1 GBP = 96.00 INR                       

BREAKING NEWS

വിട്ടൊഴിഞ്ഞ കൊറോണ ഭയം ബ്രിട്ടീഷ് മനസ്സുകളെ വീണ്ടും കീഴടക്കി; ജിപി യെ കാണുന്നതു പോലും മാറ്റിവച്ച് ബ്രിട്ടീഷുകാര്‍; കൊറോണ ഭയത്തെ അതിജീവിക്കാന്‍ ഈ ആറു വഴികള്‍ പരിശീലിക്കണം

Britishmalayali
kz´wteJI³

കൊറോണയേക്കാള്‍ വേഗത്തില്‍ കൊറോണയെക്കുറിച്ചുള്ള ഭയം ജനങ്ങളില്‍ പടരുന്നു എന്നാണ് ബ്രിട്ടനില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്. സ്ഥിരമായ ഇടവേളകളില്‍ ജി പി യെ കണ്ടിരുന്നവരില്‍ മൂന്നില്‍ ഒരു ഭാഗം ആള്‍ക്കാര്‍ കഴിഞ്ഞ ആറു മാസമായി ആ പതിവ് നിര്‍ത്തിയിരിക്കുന്നു എന്നാണ് ഒരു സര്‍വ്വേഫലം തെളിയിക്കുന്നത്. പത്തില്‍ നാലുപേര്‍ പറഞ്ഞത് കൊറോണ കാരണം ഇപ്പോഴും ജി പി യെ കണ്‍സള്‍ട്ട് ചെയ്യുന്നത് നീട്ടിവയ്ക്കുന്നു എന്നാണ്. മാത്രമല്ല, ജി പി യെ കാണുവാന്‍ ആവശ്യമായവരില്‍ മൂന്നില്‍ രണ്ടുപേര്‍ക്കും ഏപ്രില്‍ ഒന്നു മുതല്‍ അതിനു കഴിഞ്ഞിട്ടില്ല എന്നും സര്‍വ്വേ പറയുന്നു. അതിനുപകരമായി അവര്‍ക്ക് ഫോണ്‍ കോള്‍ വഴിയോ വീഡിയോ കോളിലൂടെയോ മാത്രമേ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടുള്ളൂ.

തങ്ങള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായാല്‍ ഒരു സര്‍ജറിക്ക് ഒരുങ്ങുന്നതില്‍ ഈ ശൈത്യകാലത്ത് ആശങ്കയുണ്ടെന്നാണ് പത്തില്‍ ആറുപേര്‍ പറഞ്ഞത്. ബ്രിട്ടനിലാകെ പടര്‍ന്നുകൊണ്ടിരിക്കുന്ന കൊറോണാ ഭീതിയെ എടുത്തു കാണിക്കുകയാണ് ഈ സര്‍വ്വേ. അതേസമയം രോഗിയും ഡോക്ടറും തമ്മിലുള്ള ബന്ധത്തിനും ഈ ഭീതികാരണം വിള്ളല്‍ വന്നിട്ടുണ്ടെന്നാണ് സര്‍വ്വേ കാണിക്കുന്നത്. രോഗഭയത്താല്‍ മിക്ക ഡോക്ടര്‍മാരും മുഖാമുഖ സന്ദര്‍ഭങ്ങള്‍ ഒഴിവാക്കി ഫോണ്‍ കോളുകളിലൂടെയും വീഡിയോ കോളുകളിലൂടെയും രോഗവിവരങ്ങള്‍ തിരക്കുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്.

മാസങ്ങള്‍ നീണ്ട ലോക്ക്ഡൗണിലെ ഒറ്റപ്പെടലിനു ശേഷം വീണ്ടും സുഹൃത്തുക്കളുമായി ഒത്തുചേരുകയും, ഓഫീസുകളിലേക്ക് തിരികെയെത്താന്‍ തുടങ്ങുകയും ചെയ്തതിനു തൊട്ടുപിന്നാലെ അവയെല്ലാം അവസാനിക്കുമ്പോള്‍, ജനങ്ങളുടെ ഉള്ളില്‍ ഭയം ഏറുകയാണെന്നാണ് എന്‍ എച്ച് എസ് സൈക്യാട്രിയിസ്റ്റ് മാക്സ് പ്രെമ്പെര്‍ട്ടണ്‍ പറയുന്നത്. മറ്റൊരു ലോക്ക്ഡൗണ്‍ സാധ്യത കൂടി മുന്നില്‍ നില്‍ക്കുമ്പോള്‍ ജനങ്ങള്‍ മാനസികമായി ഏറെ തളര്‍ന്നു പോവുകയാണെന്നും അദ്ദേഹം പറയുന്നു. ഇത്തരം അവസരങ്ങളില്‍, മനസ്സിന്റെ നിയന്ത്രണം നഷ്ടപ്പെടാതെ, മനസ്സിന്റെയും ശരീരത്തിന്റെയും ആരോഗ്യം സംരക്ഷിച്ച് സന്തോഷത്തോടെ ജീവിക്കുവാന്‍ ആറു മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുകയാണ് പെമ്പെര്‍ട്ടണ്‍

പ്രാദേശികമായി ഷോപ്പിംഗ് നടത്തുക
അവബോധ പെരുമാറ്റ ചികിത്സ അഥവാ കോഗ്‌നിറ്റീവ് ബിഹേവിയറല്‍ തെറാപ്പിയുടെ അടിസ്ഥാന തത്വം നമുക്ക് മാറ്റാന്‍ കഴിയാത്തതിനെ ശ്രദ്ധിക്കുന്നതിനു പകരമായി നമുക്ക് മാറ്റാന്‍ കഴിയുന്നതില്‍ കൂടുതല്‍ ശ്രദ്ധിക്കുക എന്നതാണ്. അതുകൊണ്ടു തന്നെ ദൂരെയുള്ള പ്രിയപ്പെട്ട സൂപ്പര്‍മാര്‍ക്കറ്റുകളിലോ, ബ്രാന്‍ഡഡ് ഷോറൂമുകളിലോ പോകുന്നതിനു പകരമായി, താമസ സ്ഥലത്തിനടുത്തു നിന്നു തന്നെ കഴിയുന്നതും എല്ലാം വാങ്ങാന്‍ ശ്രമിക്കുക.

സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്തുക
ഇന്നത്തെ കാലത്ത് ദുരന്തവാര്‍ത്തകളാണ് സമൂഹ മാധ്യമങ്ങളില്‍ കൂടുതലായി കാണപ്പെടുന്നത്. നമ്മള്‍ ആശങ്കാകുലരായിരിക്കുന്ന സമയത്ത്, നമ്മുടെ വികാരവിചാരങ്ങളെ വിലയിരുത്തുന്നതിനായി ഇത്തരത്തിലുള്ള വാര്‍ത്തകള്‍ക്കായി നമ്മള്‍ തിരയും എന്നതൊരു മനഃശാസ്ത്ര സത്യമാണ്. ഇത് നമ്മളെ കൂടുതല്‍ ഉത്കണ്ഠാകുലരാക്കും. അതിനാല്‍ ഇത്തരത്തിലുള്ള വാര്‍ത്തകളില്‍ നിന്നും അകലം പാലിക്കാന്‍ സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് പരിമിതപ്പെടുത്തുക. കൊച്ചു കൊച്ചു തമാശകളും മറ്റുമായി ഏറ്റവും അടുത്ത സുഹൃത്തുക്കളുമായി മാത്രം ബന്ധപ്പെടുക.

ഒരു എഴുത്തുകാരന്റെ ലോകത്തിലേക്ക് പോവുക
മനസ്സ് പതറിയിരിക്കുമ്പോള്‍ ഏകാഗ്രത ആവശ്യമില്ലാത്ത വായന ഗുണം ചെയ്യും. വെബ്സൈറ്റുകളില്‍ നിന്നും വെബ്സൈറ്റുകളിലേക്ക് യാത്രയാകുക. കാണുന്നതെല്ലാം ഓടിച്ചു വായിക്കുക. അങ്ങനെ മനസ്സിന്റെ ആകുലത കുറെയേറെ അകറ്റാന്‍ സാധിക്കും.

ഗൃഹോദ്യാനം പരിപാലിക്കുക
മറ്റൊരു ജീവനുള്ള വസ്തുവിന്റെ സാന്നിദ്ധ്യം തീര്‍ച്ചയായും മാനസിക പിരിമുറുക്കം അകറ്റാന്‍ ഉപകരിക്കും. ചിലര്‍ക്ക് വളര്‍ത്ത് മൃഗങ്ങളോടാണ് താത്പര്യമെങ്കില്‍ മറ്റു ചിലര്‍ക്ക് സസ്യപരിപാലനമായിരിക്കും താത്പര്യം. നിങ്ങള്‍ ഫ്ളാറ്റിലാണ് താമസിക്കുന്നതെങ്കില്‍, രണ്ടോ മൂന്നോ ചെടിച്ചട്ടികളിലായി ചെറിയൊരു ഉദ്യാനം നിര്‍മ്മിക്കാന്‍ ശ്രദ്ധിക്കുക. ചെടി വളരുന്നതും പൂവിടുന്നതുമൊക്കെ മനസ്സിനെ ആശ്വസിപ്പിക്കാന്‍ ഉതകുന്ന കാഴ്ച്ചകളാണ്.

ചെയ്യേണ്ടുന്ന കാര്യങ്ങളുടെ പട്ടിക തയ്യാറാക്കുക
നിങ്ങള്‍ക്ക് ആകുലതയേറുന്നു എങ്കില്‍ അതിനെ അകറ്റുവാന്‍ ഏറ്റവും നല്ലത്, നിങ്ങള്‍ അത്യാവശ്യമായി ചെയ്യേണ്ടുന്ന കാര്യങ്ങളുടെ പട്ടിക തയ്യാറാക്കുക, അവ എങ്ങനെ നിര്‍വ്വഹിക്കാം എന്നതെഴുതുക എന്നിവയാണ്. ഇതിന്‍പ്രകാരം കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാം. ചിലപ്പോള്‍ മാസങ്ങള്‍ കഴിഞ്ഞ് ഇതിലും വലിയ ആശങ്കകള്‍ ഉണ്ടാകുമ്പോള്‍ ഈ പട്ടിക എടുത്തു നോക്കിയാല്‍ നിങ്ങള്‍ ഭൂതകാലത്ത് എന്തെല്ലാം പ്രശ്നങ്ങള്‍ അഭിമുഖീകരിച്ചു എന്നും അവയൊക്കെ എങ്ങനെ പരിഹരിച്ചു എന്നും കാണുന്നത് തീര്‍ച്ചയായും ആത്മവിശ്വാസമേകും.

ചെറിയ കാര്യങ്ങള്‍ പോലും വലിയ സന്തോഷം തരും
നിങ്ങളുടെ താത്പര്യങ്ങളുടെ മേഖല വിപുലപ്പെടുത്തുക. കൂടുതല്‍ കൂടുതല്‍ കാര്യങ്ങളില്‍ ആനന്ദം കണ്ടെത്താന്‍ ശ്രമിക്കുക. നിങ്ങള്‍ക്ക് ചുറ്റുമുള്ള പല ചെറിയ കാര്യങ്ങളും ശരിയായ വിധം ആശ്വസിച്ചാല്‍ നിങ്ങള്‍ക്ക് ഏറെ ആത്മവിശ്വാസം ലഭിക്കും. ഒരു കിളിനാദത്തിന് കാതോര്‍ക്കുക, പാരപറ്റില്‍ വീഴുന്ന മഴയുടെ താളം ആസ്വദിക്കുക തുടങ്ങിയവയൊക്കൈ ഇങ്ങനെ ചെയ്യാവുന്നവയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category