1 GBP = 94.70 INR                       

BREAKING NEWS

വിജിലന്‍സ് ആ ഫയല്‍ എടുത്തു കൊണ്ടു പോകുമ്പോള്‍ തദ്ദേശ സെക്രട്ടറിയുടെ താക്കോല്‍ സ്ഥാനത്ത് യുവി ജോസ്; ലൈഫ് മിഷനില്‍ പ്രതിക്കൂട്ടിലുള്ള ലൈഫ് മിഷന്‍ സിഇഒയെ വകുപ്പ് ചുമതല ഏല്‍പ്പിച്ചത് ഫയലുകള്‍ മുക്കാനുള്ള തന്ത്രമോ? കൊണ്ടു പോയത് റെഡ് ക്രസന്റും ലൈഫ് മിഷനും തമ്മിലുള്ള ധാരാണാപത്രത്തിലേക്കുള്ള നടപടിക്രമങ്ങള്‍ അടങ്ങിയ ഫയല്‍; കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയുണ്ടോ എന്ന നിയമ വകുപ്പിന്റെ ചോദ്യം അപ്രത്യക്ഷമാകുമോ? വിജിലന്‍സ് കൊണ്ടുപോയ ഫയലുകള്‍ സംശയ നിഴലില്‍ തന്നെ

Britishmalayali
kz´wteJI³

തിരുവനന്തപുരം: തദ്ദേശ വകുപ്പ് സെക്രട്ടറിയായി യുവി ജോസിനെ മാറ്റിയത് ലൈഫ് മിഷനിലെ സിബിഐ അന്വേഷണം അട്ടിമറിക്കാനോ? യുവി ജോസ് വകുപ്പ് തലവനായതിന് പിന്നാലെയാണ് ലൈഫ് മിഷനില്‍ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടത്. തൊട്ടു പിറകെ ഫയല്‍ എല്ലാം വിജിലന്‍സ് കൊണ്ടു പോയി. ഇത് അട്ടിമറി നീക്കമാണെന്ന ആരോപണം പ്രതിപക്ഷം ഉന്നയിച്ചിരുന്നു. ഇതിനൊപ്പമാണ് ഫയല്‍ കൊണ്ടു പോകുമ്പോള്‍ തദ്ദേശ വകുപ്പ് സെക്രട്ടറിയുടെ കസേരയില്‍ ഇരുന്നത് ലൈഫ് മിഷന്‍ സിഇഒ കൂടിയായ യുവി ജോസാണെന്ന വസ്തുതയും ചര്‍ച്ചയാകുന്നത്.

ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ടു സിബിഐ അന്വേഷണം പ്രഖ്യാപിച്ചതിനു പിന്നാലെ സെക്രട്ടേറിയറ്റില്‍ നിന്നു വിജിലന്‍സ് കൊണ്ടുപോയ ഫയലുകള്‍ സംശയനിഴലിലാണ്. തദ്ദേശഭരണ വകുപ്പില്‍ ആദ്യം തയാറാക്കിയതും നിയമ വകുപ്പു തടസ്സമുന്നയിച്ചതിനെത്തുടര്‍ന്നു മാറ്റിയതുമായ ഫയലാണു കൊണ്ടുപോയവയില്‍ ഒന്ന്. ഈ ഫയല്‍ സിബിഐയുടെ കൈകളില്‍ എത്തുന്നതു തടയാനാണിതെന്ന് ആരോപണമുണ്ട്. ഈ ഫയല്‍ കൈമാറ്റത്തിന് വേണ്ടിയാണ് യുവി ജോസിനെ തദ്ദേശ സെക്രട്ടറിയാക്കിയതെന്നാണ് ഉയരുന്ന ആരോപണം. ലൈഫ് മിഷന്‍ കേസില്‍ സിബിഐ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നതില്‍ പ്രധാനിയാണ് യുവി ജോസ്.

റെഡ് ക്രസന്റും ലൈഫ് മിഷനും തമ്മിലുള്ള ധാരാണാപത്രത്തിലേക്കുള്ള നടപടിക്രമങ്ങള്‍ അടങ്ങിയ ഫയലാണ് വിജിലന്‍സ് കൊണ്ടു പോയതെന്നാണ് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് അതീവ പ്രാധാന്യമുള്ള വിഷയവുമാണ്. ആദ്യം തദ്ദേശഭരണ വകുപ്പില്‍ നിന്ന് അഡിഷനല്‍ ചീഫ് സെക്രട്ടറി കരടു ധാരണാപത്രം അടങ്ങുന്ന ഫയല്‍ നിയമ വകുപ്പിന്റെ പരിഗണനയ്ക്കു വിട്ടു. നിയമവകുപ്പില്‍ െസക്ഷന്‍ ഓഫിസര്‍ മുതല്‍ അതു പരിശോധിച്ചു മറുപടിയെഴുതി. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയുണ്ടോ എന്നതുള്‍പ്പെടെയുള്ള ചോദ്യങ്ങള്‍ ഫയലിണ്ടെന്നാണു വിവരം. ഇത് സിബിഐയുടെ കൈയിലെത്തിയാല്‍ അത് പ്രതിസന്ധിയാകും. ഈ സാഹചര്യത്തിലാണ് ഫയല്‍ വിജലിന്‍സിനെ കൊണ്ട് എടുപ്പിച്ചതെന്നാണ് ഉയരുന്ന ആരോപണം.

കേന്ദ്ര സര്‍ക്കാര്‍ അനുമതി വേണമെന്ന നിയമവകുപ്പിന്റെ കുറിപ്പുള്ള ഈ ഫയല്‍ തിടുക്കപ്പെട്ടു തദ്ദേശഭരണ വകുപ്പു തിരിച്ചുവാങ്ങിയെങ്കിലും അതെത്തും മുന്‍പ്, മുകളില്‍ നിന്നു മറ്റൊരു ധാരണാപത്രം തദ്ദേശഭരണ വകുപ്പിലേക്ക് എത്തിയത്രേയെന്ന സംശയമാണ് മനോരമ വാര്‍ത്ത പങ്കുവയ്ക്കുന്നത്. ഈ ധാരണാപത്രമാണു തദ്ദേശവകുപ്പില്‍ നിന്നു ലൈഫ് മിഷന്‍ സിഇഒയ്ക്കു മുന്നില്‍ ഒപ്പുവയ്ക്കാന്‍ എത്തുന്നതെന്നതാണ് ഉയരുന്ന ആക്ഷേപം. ഇതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായിരുന്ന പി ശിവശങ്കര്‍ ആണെന്ന വാദവും ഉയരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വിജിലന്‍സിനെ കൊണ്ട് തന്ത്രത്തില്‍ ഫയല്‍ എടുപ്പിച്ചതെന്നതാണ് ഉയരുന്ന വാദം.

വിജിലന്‍സ് കൊണ്ടുപോയ ഫയലില്‍ രേഖപ്പെടുത്തിയിട്ടുള്ള നിയമവകുപ്പിന്റെ മറുപടി കേസില്‍ നിര്‍ണായകമാണ്. റെഡ് ക്രസന്റുമായി ഒപ്പിട്ട ധാരാണാപത്രത്തിലേക്കു നയിച്ച നടപടിക്രമങ്ങള്‍ തദ്ദേശഭരണ മേധാവിയും ലൈഫ് മിഷന്‍ സിഇഒയും സിബിഐക്കു മുന്‍പില്‍ വ്യക്തമാക്കേണ്ടി വരും.തദ്ദേശഭരണ മേധാവിയും ലൈഫ് മിഷന്‍ സിഇഒയും ഇപ്പോള്‍ ഒരാളാണ്. അതുകൊണ്ട് തന്നെ ഇതുസംബന്ധിച്ച ഫയല്‍ എല്ലാം പരിശോധിക്കാന്‍ യുവി ജോസിനാകും. ഫയലില്‍, തദ്ദേശഭരണ അഡിഷനല്‍ ചീഫ് സെക്രട്ടറിയുടെ കുറിപ്പില്‍ റെഡ് ക്രസന്റ് നേരിട്ടു പദ്ധതി നടപ്പാക്കുമെന്നു വ്യക്തമാക്കിയിരുന്നു.

ഇക്കാര്യത്തില്‍ മന്ത്രിസഭയുടെ ഉത്തരവാണോ അതോ മറ്റാരുടെയെങ്കിലും രേഖാമൂലമുള്ള നിര്‍ദേശമാണോ ലഭിച്ചതെന്നതിലും സിബിഐ വ്യക്തത തേടുന്നുണ്ട്. ഇതിലെ മൊഴി നിര്‍ണ്ണായകമാണ്. അതിനിടെ ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി മുതല്‍ മിഷന്‍ സിഇഒ യു.വി. ജോസ് വരെയുള്ള ഐഎഎസ് ഉദ്യോഗസ്ഥര്‍ അയച്ച ഇമെയില്‍ സന്ദേശങ്ങളും ഡിജിറ്റല്‍ തെളിവുകളും സിബിഐക്കു കൈമാറിയിട്ടുണ്ടെന്ന് അനില്‍ അക്കര എംഎല്‍എ. ഡിജിറ്റല്‍ രേഖകളെല്ലാം ഔദ്യോഗിക സന്ദേശങ്ങളാണ്. ആവശ്യമെങ്കില്‍ കോടതിയിലും ഇവ ഹാജരാക്കുമെന്ന് ചാനല്‍ ചര്‍ച്ചയില്‍ അനില്‍ പറഞ്ഞിട്ടുണ്ട്.

പദ്ധതിക്കായി റെഡ് ക്രസന്റും ലൈഫ് മിഷനും തമ്മിലാണു ധാരണാപത്രം ഒപ്പുവച്ചതെങ്കിലും പിന്നീടു നിര്‍മ്മാണക്കരാര്‍ ഒപ്പിട്ടത് യുഎഇ കോണ്‍സുലേറ്റും യൂണിടാക്കും തമ്മിലായിരുന്നു. 2019 ഓഗസ്റ്റ് ആദ്യവാരം കെട്ടിടം ലൈഫ് മാനദണ്ഡപ്രകാരം ആണോയെന്നറിയാന്‍ ഡ്രോയിങ്ങുകള്‍ യൂണിടാക് വാട്സാപ് വഴി ലൈഫ് മിഷന്‍ എന്‍ജിനീയറിങ് വിഭാഗത്തിന് അയച്ചിരുന്നു. ഇതു പരിശോധിച്ച് ഓഗസ്റ്റ് 26നാണ് ലൈഫ് മിഷന്‍ സിഇഒ നിര്‍മ്മാണത്തിന് അനുമതി നല്‍കി റെഡ് ക്രസന്റ് ജനറല്‍ സെക്രട്ടറിക്കു കത്തയയ്ക്കുന്നത്. നിര്‍മ്മാണത്തിനു യൂണിടാക്കിനെ ചുമതലപ്പെടുത്തിയുള്ള രേഖ അയയ്ക്കണമെന്ന് ആവശ്യപ്പെട്ടാണു കത്ത് അവസാനിക്കുന്നത്. എന്നാല്‍ മറുപടിയുണ്ടായില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category