1 GBP = 95.80 INR                       

BREAKING NEWS

കോടതിയുടെ ഉള്ളില്‍ നടന്ന കാര്യങ്ങള്‍ എന്ന പേരില്‍ പരാമര്‍ശം നടത്തി; ലക്ഷ്യമിട്ടത് കോടതിയില്‍ സത്യം പറഞ്ഞാല്‍ പോലും പുറത്ത് വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വരും എന്ന ഭീതി സാക്ഷികളിലുണ്ടാക്കുമെന്ന ലോ പോയിന്റ്; കോടതി വിധികള്‍ ഉള്‍പ്പെടെ ചര്‍ച്ചയാക്കി ആഷിഖ് അബുവിനും രമ്യാ നമ്പീശനും റിമ കല്ലിങ്കലിനും രേവതിക്കും പണികൊടുക്കാന്‍ ദിലീപ്; രാമന്‍പിള്ള വക്കില്‍ നടത്തിയത് അസാധാരണവും നിര്‍ണ്ണായകവുമായ നീക്കം; നടിയെ ആക്രമിച്ച കേസ് ക്ലൈമാക്സില്‍ എത്തുമ്പോള്‍ നാടകീയതകളിലേക്ക്

Britishmalayali
kz´wteJI³

കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ സാക്ഷികളെ കുറ്റപ്പെടുത്തി പോസ്റ്റിട്ടത് ആഷിഖ് അബുവിനും രമ്യാ നമ്പീശനും റിമ കല്ലിങ്കലിനും രേവതിക്കും കുരുക്കാകും. കേസില്‍ ദിലീപ് കുറ്റവിമുക്തനായാല്‍ ഈ സിനിമാക്കാര്‍ക്ക് വലിയ പ്രതിസന്ധിയായി മാറും. ദിലീപിന്റെ വക്കീല്‍ രാമന്‍പിള്ള കരുതലോടെയാണ് നീങ്ങുന്നത്. സാക്ഷികളെ കുറ്റപ്പെടുത്തിയതിലെ പിന്നിലെ ഗൂഡ ലക്ഷ്യങ്ങള്‍ പരിഗണിച്ചാണ് കോടതി നോട്ടീസ് അയയ്ക്കാന്‍ നിര്‍ദ്ദേശിച്ചതെന്ന് നിയമ വിദഗ്ധരുടെ വിലയിരുത്തല്‍.

നടിയെ ആക്രമിച്ച കേസില്‍ രഹസ്യ വിചാരണയാണ് നടക്കുന്നത്. വിചാരണ വിവരങ്ങള്‍ പുറത്തു വിടരുതെന്ന് മാധ്യമങ്ങളോടും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കോടതിയുടെ വിധിയും ഉണ്ട്. നിപുന്‍ സക്സേനയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള കേസിലാണ് കോടതിയില്‍ ഇന്‍ക്യാമറ പ്രൊസീഡിങ്ങിലായ കേസിന്റെ വളരെ പരിമിതമായ കാര്യങ്ങളേ പബ്ലിഷ് ചെയ്യാന്‍ പാടുള്ളൂ എന്നു വ്യക്മാക്കുന്നത്. കോടതിയാണ് കാര്യങ്ങള്‍ വിലയിരുത്തി തീരുമാനം എടുക്കേണ്ടത്. പുറമേ ഉള്ള ഒരാള്‍ക്കും ആരെയും കുറ്റക്കാരായി വിധിക്കാന്‍ സാധിക്കില്ല. ഇത്തരത്തില്‍ വിവരങ്ങള്‍ പുറത്തു വരുന്നത് കോടതിയിലുള്ള വിചാരണയെ ബാധിക്കും എന്നതിനു പുറമേ മാധ്യമ വിചാരണയ്ക്കും അവസരം ഒരുങ്ങും. നടിയെ ആക്രമിച്ച കേസില്‍ ആഷിഖ് അബുവിനും രമ്യാ നമ്പീശനും റിമ കല്ലിങ്കലിനും രേവതിക്കും പ്രതിസന്ധിയാകുന്നത് ഈ നിയമ കുരുക്കാണ്.

കോടതിയുടെ ഉള്ളില്‍ നടന്ന കാര്യങ്ങള്‍ എന്ന പേരില്‍ പരാമര്‍ശം നടത്തിയവര്‍ക്ക് നോട്ടീസ് അയച്ചിരിക്കുന്നത് അവ ഒഴിവാക്കേണ്ടതായിരുന്നു എന്നതിനാലാണ്. കുറച്ചു കേസുകളില്‍ ഇങ്ങനെ പറയുന്നത് കോടതിയലക്ഷ്യമാണെന്ന് കോടതി പറയുന്നുണ്ട്. അതു വച്ച് പ്രതിഭാഗം നല്‍കിയ പെറ്റീഷന്‍ കോടതി ഫലയില്‍ സ്വീകരിച്ച് നോട്ടീസ് അയയ്ക്കുകയായിരുന്നു. കേസ് ഈ മാസം 30ന് വീണ്ടും പരിഗണിക്കും.

കേസ് കോടതിയിലിരിക്കുന്നതിനാല്‍ ദിലീപിന് സംസാരിക്കാന്‍ വിലക്കുണ്ട്. അത് പ്രസിദ്ധീകരിക്കാന്‍ മാധ്യമങ്ങള്‍ക്കും വിലക്കുണ്ട്. പബ്ലിഷ് ചെയ്യാന്‍ പറ്റാത്തതിന്റെ വണ്‍ സൈഡഡായ വശമാണ് ജനങ്ങള്‍ അറിയുക. എന്തായാലും ഈ വിവരം പുറത്ത് വരണം എന്നാഗ്രഹിക്കുന്ന ഒരാളായിരിക്കണം സമൂഹമാധ്യമങ്ങളില്‍ കുറിപ്പിട്ടവരോട് ഇതിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ടാകുക. അവര്‍ക്ക് അതിനൊരു ലക്ഷ്യമുണ്ടാകും. ഇതിന് പിന്നിലെ ഗൂഢാലോചനയാകാം ഇതെന്നാണ് ദിലീപിന്റെ വക്കീല്‍ വാദിക്കുക. ഇത്തരം പ്രചരണങ്ങള്‍ ഇത് കോടതിയെയും സമ്മര്‍ദത്തിലാക്കാം.

കോടതിയില്‍ സത്യം പറഞ്ഞാല്‍ പോലും പുറത്ത് വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വരും എന്ന ഭീതി സാക്ഷികളിലുണ്ടാക്കുകയാണ് ഈ പോസ്റ്റിന്റെ ലക്ഷ്യമെന്നാണ് ഉയര്‍ത്തുന്ന വാദം. വളരെ തന്ത്രപരമായാണ് ദിലീപിന്റെ അഭിഭാഷകന്റെ നീക്കം. റിമ കല്ലിങ്കല്‍, പാര്‍വതി, രേവതി, ആഷിഖ് അബു, രമ്യാ നമ്പീശന്‍ എന്നിവര്‍ക്കെതിരെയുള്ള ദിലീപിന്റെ പരാതി അതുകൊണ്ട് തന്നെ ഏറെ നിര്‍ണ്ണായകമാണ്. കേസില്‍ നടന്‍ സിദ്ദിഖും ഭാമയും കൂറുമാറിയതില്‍ സമൂഹമാധ്യമങ്ങളിലൂടെ രൂക്ഷ പ്രതികരണവുമായി നടിമാരും സംവിധായകനും രം?ഗത്തുവന്നിരുന്നു. ഇത് രഹസ്യവിചാരണയിലുള്ള കേസിലെ ഇടപെടലാണെന്നാണു ദിലീപിന്റെ പരാതി.

കേസിലെ പ്രോസിക്യൂഷന്‍ സാക്ഷികളായിരുന്ന സിദ്ദിഖും ഭാമയും കൂറുമാറിയ സംഭവത്തില്‍ വൈകാരികമായാണ് താരങ്ങള്‍ പ്രതികരിച്ചത്. സഹപ്രവര്‍ത്തകര്‍ പോലും ഒപ്പം നില്‍ക്കാത്തതിന്റെ ദുഃഖം മറച്ചുവയ്ക്കാതിരുന്ന റിമയും രേവതിയും ഭാമയുടെ നിലപാട് മാറ്റത്തിലാണ് ഏറെ അസ്വസ്ഥത പ്രകടിപ്പിച്ചത്. 'അപമാനം' എന്നായിരുന്നു കൂറുമാറ്റത്തെക്കുറിച്ചുള്ള റിമയുടെ പ്രതികരണം. കേസിലെ സാക്ഷികള്‍ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാജ പ്രസ്താവന നടത്തിയെന്ന ദിലീപിന്റെ പരാതിയിലാണ് ഇവര്‍ക്ക് നോട്ടീസ് നല്‍കാന്‍ കോടതി നിര്‍തദ്ദേശിച്ചിരിക്കുന്നത്. സാക്ഷികള്‍ക്കെതിരെ നടിമാരും സംവിധായകനും സോഷ്യല്‍മീഡിയയിലൂടെ നടത്തിയ ചില പരാമര്‍ശങ്ങള്‍ രഹസ്യ വിചരണയിലുള്ള കേസിലെ ഇടപെടലാണെന്നാണ് ദിലീപ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്.

ഇടവേള ബാബുവിനും ബിന്ദു പണിക്കര്‍ക്കും പിന്നാലെ കഴിഞ്ഞ ദിവസം സിദ്ധിഖും ഭാമയും കൂറുമാറിയിരുന്നതിനെതിരെയാണ് രേവതി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നത്. സിനിമ രംഗത്തുള്ള സഹപ്രവര്‍ത്തകരെപ്പോലും വിശ്വാസിക്കാനാകാത്ത അവസ്ഥ ഏറെ സങ്കടകരമാണെന്നും നടിയുടെ വിശ്വസ്തയായിരുന്ന ഭാമ പൊലീസിന് മുന്നില്‍ മൊഴി മാറ്റിപറഞ്ഞത് ആശ്ചര്യപ്പെടുത്തിയെന്നും രേവതി ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

അവള്‍ക്ക് ഏറ്റവുമധികം സഹായം വേണ്ടിയിരുന്ന ഈ അവസാന നിമിഷത്തില്‍ അതിജീവിച്ചവള്‍ക്കൊപ്പം നിന്ന സഹപ്രവര്‍ത്തകര്‍ പോലും എതിര്‍പക്ഷത്തേക്ക് തിരിഞ്ഞതില്‍ അതിയായ ദുഃഖിതയാണെന്നായിരുന്നു റിമ കുറിച്ചിരുന്നത്. തലമുതിര്‍ന്ന നടനും നായികനടിയും കൂറുമാറിയതില്‍ അതിശയമില്ലെന്നും ഇവരും കുറ്റകൃത്യങ്ങളുടെ അനുകൂലികളായി മാറുകയാണെന്നുമായിരുന്നു സംവിധായകന്‍ ആഷിഖ് അബു പേരുപറയാതെ വിമര്‍ശിച്ചിരുന്നത്.

ഒരു പീഡനം തന്നെയാണ് ഇത്. സാക്ഷികള്‍ ശത്രുപക്ഷത്തേക്ക് മാറിയതിന്റെ ഞെട്ടിലിലാണ്, ഇത് ഹൃദയഭേദകമാണെന്നായിരുന്നു നടി പാര്‍വതി ഫേസ്ബുക്കില്‍ കുറിച്ചിരുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category