പ്രസ്തുത വ്യക്തിയുടെ പേഴ്സണല്‍ അലവന്‍സിന്റെ 10 ശതമാനം പങ്കാളിക്ക് ട്രാന്‍സ്ഫര്‍ ചെയ്തു എന്നും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category