1 GBP = 96.00 INR                       

BREAKING NEWS

മഹാമാരി ഇതുവരെ ജീവനെടുത്തവരുടെ എണ്ണം ഒരു ദശലക്ഷം കടന്നു; രോഗബാധിതര്‍ 3.3 കോടിയാ യി ഉയര്‍ന്നു; യൂറോപ്പില്‍ രണ്ടാം വരവ് തുടങ്ങിയതും വാക്‌സിനേഷന്‍ ഒരിടത്തുമെത്താത്തതും വ്യക്തമാക്കു ന്നത് ലോകത്തിന്റെ നിസ്സഹായാവസ്ഥ; രോഗബാധിതരുടെ എണ്ണത്തില്‍ ഒന്നാമതെത്താന്‍ ഇന്ത്യക്ക് ഇനി ദിവസങ്ങള്‍ മാത്രം

Britishmalayali
kz´wteJI³

ടുത്തകാലത്തൊന്നും നിയന്ത്രണവിധേയമാകില്ലെന്ന പോലെ തുടരുകയാണ് കൊറോണയുടെ തേരോട്ടം. ലോകത്താകമാനം ഇതുവരെ 10,02,137 പേരാണ് ഈ മഹാമാരിക്ക് കീഴടങ്ങി ജീവന്‍ വെടിഞ്ഞത്. 3,32,97,503 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. കഴിഞ്ഞ വര്‍ഷം അവസാനം ചൈനയിലെ വുഹാനില്‍ നിന്നും ആരംഭിച്ച വൈറസിന്റെ പടയോട്ടം ഇനിയും തടയുവാന്‍ മനുഷ്യന് കഴിഞ്ഞിട്ടില്ലെന്നത് തീര്‍ത്തും ഒരു ആശങ്കയായി മുന്നില്‍ നില്‍ക്കുന്നു. ലോകത്തിലെ 210 രാജ്യങ്ങളില്‍ കോവിഡ്-19 രേഖപ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു.

ശൈത്യകാലത്തിലേക്ക് കടക്കുമ്പോള്‍ യൂറോപ്പ് അഭിമുഖീകരിക്കുന്നത് കൊറോണയുടെ രണ്ടാം വരവാണ്. ഫലപ്രദമായ ഒരു വാക്സിന്‍ കണ്ടുപിടിക്കുന്നതിനു മുന്‍പായി കോവിഡ് മരണങ്ങള്‍ രണ്ടു ദശലക്ഷം കടക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നല്‍കിയതിന് തൊട്ടുപിന്നാലെയാണ് ഈ കണക്കുകള്‍ പുറത്തുവന്നത്. വുഹാനില്‍ കൊറോണയുടെ സാന്നിദ്ധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് ആറുമാസങ്ങള്‍ക്കുള്ളില്‍ ലോകത്തില്‍ അഞ്ചു ലക്ഷം പേര്‍ക്കാണ് കോവിഡ്-19 മൂലം ജീവന്‍ നഷ്ടപ്പെട്ടതെങ്കില്‍, അത് 10 ലക്ഷമാകുവാന്‍ പകുതി സമയമേ എടുത്തുള്ളു എന്നത് ഭീതിയുണര്‍ത്തുന്ന കാര്യമാണ്.

മിക്ക രാജ്യങ്ങളിലും പരിശോധനാ സംവിധാനങ്ങളുടെ അപര്യാപ്തതയുള്ളതിനാല്‍ യഥാര്‍ത്ഥ രോഗബാധിതരുടെ എണ്ണവും മരണസംഖ്യയും ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നതിനേക്കാള്‍ അധികമായിരിക്കും എന്നതാണ് വാസ്തവം. ഇതില്‍ തന്നെ ഏറ്റവുമധികം രോഗബാധിതരും മരണവും നടന്നിട്ടുള്ളത് അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളിലാണ്. ലോകത്തെ മൊത്തം കോവിഡ് ബാധിതരുടെ 15 ശതമാനം ഈ മൂന്നു രാജ്യങ്ങളിലും കൂടിയുണ്ട്.

നിലവിലെ സ്ഥിതി അനുസരിച്ച്, ലോകത്തില്‍ ഏറ്റവുമധികം ഗുരുതരമായി കോവിഡ് ബാധയുണ്ടായ രാജ്യം അമേരിക്കയാണ്. മാത്രമല്ല, ഇതിന്റെ ചെറുക്കാന്‍ എടുത്ത നടപടികള്‍ ഓരോന്നായി പരാജയപ്പെടുന്ന കാഴ്ച്ചയാണ് ഇവിടെ കാണുന്നത്. ഇതുവരെ 73, 20,669 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. 60,73,348 രോഗികളുമായി ഇന്ത്യ തൊട്ടുപിറകേയുണ്ട്. മരണസംഖ്യയിലും അമേരിക്ക തന്നെയാണ് മുന്നില്‍. ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് ഇതുവരെ 2,09,453 പേരാണ് ഇവിടെ മരണമടഞ്ഞിട്ടുള്ളത്. ഇക്കാര്യത്തില്‍, അമേരിക്കയിടെ തൊട്ടുപിന്നിലുള്ള ബ്രസീലില്‍ ഇതുവരെ 1,41,776 പേര്‍ മരണമടഞ്ഞു കഴിഞ്ഞിരിക്കുന്നു. ഇന്ത്യയില്‍ ഇതുവരെ 95,574 പേരാണ് കോവിഡിനു കീഴടങ്ങി ജീവന്‍ വെടിഞ്ഞത്.

അതേസമയം, പ്രതിദിനം പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രോഗികളുടെ എണ്ണത്തിന്റെ കാര്യത്തില്‍ ഇന്ത്യ മറ്റ് രണ്ടു രാജ്യങ്ങളേക്കാള്‍ ഏറെ മുന്നിലാണ്. ഇത് സൂചിപ്പിക്കുന്നത് ഏറെ താമസിയാതെ തന്നെ, ലോകത്തില്‍ ഏറ്റവും ഗുരുതരമായി കോവിഡ് ബാധയുണ്ടായ രാജ്യമായി ഇന്ത്യ മാറുമെന്നാണ്. 70 ലക്ഷത്തിലധികം പേര്‍ക്കാണ് ഒരു ദിവസം കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. അതേസമയം അമേരിക്കയില്‍ 30 ലക്ഷം പേര്‍ക്കും. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ 88,600 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.

പക്ഷെ, മരണനിരക്ക് മറ്റ് രണ്ടു രാജ്യങ്ങളേക്കാള്‍ കുറവാണെന്നത് ഇന്ത്യയ്ക്ക് ഒരല്‍പം ആശ്വാസം പകരുന്നുണ്ട്. മാത്രമല്ല കഴിഞ്ഞ ആഴ്ച്ചയിലെ ശരാശരി പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ ഏകദേശം 7000 പേരുടെ കുറവു വന്നിട്ടുണ്ട് എന്നതും ഒരു ആശ്വാസമാണ്. സെപ്റ്റംബര്‍ 16ന് ഇവിടെ 97,894 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഇടയ്ക്കൊന്ന് കൊറോണയെ നിയന്ത്രിക്കാനായെങ്കിലും, ഈ കുഞ്ഞന്‍ വൈറസിന്റെ രണ്ടാം വരവിനു മുന്നില്‍ പകച്ചു നില്‍ക്കുകയാണ് യൂറോപ്പും. സ്പെയിന്‍, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളിലാണ് ഗുരുതരമായ വൈറസ് ആക്രമണമുള്ളത്. ഇവിടങ്ങളില്‍ കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ട് വൈറസ് വ്യാപനത്തെ തടയുവാനുള്ള ശ്രമം തുടരുന്നുണ്ടെങ്കിലും പ്രതീക്ഷിച്ച ഫലം കാണുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇതിനു മുന്‍പൊരിക്കലും ലോകം കണ്ടിട്ടില്ലാത്തത്ര സാമ്പത്തിക പ്രതിസന്ധിയിലേക്ക് ലോകം കൂപ്പുകുത്തുകയാണെന്നാണ് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് പറയുന്നത്. മനുഷ്യന്റെ ആരോഗ്യത്തെ മാത്രമല്ല, സാമ്പത്തിക വ്യവസ്ഥയേയും ഗുരുതരമായി ബാധിച്ചിരിക്കുകയാണ് ഈ രാക്ഷസ വൈറസ്. സാമൂഹിക മാനസിക തലങ്ങളില്‍ ഉണ്ടാക്കിയ വിപരീതഫലങ്ങള്‍ വേറെയും. മനുഷ്യരാശിയെ മുച്ചൂടും മുടിക്കാനെത്തിയ വൈറസിനെതിരെ പ്രതിവിധി കണ്ടുപിടിക്കാന്‍ വൈകുന്ന ഓരോ നിമിഷവും, മനുഷ്യന്‍ ഭൂമിയില്‍ നിന്നും അപ്രത്യക്ഷനാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു എന്നാണ് ചില ശസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category