1 GBP = 96.00 INR                       

BREAKING NEWS

കഞ്ചാവ് കേസില്‍ നിവ്യ അറസ്റ്റിലായത് കാമുകനായ ജാണ്‍സണിനൊപ്പം; നിവ്യയെ ജാമ്യത്തില്‍ ഇറക്കിയത് മറ്റൊരു കാമുകനായ വിഷ്ണു സുരേന്ദ്രന്‍; കൊച്ചിയിലെ ലഹരിസംഘത്തിലെ ഏറ്റുമുട്ടലും കൊലയും നടന്നത് കഞ്ചാവ് കേസിലെ കൂട്ടാളിയും കാമുകിയായ നിവ്യയുടെ പേരില്‍; മധ്യസ്ഥനായി നിന്ന് ഫഹദിനെയും കൂട്ടാളിയേയും വെട്ടിയതോടെ കൊലയിലേക്കും കാര്യങ്ങള്‍ എത്തി; കൊച്ചിയിലെ ലഹരി കൊലയില്‍ യുവതി കൂടി അറസ്റ്റില്‍

Britishmalayali
kz´wteJI³

കൊച്ചി: ലഹരിസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനിടെ കൊച്ചി നെട്ടൂരില്‍ യുവാവ് കൊല്ലപ്പെട്ട കേസില്‍ ഒരു യുവതികൂടി അറസ്റ്റില്‍. നെട്ടൂര്‍ സ്വദേശിനി നിവ്യയാണ് അറസ്റ്റിലായത്. കഞ്ചാവ് കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ നിവ്യയുടെ ആണ്‍സുഹൃത്തുക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷമാണു കൊലയ്ക്ക് കാരണമായത്.

നിവ്യയും പ്രതികള്‍ക്കൊപ്പം ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നു പൊലീസ് പറയുന്നു. നെട്ടൂരിലെ പൊതുസ്മശാനത്തിനടുത്തായിരുന്നു പ്രതികള്‍ ഒത്തുചേര്‍ന്നത്. ചുറ്റും കാടും ഇടുങ്ങിയ വഴിയുമായി നെട്ടൂരില്‍ ശാന്തിവനത്തോട് ചേര്‍ന്നുള്ള പൊതുശ്മശാനം ക്രിമിനലുകളുടെ വിഹാരകേന്ദ്രമാണ്. ലഹരിസംഘങ്ങള്‍ ഇവിടെയാണ് കൊടുക്കല്‍ വാങ്ങലുകള്‍ നടത്തുന്നത്. കഴിഞ്ഞ പന്ത്രണ്ടിന് 19കാരനായ ഫഹദ് കൊല്ലപ്പെടുന്നതിനു മുന്‍പും അവര്‍ ഇവിടെ ഒത്തുചേര്‍ന്നു.

നെട്ടൂരുകാരിയായ നിവ്യയെ ചൊല്ലിയായിരുന്നു തര്‍ക്കങ്ങളെല്ലാം. നേരത്തെ മൂന്നരകിലോ കഞ്ചാവ് കൈവശം വച്ചതിന് പനങ്ങാട് പൊലീസ് നിവ്യയെ അറസ്റ്റ് ചെയ്തിരുന്നു. നിവ്യയുടെ കാമുകന്‍ അടിമാലി ആനച്ചാല്‍ സ്വദേശി ജാന്‍സന്‍ ജോസും അടിമാലി മോളോത്തുപുരയില്‍ വിഷ്ണു സുരേന്ദ്രനും അറസ്റ്റിലായി. കഞ്ചാവ് കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞ നിവ്യയെ ജാമ്യത്തിലിറക്കാന്‍ പോയത് മറ്റൊരു കാമുകനായിരുന്ന പ്രവീണായിരുന്നു.

ഇതിന്റെ പേരില്‍ ജാന്‍സനും സുഹൃത്ത് വിഷ്ണുവും നിവ്യയുടെ വീട്ടിലെത്തി. തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കവും സംഘര്‍ഷവുമാണ് രണ്ട് സംഘങ്ങള്‍ ചേര്‍ന്നുള്ള ഏറ്റമുട്ടലിന് വഴിവച്ചത്. ഇതിനിടയില്‍ ഒത്തുതീര്‍പ്പിനെത്തിയ ഫഹദിനെ സംഘത്തിലെ നിധിന്‍ കത്തിയെടുത്ത് വെട്ടുകയായിരുന്നു. നിലവില്‍ രണ്ട് യുവതികളടക്കം 22 പ്രതികളാണ് കേസില്‍ പിടിയിലായത്. അനന്തു, ഈശ്വര്‍, ഉണ്ണി എന്നീ മൂന്ന് പ്രതികളെ പിടികൂടാനുണ്ട്.

ഒത്തു തീര്‍പ്പ് ചര്‍ച്ചയ്ക്കിടെ ലഹരി സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ നെട്ടൂര്‍ സ്വദേശി ഫഹദ് ഹുസൈന്‍(19) നാണ് മരിച്ചത്. സംഭവത്തില്‍ 14 പേര്‍ പിടിയിലായത്. ഫഹദിനെ കൊലപ്പെടുത്തിയ സംഘത്തിലെ 12 പേരും പ്രതികള്‍ക്ക് ഒളിവില്‍ താമസിക്കുന്നതിന് സൗകര്യമൊരുക്കിയ രണ്ടു പേരുമാണ് പിടിയിലായത്.

അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ ആരോഗ്യ പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയിരുന്നു. വരും ദിവസങ്ങളില്‍ ഇവരെ ഉപയോഗിച്ച് തെളിവെടുക്കേണ്ടതിനും വാഹനങ്ങള്‍ കണ്ടെടുക്കുന്നതിനും മറ്റുമായി പ്രതികള്‍ക്കായി കസ്റ്റഡി അപേക്ഷ നല്‍കിയിട്ടുണ്ട്.

കൊലപാതക കേസില്‍ ആലപ്പുഴ കലവൂര്‍ ലക്ഷ്മീനിവാസ് നിധിന്‍ രാജഗോപാല്‍(24), ആലപ്പുഴ പാതിരപ്പിള്ളി കീഴത്ത് ജെയ്സണ്‍ സെബാസ്റ്റ്യന്‍(25), നെട്ടൂര്‍ മുള്ളന്‍കുഴിയില്‍ റോഷന്‍ ചാര്‍ളി(30), മരട് തട്ടത്തില്‍ ജീവന്‍ ജയന്‍(32), നെട്ടൂര്‍ ശാന്തിവനം റോഡ് മാമ്പ്രക്കേരി വിജിത് വിജയന്‍(33), മരട് കൊറ്റേഴത്ത് വര്‍ഗീസ് ജോണ്‍(24), കുമ്പളം കളപ്പുരയ്ക്കല്‍ ഫെബിന്‍ റാഫേല്‍(34), കുണ്ടന്നൂര്‍ ത്രിപ്പടത്ത് നിഷാദ് ഷാജി(21), കുണ്ടന്നൂര്‍ പാറശ്ശേരി നിവിന്‍ ചന്ദ്രന്‍(24), കുണ്ടന്നൂര്‍ പാടത്തറ രാഹുല്‍ കൃഷ്ണ(25), കുമ്പളം കാര്‍ത്തിക ശങ്കരനാരായണന്‍(35), കുമ്പളം വള്ളക്കാട്ട് സുജിത് സുധാകരന്‍(32) എന്നിവരും പ്രതികള്‍ക്ക് ഒളിവില്‍ കഴിയാന്‍ സൗകര്യം ഒരുക്കിയതിന് സൗത്ത് പറവൂര്‍ ചിറ്റേഴത്ത് പ്രമോദ് കുട്ടന്‍(28), മരട് തുരുത്തി ടെംപിള്‍റോഡ് കല്ലറയ്ക്കല്‍ കെ.ജെ. ജെഫിന്‍ പീറ്റര്‍(23).എന്നിവരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു.

കൊച്ചി സിറ്റി ഡിസിപി ജി. പൂങ്കുഴലിയുടെ നിര്‍ദേശത്തില്‍ തൃക്കാക്കര പൊലീസ് അസി. കമ്മിഷണര്‍ കെ.എം. ജിജിമോന്റെ നേതൃത്വത്തില്‍ പ്രത്യേക ടീം രൂപീകരിച്ചായിരുന്നു അന്വേഷണം. പനങ്ങാട് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ചുമതലയുള്ള എ. അനന്തലാല്‍, പനങ്ങാട് എസ്ഐ വി.ജെ. ജേക്കബും സ്റ്റേഷനിലെ മറ്റ് പൊലീസ് അംഗങ്ങളും ഡാന്‍സാഫ് ഇന്‍സ്പെക്ടര്‍ ജോസഫ് സാജനും അംഗങ്ങള്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്നതായിരുന്നു അന്വേഷണ സംഘം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category