1 GBP = 96.00 INR                       

BREAKING NEWS

എന്റെ സഹോദരന്റെ അതേ മുഖച്ഛായ.. പേര് വൈശാഖന്‍ നമ്പൂതിരി.....! വീട്ടില്‍ വരുമ്പോള്‍ മത്സ്യമോ മാംസമോ ഉപയോഗിക്കരുതെന്ന് നിര്‍ദ്ദേശം; ആറു ഭാഷകള്‍ അറിയാമെന്ന് പറഞ്ഞ് പൂണൂല്‍ധാരി വീട്ടുകാരെ കൈയിലെടുത്തു; വീട്ടിലെ ആരാധനാ സ്ഥലം പുതുക്കി പണിയാന്‍ ശിലാസ്ഥാപനവും നടത്തി; പൂജയും ഏലസ് നല്‍കലിനും ഇട മൂത്തമകന് ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് 50,000 രൂപയും തട്ടിച്ചു; ആള്‍മാറാട്ടത്തിലൂടെ പൂജാരിയായ ഫൈസല്‍ വന്‍തോതില്‍ പണം അയച്ചത് എങ്ങോട്ട്? കോമല്ലൂരിലെ അറസ്റ്റില്‍ നിറയുന്നത് ദുരൂഹത

Britishmalayali
kz´wteJI³

ചാരുംമൂട്: ട്രെയിനില്‍ പരിചയപ്പെട്ടയാളുടെ വീട്ടില്‍ പൂജാരി ചമഞ്ഞ് താമസിക്കുകയും സാമ്പത്തിക തട്ടിപ്പു നടത്തുകയും ചെയ്ത യുവാവിനെ ചുറ്റുപറ്റിയുള്ളത് ദുരൂഹത മാത്രം. വയനാട് വെള്ളമുണ്ട പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കട്ടയോട് തോണിക്കടവന്‍ വീട്ടില്‍ ഫൈസലാണ് പിടിയിലാകുന്നത്. നിരന്തര ചോദ്യം ചെയ്യലിലും കൃത്യമായ മറുപടിയൊന്നും ഇയാള്‍ നല്‍കുന്നില്ല. ഇത് പൊലീസിനെ കുഴക്കുന്നുണ്ട്.

ചുനക്കര കോമല്ലൂരിലെ ഒരു വീട്ടില്‍ സംശയകരമായ നിലയില്‍ യുവാവ് വന്ന് പോകുന്നുവെന്ന് രഹസ്യാന്വേഷണ വിഭാഗത്തിനു ലഭിച്ച വിവരത്തെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഫൈസല്‍ ഇന്നലെ അറസ്റ്റിലായത്. എന്‍ഐഎയും ഇയാളെ നിരീക്ഷിച്ചിരുന്നുവെന്നാണ് സൂചന. കോമല്ലൂര്‍ സ്വദേശിയായ സന്തോഷിന്റെ മകന്‍ ചങ്ങനാശേരിയില്‍ പഠിക്കുമ്പോള്‍, ഒരു വര്‍ഷം മുന്‍പ് കോളജിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടയിലാണ് പിടിയിലായ മുപ്പത്തിയാറുകാരനെ പരിചയപ്പെടുന്നത്.

വൈശാഖന്‍ നമ്പൂതിരിയെന്നാണു പേരെന്ന് ഇയാള്‍ സ്വയം പരിചയപ്പെടുത്തി. ബന്ധം ശക്തമായതോടെ കോമല്ലൂരിലെ യുവാവിന്റെ വീട്ടില്‍ വരാന്‍ തുടങ്ങി. ഇയാള്‍ എത്തുന്ന ദിവസങ്ങളില്‍ വീട്ടില്‍ മത്സ്യമോ മാംസമോ ഉപയോഗിക്കരുതെന്നു വിലക്കിയിരുന്നു. ആറു ഭാഷകള്‍ അറിയാമെന്നും ഇയാള്‍ കുടുംബാംഗങ്ങളെ വിശ്വസിപ്പിച്ചു. കഴിഞ്ഞ ഒന്നര ആഴ്ച ഇയാള്‍ കോമല്ലൂരിലെ യുവാവിന്റെ വീട്ടില്‍ തന്നെ കഴിയുകയായിരുന്നു.

വീട്ടിലെ കുരിയാല(ആരാധനാസ്ഥലം) പുതുക്കിപ്പണിയണമെന്ന് ഇയാള്‍ ഉപദേശിച്ചു. ഇതനുസസരിച്ച് കുരിയാലയുടെ പണി പൂര്‍ത്തിയാക്കി. പുനര്‍നിര്‍മ്മാണത്തിന്റെ ശിലാസ്ഥാപനവും ഫൈസലാണ് നടത്തിയത്. ഇതിനിടെ യുവാവിന്റെ ജ്യേഷ്ഠന് ജോലി തരപ്പെടുത്തിക്കൊടുക്കാമെന്ന് പറഞ്ഞ് ഇയാള്‍ അന്‍പതിനായിരം രൂപ വാങ്ങി. കഴിഞ്ഞ ദിവസങ്ങളില്‍ വീട്ടില്‍ പൂജകളും നടത്തി. നേട്ടമുണ്ടാകാനുള്ള ഏലസ് പൂജിച്ച് ധരിക്കണമെന്ന് നിര്‍ദ്ദേശിച്ചു. ആര്‍ക്കും ഒരു സംശയവും തോന്നിയില്ല.

ഫൈസലിന്റെ പക്കല്‍ നിന്ന് പൊലീസ് ഏലസുകള്‍ കണ്ടെടുത്തു. 2 വര്‍ഷമായി ചെങ്ങന്നൂര്‍ ആല നെടുവരങ്കോട്ട് താമസിച്ച് ഒരു വീട്ടില്‍ കൃഷിപ്പണി ചെയ്യുകയായിരുന്നെന്ന് ഇയാള്‍ പൊലീസിനോട് ചോദ്യംചെയ്യലില്‍ സമ്മതിച്ചു. സ്വന്തം പേരിലാണ് ഇവിടെ കഴിഞ്ഞിരുന്നത്. ഇയാള്‍ പല തവണ വന്‍തോതില്‍ പലേടത്തേക്കും പണം അയച്ചിട്ടുണ്ടെന്നു പൊലീസ് കണ്ടെത്തി. ഇതേപ്പറ്റി അന്വേഷണം നടക്കുന്നുണ്ട്. ഇയാള്‍ക്ക് തീവ്രവാദ ബന്ധമുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.

എന്‍ ഐ എ കൊടുത്ത വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേരളാ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത് എന്നും സൂചനയുണ്ട്. ഇയാളെ എന്‍ ഐ എ രഹസ്യമായി നിരീക്ഷിച്ചു വരികയായിരുന്നു. 10 മാസത്തിനിടെ വല്ലപ്പോഴും കോമല്ലൂരില്‍ വന്നുപോയിരുന്ന ഫൈസല്‍ കഴിഞ്ഞ 10 ദിവസമായി ഈ വീട്ടില്‍ തന്നെ തങ്ങുകയായിരുന്നു. ഇത് എന്തിനാണെന്നത് ദൂരൂഹമായി തുടരുകയാണ്. എറണാകുളത്ത് വിമാനത്താവളത്തിലെ ജോലിക്കാരനാണെന്നാണ് താമസിക്കാന്‍ വീട് നല്കിയവരോട് ഇയാള്‍ പറഞ്ഞിരുന്നത്. പൂണൂല്‍ ധാരിയായിരുന്ന ഫൈസല്‍ താന്‍ ക്ഷേത്ര പൂജാരിയാണെന്നും അച്ഛന്റെ പേര് രാമന്‍കുട്ടി എന്നാണെന്നും വീട്ടുകാരോട് പറഞ്ഞിരുന്നു.

ട്രെയിന്‍ യാത്രയിലുണ്ടായ പരിചയം മുതലാക്കി വീട്ടിലെ ഒരംഗവുമായി ബന്ധം സ്ഥാപിച്ച ശേഷമാണ് ഫൈസല്‍ ഈ വീട്ടില്‍ താമസത്തിനെത്തുന്നത്. ട്രെയിന്‍ യാത്രക്കിടെ പരിചയപ്പെട്ട വീട്ടിലെ ആണ്‍കുട്ടിക്ക് തന്റെ മരിച്ചുപോയ സഹോദരന്റെ രൂപസാദൃശ്യമുണ്ടെന്ന് പറഞ്ഞാണ് ഇയാള്‍ വീട്ടുകാരുമായി ബന്ധം സ്ഥാപിക്കുന്നത്. ഇത് മനപ്പൂര്‍വ്വമായിരുന്നോ എന്നും സംശയിക്കുന്നുണ്ട്. കൊച്ചിയില്‍ നിന്ന് തീവ്രവാദികളെ എന്‍ഐഎ പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് ഫൈസലിന്റെ അറസ്റ്റും.

ചുനക്കര കോമല്ലൂര്‍ സ്വദേശി സന്തോഷിന്റെ വീട്ടില്‍ നിന്നുമാണ് ഫൈസലിനെ പിടികൂടിയത്. ചെങ്ങന്നൂര്‍ ആലയിലും ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്നു. കായംകുളം ചുനക്കര കോമല്ലൂര്‍ സ്വദേശി സന്തോഷിന്റെ വീട്ടില്‍ കഴിയവെയാണ് പൊലീസ് ഫൈസലിനെ കസ്റ്റഡിയില്‍ എടുത്തത്. ആള്‍മാറാട്ടം നടത്താനുണ്ടായ സാഹചര്യം അടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്. പത്തുമാസം മുമ്പ് ചുനക്കര സ്വദേശി സന്തോഷിന്റെ മകനെ ട്രയിനില്‍ വെച്ച് പരിചയപ്പെട്ടതോടെ വ്യാജ പേരില്‍ സന്തോഷിന്റെ മകനുായി അടുപ്പം സ്ഥാപിക്കുകയായിരുന്നുവെന്ന് സന്തോഷ് പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category