1 GBP = 96.00 INR                       

BREAKING NEWS

പോലീസുകാര്‍ വീട്ടിലെത്തി വാതി ലില്‍ മുട്ടി ക്വാറന്റൈന്‍ പരിശോധന തുടങ്ങി; നിയമലംഘകര്‍ക്ക് കനത്ത പിഴ; ടെല്‍ഫോര്‍ഡില്‍ ആഘോഷത്തിനിറങ്ങിയവര്‍ക്ക് പിഴയിട്ടത് 10,000 പൗണ്ട്; വിമര്‍ശനങ്ങള്‍ തുടരുമ്പോഴും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ബ്രിട്ടന്‍

Britishmalayali
kz´wteJI³

കൊറോണയുടെ രണ്ടാം വരവ് കനത്തതോടെ ബ്രിട്ടീഷ് ഭരണകൂടവും ഉണര്‍ന്നെഴുന്നേറ്റു. ഇനി കളിവേണ്ട, കാര്യത്തെ ഗൗരവത്തോടെ സമീപിക്കണം. നിയമങ്ങള്‍ തമാശയായി കണ്ടാല്‍ കനത്ത ശിക്ഷ അനുഭവിക്കേണ്ടി വരും. വീടുകളില്‍ പോലും പോലീസെത്തി ശരിയായ വിധത്തില്‍ ക്വാറന്റൈന്‍ നടക്കുന്നുണ്ടോ എന്ന് പരിശോധിക്കും. രോഗബാധ സ്ഥിരീകരിക്കപ്പെട്ടവരുമായുള്ള സമ്പര്‍ക്കത്തിന്റെ പേരില്‍ ക്വാറന്റൈനില്‍ പോകാന്‍ ആവശ്യപ്പെട്ടവരുടെ വീടുകളില്‍ പോലീസ് ഏതുനിമിഷവും എത്തി പരിശോധന നടത്തിയേക്കാം. അവര്‍ വീടുകളില്‍ തന്നെ തുടരുന്നുണ്ടോ എന്ന് അറിയുവാനാണിത്.

ഭരണകക്ഷി എം പി മാരില്‍ നിന്നും തന്നെ അതിനിശീതമായ വിമര്‍ശനം ഉയരുമ്പോഴും കര്‍ക്കശ നടപടികളുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് ബോറിസ് ജോണ്‍സന്റെ തീരുമാനം. മഹാവ്യാധിയെ തടയുവാന്‍ ഇതല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളില്ലെന്ന് ഭരണകൂടം തിരിച്ചറിയുന്നു. നിയമമനുസരിച്ച് ജീവിക്കുന്നവരുടെ ജീവന് അപകടം വരുത്താന്‍ സര്‍ക്കാര്‍ അനുവധിക്കില്ലെന്നും കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ കൈക്കൊള്ളുമെന്നും അഭ്യന്തര സെക്രട്ടറി പ്രീതി പട്ടേല്‍ മുന്നറിയിപ്പ് നല്‍കി.

ഇന്നുമുതല്‍, ഇംഗ്ലണ്ടിലെ ജനങ്ങള്‍ക്ക് രോഗ ബാധ സ്ഥിരീകരിച്ചാലോ അല്ലെങ്കില്‍ അത്തരക്കാരുമായി സമ്പര്‍ക്കത്തില്‍ വന്നാലോ നിര്‍ബന്ധമായും പത്ത് ദിവസത്തെ ക്വാറന്റൈനില്‍ പോകണം. അത്തരത്തില്‍ സെല്‍ഫ് ഐസൊലേഷനില്‍ പോകാതിരിക്കുകയോ, അത്തരക്കാരെകൊണ്ട് നിര്‍ബന്ധിച്ച് തൊഴിലെടുപ്പിക്കുകയോ ചെയ്താല്‍ 10,000 പൗണ്ട് വരെ പിഴയിടേണ്ടതായി വരും.

ഇതിനിടയില്‍ നിയമം ലംഘിച്ച് 120 പേര്‍ പങ്കെടുത്ത ഒരു വിവാഹ പാര്‍ട്ടിക്ക് വേദിയായ ഹോള്‍ ഉടമകള്‍ക്ക് പോലീസ് 10,000 പൗണ്ട് പിഴ വിധിച്ചു. ഷ്രോപ്ഷയറിലെ ടെല്‍ഫോര്‍ഡിലുള്ള സ്റ്റഫോര്‍ഡ് പാര്‍ക്കിലാണ് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് പരിശോധനക്ക് എത്തിയത്. വിവാഹ പാര്‍ട്ടികള്‍ക്ക് 15 പേര്‍ മാത്രമേ പങ്കെടുക്കാവൂ എന്ന നിയമം നിലവില്‍ വന്നതിന് ഒരാഴ്ച്ച കഴിയുമ്പോഴാണ് ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടായത്.

സമൂഹത്തിലെ മഹാഭൂരിപക്ഷവും പുതിയതായി കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ ശരിയായി പാലിക്കുന്നുണ്ടെന്നും അതുകൊണ്ടുതന്നെ ഒരു ന്യുനപക്ഷത്തിന്റെ നിയമ ലംഘനം ക്ഷമിക്കാവുന്നതല്ല എന്നുമാണ് ഇതിനെ കുറിച്ച് വെസ്റ്റ് മേര്‍സിയ പോലീസ് ചീഫ് സുപ്രണ്ട് പ്രതികരിച്ചത്. പോലീസ് എത്തി സംസാരിച്ച ഉടനെ പങ്കെടുത്തവര്‍ ഹോള്‍ വിട്ടുപോയതിനാല്‍, വ്യക്തികള്‍ക്ക് നേരെ പിഴ ചുമത്തിയില്ല. മറിച്ച്, അത്തരമൊരു ആഘോഷത്തിന് വേദിയൊരുക്കിയ പാര്‍ക്ക് നടത്തിപ്പുകാര്‍ക്ക് 10,000 പൗണ്ട് പിഴ വിധിക്കുകയായിരുന്നു.

ഭരണകക്ഷി അംഗങ്ങള്‍ തന്നെ കര്‍ശനമായ നിയന്ത്രണങ്ങളെ എതിര്‍ക്കുന്നുണ്ട്. മനുഷ്യ സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമായി പോലും ഇതിനെ വിശേഷിപ്പിക്കുന്നവരുണ്ട്. എന്നാല്‍, ആദ്യ ലോക്ക്ഡൗണില്‍ തന്നെ കുത്തനെ ഇടിഞ്ഞ സമ്പദ്വ്യവസ്ഥയ്ക്ക് മറ്റൊരു ലോക്ക്ഡൗണ്‍ കൂടി അതിജീവിക്കാന്‍ കഴിയില്ലെന്ന അഭിപ്രായത്തിലാണ് സര്‍ക്കാര്‍. അതൊഴിവാക്കുവാന്‍ ഇത്തരത്തിലുള്ള കര്‍ശന നിയന്ത്രണങ്ങള്‍ കൂടിയേ തീരു എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category