1 GBP = 96.00 INR                       

BREAKING NEWS

ബ്രിട്ടനിലെങ്ങും വിന്ററിന്റെ ലക്ഷണങ്ങള്‍ തുടങ്ങി; ഇന്നലെ മിക്കയിടങ്ങളിലും മൈനസ് താപനില; ചൂടും തണുപ്പും ഇടകലര്‍ന്നെത്തുമെങ്കിലും ഇനി തണുപ്പിന്റെ ദിനരാത്രങ്ങള്‍ തുടങ്ങും

Britishmalayali
kz´wteJI³

രാജ്യത്തിന്റെ പല ഭാഗങ്ങളിലും സെപ്റ്റംബറിലെ ഏറ്റവും തണുപ്പേറിയ രാത്രി വന്നെത്തിയതോടെ വേനലിന് വിടപറയാന്‍ ഒരുങ്ങുകയാണ് ബ്രിട്ടന്‍. തീരപ്രദേശമാകെ ശക്തിയായ തിരമാല ആഞ്ഞടിക്കാന്‍ തുടങ്ങി. രാജ്യത്തില്‍ ശൈത്യം പിടിമുറുക്കാനും തുടങ്ങി. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ കേയ്റ്റ്സ്ബ്രിഡ്ജ് ഗ്രാമത്തില്‍ മൈനസ് 3.7 ഡിഗ്രിയാണ് ഇന്നലെ രേഖപ്പെടുത്തിയത്. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിനെ സംബന്ധിച്ചിടത്തോളം ഇത് സെപ്റ്റംബര്‍ മാസത്തിലെ റെക്കോര്‍ഡ് തണുപ്പാണ്. അതിന്റെ ഭൂമിശാസ്ത്രപരമായ സവിശേഷത കൊണ്ടുതന്നെ പലപ്പോഴും ഏറ്റവും ഉയര്‍ന്ന താപനിലയും താഴ്ന്ന താപനിലയും പലതവണ ഈ ഗ്രാമത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ഈസ്റ്റ് ആംഗ്ലിയ, സൗത്ത് ഈസ്റ്റ് ഓഫ് ഇംഗ്ലണ്ട്, യോര്‍ക്ക്ഷയര്‍ എന്നിവിടങ്ങളിലും തണുത്തതും മേഘാവൃതമായതുമായ കാലാവസ്ഥയായിരുന്നു ഇന്നലെ രേഖപ്പെടുത്തിയത്. മഴയും ശക്തമായ വടക്കന്‍ കാറ്റും അനുഭവപ്പെട്ടു. എന്നാല്‍, രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ തെളിഞ്ഞ ആകാശവും ശരത്ക്കാല അന്തരീക്ഷവും ആസ്വദിക്കാനായി. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ഈ വാരാന്ത്യത്തില്‍ വെയില്‍ ഉണ്ടാകുമെങ്കിലും തണുത്ത കാലാവസ്ഥയായിരിക്കും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്.

ഇനി ചൂടുള്ള കാലാവസ്ഥ തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നില്ല എന്നു പറഞ്ഞ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വക്താവ്, ഒക്ടോബറില്‍ ഇടയ്ക്കിടയ്ക്ക് അന്തരീക്ഷ താപനില 20 ഡിഗ്രി വരെ എത്തിയേക്കാം എന്നും പറഞ്ഞു. എന്നാല്‍, വരുന്ന രണ്ടാഴ്ച്ചകളില്‍ പൊതുവെ തണുത്ത കാലാവസ്ഥയായിരിക്കും. എന്നാല്‍ ഈ ആഴ്ച്ചകളിലെ തിങ്കളാഴ്ച്ചയും ചൊവാഴ്ച്ചയും താപനില ഉയര്‍ന്ന് 19 ഡിഗ്രി വരെ എത്തിയേക്കാം.

ബുധനാഴ്ച്ചയോടെ ന്യുനമര്‍ദ്ദം രൂപം പ്രാപിക്കുകയും മിക്ക ഭാഗങ്ങളിലും മഴ ലഭിക്കുകയും ചെയ്യും. അതുപോലെ താപനില വീണ്ടും കുറഞ്ഞ് 14 ഡിഗ്രി വരെ എത്തുവാനും സാധ്യതയുണ്ട്. തീരപ്രദേശങ്ങളില്‍ കൊടുങ്കാറ്റ് മണിക്കൂറില്‍ 40 മൈല്‍ വേഗതവരെ കൈവരിച്ചതിനാലായിരുന്നു ഉയര്‍ന്ന തിരകള്‍ തീരപ്രദേശങ്ങളില്‍ ആഞ്ഞടിച്ചത്. ഇത്തരത്തിലുള്ള വന്‍ തിരകള്‍ ഇനിയും തീരപ്രദേശത്തെ മണ്ണൊലിപ്പിന് കാരണമായേക്കാം എന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച്ച നോഫോക്ക്, ലിങ്കണ്‍ഷയര്‍ ഭാഗങ്ങളില്‍ മണിക്കൂറില്‍ 67 മൈല്‍ വേഗത്തിലായിരുന്നു കാറ്റടിച്ചത്. അതേസമയം ഈസ്റ്റ് ആംഗ്ലിക്ക, കെന്റ് തീരപ്രദേശങ്ങളില്‍ ഇന്ന് 34 മുതല്‍ 40 മൈല്‍ വരെ വേഗതയിലായിരിക്കും കാറ്റ് വീശുക. ഇത് സെപ്റ്റംബറില്‍ പതിവില്ലാത്തത്ര വേഗതയുള്ള കാറ്റാണ്. വടക്കന്‍ സമുദ്രത്തില്‍ ന്യുനമര്‍ദ്ദം രൂപം കൊണ്ടതാണ് ഇതിനെല്ലാം കാരണം. ഈ ന്യുനമര്‍ദ്ദമാണ് വടക്കുനിന്നുള്ള കാറ്റിന്റെ ഒഴുക്കിന് ശക്തികൂട്ടുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category