1 GBP = 96.00 INR                       

BREAKING NEWS

ചങ്ങനാശ്ശേരി എംഎല്‍എയും കേരളാ കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്‍മാനുമായ സിഎഫ് തോമസ് അന്തരിച്ചു; അന്തരിച്ചത് മുന്മന്ത്രിയും കേരളാ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും; ഒന്‍പത് തവണ എംഎല്‍എയായ ചങ്ങനാശ്ശേരിയുടെ നേതാവ് മന്ത്രിയായിരുന്നത് 2001-2006ലെ യുഡിഎഫ് മന്ത്രിസഭയില്‍; ലാളിത്യവും സംശുദ്ധതയും കൈമുതലാക്കിയ ജനകീയ മുഖം; വിടവാങ്ങുന്നത് കേരളാ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ മുതിര്‍ന്ന നേതാവ്; ആദരാഞ്ജലികള്‍ അര്‍പ്പിച്ച് രാഷ്ട്രീയ കേരളം

Britishmalayali
kz´wteJI³

കോട്ടയം: ചങ്ങനാശ്ശേരി എംഎല്‍എ സിഎഫ് തോമസ് അന്തരിച്ചു. മുന്‍ മന്ത്രിയായിരുന്നു. കേരളാ കോണ്‍ഗ്രസിന്റെ തലമുതിര്‍ന്ന നേതാവായിരുന്ന സിഎഫ് തോമസിന് 81 വയസ്സായിരുന്നു. 9 തവണ എംഎല്‍എയായിരുന്നു. കേരളാ കോണ്‍ഗ്രസിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കുവഹിച്ച നേതാവ്.

കെ എം മാണിയുടെ അടുത്ത അനുയായി ആയിരുന്ന സിഎഫ് തോമസ്, മാണിയുടെ മരണത്തിന് ശേഷം പിജെ ജോസഫ് പക്ഷത്തേക്ക് മാറിയിരുന്നു. തിലുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. 2001-2006 കാലത്തെ യുഡിഎഫ് സര്‍ക്കാരിലായിരുന്നു സി എസ് തോമസ് മന്ത്രിയായിരുന്നത്. കേരളാ കോണ്‍ഗ്രസിന്റെ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ പാര്‍ട്ടിയുടെ ഡെപ്യൂട്ടി ചെയര്‍മാനാണ്. 1980 മുതല്‍ തുടര്‍ച്ചയായി ചങ്ങനാശേരി മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് നിയമസഭിയലെത്തിയത്. 2001-2006ല്‍ ഗ്രാമവിവകസവകുപ്പ് മന്ത്രിയായി പ്രവര്‍ത്തിച്ചിരുന്നു. 

തിരുവല്ലയിലെ ബിലീവേഴ്സ് ചര്‍ച്ച് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കവേയായിരുന്നു മരണം. കുറച്ചുദിവസം മുന്‍പാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അര്‍ബുദ ചികിത്സയുമായി ബന്ധപ്പെട്ട് ആദ്യം വെല്ലൂരിലെ ആശുപത്രിയിലും പിന്നീട് കൊച്ചിയിലെ അമൃത ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. എസ്.ഡി. സ്‌കൂള്‍ അദ്ധ്യാപകനായിരുന്ന തോമസ്, പിന്നീട് രാഷ്ട്രീയ രംഗത്ത് എത്തുകയായിരുന്നു. മാണിയുമായി ഏറെ അടുപ്പം പുലര്‍ത്തി.

ഒരു സമയത്ത് മാണിക്ക് പിന്നില്‍ കേരളാ കോണ്‍ഗ്രസിലെ രണ്ടാമുമായി തോമസ്. പിജെ ജോസഫ് മാണിക്കൊപ്പം ചേര്‍ന്നപ്പോഴാണ് രണ്ടാം സ്ഥാനം നഷ്ടമായത്. അപ്പോഴും പരിഭവങ്ങളില്ലാതെ കേരളാ കോണ്‍ഗ്രസില്‍ സജീവമായി. മാണിയുടെ മരണത്തോടെ ജോസ് കെ മാണിയെ അംഗീകരിക്കാന്‍ സി എഫ് തോമസ് വിമുഖത കാട്ടിയിരുന്നു. ചങ്ങനാശ്ശേരിയിലെ മത സമൂഹിക സാമുദായി ഘടങ്ങളെല്ലാം അനുകൂമാക്കിയാണ് സി എഫ് തോമസ് തുടര്‍ച്ചയായ ഒന്‍പത് തവണ എംഎല്‍എയായത്. എല്ലാവര്‍ക്കും പ്രിയപ്പെട്ട എംഎല്‍എയായിരുന്നു തോമസ്.

1939 ജൂലൈ 30ന് സി.ടി. ഫ്രാന്‍സിസിന്റെയും അന്നമ്മ ഫ്രാന്‍സിസിന്റെയും മകനായാണ് ജനനം. കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയ പ്രവേശനം. തുടര്‍ന്ന് 1964ല്‍ കേരള കോണ്‍ഗ്രസില്‍ ചേര്‍ന്നു. ചങ്ങനാശ്ശേരി എസ്.ഡി. സ്‌കൂളില്‍ അദ്ധ്യാപകനായി പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. കുഞ്ഞമ്മയാണ് ഭാര്യ. സൈജു, സിനി, അനു എന്നിവരാണ് മക്കള്‍. ലീന, ബോബി, മനു എന്നിവരാണ് മരുമക്കള്‍.

1980,1982,1987,1991,1996,2001,2006,2011,2016 എന്നീ വര്‍ഷങ്ങളില്‍ ചങ്ങനാശ്ശേരിയില്‍നിന്ന് നിയമസഭയിലെത്തി. 2001-06 യു.ഡി.എഫ്. മന്ത്രിസഭയില്‍ ഗ്രാമവികസന വകുപ്പ് മന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കെ.എം. മാണി പാര്‍ട്ടി ലീഡറായ കാലഘട്ടം മുതല്‍, കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനം സി.എഫ്. തോമസ് വഹിച്ചിരുന്നു.

2010ല്‍ മാണി ഗ്രൂപ്പും ജോസഫ് ഗ്രൂപ്പും ലയിച്ചപ്പോഴാണ് പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് മാറിയത്. ലയനത്തിനു പിന്നാലെ മാണി പാര്‍ട്ടി ചെയര്‍മാനും പി.ജെ. ജോസഫ് വര്‍ക്കിങ് ചെയര്‍മാനുമായി. അതിനു ശേഷം സി.എഫ്. തോമസ് കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്‍മാനായാണ് പ്രവര്‍ത്തിച്ചിരുന്നത്. കേരള കോണ്‍സിലെ പിളര്‍പ്പിനു പിന്നാലെ തോമസ്, ജോസഫ് പക്ഷത്തേക്ക് മാറി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category