1 GBP = 95.80 INR                       

BREAKING NEWS

കോവിഡ് മഹാമാരി സാമ്പത്തികമായി തകര്‍ത്തു; യാങ്ട്സെ നദി കരകവിഞ്ഞതോടെ നശിച്ചു പോയത് ആറു മില്യണ്‍ ഹെക്ടറിലെ കൃഷി; സ്ഥിതിഗതികള്‍ രൂക്ഷമാക്കി വെട്ടുക്കിളി ആക്രമണവും ചുഴലിക്കാറ്റും; ഈ വര്‍ഷം മഹാ ദുരന്തങ്ങള്‍ നേരിട്ട ചൈനയില്‍ ഭക്ഷ്യ ക്ഷാമവും വിലക്കയറ്റവും രൂക്ഷം; കടുത്ത നടപടികള്‍ക്കൊരുങ്ങി ഷീ ജിന്‍പിങ്ങ്

Britishmalayali
kz´wteJI³

ബെയ്ജിങ്: കോവിഡ് അടക്കം ഈ വര്‍ഷം മഹാ ദുരന്തങ്ങള്‍ നേരിട്ട ചൈന ഭക്ഷ്യ ക്ഷാമത്തിന്റെ വക്കിലെന്ന് റിപ്പോര്‍ട്ട്. ഭക്ഷ്യ ക്ഷാമത്തിന് പുറമേ വിലക്കയറ്റവും രൂക്ഷമായതോടെ ചൈനയില്‍ സ്ഥിതിഗതികള്‍ രൂക്ഷമായിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. കോവിഡ് സാമ്പത്തികമായി തകര്‍ത്ത ചൈനയില്‍ യാങ്ട്സേ നദി കരകവിഞ്ഞത് മൂലമുണ്ടായ കൃഷി നാശവും വെട്ടുകിളി ആക്രമണവും ചുഴലിക്കാറ്റുമെല്ലാം ഭക്ഷ്യ ക്ഷാമത്തിലെത്തിച്ചിരിക്കുന്നതായാണ് റിപ്പോര്‍ട്ട്.

ഇതു ഭക്ഷ്യസുരക്ഷയെച്ചൊല്ലിയുള്ള തന്ത്രപരമായ മത്സരത്തിനും തായ്വാനിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും പ്രശ്നങ്ങളുണ്ടാക്കുന്നതിലേക്കും പ്രസിഡന്റ് ഷീ ചിന്‍പിങ്ങിനെ നയിക്കുമെന്നാണ് വിലയിരുത്തല്‍. കോവിഡിനു പുറമെ, യാങ്ട്സെ നദി കരകവിഞ്ഞൊഴുകി ചൈനയുടെ കാര്‍ഷിക മേഖലയ്ക്കുണ്ടായ നഷ്ടവും ചൈനയെ സാമ്പത്തികമായി തകര്‍ത്തു.

ആറു മില്യണ്‍ ഹെക്ടറിലെ കൃഷിയാണ് വെള്ളപ്പൊക്കത്തില്‍ നശിച്ചതെന്ന് 'ദ് തായ്പേയ് ടൈംസ്' റിപ്പോര്‍ട്ട് ചെയ്തിരുന്നു. വെട്ടുക്കിളി ആക്രമണവും മറ്റ് പ്രദേശങ്ങളില്‍ പട്ടാളപ്പുഴുക്കളുടെ ശല്യവും സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കി. ഇതോടെ കോടിക്കണക്കിന് രൂപയുടെ കൃഷിയാണ് ഈ വര്‍ഷം ചൈനയില്‍ നശിച്ചു പോയത്. കഴിഞ്ഞ മാസം മൂന്ന് വലിയ ചുഴലിക്കാറ്റുകള്‍ വടക്കുകിഴക്കന്‍ ചൈനയില്‍ മണ്ണിടിച്ചിലുണ്ടാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ കടുത്ത ഭക്ഷ്യക്ഷാമമാണ് ചൈന നേരിടുന്നത്.

ഇതിന് പുറമേ കോവിഡ് മൂലം സാമ്പത്തികമായി തകര്‍ന്ന ചൈനയില്‍ ജനങ്ങള്‍ നിത്യവൃത്തിക്കായി ബുദ്ധിമുട്ടുന്നതിനിടയിലാണ് വിലക്കയറ്റവും രൂക്ഷമായിരിക്കുന്നത്. ജൂലൈയില്‍ ഭക്ഷ്യസാധനങ്ങ?ളുടെ വിലയില്‍ 13 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായത്. പന്നിയിറച്ചിയുടെ വിലയില്‍ 85 ശതമാനവും വര്‍ധനയുണ്ട്. കൃഷിനാശം സംഭവിച്ചതോടെ വിലക്കയറ്റം ഇനിയും അധികമാകുമെന്നാണു വിലയിരുത്തല്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category