1 GBP = 95.80 INR                       

BREAKING NEWS

ഹള്‍ നഗരത്തിലൂടെ കരഞ്ഞുകൊണ്ട് അലഞ്ഞുതിരിഞ്ഞു നടന്ന രണ്ടു വയസ്സുകാരന്‍ നമ്മുടെ ആരുടേയെങ്കിലും കുട്ടിയാണോ? കാല്‍നടക്കാര്‍ പോലീസിനെ വിളിച്ചപ്പോള്‍ സംഭവിച്ചത്

Britishmalayali
kz´wteJI³

വെറും രണ്ടു വയസ്സു മാത്രം പ്രായമുള്ള ഒരു കുട്ടി നിരത്തിലൂടെ ഏകനായി കരഞ്ഞുകൊണ്ട് അലയുന്നത് കണ്ടാല്‍ നിങ്ങള്‍ എന്തുചെയ്യും? മനുഷ്യത്വമുള്ളവര്‍ ആ കുട്ടിയെ എങ്ങനെയെങ്കിലും രക്ഷകര്‍ത്താക്കളെ ഏല്പിക്കാന്‍ ശ്രമിക്കും. അതുതന്നെയാണ് ബ്രിട്ടനിലെ രണ്ടു കാല്‍നടക്കാരും ചെയ്തത്. ഈസ്റ്റ് യോര്‍ക്ക്ഷയറിലെ ഹള്‍ നഗരത്തില്‍ ശനിയാഴ്ച്ച ഉച്ചതിരിഞ്ഞായിരുന്നു സംഭവം നടന്നത്.

രണ്ടു വയസ്സുള്ള ഒരു കുട്ടി കരഞ്ഞുകൊണ്ട് തെരുവിലൂടെ അലയുന്നു. ഇതുകണ്ട രണ്ട് കാല്‍നടക്കാര്‍ ആ കുട്ടിയെ അരികില്‍ പിടിച്ചു നിര്‍ത്തി പോലീസിന് ഫോണ്‍ ചെയ്തു. മാത്രമല്ല, അവര്‍ വീഡിയോ എടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്യുകയും ചെയ്തു. ഏകദേശം 20,000 പേരാണ് ആ വീഡിയോ കണ്ടത്. ചുവന്ന കോട്ടും പച്ച ഷോട്സും ധരിച്ച കുട്ടി ഈ രണ്ട് കാല്‍നടക്കാര്‍ക്കൊപ്പം വഴിയരികില്‍ നില്‍ക്കുന്നതും അവിടേക്ക് പോലീസ് എത്തുന്നതും ഈ വീഡിയോയില്‍ കാണാം.

അവര്‍ പോലീസുകാരോട് സംഭവം വിശദീകരിക്കുമ്പോള്‍, അവര്‍ക്ക് പിന്നില്‍ ഒളിക്കാന്‍ ശ്രമിക്കുന്ന ആ കുഞ്ഞുകണ്ണുകളില്‍ ഭയം നിഴലിക്കുന്നത് കാണാം. പൊന്നേ, ഓമനേ എന്നൊക്കെ വിളിച്ച് സ്നേഹത്തോടെ ഒരു പോലീസുകാരന്‍ ആ കുട്ടിക്കടുത്തെത്തി അവനോട് സംസാരിക്കുവാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. അപ്പോള്‍ മറ്റൊരു പോലീസുകാരന്‍ കുനിഞ്ഞുനിന്ന് ആ കുട്ടിയുടെ ചെവിയില്‍ നമുക്ക് അമ്മയെ കണ്ടുപിടിക്കാം എന്നും പറയുന്നുണ്ട്.

പിന്നീട് അയാള്‍ ആ കുട്ടിയെ എടുക്കുമ്പോള്‍ അത് കരയുന്നു. വീടെവിടെയാണ് അമ്മ എവിടെയാണ് എന്നൊക്കെ ചോദിക്കുമ്പോഴും ആ കുട്ടി കരയുകയാണ്. രണ്ടു പോലീസുകാരുംരണ്ട് വഴിപോക്കരും ചേര്‍ന്ന് സംസാരിക്കുന്നതാണ് പിന്നീട് വീഡിയോയില്‍ കാണുന്നത്. കുട്ടിയെ നഷ്ടപ്പെട്ട മാതാപിതാക്കള്‍ അന്വേഷിച്ചു വരാത്തതില്‍ പോലീസുകാര്‍ അതിശയിക്കുന്നുമുണ്ട്. ഇടയ്ക്ക് അവന്‍ കരച്ചില്‍ നിര്‍ത്തിയപ്പോള്‍ അവര്‍ അവന്റെ പേരും വീടുമൊക്കെ ചോദിക്കുന്നുണ്ട്. പക്ഷെ തലയാട്ടുകയല്ലാതെ ഭയചകിതനായ അവന്‍ ഒന്നും മിണ്ടുന്നില്ല.

ഇതിനിടയില്‍ ചോക്ക്ലേറ്റ് വാങ്ങിത്തരാം എന്നുപറഞ്ഞ് ഈ പോലീസുകാര്‍ കുട്ടിയേ പോലീസ് വാനിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. അതിനു മുന്‍പായി അപരിചിതരായ വഴിപോക്കരെ, യഥാര്‍ത്ഥ പൗരധര്‍മ്മം പുലര്‍ത്തിയതിന് പോലീസ് അഭിനന്ദിക്കുന്നുമുണ്ട്. ഏതായാലും വൈകിട്ടോടെ ഹാംബര്‍സൈഡ് പോലീസ് കുട്ടിയെ വീട്ടുകാരെ തിരിച്ചേല്പിച്ചതായി മാധ്യമങ്ങളെ അറിയിച്ചു. കുട്ടി നഷ്ടപ്പെട്ടത് എങ്ങനെയാണെന്നോ തെരുവില്‍ അലയാന്‍ ഇടയായതെങ്ങനെയെന്നോ വ്യക്തമല്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category