1 GBP = 96.00 INR                       

BREAKING NEWS

സൈനിക സേവനത്തില്‍ നിന്ന് രാഷ്ട്രീയത്തിലെത്തിയ സൗമ്യ മുഖം; ബിജെപിയിലെ സ്ഥാപക നേതാക്കളിലെ ലിബറല്‍ ഡെമോക്രാറ്റ്; നാല് തവണ ലോക്‌സഭാംഗവും അഞ്ച് തവണ രാജ്യസഭാംഗവും; വാജ്പേയ് സര്‍ക്കാരില്‍ വഹിച്ചത് ധനകാര്യവും പ്രതിരോധവും അടക്കമുള്ള തലയെടുപ്പുള്ള വകുപ്പുകള്‍; 2009ലെ തോല്‍വിയില്‍ നേതൃത്വത്തെ ചോദ്യം ചെയ്തതിന് ബിജെപിയില്‍ നിന്ന് പുറത്തായി; മുന്‍ കേന്ദ്രമന്ത്രി ജസ്വന്ത് സിങ് അന്തരിച്ചു; ദുഃഖം അറിയിച്ച് പ്രധാനമന്ത്രി മോദി

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും ബിജെപി. നേതാവുമായിരുന്ന ജസ്വന്ത് സിങ് (82)അന്തരിച്ചു. നാല് തവണ ലോക്‌സഭാംഗവും അഞ്ച് തവണ രാജ്യസഭാംഗവുമായിട്ടുണ്ട്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ട്വിറ്ററിലൂടെയാണ് മരണ വാര്‍ത്ത അറിയിച്ചത്.

സൈനികനായും രാഷ്ട്രീയനേതാവായും രാജ്യത്തെ സേവിച്ച് ജസ്വന്ത് സിങ്ങിന്റെ വിയോഗത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ബിജെപിയുടെ സ്ഥാപനകാലം മുതലേയുള്ള നേതാക്കളില്‍ ഒരാളായിരുന്നു ജസ്വന്ത് സിങ്. സൈനികസേവനത്തില്‍ നിന്നു് രാഷ്ട്രീയത്തിലേയ്ക്ക് വന്ന നേതാവാണ്. ബിജെപിയിലെ ലിബറല്‍ ഡെമൊക്രാറ്റായാണ് ഇദ്ദേഹം വിശേഷിപ്പിക്കപ്പെട്ടിരുന്നത്. അദ്ദേഹം ഒരിക്കല്‍പ്പോലും ആര്‍എസ്എസ് അംഗമായിരുന്നില്ല. 2009 ഓഗസ്റ്റ് 19-ബിജെപിയില്‍ നിന്നും പുറത്താക്കി.

1996ലെ അടല്‍ ബിഹാരി വാജ്പെയിയുടെ നേതൃത്വത്തില്‍ 13 ദിവസം മാത്രം നിലനിന്ന സര്‍ക്കാരില്‍ കേന്ദ്ര ധനകാര്യ മന്ത്രിയായിരുന്നു. 1998 മുതല്‍ 2002 വരെ കേന്ദ്ര വിദേശകാര്യ മന്ത്രിയായി പ്രവര്‍ത്തിച്ചു. 2000-01 കാലയളവില്‍ തെഹല്‍ക വിവാദം മൂലം രാജിവെച്ച ജോര്‍ജ് ഫെര്‍ണാണ്ടസിന് പകരമായി പ്രതിരോധ മന്ത്രിയായി പ്രവര്‍ത്തിച്ചു. 2002-ല്‍ വീണ്ടും ധനകാര്യ മന്ത്രിയായി. 2009: ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം പാര്‍ട്ടിനേതൃത്വത്തിനെതിരെ ജസ്വന്ത് പരസ്യമായി രംഗത്തുവന്നിരുന്നു. തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാത്ത പാര്‍ട്ടി നേതൃത്വത്തെ വിമര്‍ശിച്ച് അദ്ദേഹം ഉന്നത നേതൃത്വത്തിന് അനഭിമതനായി.

സുഷമ സ്വരാജിനെ ലോക്‌സഭാ കക്ഷി ഉപനേതാവും അരുണ്‍ ജെയ്റ്റ്ലിയെ രാജ്യസഭാ കക്ഷിനേതാവുമാക്കിയതിനെ അദ്ദേഹം ചോദ്യംചെയ്തു. തിരഞ്ഞെടുപ്പിന്റെ ചുക്കാന്‍ പിടിച്ച പാര്‍ട്ടി ജനറല്‍ സെക്രട്ടറി അരുണ്‍ ജെയ്റ്റ്ലിയെ രാജ്യസഭയില്‍ പ്രതിപക്ഷ നേതാവാക്കിയതാണ് ജസ്വന്ത് സിംഗിഹന്റെ വിമര്‍ശനത്തിനു കാരണമായത്. രാജസ്ഥാനില്‍ മകന്‍ മാനവേന്ദ്ര സിങ്ങിനെ പാര്‍ട്ടി നേതാവാക്കാനും ജസ്വന്ത് ശ്രമം നടത്തിയെന്ന് പറയപ്പെടുന്നു. രാജസ്ഥാനില്‍ വസുന്ധര രാജി സിന്ധ്യക്കെതിരേ കലാപവും ഉയര്‍ത്തി.

ഇതായിരുന്നു പുറത്താകലിന്റെ കാരണം. പശ്ചിമബംഗാളിലെ ഡാര്‍ജിലിങ്ങില്‍നിന്ന് ഗൂര്‍ഖാ ജനമുക്തി മോര്‍ച്ചയുടെ (ജി.ജെ.എം.) പിന്തുണയോടെ പിന്നീട് എംപിയായി. മോദിയുടെ ഭരണം എത്തിയ ശേഷം നിശബ്ദനായിരുന്നു ജസ്വന്ത് സിങ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category