1 GBP = 95.80 INR                       

BREAKING NEWS

പിണറായി വിജയന്റെ ഭരണത്തില്‍ സ്ത്രീകള്‍ക്ക് നീതി ലഭിക്കില്ലെന്നും നിയമം കയ്യിലെടുക്കുകയല്ലാതെ രക്ഷയില്ലെന്നും തെളിയിച്ച ഭാഗ്യലക്ഷ്മി ചേച്ചിക്കും സഹ അക്രമികള്‍ക്കും അഭിനന്ദനങ്ങള്‍! പരിഹാസം കലര്‍ത്തി സന്ദീപ് വാര്യര്‍; ഞാന്‍ അവര്‍ക്ക് ഒപ്പമാണ്.... പെണ്ണുങ്ങളുടെ കയ്യിന്ന് അടികിട്ടുന്നതാണ് ഇത്തരക്കാരുടെ ഏറ്റവും വലിയ അഭിമാനക്ഷതം.... ഇനി എല്ലാരും ഒന്നടങ്ങുമായിരിക്കുമെന്നത് സോഷ്യല്‍ മീഡിയയിലെ പൊതു വികാരം; ഭാഗ്യലക്ഷ്മിയുടെ കരിഓയില്‍ പ്രയോഗം ചര്‍ച്ചയാകുമ്പോള്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളിലൂടെ സ്ത്രീകള്‍ക്കു നേരെ അശ്ലീല അധിക്ഷേപം നടത്തിയവര്‍ക്കെതിരെ കരി ഓയില്‍ പ്രയോഗിച്ച് ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തിന് സോഷ്യല്‍ മീഡിയയില്‍ കിട്ടുന്ന കൈയടി മാത്രം. പൊലീസ് കേസെടുക്കുമ്പോഴും ഞരമ്പു രോഗികളെ ഇങ്ങനെ തന്നെ കൈകാര്യം ചെയ്യണമെന്നാണ് ഉയരുന്ന ആവശ്യം. എന്നാല്‍ ചര്‍ച്ചകളോട് സൈബര്‍ സഖാക്കള്‍ മുഖം തിരിക്കുകയാണ്. കോണ്‍ഗ്രസും ബിജെപിയും ഇതിനെ പിണറായി സര്‍ക്കാരിനെതിരായ വിമര്‍ശനമായും ഉയര്‍ത്തുന്നു.

തിരുവനന്തപുരം വെള്ളായണി സ്വദേശി വിജയ് പി. നായര്‍ താമസിച്ചിരുന്ന ലോഡ്ജിലെത്തി കരി ഓയില്‍ ഒഴിച്ചും കയ്യേറ്റം ചെയ്തുമായിരുന്നു പ്രതിഷേധം. ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷമി, ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷമി അറയ്ക്കല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സംഭവത്തില്‍ പ്രതികരണവുമായി നിരവധിപ്പേര്‍ രംഗത്തെത്തിയിരിക്കുകയാണ്. അഭിഭാഷക ടി.ബി മിനി, സംവിധായകന്‍ എം.എ നിഷാദ്, നടിയും ആക്ടിവിസ്റ്റുമായ മാലാ പാര്‍വതി എന്നിവര്‍ അനുകൂലമായി രംഗത്ത് വന്നു. എന്നാല്‍ ബിജെപി നേതാവ് സന്ദീപ് വാര്യര്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയാണ് ചെയ്തത്. ഏതായാലും സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയില്‍ ഭാഗ്യലക്ഷ്മിക്കെതിരെ കേസെടുത്തു കഴിഞ്ഞു.

ഇടതുപക്ഷത്തോട് ചേര്‍ന്ന് നില്‍ക്കുന്ന സിനിമാ പ്രവര്‍ത്തകയാണ് ഭാഗ്യലക്ഷ്മി. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന്റെ തുടക്കത്തില്‍ വടക്കാഞ്ചേരിയിലെ പീഡനം ചര്‍ച്ചയാക്കി. ഇതോടെ സര്‍ക്കാരുമായി ഭാഗ്യലക്ഷ്മി അകന്നു. പിന്നീട് സിപിഐയില്‍ സജീവമായി. തിരുവനന്തപുരത്തെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പോലും സിപിഐ ഭാഗ്യലക്ഷ്മിയെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുകയും ചെയ്തു. ഇത്തരത്തിലൊരു വ്യക്തിയുടെ നേതൃത്വത്തിലാണ് ്സ്ത്രീകളുടെ വികാരം വൃണപ്പെടുത്തിയതിനെതിരെ പോരാട്ടം നടന്നത്. ഈ സാഹചര്യത്തിലാണ് സോഷ്യല്‍ മീഡിയയിലെ രാഷ്ട്രീയം ഇല്ലാത്തവര്‍ ഭാഗ്യലക്ഷ്മിയെ പിന്തുണച്ചെത്തിയത്. ഇതിനൊപ്പമാണ് ബിജെപി നേതാവിന്റെ പോസ്റ്റും ചര്‍ച്ചയായത്. .'പിണറായി വിജയന്റെ ഭരണത്തില്‍ സ്ത്രീകള്‍ക്ക് നീതി ലഭിക്കില്ലെന്നും നിയമം കയ്യിലെടുക്കുകയല്ലാതെ രക്ഷയില്ലെന്നും തെളിയിച്ച ഭാഗ്യലക്ഷ്മി ചേച്ചിക്കും സഹ അക്രമികള്‍ക്കും അഭിനന്ദനങ്ങള്‍.' എന്നായിരുന്നു സന്ദീപിന്റെ പരിഹാസ രൂപേണയുള്ള ഫേസ്ബുക്ക് പോസ്റ്റ്.

എന്നാല്‍ ഭൂരിഭാഗം അഭിപ്രായവും ഇത്തരത്തിലെ രാഷ്ട്രീയത്തെ അകറ്റി നിര്‍ത്തുന്നു. കോണ്‍ഗ്രസും ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തുമെന്നാണ് സൂചന. ഇത് മനസ്സിലാക്കിയാണ് ഭാഗ്യലക്ഷ്മിക്കെതിരേയും കേസെടുക്കുന്നത്. 'കേരളത്തില്‍ സ്ത്രീകള്‍ക്കെതിരെ ഇത്തരത്തില്‍ മോശമായി പ്രചരണം വലിയ രീതിയില്‍ നടക്കുന്നുണ്ട്. ചെറുപ്പക്കാര്‍ പോലും ഇത്തരം പ്രചരണങ്ങള്‍ നടത്തുന്നു. സമൂഹത്തിലെ സാസ്‌കാരിക അപചയം ആണിത് വെളിവാക്കുന്നത്. യുട്യൂബ് ചാനലിലൂടെയും, വിഡിയോകളിലൂടെയും സ്ത്രീകളുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലും മാധ്യമ ചര്‍ച്ചയ്ക്കടിയിലുമൊക്കെ കൂടി പച്ചത്തെറി പറയുന്നു. ആരും ചോദിക്കാനും പറയാനുമില്ലാത്ത നില. പൊതുബോധമുള്ള സ്ത്രീകള്‍ പ്രതികരിച്ചതില്‍ തെറ്റില്ല. വിഡിയോ കാണുന്നവര്‍ക്ക് പരാതി ഇല്ല. ഇതാണ് സമൂഹത്തിന്റെ അപചയം. പ്രതികരിച്ച സ്ത്രീകളുടെ പക്ഷത്ത് തന്നെയാണ്'-സംഭവത്തോടെ അഡ്വക്കേറ്റ് ടിബി മിനി പ്രതികരിച്ചത് ഇങ്ങനെയാണ്.

'അയാളെപ്പോലെ ഞരമ്പ് രോഗികളുടെ വിഡിയോ കണ്ടിട്ടില്ല. സൈബര്‍ നിയമങ്ങള്‍ ശക്തമാകണം. എല്ലാ ഓണ്‍ലൈന്‍ ഞരമ്പന്മാര്‍ക്കും ഇതൊരു പാഠമാണ്. പക്ഷം പിടിക്കുകയല്ല. ഇത്തരം അശ്ലീലചുവടോയു കൂടി സ്ത്രീകളെ അപമാനിക്കുന്നത് വൃത്തികെട്ട പ്രവണത തന്നെയാണ്. ശക്തമായ നിയമങ്ങള്‍ വരണം. ആര്‍ക്കും ആരെക്കുറിച്ചും എന്ത് വിളിച്ച് പറയാനുള്ള സ്വാതന്ത്ര്യമാണ് ഇത്തരം ഞരമ്പുരോഗികള്‍ക്ക് പ്രചോദനം. ആശയപരമായി വിമര്‍ശിക്കാം. വ്യക്തിപരമായി തേജോവധം ചെയ്യരുത്. പ്രതിഷേധം സമൂഹത്തില്‍ നിന്ന് തന്നെ ഉയരണം'.-സംവിധായകന്‍ എം.എ നിഷാദ് പറയുന്നു.

മാലാ പാര്‍വതിയും ഭാഗ്യലക്ഷ്മിക്കൊപ്പമാണ്. 'സൈബര്‍ നിയമങ്ങള്‍ ആവശ്യത്തിനില്ലാത്തതാണ് പ്രശ്നം. ഓരോ പ്രാവശ്യവും ഇത്തരം പ്രശ്നങ്ങളുണ്ടായി പോകുമ്പോള്‍ പൊലീസ് പറയുന്നത് നിയമം ഇല്ല എന്നതാണ്. നിയമം ഉണ്ടെങ്കില്‍ അത് ഏത് സെക്ഷനാണെന്ന് അറിഞ്ഞാല്‍ കൊള്ളാം. സ്ത്രീകളെ എന്തും പറയാം എന്നായിരിക്കുന്നു. 2 ലക്ഷത്തില്‍ പരം പേര്‍ വിഡിയോ കാണുന്നു. പണമുണ്ടാക്കുന്നു. പൊലീസും മാധ്യമങ്ങളും ഇതിനെക്കുറിച്ച് ചോദിക്കുന്നില്ല. ഭാഗ്യലക്ഷ്മിയെ പലവട്ടം വ്യക്തിപരമായി അധിക്ഷേപിച്ചിട്ടുണ്ട്. ഞങ്ങളില്‍ പലരും കാര്യകാരണമില്ലാതെ അധിക്ഷേപിക്കപ്പെടുകയാണ്. നമുക്ക് മാത്രമാണ് ഇത് വിഷമം ഉണ്ടാക്കുന്നത് എന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് അവര്‍ പ്രതിഷേധിച്ചതും തല്ലിയതും. ഞാന്‍ അവര്‍ക്ക് ഒപ്പമാണ്. പെണ്ണുങ്ങളുടെ കയ്യിന്ന് അടികിട്ടുന്നതാണ് ഇത്തരക്കാരുടെ ഏറ്റവും വലിയ അഭിമാനക്ഷതം. ഇനി എല്ലാരും ഒന്നടങ്ങുമായിരിക്കും'-എന്ന് ഭാഗ്യലക്ഷ്മിയും പ്രതികരിച്ചു.

വീഡിയോ പകര്‍ത്തുന്നതിന് മുന്‍പ് ഡോ. വിജയ്. പി. നായര്‍ കേട്ടാല്‍ അറയ്ക്കുന്ന തെറി വിളിച്ചുവെന്ന് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി പറയുന്നു. അത് എവിടെയും പറയാന്‍ പറ്റില്ല. അത്രയ്ക്ക് മോശമായാണ് അയാള്‍ സംസാരിച്ചത്. തങ്ങള്‍ ചെയ്തതില്‍ തെറ്റുണ്ടെന്ന് കരുതുന്നില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. സിനിമയില്‍ ആരെ കുറിച്ചും പല അഭിപ്രായങ്ങളും ഉയരും. അതെല്ലാം യൂട്യൂബ് ചാനല്‍ തുടങ്ങി വിളിച്ചു പറയുകയാണോ ചെയ്യുന്നത്? അയാള്‍ പറയുന്നതൊന്നും അശ്ലീലമാണെന്ന് സമ്മതിക്കുന്നില്ല. പണമുണ്ടാക്കാന്‍ അധ്വാനിക്കുകയാണ് വേണ്ടത്. ഇയാളുടെ പ്രതികരണത്തിനെതിരെ ശക്തമായി പ്രതികരിച്ചുകൊണ്ട് മുന്നേറാനാണ് തീരുമാനമെന്നും ഭാഗ്യലക്ഷ്മി പ്രതികരിച്ചു.

സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ വിജയ്.പി.നായര്‍ക്കെതിരെ ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തില്‍ പ്രതിഷേധം അരങ്ങേറിയിരുന്നു. ആക്ടിവിസ്റ്റ് ദിയ സന, ആക്ടിവിസ്റ്റും അദ്ധ്യാപികയുമായ ശ്രീലക്ഷ്മി അറയ്ക്കലും പ്രതിഷേധത്തില്‍ പങ്കെടുത്തു. പ്രതിഷേധത്തിന്റെ വീഡിയോ ഫേസ്ബുക്കിലൂടെ ലൈവായി നല്‍കുകയും ചെയ്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category