1 GBP = 96.00 INR                       

BREAKING NEWS

ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പടുക്കുമ്പോഴും ലൈസന്‍സിംഗ് ഡീലിംഗിലൂടെ കോടികള്‍ എത്തുമ്പോഴും കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ പത്തു വര്‍ഷവും ട്രംപ് ആദായനികുതി അടച്ചില്ല; രണ്ടു വര്‍ഷം അടച്ചത് വെറും 750 ഡോളര്‍ വീതം; അമേരിക്കന്‍ പ്രസിഡണ്ട് നികുതി വെട്ടിക്കുന്ന കള്ളനെന്ന് തെളിയിച്ച് ന്യുയോര്‍ക്ക് ടൈംസ്; പി സി ജോര്‍ജ്ജ് സ്‌റ്റൈലില്‍ തിരിച്ചു തെറിവിളിച്ച് ട്രംപും; മാധ്യമങ്ങള്‍ എങ്ങനെയാകണമെന്നൊരു കിടിലന്‍ അമേരിക്കന്‍ പാഠം

Britishmalayali
kz´wteJI³

മാധ്യമ സിന്‍ഡിക്കേറ്റുകളേക്കുറിച്ചും, വ്യാജവാര്‍ത്ത ചമയ്ക്കുന്നതിനെ കുറിച്ചുമൊക്കെ നേതാക്കള്‍ ആരോപണങ്ങള്‍ ഉയര്‍ത്തുന്നത് മലയാളികള്‍ക്ക് സുപരിചിതമാണ്. ഇപ്പോഴിതാ അമേരിക്കയിലും അത് തുടങ്ങിയിരിക്കുന്നു. 2016 ലും പിന്നെ 2017 ലും ട്രംപ് വെറും 750 ഡോളര്‍ മാത്രമാണ് വരുമാന നികുതി അടച്ചെതെന്ന ന്യു യോര്‍ക്ക് ടൈംസിന്റെ ആരോപണത്തിനെതിരെയാണ് ട്രംപ് പ്രതികരിച്ചത്. ഇത് വ്യാജ വാര്‍ത്തയാണെന്നും കാശുവാങ്ങി അവര്‍ വാര്‍ത്തകള്‍ ചമയ്ക്കുകയാണ് എന്നുമാണ് അദ്ദേഹം ആരോപിക്കുന്നത്.

കഴിഞ്ഞ 18 വര്‍ഷങ്ങളില്‍ 11 വര്‍ഷവും ട്രംപ് നികുതി നല്‍കിയിട്ടില്ല എന്നാണ് പത്രത്തില്‍ വന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്. അദ്ദേഹത്തിന്റെ ഗോള്‍ഫ് കോഴ്സ് ഉള്‍പ്പടെയുള്ള ബിസിനസ്സുകളില്‍ വന്‍ നഷ്ടം രേഖപ്പെടുത്തിക്കൊണ്ട് അദ്ദേഹം നികുതി പരമാവധി കുറച്ചു എന്നാണ് ആരോപണം. റിയാലിറ്റി ടെലിവിഷന്‍ പ്രോഗ്രാമില്‍ നിന്നും ലൈസന്‍സിംഗ്, എന്‍ഡോഴ്സ്മെന്റ് ഡീലുകളില്‍ നിന്നും ആയി 2018-ല്‍ 427.4 മില്ല്യണ്‍ ഡോളര്‍ ലഭിച്ച സന്ദര്‍ഭത്തിലാണ് ഇത് സംഭവിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ട്രംപ് ഇപ്പോള്‍ 300 മില്ല്യണ്‍ ഡോളറിന്റെ കടം തിരിച്ചടക്കാന്‍ ബുദ്ധിമുട്ടുകയാണെന്നും പറയുന്നുണ്ട്.

ഈ റിപ്പോര്‍ട്ടിനെതിരെയാണ് ട്രംപ് രൂക്ഷമായ ഭാഷയില്‍ തിരിച്ചടിച്ചത്. ശതകോടീശ്വരനെന്നും, റിയല്‍ എസ്റ്റേറ്റ് മൊഗള്‍ എന്നും സ്വയം വിശേഷിപ്പിച്ച് പ്രസിഡണ്ട് പദത്തിലേക്കുള്ള തിരഞ്ഞെടുപ്പിനെ നേരിട്ട് വിജയം കൈവരിച്ച ട്രംപ് പറയുന്നത് അദ്ദേഹം നികുതികള്‍ എല്ലാം തന്നെ അടച്ചിട്ടുണ്ട് എന്നാണ്. എന്നാല്‍ അതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല. അതേസമയം, നികുതി പരമാവധി കുറയ്ക്കാന്‍ ബിസിനസ്സുകളില്‍ നഷ്ടം കാണിച്ചു എന്നാണ് ന്യുയോര്‍ക്ക് ടൈംസ് പറയുന്നത്.

2018-ല്‍ ട്രംപ് രേഖപ്പെടുത്തിയിരിക്കുന്നത് 47.4 മില്ല്യണ്‍ ഡോളറിന്റെ നഷ്ടമാണ്. അതേസമയം ആ വര്‍ഷം ഒരു ഫിനാന്‍ഷ്യല്‍ ഡിസ്‌ക്ലോസര്‍ പ്രകാരം അദ്ദേഹത്തിന്റെ വരുമാനം 434.9 മില്ല്യണ്‍ ഡോളറാണ്. തന്റെ സാമ്പത്തിക രേഖകള്‍ക്കായുള്ള അന്വേഷണത്തേ ലോകത്തിലെ ഏറ്റവും നീണ്ട വേട്ടയാടല്‍ എന്ന് നേരത്തെ ട്രംപ് വിശേഷിപ്പിച്ചിരുന്നു. തന്റെ ടാക്സ് റിട്ടേണ്‍സ് പരസ്യപ്പെടുത്താതിരുന്ന ഒരേയൊരു ആധുനിക പ്രസിഡണ്ടും ട്രംപാണ്.

വന്നിരിക്കുന്ന വാര്‍ത്ത പൂര്‍ണ്ണമായിട്ടല്ലെങ്കില്‍, അതിലെ മിക്ക കാര്യങ്ങളും വ്യാജമാണെന്നാണ് ട്രംപിന്റെ അഭിഭാഷകന്‍ അലന്‍ ഗാര്‍ടെന്‍ പറയുന്നത്. കഴിഞ്ഞ ഒരു പതിറ്റാണ്ടായി ആയിരക്കണക്കിന് മില്ല്യണ്‍ ഡോളര്‍ അദ്ദേഹം വ്യക്തിഗത നികുതിയായി സര്‍ക്കാരിന് നല്‍കിയിട്ടുണ്ടെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാണിച്ചു. 2015-ല്‍ അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിനു ശേഷവും ലക്ഷക്കണക്കിന് ഡോളര്‍ വ്യക്തിഗത നികുതിയായി നല്‍കിയിട്ടുണ്ട്.

ടാക്സ് റിട്ടേണ്‍ ഡാറ്റയില്‍ നിന്നും ലഭിച്ചതെന്ന് ന്യുയോര്‍ക്ക് ടൈംസ് അവകശപ്പെടുന്ന ഈ വെളിപ്പെടുത്തല്‍ ഏറ്റവും സുപ്രധാനമായ ഒരു സമയത്താണ് പുറത്തുവന്നിരിക്കുന്നത്. ആദ്യത്തെ പ്രെസിഡെന്‍ഷ്യല്‍ ഡിബേറ്റ് ചൊവ്വാഴ്ച്ചയാണ് നടക്കുന്നത്. മാത്രമല്ല, തെരഞ്ഞെടുപ്പിന് ഇനി ആഴ്ച്ചകള്‍ മാത്രമേ ബാക്കിയുള്ളു. ഞായറാഴ്ച്ച പുറത്തുവിട്ട രേഖകള്‍ കാണിക്കുന്നത് ദി അപ്രന്റീസ് എന്ന ഷോയുടെ ആവശ്യത്തിനായി ചെലവാക്കിയ 70,000 ഡോളറില്‍ പോലും നികുതിയിളവ് ലഭിച്ചു എന്നാണ്.മാത്രമല്ല ടംപിന്റെ മകള്‍ ഇവങ്കയ്ക്ക് നല്‍കിയ കണ്‍സള്‍ട്ടിംഗ് ഫീസും കുടുംബത്തിന്റെ നികുതിഭാരം കുറയ്ക്കാന്‍ സഹായിച്ചു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മിസ്സ് യൂണിവേഴ്സ് മത്സരത്തില്‍ നിന്നും അതിന്റെ ഒരു സഹ-ഓണര്‍ ആയ ട്രംപിന് 2.3 മില്ല്യണ്‍ ഡോളര്‍ ലഭിച്ചു എന്നാണ് കണക്ക്. എന്നാല്‍, ഇതിനു മുന്‍പുള്ള പ്രസിഡണ്ട് സ്ഥാനാര്‍ത്ഥികള്‍ ചെയ്തിരുന്നതുപോലെ തന്റെ നികുതി സംബന്ധിക്കുന്ന വിവിരങ്ങള്‍ പുറത്തുവിടാന്‍ ട്രംപ് തയ്യാറായിട്ടില്ല. അവയെല്ലാം ഓഡിറ്റിംഗിലാണ് എന്നാണ് ഇതിനു കാരണമായി പറയുന്നത്. ന്യുയോര്‍ക്ക് ടൈംസിന് ലഭിച്ച വിവരങ്ങളില്‍ പക്ഷെ അദ്ദേഹത്തിന്റെ 2018-2019 ലെ വ്യക്തിഗത റിട്ടേണിന്റെ വിവരങ്ങളില്ല.

ഈ വാര്‍ത്ത പുറത്തുവന്ന ഉടനെ തന്റെ ടാക്സ് റിട്ടേണ്‍ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുമെന്ന് ട്രംപ് പറഞ്ഞു. എന്നാല്‍ ഇതിന് ഒരു സമയപരിധി അദ്ദേഹം പറഞ്ഞില്ല. 2016-ലെ തെരഞ്ഞെടുപ്പു സമയത്തും അദ്ദേഹം സമാനമായ ഒരു പ്രസ്താവന നടത്തിയിരുന്നെങ്കിലും, ടാക്സ് റിട്ടേന്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരുന്നില്ല. 2016- ലെ ആദ്യ പ്രസിഡന്‍ഷ്യല്‍ ഡിബേറ്റ് സമയത്ത് നികുതി നല്‍കാത്തതിനാലാകും ട്രംപ് അത് പ്രസിദ്ധപ്പെടുത്താതെന്ന് എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ഹിലാരി ക്ലിന്റണ്‍ പറയുകയും ചെയ്തിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category